ADVERTISEMENT

മുംബൈ∙ ഇലക്ട്രോണിക് ഘടകങ്ങളുടെ ലഭ്യതക്കുറവ് വാഹന നിർമാണത്തെ ബാധിക്കുന്നതു തുടരുന്നു. കഴിഞ്ഞ മാസവും പ്രമുഖ കാർ കമ്പനികളുടെ ഉൽപാദനം കുറയുകയായിരുന്നു. മാരുതി സുസുകിയുടെ മൊത്തവിൽപന കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് 8% കുറഞ്ഞ് 1,36,442 എണ്ണം ആയി. ഹ്യുണ്ടായിയുടേത് 15.35% ഇടിവോടെ 44,022 ആയി. മഹീന്ദ്ര 19,664 കാറുകളും (3.25% കുറവ്) ടൊയോട്ട 7328 കാറും (ഇടിവ് 34%) വിറ്റു. ഹോണ്ട 10427 കാർ വിറ്റു. 7.88% ഇടിവ്.

ടാറ്റ, സ്കോഡ, കിയ, എംജി എന്നിവ വിൽപനയിൽ, പക്ഷേ ഈ ട്രെൻഡ് മറികടന്നു. ടാറ്റയുടെ വിൽപന 2021 ജനുവരിയിലേതിനെക്കാൾ 51% വർധനയോടെ 40,777 എണ്ണമായി. ഇതിൽ 2892 എണ്ണം വൈദ്യുതകാറുകളാണ്. കിയ വിറ്റത് 19319 കാറുകളാണ്. വർധന 1.38%. സ്കോഡയുടെ വിൽപന മൂന്നിരിട്ടിയായി. 3009 കാറാണ് കഴിഞ്ഞ മാസം വിറ്റത്. എംജി 20% വർധനയോടെ 4306 കാറുകൾ വിറ്റു.

Content highlights: Car sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com