കോവിഡ് കാലത്തും കുതിച്ച് കാർഗോ; രജതജൂബിലി വർഷത്തിൽ ഐബിഎസിനു നേട്ടം
കൊച്ചി∙ തിരുവനന്തപുരത്തെ ടെക്നോപാർക്ക് ആരംഭിച്ച തൊണ്ണൂറുകളുടെ ആദ്യപാദം. മനോഹരമായ ടെക്ക് പാർക്കിൽ നിക്ഷേപകർ അപൂർവമായിരുന്നു. നിള, പമ്പ എന്നൊക്കെ നദികളുടെ പേരുകളുള്ള കെട്ടിടങ്ങൾ. ടെക്നോപാർക്കിനകം പാശ്ചാത്യ രാജ്യങ്ങളിലെപ്പോലെ വിശാലമായ റോഡും മറ്റുമായി വ്യത്യസ്തമായിരുന്നു. പെട്ടെന്ന് അതിന് ഉപയോഗം വന്നു.
കൊച്ചി∙ തിരുവനന്തപുരത്തെ ടെക്നോപാർക്ക് ആരംഭിച്ച തൊണ്ണൂറുകളുടെ ആദ്യപാദം. മനോഹരമായ ടെക്ക് പാർക്കിൽ നിക്ഷേപകർ അപൂർവമായിരുന്നു. നിള, പമ്പ എന്നൊക്കെ നദികളുടെ പേരുകളുള്ള കെട്ടിടങ്ങൾ. ടെക്നോപാർക്കിനകം പാശ്ചാത്യ രാജ്യങ്ങളിലെപ്പോലെ വിശാലമായ റോഡും മറ്റുമായി വ്യത്യസ്തമായിരുന്നു. പെട്ടെന്ന് അതിന് ഉപയോഗം വന്നു.
കൊച്ചി∙ തിരുവനന്തപുരത്തെ ടെക്നോപാർക്ക് ആരംഭിച്ച തൊണ്ണൂറുകളുടെ ആദ്യപാദം. മനോഹരമായ ടെക്ക് പാർക്കിൽ നിക്ഷേപകർ അപൂർവമായിരുന്നു. നിള, പമ്പ എന്നൊക്കെ നദികളുടെ പേരുകളുള്ള കെട്ടിടങ്ങൾ. ടെക്നോപാർക്കിനകം പാശ്ചാത്യ രാജ്യങ്ങളിലെപ്പോലെ വിശാലമായ റോഡും മറ്റുമായി വ്യത്യസ്തമായിരുന്നു. പെട്ടെന്ന് അതിന് ഉപയോഗം വന്നു.
കൊച്ചി∙ തിരുവനന്തപുരത്തെ ടെക്നോപാർക്ക് ആരംഭിച്ച തൊണ്ണൂറുകളുടെ ആദ്യപാദം. മനോഹരമായ ടെക്ക് പാർക്കിൽ നിക്ഷേപകർ അപൂർവമായിരുന്നു. നിള, പമ്പ എന്നൊക്കെ നദികളുടെ പേരുകളുള്ള കെട്ടിടങ്ങൾ. ടെക്നോപാർക്കിനകം പാശ്ചാത്യ രാജ്യങ്ങളിലെപ്പോലെ വിശാലമായ റോഡും മറ്റുമായി വ്യത്യസ്തമായിരുന്നു. പെട്ടെന്ന് അതിന് ഉപയോഗം വന്നു. തിരക്കായി. എന്തിനെന്നോ? സിനിമാ ഷൂട്ടിങ്ങിന്.
മിക്ക സിനിമകളുടേയും ക്ലൈമാക്സ് രംഗങ്ങൾ ഷൂട്ട് ചെയ്യന്നത് അവിടെയാണെന്ന സ്ഥിതിയായി. ടി.കെ.രാജീവ് കുമാർ, ഷൈജി കൈലാസ് പോലുള്ളവർ ആക്‌ഷൻ ത്രില്ലറുകൾ അവിടെ ഷൂട്ട് ചെയ്തു. അങ്ങനെയിരിക്കെ 1997ൽ എമിറേറ്റ്സിലെ ജനറൽ മാനേജർ ജോലി രാജിവച്ച് പ്രായം മുപ്പതുകളിലെത്തിയ ഒരു സംരംഭകൻ വന്നു. ഐബിഎസ് എന്ന കമ്പനി തുടങ്ങി. എന്താണു പരിപാടി എന്ന് ആർക്കും അറിയില്ല. കിഴക്കമ്പലം വാലായിൽ കോരുത് മകൻ മാത്യൂസ്. വിമാനങ്ങൾക്കു വേണ്ട സോഫ്റ്റ്‌വെയർ നിർമിക്കലാണു സംരംഭം.
സിനിമാ ശൈലിയിൽ കട്ട് ടു 2022. 25 വർഷം കഴിഞ്ഞിരിക്കുന്നു. രജതജൂബിലി വർഷത്തിൽ എന്താണ് ഐബിഎസ്? 3500 എൻജിനീയർമാർ 20 രാജ്യങ്ങളിൽ നിന്ന്. തുടങ്ങിയപ്പോൾ 55 പേർ മാത്രം. സ്വന്തം ക്യാംപസ് തിരുവനന്തപുരത്തും കൊച്ചി ഇൻഫോപാർക്കിലും. ലോകത്തെ പ്രമുഖ വിമാനക്കമ്പനികളെല്ലാം ഐബിഎസിന്റെ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നു. അത് യാത്രക്കാരെ മാനേജ് ചെയ്യാനും ക്രൂവിനെ മാനേജ് ചെയ്യാനും വിമാന അറ്റകുറ്റപ്പണികൾ നടത്താനും കാർഗോ ലോകം മുഴുവൻ എത്തിക്കാനും.
വൻകിട പാശ്ചാത്യ കമ്പനികളോടു മൽസരിച്ചാണ് ഐബിഎസ് വിജയിച്ചത്. ലണ്ടനിലെ ഹീത്രോ പോലുള്ള വിമാനത്താവളങ്ങളുടെ മാനേജ്മെന്റ് ഐബിഎസിന്റെ സോഫ്റ്റ്‌വെയർ പ്രോഡക്ടിലാണ്. ജപ്പാന്റേയും ഓസ്ട്രേലിയയുടേയും 80% കാർഗോ ഐബിഎസിന്റെ ഐകാർഗോ സോഫ്റ്റ്‌വെയർ മാനേജ് ചെയ്യുന്നു. ബ്രിട്ടിഷ് പെട്രോളിയം പോലെ ലോകത്തിലെ പ്രമുഖ എണ്ണക്കമ്പനികൾ, പ്രമുഖ ഹോട്ടൽ ചെയിനുകൾ, ട്രാവൽ ഏജൻസികൾ... ഐബിഎസ് സേവനം വിശ്വമാകെയുണ്ട്. ഇനി അശ്വമുഖത്തു നിന്നു കേൾക്കുക. ഐബിഎസിന്റെ അമരക്കാരൻ വി.കെ.മാത്യൂസുമായി അഭിമുഖം..
കോവിഡ് കാലംഎങ്ങനെയുണ്ട്? തകർച്ച നേരിട്ടോ?
യാത്രാവിമാനങ്ങൾ പറന്നുയരാത്ത കോവിഡ് കാലത്ത് ചരക്കു നീക്കത്തിൽ നിന്നുള്ള വരുമാനം എല്ലാ വിമാനക്കമ്പനികൾക്കും ഇരട്ടിയായി. യാത്രക്കാരും ചരക്കും മറ്റും മാനേജ് ചെയ്യാനുള്ള ഡിജിറ്റൽ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിലും കുതിച്ചുചാട്ടം വന്നു. സ്വാഭാവികമായും ഈ ബിസിനസിന്റെ വലിയൊരു ഭാഗം കയ്യാളുന്ന ഐബിഎസിന് അതിന്റെ നേട്ടം ഉണ്ടായി.
കാർഗോ നീക്കത്തിൽ എങ്ങനെ അധിക വരുമാനം?
കോവിഡിനു മുമ്പ് കാർഗോ വിമാനങ്ങളേക്കാളും യാത്രാവിമാനങ്ങളിലായിരുന്നു ചരക്കു നീക്കം മിക്കവാറും നടന്നിരുന്നത്. കോവിഡ് കാലത്ത് യാത്രാവിമാനങ്ങൾ 70% വരെ കുറഞ്ഞതോടെ കാർഗോ നിരക്കുകൾ വൻ തോതിൽ വർധിച്ചു. ചരക്കു വിമാനങ്ങൾ പറത്തിയ എല്ലാ കമ്പനികൾക്കും 2020ലെ വരുമാന ലക്ഷ്യം 6 മാസം കൊണ്ടു നേടാൻ കഴിഞ്ഞു. വർഷം പൂർണമായപ്പോൾ വരുമാനം ലക്ഷ്യത്തിന്റെ ഇരട്ടിയായി. മിക്ക വിമാനക്കമ്പനികൾക്കും അതിജീവനം സാധ്യമായത് കാർഗോയിലെ വരുമാനം കൊണ്ടാണ്. മുമ്പ് ആകെ വരുമാനത്തിന്റെ 12% വരെ മാത്രമായിരുന്നു കാർഗോയിൽ നിന്നുള്ളതെങ്കിൽ 2020ൽ അത് 30% ആയി. ഇതേ ട്രെൻഡ് 2021ലും തുടർന്നു.
പക്ഷേ യാത്രക്കാർ വർധിച്ചില്ലല്ലോ?
ഇപ്പോഴും വിദേശയാത്രക്കാർ കുറവെങ്കിലും ലോകമാകെ ആഭ്യന്തര യാത്രക്കാർ വർധിച്ചിട്ടുണ്ട്. അതിനാൽ നിലവിലുള്ള യാത്രികരെ നഷ്ടപ്പെടുത്താതെ സ്ഥിരം യാത്രികരാക്കി നിർത്തേണ്ടത് എല്ലാ വിമാനക്കമ്പനികളുടേയും ആവശ്യമായി. യാത്രികർക്ക് പോയിന്റുകൾ നൽകി നിലനിർത്തുന്ന ‘ലോയൽറ്റി’ പ്രോഗ്രാമുകൾക്ക് ആവശ്യം വർധിക്കുകയും ചെയ്തു. ഓരോ തവണ യാത്ര ചെയ്യുമ്പോഴും ലഭിക്കുന്ന പോയിന്റുകൾ കൂട്ടിവച്ച് അതേ വിമാനക്കമ്പനിയുടെ സേവനം വീണ്ടും ഉപയോഗിക്കുന്നതാണ് ലോയൽറ്റി പ്രോഗ്രാം. അതിനു വേണ്ട സോഫ്റ്റ്‌വെയർ ഉത്പന്നങ്ങൾ ഐബിഎസിനുണ്ട്. അതിനു വലിയ ഡിമാൻഡാണ്.
ആഭ്യന്തര യാത്രികരുടെ വർധനയും ലോയൽറ്റി പ്രോഗ്രാമുകളും അവയ്ക്കു വേണ്ട സോഫ്റ്റ്‌വെയർ ഉത്പന്നങ്ങളുള്ള ഐബിഎസിനു ഗുണകരമായി. ഐബിഎസിന്റെ രജതജൂബിലി വർഷം അങ്ങനെ പുതിയ ഓർഡറുകളുടേയും വരുമാനത്തിന്റേയും അവസരമായി. കോവിഡ് കാലമായിട്ടും നിപ്പൺ കാർഗോ, അമേരിക്കൻ എയർലൈൻസ്, ലുഫ്താൻസ തുടങ്ങിയ വിമാന കമ്പനികളൊന്നും തന്നെ ഡിജിറ്റൽ അപ്ഗ്രേഡുകൾക്കു മുടക്കം വരുത്തിയുമില്ല. കോവിഡ് കാലത്തെ സ്വസ്ഥത അപ്ഗ്രേഡുകൾക്ക് ഉപയോഗിക്കുകയാണു ചെയ്തത്. കോവിഡ് കാലത്ത് അടഞ്ഞു കിടക്കുന്ന ഹോട്ടലോ റസ്റ്ററന്റോ നവീകരിക്കുന്നതു പോലെയാണിതും.
ഇനിയെന്താവും വിമാനയാത്രയുടെ ഗതി?
വ്യോമരംഗത്തെ അനുമാനം അനുസരിച്ച് ഈ വർഷം (2022) അവസാനം ആകുമ്പോഴേക്കും ആഭ്യന്തര–രാജ്യാന്തര വ്യോമഗതാഗതം എല്ലാ രാജ്യങ്ങളിലും കോവിഡിനു മുമ്പുള്ള സാധാരണ നിലയിലാകും. യാത്രികരുടെ എണ്ണത്തിൽ മാത്രമല്ല കമ്പനികളുടെ വരുമാനത്തിലും അതുണ്ടാവും. നഷ്ടങ്ങൾ പഴങ്കഥയാക്കി 2024 വർഷം ലാഭ വളർച്ചയുടേതായിരിക്കുമെന്നാണ് വ്യോമരംഗത്തെ അനുമാനം.
ചെലവു കുറയ്ക്കാനും ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാനും വരുമാനം വർധിപ്പിക്കാനും ഡിജിറ്റൽ തന്നെ വേണം. എല്ലാ രംഗത്തും അതു മുതലാക്കാനറിയുന്ന കമ്പനികൾക്കും ഡിജിറ്റൽ ഉത്പന്നങ്ങളും സേവനവും നൽകുന്നവർക്കുമായിരിക്കും ബിസിനസ് വിജയം. ഐബിഎസ് ഡിജിറ്റൽവൽക്കരണത്തിന്റെ കമ്പനിയാണു തുടക്കംമുതൽ. അതിന്റെ കാലം ലോകമാകെ ഇപ്പോൾ വന്നുവെന്നു മാത്രം.
വിജയം ആസ്വദിക്കുന്നുണ്ടോ?
എന്റെ നിർവചനം അനുസരിച്ച് പരാജയങ്ങളിൽ നിന്നു പരാജയങ്ങളിലേക്കുള്ള യാത്ര ആവേശം ചോരാതെ നടത്തുന്നതാണു വിജയം. പരാജയങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ അതിലേറെ വിജയങ്ങളും ഉണ്ടായി.
ബിസിനസിൽ ശത്രുക്കളുണ്ടായിരുന്നോ?
ബിസിനസിൽ എതിരാളികൾ സ്വാഭാവികമാണ്. അനാരോഗ്യകരമായ മൽസരവുമുണ്ടാകാം. പക്ഷേ ഞങ്ങൾ ഒരിക്കലും അവരെക്കുറിച്ചു മോശമായി പറയുകയോ അതിന്റെ ശക്തിയിൽ ബിസിനസ് നേടാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെ ചെയ്യുകയുമില്ലെന്നതാണു നയം. ഞങ്ങളുടെ സോഫ്റ്റ്‌വെയർ ഉത്പന്നത്തിന്റെ നേട്ടങ്ങളും ചെലവു ചുരുക്കലും എത്രയെന്നു ബോധ്യപ്പെടുത്തി മാത്രമാണ് ബിസിനസ് നേടിയിട്ടുള്ളത്.
ലോക വ്യോമയാന മാനേജ്മെന്റ് ബിസിനസിന്റെ എത്ര ഭാഗം ഐബിഎസിനുണ്ട്?
ഐബിഎസ് പോലെ ഇത്രയും വിപുലമായ പോർട്ട്ഫോണിയോ മറ്റൊരു കമ്പനിക്കുമില്ല. എൻജിനീയറിംഗ് മാനേജ്മെന്റ്, കസ്റ്റമർ ലോയൽറ്റി, ക്രൂസ്‌ലൈനർ, ഓയിൽ ആൻഡ് ഗ്യാസ്, കാർഗോ, യാത്രികർ,വിമാനത്താവളങ്ങൾ. കാർഗോയിൽ ഞങ്ങൾ ഒന്നാമതാണ്. കസ്റ്റമർ ലോയൽറ്റിയിൽ നമ്പർ വൺ. ക്വാണ്ടാസ്, എയർ കാനഡ, ചൈന ഈസ്റ്റേൺ...വൻ വിമാനക്കമ്പനികളുടെ ലോയൽറ്റി ഐബിഎസ് മാനേജ് ചെയ്യുന്നു. ആകെ നോക്കിയാൽ ലോകത്ത് മൂന്നാമതും ചില മേഖലകളിൽ ഒന്നാമതും.
വനിതാ ടെക്കികളെ പ്രോൽസാഹിപ്പിക്കാൻ പ്രത്യേക ശ്രമമുണ്ടോ?
തുടക്കം മുതൽ വനിതകളുണ്ടായിരുന്നു. ചില ബാച്ചുകളിൽ അവർക്ക് ഭൂരിപക്ഷം. ആഗോള തലത്തിൽ നോക്കിയാൽ 41% വനിതകളാണ്. സീനിയർ മാനേജർമാരെ മാത്രം നോക്കിയാൽ 800 പേർ ആകെയുള്ളതിൽ 26% വനിതകൾ. ഇന്ത്യയിൽ 28% മാനേജർമാർ വനിതകളാണ്. ഇന്ത്യയിലെ വനിതാ ടെക്കികൾ 43%. ജൻഡർ ന്യൂട്രൽ നയം ഞങ്ങൾക്ക് ആദ്യമേയുണ്ട്. വീട്ടിലിരുന്നതു ജോലി ചെയ്യാനുള്ള സൗകര്യം വർധിക്കുമ്പോൾ വനിതകൾ കരിയറിൽ ഇനിയും മുന്നേറുമെന്ന് എനിക്കുറപ്പുണ്ട്.
സിൽവർ ജൂബിലി വർഷം; ഐബിഎസ് വിജയവഴി
സ്ഥാപിച്ചത് 1997ൽ ടെക്നോപാർക്കിൽ. അന്ന് 55 എൻജിനീയർമാർ മാത്രം. 2022 രജതജൂബിലി വർഷം.
ഇന്ന് ഐബിഎസിനുള്ളത്:
∙3500 ടെക്കികൾ 20 രാജ്യങ്ങളിൽ നിന്ന്.
∙വ്യോമയാന മേഖലയിൽ ഒന്നാം നമ്പർ ഐടി സേവന ദാതാവ്.
∙യാത്രാ,കാർഗോ, വിമാന ജോലിക്കാർ,വിമാനത്താവളം, അറ്റകുറ്റപ്പണി എന്നിവയുടെ മാനേജ്മെന്റിനുള്ള ഡിജിറ്റൽ സേവനം.
∙എയർകാനഡ,ബ്രിട്ടിഷ് എയർവെയ്സ്, നിപ്പൺ എയർവെയ്സ്, അമേരിക്കൻ എയർവെയ്സ്,എമിറേറ്റ്സ്, ഇത്തിഹാദ്, കാതെ പെസിഫിക്, സിംഗപ്പൂർ എയർലൈൻസ്....വൻ വിമാനക്കമ്പനികളുടെ നീണ്ട നിര.
∙ഹീത്രോ വിമാനത്താവളം മാനേജ്മെന്റ്.
∙യുഎസ്. യൂറോപ്പ്, കാനഡ,ഇന്ത്യ എന്നിവിടങ്ങളിൽ നിന്ന് 8 ഐടി കമ്പനികളെ ഏറ്റെടുത്തു.
∙പ്രൈവറ്റ് ഇക്വിറ്റി കമ്പനി ബ്ളാക് സ്റ്റോണിന് ഓഹരി പങ്കാളിത്തം.
∙80 പ്രമുഖ ഹോട്ടൽ ശൃംഖലകൾക്ക് മാനേജ്മെന്റ് സൊല്യൂഷൻസ്.
∙ജപ്പാനിലേയും ഓസ്ട്രേലിയയിലേയും 70% കാർഗോ നിയന്ത്രിക്കുന്നത് ഐബിഎസ്.
∙ബിപി ഉൾപ്പടെ 4 എണ്ണക്കമ്പനികളും സേവനം തേടുന്നു.
English Summary: Interview with IBS Founder VK Mathews