കൊച്ചി∙ ഇന്ത്യൻ വംശജനായ ലക്ഷ്മൺ നരസിംഹൻ ആഗോള കോഫി കമ്പനി ആയ സ്റ്റാർബക്സിന്റെ സിഇഒ ആയി ഒക്ടോബർ ഒന്നിനു ചുമതലയേൽക്കും. Starbucks, Manorama News

കൊച്ചി∙ ഇന്ത്യൻ വംശജനായ ലക്ഷ്മൺ നരസിംഹൻ ആഗോള കോഫി കമ്പനി ആയ സ്റ്റാർബക്സിന്റെ സിഇഒ ആയി ഒക്ടോബർ ഒന്നിനു ചുമതലയേൽക്കും. Starbucks, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഇന്ത്യൻ വംശജനായ ലക്ഷ്മൺ നരസിംഹൻ ആഗോള കോഫി കമ്പനി ആയ സ്റ്റാർബക്സിന്റെ സിഇഒ ആയി ഒക്ടോബർ ഒന്നിനു ചുമതലയേൽക്കും. ഇന്ത്യൻ വംശജരായ ബഹുരാഷ്ട‍്ര കമ്പനി മേധാവികളുടെ വലിയൊരു നിരയിലേക്കാണ് ലക്ഷ്മണിന്റെ വരവ്. ഗൂഗിൾ– സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റ്–സത്യ നാദെല്ല, അഡോബി– ശന്തനു നാരായൺ, ഐബിഎം– അരവിന്ദ് കൃഷ്ണ, ഷനെൽ– ലീന നായർ, ബാറ്റ–സന്ദീപ് കടാരിയ, ട്വിറ്റർ–പരാഗ് അഗർവാൾ തുടങ്ങിയവരുടെ നിരയിലേക്ക്.

റെക്കിറ്റ് ബെങ്കൈസർ സിഇഒ ആയ ലക്ഷ്മൺ മുൻപ് പെപ്സികോ ചീഫ് കമേഴ്സ്യൽ ഓഫിസറായിരുന്നിട്ടുണ്ട്. നേരത്തേ ഡൽഹിയിൽ മക്കിൻസി ഇന്ത്യയുടെ ഡയറക്ടറായിരുന്നു.പുണെ സ്വദേശിയായ ലക്ഷ്മണിന്റെ (55) വിദ്യാഭ്യാസം പുണെ എൻജിനീയറിങ് കോളജിലും പെൻസിൽവേനിയ സർവകലാശാലയിലുമായിട്ടാണ്. വാർട്ടൻ സ്കൂൾ ഓഫ് ബിസിനസിൽനിന്ന് എംബിഎ. ജർമൻ ഭാഷയിൽ ബിരുദാനന്തര ബിരുദമെടുത്ത ലക്ഷ്മണിന് 6 ഭാഷകളറിയാം.  ഭാര്യയും 2 കുട്ടികളുമായി കണക്റ്റിക്കട്ടിൽ താമസം. സ്റ്റാർബക്സിൽ ലക്ഷ്മണിന് 13 ലക്ഷം ഡോളർ (10.4 കോടി രൂപ) വാർഷിക ശമ്പളവും 15 ലക്ഷം ഡോളർ (12 കോടി രൂപ) ബോണസും ലഭിക്കും.