പിഎഫ് പലിശ കുറച്ചത് കേന്ദ്രം അംഗീകരിച്ചു
ന്യൂഡൽഹി∙ ഈ സാമ്പത്തിക വർഷത്തെ ഇപിഎഫ്ഒ പലിശ നിരക്ക് 8.1% ആക്കി കുറയ്ക്കാനുള്ള കേന്ദ്ര ട്രസ്റ്റി ബോർഡ് തീരുമാനം കേന്ദ്രസർക്കാർ അംഗീകരിച്ചു. തൊഴിൽ മന്ത്രാലയത്തിന്റെ ശുപാർശയ്ക്കു ധനമന്ത്രാലയം അംഗീകാരം നൽകി. നിലവിലെ സാമ്പത്തിക സാഹചര്യങ്ങളും മറ്റും പരിഗണിച്ചാണിത്.

ന്യൂഡൽഹി∙ ഈ സാമ്പത്തിക വർഷത്തെ ഇപിഎഫ്ഒ പലിശ നിരക്ക് 8.1% ആക്കി കുറയ്ക്കാനുള്ള കേന്ദ്ര ട്രസ്റ്റി ബോർഡ് തീരുമാനം കേന്ദ്രസർക്കാർ അംഗീകരിച്ചു. തൊഴിൽ മന്ത്രാലയത്തിന്റെ ശുപാർശയ്ക്കു ധനമന്ത്രാലയം അംഗീകാരം നൽകി. നിലവിലെ സാമ്പത്തിക സാഹചര്യങ്ങളും മറ്റും പരിഗണിച്ചാണിത്.കഴിഞ്ഞ നാലു ദശകത്തിനിടയിലെ ഏറ്റവും കുറഞ്ഞ പിഎഫ് പലിശ നിരക്കാണിത്. വൈകാതെ ഇതു വിജ്ഞാപനം ചെയ്ത് അക്കൗണ്ടുകളിൽ ചേർക്കും.
8. 5% ആയിരുന്നു കഴിഞ്ഞ 2 വർഷത്തെ പലിശ നിരക്ക്. അതു തന്നെ 7 വർഷത്തെ കുറഞ്ഞ നിരക്കായിരുന്നു. 1977–78 കാലത്ത് 8 % ആയിരുന്നു പലിശ നിരക്ക്. 2010–11 കാലത്ത് 9.5 % നൽകിയതാണ് ഏറ്റവും ഉയർന്ന നിരക്ക്. 2011–12 കാലയളവിൽ 8. 25 ശതമാനമായി കുറഞ്ഞു. പിന്നീട് 8.5 ശതമാനത്തിൽ താഴ്ന്നിട്ടില്ല.