നികുതിയിളവു നേടാവുന്ന ഇൻഷുറൻസ്, വായ്‌പ
തന്റെയോ ജീവിത പങ്കാളിയുടെയോ ആശ്രയിച്ചു ജീവിക്കുന്ന മക്കളുടെയോ ചികിത്സയ്ക്കായുള്ള ഇൻഷുറൻസ് പോളിസിയിന്മേൽ അടച്ച പ്രീമിയത്തിന് 25,000 രൂപ വരെ മൊത്തവരുമാനത്തിൽനിന്നു കിഴിവു തേടാം....
തന്റെയോ ജീവിത പങ്കാളിയുടെയോ ആശ്രയിച്ചു ജീവിക്കുന്ന മക്കളുടെയോ ചികിത്സയ്ക്കായുള്ള ഇൻഷുറൻസ് പോളിസിയിന്മേൽ അടച്ച പ്രീമിയത്തിന് 25,000 രൂപ വരെ മൊത്തവരുമാനത്തിൽനിന്നു കിഴിവു തേടാം....
തന്റെയോ ജീവിത പങ്കാളിയുടെയോ ആശ്രയിച്ചു ജീവിക്കുന്ന മക്കളുടെയോ ചികിത്സയ്ക്കായുള്ള ഇൻഷുറൻസ് പോളിസിയിന്മേൽ അടച്ച പ്രീമിയത്തിന് 25,000 രൂപ വരെ മൊത്തവരുമാനത്തിൽനിന്നു കിഴിവു തേടാം....
മെഡിക്കൽ ഇൻഷുറൻസ്
തന്റെയോ ജീവിത പങ്കാളിയുടെയോ ആശ്രയിച്ചു ജീവിക്കുന്ന മക്കളുടെയോ ചികിത്സയ്ക്കായുള്ള ഇൻഷുറൻസ് പോളിസിയിന്മേൽ അടച്ച പ്രീമിയത്തിന് 25,000 രൂപ വരെ മൊത്തവരുമാനത്തിൽനിന്നു കിഴിവു തേടാം. ഇതിനു പുറമെ മാതാപിതാക്കളുടെ പോളിസിയിൽ നികുതിദായകൻ അടയ്ക്കുന്ന പ്രീമിയത്തിന് മറ്റൊരു 25,000 രൂപ കൂടി കിഴിവ് ലഭിക്കും. മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ തദ്ദേശീയരായ (റസിഡന്റ്) മുതിർന്ന പൗരനാണെങ്കിൽ ഈ കിഴിവ് 50,000 രൂപ വരെയാണ്.
ഇൻഷുറൻസ് പരിരക്ഷയില്ലാത്ത മുതിർന്ന പൗരന്മാരായ മാതാപിതാക്കളുടെ ചികിത്സയ്ക്കായി ചെലവാക്കുന്ന തുകയ്ക്ക് പരമാവധി 50,000 രൂപ വരെ കിഴിവു തേടാവുന്നതാണ്. മെഡിക്കൽ ഇൻഷുറൻസ് പ്രീമിയവും മാതാപിതാക്കളുടെ ചികിത്സാച്ചെലവും നികുതിദായകന്റെ നികുതിബാധ്യതയുള്ള വരുമാനത്തിൽനിന്നു പണമല്ലാതെയുള്ള മാർഗത്തിലൂടെ കൊടുത്തിരിക്കണം. എന്നാൽ പ്രിവന്റീവ് ഹെൽത്ത് ചെക്കപ്പിനുള്ള 5000 രൂപ വരെ പണമായി നൽകാം.
വിദ്യാഭ്യാസ വായ്‌പ
നികുതിദായകന്റെയോ ജീവിതപങ്കാളിയുടെയോ മക്കളുടെയോ ഉന്നത വിദ്യാഭ്യാസത്തിനായി (സീനിയർ സെക്കൻഡറി പരീക്ഷയ്ക്കു ശേഷം) ബാങ്കിൽ നിന്നോ നിർദിഷ്ട ധനകാര്യ ജീവകാരുണ്യ സ്ഥാപനങ്ങളിൽ നിന്നോ എടുത്ത വായ്പയുടെ പലിശയ്ക്ക് പരിധിയില്ലാതെ മൊത്ത വരുമാനത്തിൽനിന്നു കിഴിവു തേടാം. നികുതിദായകന്റെ നികുതി വിധേയ വരുമാനത്തിൽനിന്ന് അടയ്ക്കുന്ന പലിശയ്ക്കു മാത്രമാണ് ഈ കിഴിവ്. അടവു തുടങ്ങിയ വർഷം ഉൾപ്പെടെ 8 വർഷത്തേക്കാണ് കിഴിവു ലഭിക്കുക.
വൈദ്യുതവാഹന വായ്‌പ
ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനായി എടുക്കുന്ന വായ്പയുടെ പലിശയ്ക്ക് പ്രതിവർഷം ഒന്നരലക്ഷം രൂപ വരെ നികുതി വിധേയ വരുമാനത്തിൽനിന്ന്, നിബന്ധനകൾക്ക് വിധേയമായി കിഴിവ് അനുവദിച്ചിട്ടുണ്ട്. മുതലിന്റെ തിരിച്ചടവിനു കിഴിവൊന്നും ഇല്ല. വ്യക്തികൾ എടുക്കുന്ന വായ്പയ്ക്കു മാത്രമാണു കിഴിവ്. 2019 ഏപ്രിൽ ഒന്നിനും 2023 മാർച്ച് 31 നും ഇടയിൽ അനുവദിച്ചിരിക്കുന്ന വായ്പയ്ക്കാണ് കിഴിവ്.
മറ്റു ചെലവുകൾ
ഭവന വായ്പയുടെ പലിശ (വകുപ്പ് 24 ബി), നിർദിഷ്ട സംഭാവനകൾ (വകുപ്പ് 80 ജി), തന്നെ ആശ്രയിച്ചു ജീവിക്കുന്ന നിർദിഷ്ട വൈകല്യമുള്ള വ്യക്തിയുടെ ചികിത്സാച്ചെലവ് (വകുപ്പ് 80ഡിഡി), നിർദിഷ്ട രോഗങ്ങളുടെ ചികിത്സാച്ചെലവ് (വകുപ്പ് 80 ഡിഡിബി), സ്വന്തമായി വീട് ഇല്ലാത്ത സ്ഥലത്തുള്ള വാടക (80 ജിജി), പോസ്റ്റ് ഓഫിസ്, ബാങ്ക് സേവിങ്സ് അക്കൗണ്ടിലെ 10,000 രൂപ വരെയുള്ള പലിശ ( 80 ടിടിഎ), 60 വയസ്സ് തികഞ്ഞവർക്ക് 50,000 രൂപ വരെയുള്ള പലിശയും (80 ടിടിബി).
നാളെ വായിക്കുക: 26 എഎസിലെ നികുതി അടവും സാമ്പത്തിക ഇടപാടുകളും