കൊച്ചി∙ അബുദാബിയിലേക്കുള്ള ഇത്തിഹാദ് എയർവേയ്സ് 15 മുതൽ വിമാന ഇന്ധനം എടുക്കാൻ തുടങ്ങുന്നതോടെ കൊളംബോയിൽ നിന്നു കൊച്ചി വഴി വിദേശ രാജ്യങ്ങളിലേക്കു പോകുന്ന വിമാനക്കമ്പനികളുടെ എണ്ണം 5 ആകും. ഇതിനകം 30 തവണ ഇന്ധനത്തിനു മാത്രമായി വിവിധ വിമാനങ്ങൾ കൊച്ചിയിൽ ഇറങ്ങി.Fuel, Abudabi, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ അബുദാബിയിലേക്കുള്ള ഇത്തിഹാദ് എയർവേയ്സ് 15 മുതൽ വിമാന ഇന്ധനം എടുക്കാൻ തുടങ്ങുന്നതോടെ കൊളംബോയിൽ നിന്നു കൊച്ചി വഴി വിദേശ രാജ്യങ്ങളിലേക്കു പോകുന്ന വിമാനക്കമ്പനികളുടെ എണ്ണം 5 ആകും. ഇതിനകം 30 തവണ ഇന്ധനത്തിനു മാത്രമായി വിവിധ വിമാനങ്ങൾ കൊച്ചിയിൽ ഇറങ്ങി. ലാൻഡിങ് ഫീ ഇനത്തിൽ 25% ഡിസ്കൗണ്ടും സിയാൽ നൽകുന്നു. സ്റ്റോക്ക് ഇല്ലാത്തതിനാൽ വിമാന ഇന്ധനം (എടിഎഫ്) നൽകാൻ കഴിയില്ലെന്ന് വിദേശ വിമാനക്കമ്പനികളെ കൊളംബോ വിമാനത്താവള അധികൃതർ അറിയിച്ചതിനെ തുടർന്നാണ് വിമാനങ്ങൾ തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും വന്നു തുടങ്ങിയത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ മേയ് അവസാനവാരം മുതൽ ഇന്ധനത്തിനായി ശ്രീലങ്കയിൽ നിന്നുള്ള വിമാനങ്ങൾ ഇറങ്ങുന്നുണ്ട്. നൂറോളം വിമാനങ്ങൾ അങ്ങനെ ലാൻഡ് ചെയ്തിട്ടുണ്ട്. ഏകദേശം ഒരു ലക്ഷം രൂപയാണ് ലാൻഡിങ് ഫീസ്. ഒരു കോടിയോളം ഇങ്ങനെ ലഭിക്കുകയും ചെയ്തു. ശ്രീലങ്കൻ എയർലൈനു പുറമേ ഗൾഫ് എയറും എയർ അറേബ്യയും ഒമാൻ എയറും ഫ്ലൈ ദുബായും ഇവിടെ ലാൻഡ് ചെയ്യുന്നു ഗൾഫ് രാജ്യങ്ങളിലേക്കു മാത്രമല്ല ഫ്രാങ്ക്ഫർട്ട്, ലണ്ടൻ, സിഡ്നി, മെൽബൺ വിമാനത്താവളങ്ങളിലേക്കു പോകുന്നവയും കൊളംബോയിൽ നിന്നു  തിരുവനന്തപുരത്തെത്തി ഇന്ധനം നിറച്ച ശേഷമാണു യാത്ര തുടരുന്നത്.

ADVERTISEMENT

ഗൾഫിലേക്കുള്ള വിമാനങ്ങൾക്കു പുറമേ ലണ്ടനിലേക്കും ഫ്രാങ്ക്ഫർട്ടിലേക്കും പോകുന്ന വിമാനങ്ങളും കൊച്ചിയിൽ ഇന്ധനത്തിനായി ഇറങ്ങുന്നുണ്ട്. കൊളംബോയിൽ നിന്നു ചെന്നൈയിലേക്കും ചില വിമാനങ്ങളെത്തുന്നു. ഇന്ത്യ സഹായിക്കുന്നതിനാൽ ശ്രീലങ്കൻ എയർലൈൻസിന്റെ ഷെഡ്യൂളിൽ കാര്യമായ മാറ്റം വരുത്തേണ്ടി വന്നിട്ടില്ല.  എടിഎഫ് നൽകുന്ന ഇന്ത്യൻ എണ്ണക്കമ്പനികൾക്കും സംസ്ഥാനത്തിനും നേട്ടമാണ് ഈ അധിക വരുമാനം.

Content Highlights: Etihad Airways

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT