എച്ച്പി പമ്പുകളിൽ ഇന്ധന പ്രതിസന്ധി രൂക്ഷം
കൊച്ചി∙ ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയുടെ ഇന്ധന വിതരണ പ്രതിസന്ധി രൂക്ഷമാകുന്നു. ഒരാഴ്ചയിലധികമായി കമ്പനി ഡീലർമാർക്ക് കൃത്യമായി ഇന്ധനം എത്തിക്കുന്നില്ല. തുകയടച്ച് ഇന്ധനത്തിനായി കാത്തിരിക്കുന്ന ഡീലർമാർക്ക് ഇന്ധനം നൽകാനാവില്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്.

കൊച്ചി∙ ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയുടെ ഇന്ധന വിതരണ പ്രതിസന്ധി രൂക്ഷമാകുന്നു. ഒരാഴ്ചയിലധികമായി കമ്പനി ഡീലർമാർക്ക് കൃത്യമായി ഇന്ധനം എത്തിക്കുന്നില്ല. തുകയടച്ച് ഇന്ധനത്തിനായി കാത്തിരിക്കുന്ന ഡീലർമാർക്ക് ഇന്ധനം നൽകാനാവില്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്. പല പമ്പുകളുടെയും പ്രവർത്തനം ഭാഗികമായാണ് നടക്കുന്നത്.
കമ്പനിയിൽ നിന്ന് ഇന്ധനം ലഭിക്കാൻ കാലതാമസം നേരിടുന്നതിനാൽ വിതരണത്തിലുണ്ടാകുന്ന തടസത്തിൽ ഖേദിക്കുന്നു എന്നു കാണിച്ച് പല പമ്പുകളിലും ബാനർ പതിച്ചിട്ടുണ്ട്.ഇന്ധന വിതരണത്തിലുണ്ടാകുന്ന നഷ്ടം ഒഴിവാക്കാൻ കമ്പനി മനഃപൂർവം വിതരണം വെട്ടിച്ചുരുക്കി പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ആരോപണമുണ്ടെങ്കിലും വിഷയത്തിൽ പ്രതികരിക്കാൻ എച്ച്പിസി കമ്പനി പ്രതിനിധികൾ തയാറായിട്ടില്ല.