കേരളം മുൻപേ തുടങ്ങി, ബാറ്ററി സ്വാപ്പിങ്
കോഴിക്കോട്∙ ഇലക്ട്രിക് വാഹനങ്ങൾക്കു പുതിയ ബാറ്ററി സ്വാപ്പിങ് നയം രൂപീകരിക്കുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിനും മുൻപേ ബാറ്ററി സ്വാപ്പിങ് കേന്ദ്രങ്ങൾ സ്ഥാപിച്ചു കേരളം. കോഴിക്കോട്ട് 6 കേന്ദ്രങ്ങളും തിരുവനന്തപുരത്തു 4 കേന്ദ്രങ്ങളുമാണ് ബാറ്ററി സ്വാപ്പിങ്ങിനായി ഒരു വർഷം മുൻപ് തന്നെ ആരംഭിച്ചത്. സർക്കാർ Battery swaping|, Union budget, Budget 2022, Manorama News

കോഴിക്കോട്∙ ഇലക്ട്രിക് വാഹനങ്ങൾക്കു പുതിയ ബാറ്ററി സ്വാപ്പിങ് നയം രൂപീകരിക്കുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിനും മുൻപേ ബാറ്ററി സ്വാപ്പിങ് കേന്ദ്രങ്ങൾ സ്ഥാപിച്ചു കേരളം. കോഴിക്കോട്ട് 6 കേന്ദ്രങ്ങളും തിരുവനന്തപുരത്തു 4 കേന്ദ്രങ്ങളുമാണ് ബാറ്ററി സ്വാപ്പിങ്ങിനായി ഒരു വർഷം മുൻപ് തന്നെ ആരംഭിച്ചത്. സർക്കാർ സഹകരണത്തോടെ സൺമൊബിലിറ്റി കമ്പനിയാണ് കേന്ദ്രങ്ങൾ നടത്തുന്നത്. നിലവിൽ ബാറ്ററി മാറ്റിവയ്ക്കാവുന്ന സംവിധാനം ഉള്ള ഓട്ടോറിക്ഷകൾ മാത്രമാണ് സേവനം ഉപയോഗപ്പെടുത്തുന്നത്.
ബാറ്ററിയുടെ കാലാവധിയെക്കുറിച്ച് ആശങ്ക വേണ്ട എന്നതാണ് ഏറ്റവും വലിയ ഗുണം. പാചകവാതക സിലിണ്ടർ മാറുന്നത് പോലെ സ്വാപ് ചെയ്തുകൊണ്ടേ ഇരിക്കാം. കൂടുതൽ കമ്പനികൾ സ്വാപ്പിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ മുന്നിട്ടു വന്നിട്ടുണ്ട്. മെഷീൻ ചെലവിന്റെ 25% സർക്കാർ സബ്‌സിഡി ലഭിക്കും. കേന്ദ്രങ്ങളിലേക്കുള്ള വൈദ്യുതിക്കും കെഎസ്ഇബി സബ്‌സിഡി നൽകും. 30 കിലോവാട്ട് ശേഷിയുള്ള കേന്ദ്രം സ്ഥാപിക്കാൻ കുറഞ്ഞത് 10 ലക്ഷം രൂപ ചെലവാകും.
എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും ബാറ്ററി മാറ്റിവയ്ക്കാൻ സാധിക്കില്ല എന്നതാണ് പരിമിതി. ഇലക്ട്രിക് വാഹന നിർമാതാക്കൾ ബാറ്ററി മാറ്റാനുള്ള സംവിധാനം ഒരുക്കേണ്ടതുണ്ട്. നിലവിൽ ബാറ്ററികൾ സ്വാപ് ചെയ്യാൻ സൗകര്യമുള്ള വാഹനങ്ങൾക്ക് പുറത്തു നിന്നു ചാർജ് ചെയ്യാനാകില്ല. ചാർജിങ് ചെലവും കൂടുതലാണ്. ഒരു കിലോമീറ്റർ ഓടാൻ കുറഞ്ഞത് 2 രൂപ. എന്നാൽ നേരിട്ട് ബാറ്ററി ചാർജ് ചെയ്യുകയാണെങ്കിൽ 1 രൂപ മാത്രമാണു ചെലവ്. നിലവിൽ നൂറോളം ഇലക്ട്രിക് ഓട്ടോറിക്ഷകൾ മാത്രമേ സ്വാപ്പിങ് സൗകര്യം പ്രയോജനപ്പെടുത്തുന്നുള്ളൂ.
Content highlights: E Machine, Battery swaping