ന്യൂഡൽഹി∙ 7 ദിവസം നീണ്ടു നിന്ന 5ജി സ്പെക്ട്രം ലേലത്തിലൂടെ കേന്ദ്രസർക്കാരിന് 1.5 ലക്ഷം കോടി രൂപ വരുമാനം. ഇന്ത്യ കണ്ട ഏറ്റവും വലിയ സ്പെക്ട്രം ലേലമാണിത്. 5 G Spectrum, Manorama News

ന്യൂഡൽഹി∙ 7 ദിവസം നീണ്ടു നിന്ന 5ജി സ്പെക്ട്രം ലേലത്തിലൂടെ കേന്ദ്രസർക്കാരിന് 1.5 ലക്ഷം കോടി രൂപ വരുമാനം. ഇന്ത്യ കണ്ട ഏറ്റവും വലിയ സ്പെക്ട്രം ലേലമാണിത്. 5 G Spectrum, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ 7 ദിവസം നീണ്ടു നിന്ന 5ജി സ്പെക്ട്രം ലേലത്തിലൂടെ കേന്ദ്രസർക്കാരിന് 1.5 ലക്ഷം കോടി രൂപ വരുമാനം. ഇന്ത്യ കണ്ട ഏറ്റവും വലിയ സ്പെക്ട്രം ലേലമാണിത്. 5 G Spectrum, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ 7 ദിവസം നീണ്ടു നിന്ന 5ജി സ്പെക്ട്രം ലേലത്തിലൂടെ കേന്ദ്രസർക്കാരിന് 1.5 ലക്ഷം കോടി രൂപ വരുമാനം. ഇന്ത്യ കണ്ട ഏറ്റവും വലിയ സ്പെക്ട്രം ലേലമാണിത്. 

ഇതിൽ പകുതിയലധികം തുകയായ 88,078 കോടി രൂപയുടെ സ്പെക്ട്രം വാങ്ങിയ റിലയൻസ് ജിയോ ലേലത്തിലെ താരമായി. വിൽപനയ്ക്കു വച്ച സ്പെക്ട്രത്തിന്റെ 71 ശതമാനവും വിറ്റുപോയി. 2015ലെ ലേലത്തിൽ ലഭിച്ച റെക്കോർഡ് ബിഡ് തുകയായ 1.09 ലക്ഷം കോടി രൂപയെ ഈ ലേലത്തിന്റെ തുക മറികടന്നു. 

ADVERTISEMENT

 

കേരള ടെലികോം സർക്കിളിൽ നിന്നുള്ള ലേലവരുമാനം 4,354 കോടി രൂപയാണ്. 

ടെലികോം രംഗത്തേക്ക് ചെറിയ ചുവടുവയ്പ്പു നടത്തിയ അദാനി ഗ്രൂപ്പ് 212 കോടി രൂപയുടെ ഹൈബാൻഡ് (26 ഗിഗാഹെർട്സ്) സ്പെക്ട്രമാണ് വാങ്ങിയത്. ഗുജറാത്ത്, മുംബൈ, കർണാടക, രാജസ്ഥാൻ, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സർക്കിളുകളിൽ സ്വകാര്യ 5ജി ശൃംഖല വികസിപ്പിക്കാനാണ് അദാനിയുടെ നീക്കം. തവണകളായി കമ്പനികൾ തുക അടച്ചാൽ മതി. ആദ്യവർഷം സർക്കാരിന് 13,365 കോടി രൂപ ലഭിക്കും. 

 

ADVERTISEMENT

പ്രധാന ബാൻഡുകളും കമ്പനികളും

 700 മെഗാഹെർട്സ് (ലോ ബാൻഡ്): കേരളമടക്കം 22 ടെലികോം സർക്കിളുകളിലും 5ജി ശൃംഖല എളുപ്പത്തിൽ വ്യാപകമാക്കാൻ കഴിയുന്ന 700 മെഗാഹെർട്സ് (ലോ ബാൻഡ്) റിലയൻസ് ജിയോ മാത്രമാണ് സ്വന്തമാക്കിയത്. ഒരു ടവർ ഉപയോഗിച്ച് 6 മുതൽ 10 കിലോമീറ്റർ ചുറ്റളവിൽ കവറേജ് നൽകാമെന്നതിനാൽ രാജ്യവ്യാപക നെറ്റ്‍വർക്കിന് അഭികാമ്യം. ഫ്രീക്വൻസി കുറവായതിനാൽ ഡേറ്റ വേഗവും കുറവ്.

 

 3.5 ഗിഗാഹെർട്സ് (മിഡ് ബാൻഡ്): ലോ ബാൻഡിനേക്കാൾ ഡേറ്റാ വേഗവും മെച്ചപ്പെട്ട ദൂരവും സഞ്ചരിക്കുമെന്നതിനാൽ കമ്പനികൾ ഏറ്റവുമധികം താൽപര്യപ്പെടുന്ന മിഡ് ബാൻഡ് അദാനി ഒഴികെ 3 കമ്പനികളും സ്വന്തമാക്കി. 

ADVERTISEMENT

 

 26 ഗിഗാഹെർട്സ് (ഹൈ ബാൻഡ്): 4 കമ്പനികളും സ്വന്തമാക്കിയ ഈ ഫ്രീക്വൻസിയെ മില്ലിമീറ്റർ ബാൻഡ് എന്നും വിളിക്കാറുണ്ട്. ഉയർന്ന ഫ്രീക്വൻസിയായതിനാൽ ഇന്റർനെറ്റ് വേഗം പലമടങ്ങ് കൂടുതൽ. എന്നാൽ കൂടുതൽ ദൂരം സഞ്ചരിക്കാത്തതിനാൽ കവറേജ് പരിമിതം. കൂടുതൽ ടവറുകൾ (സ്മോൾ സെൽ) ആവശ്യം. പബ്ലിക് വൈഫൈ ഹോട്സ്പോട്ടുകൾ, സ്വകാര്യ 5ജി ശൃംഖകൾ എന്നിവയ്ക്ക് അഭികാമ്യം.

 

ലേലത്തുക ഇങ്ങനെ

 

 റിലയൻസ് ജിയോ: 

88,078 കോടി രൂപ

 എയർടെൽ: 

43,084 കോടി രൂപ

 വോഡഫോൺ–ഐഡിയ: 

18,799 കോടി രൂപ

 അദാനി ഡേറ്റ 

നെറ്റ്‍വർക്സ്: 

212 കോടി രൂപ

 

ആകെ: 1.5 ലക്ഷം കോടി രൂപ

 

കേരളത്തിലെ ഫ്രീക്വൻസി ബാൻഡുകളും തുകയും

 

 3.5 ഗിഗാഹെർട്സ് (മിഡ് ബാൻഡ്) –2,520 കോടി രൂപ (ജിയോ: 1170 കോടി, എയർടെൽ: 900 കോടി, വിഐ: 450 കോടി)

 700 മെഗാഹെർട്സ് (ലോ ബാൻഡ്)– 1,100 കോടി രൂപ (ജിയോ: 1,100 കോടി)

 26 ഗിഗാഹെർട്സ് (ഹൈ ബാൻഡ്)– 494 കോടി രൂപ (ജിയോ: 190 കോടി, എയർടെൽ: 152 കോടി, വിഐ: 152 കോടി)

 2100 മെഗാഹെർട്സ്( ലോ ബാൻഡ്) –240 കോടി രൂപ (എയർടെൽ: 240 കോടി)

 

 

 എന്നുവരും 5ജി?

ലേലം പിടിച്ച സ്പെക്ട്രം ഓഗസ്റ്റ് 15നകം കമ്പനികൾക്ക് അലോട്ട് ചെയ്യും. ഒക്ടോബറിനു ശേഷം ചില മെട്രോ നഗരങ്ങളിൽ പരിമിതമായ തോതിൽ 5ജി ആരംഭിച്ചേക്കും. 2 വർഷത്തിനുള്ളിൽ രാജ്യത്ത് പല പ്രധാനപ്പെട്ട സ്ഥലങ്ങളിലും 5ജി എത്തിയേക്കും. രാജ്യമാകെയെത്താൻ കൂടുതൽ വർഷമെടുത്തേക്കും

 

 ഇന്റർനെറ്റ് നിരക്ക്?

വ്യക്തയായിട്ടില്ലെങ്കിലും 4ജിയേക്കാൾ 10 മുതൽ 20 ശതമാനമെങ്കിലും വർധനയെങ്കിലും തുടക്കത്തിലുണ്ടാകുമെന്ന് വിദഗ്ധർ. വിലയുടെ കാര്യത്തിൽ സർക്കാർ ഇടപെടില്ല. 4ജിയുടെ നിരക്ക് കണക്കാക്കിയാൽ ലോകത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 5ജി ഇന്ത്യയിൽ പ്രതീക്ഷിക്കാം.

 

 ഫോൺ?

5ജി സൗകര്യമുള്ള ഫോണിൽ മാത്രമേ സേവനം ലഭിക്കൂ. നിലവിൽ ശരാശരി 15,000 രൂപ വരെ നിരക്കിൽ 5ജി സ്മാർട് ഫോൺ ലഭ്യമാണ്. ഇതു വൈകാതെ 10,000 രൂപയ്ക്കു താഴെയായേക്കും. രാജ്യത്ത് നിലവിൽ 6% മാത്രമാണ് 5ജി ഫോണുകൾ. ഇന്ത്യയിലെ 5ജി ഫ്രീക്വൻസി ബാൻഡുകൾ പിന്തുണയ്ക്കുന്ന ഫോണുകളായിരിക്കണം. പുതിയ ഫോണുകൾ പലതും പന്ത്രണ്ടോളം പ്രധാന ബാൻഡുകൾ പിന്തുണയ്ക്കുന്നവയാണ്. 

 

 ഫോൺ മാറാറായോ?

ഇക്കൊല്ലം വളരെ പരിമിതമായേ 5ജി ആരംഭിക്കൂ. 2 വർഷത്തിനുള്ളിൽ പോലും രാജ്യത്തെ മിക്ക സ്ഥലങ്ങളിലും 5ജി ലഭ്യമാകാനിടയില്ല. നിരക്ക്, നെറ്റ‍്‍വർക് സ്ഥിരത, കവറേജ്, ഫ്രീക്വൻസി ബാൻഡ് അടക്കമുള്ള വിഷയങ്ങളിൽ വ്യക്ത വന്ന ശേഷം പുതിയ ഫോൺ വാങ്ങുന്നതാകും ഉചിതം. രണ്ടോ മൂന്നോ വർഷത്തേക്ക് മാത്രം ഒരു ഫോൺ ഉപയോഗിക്കുന്ന സാധാരണക്കാർക്ക് ഇപ്പോൾ 5ജി ഫോൺ നല്ല ഓപ്ഷനല്ല.

 

 4ജി മറയുമോ?

5ജി അടിസ്ഥാനസൗകര്യ വികസനത്തിനുള്ള ചെലവ്, സമയം എന്നിവ കണക്കിലെടുത്താൻ രാജ്യവ്യാപക നെറ്റ്‍വർക് വ്യാപനം അതിവേഗം നടക്കാനിടയില്ല. മികച്ച സ്പീഡും ന്യായമായ നിരക്കുമായതിനാൽ വരും വർഷങ്ങളിലും 4ജി ഇന്ത്യയിൽ പ്രബലമായി തന്നെ തുടരുമെന്നാണ് വിലയിരുത്തൽ.

 

 ബിഎസ്എൻഎൽ 5ജി?

ലേലത്തിൽ പങ്കെടുക്കാത്ത ബിഎസ്എൻഎലിനു 5ജി സ്പെക്ട്രം സർക്കാർ നേരിട്ട് നൽകും. ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഒന്നൊന്നരവർഷത്തിനിടയിൽ 4ജിയും ഒന്നര മുതൽ 2 വർഷത്തിനുള്ളിൽ 5ജിയും ലഭ്യമാകുമെന്നാണ് സർക്കാർ പറയുന്നത്.