ജോയ്ആലുക്കാസ് ഗ്രൂപ്പിന് 90 കോടിയുടെ ഹെലികോപ്റ്റർ
തൃശൂർ ∙ ജോയ്ആലുക്കാസ് ഗ്രൂപ്പ് 90 കോടി രൂപയുടെ ഹെലികോപ്റ്റർ സ്വന്തമാക്കി. നേരത്തെ രണ്ടു വിമാനങ്ങൾ സ്വന്തമാക്കിയ ഗ്രൂപ്പിന്റെ ആദ്യ ഹെലികോപ്റ്ററാണിത്. രണ്ടു പൈലറ്റുമാർക്കും 7 പേർക്കും സഞ്ചരിക്കാം. ഇറ്റലിയിലെ ലിയൊനാഡോ ഹെലികോപ്റ്റേഴ്സിന്റെ എഡബ്ല്യു 109, ഗ്രാന്റ് ന്യൂ എന്ന പുത്തൻ തലമുറയിലെ

തൃശൂർ ∙ ജോയ്ആലുക്കാസ് ഗ്രൂപ്പ് 90 കോടി രൂപയുടെ ഹെലികോപ്റ്റർ സ്വന്തമാക്കി. നേരത്തെ രണ്ടു വിമാനങ്ങൾ സ്വന്തമാക്കിയ ഗ്രൂപ്പിന്റെ ആദ്യ ഹെലികോപ്റ്ററാണിത്. രണ്ടു പൈലറ്റുമാർക്കും 7 പേർക്കും സഞ്ചരിക്കാം. ഇറ്റലിയിലെ ലിയൊനാഡോ ഹെലികോപ്റ്റേഴ്സിന്റെ എഡബ്ല്യു 109, ഗ്രാന്റ് ന്യൂ എന്ന പുത്തൻ തലമുറയിലെ ഹെലികോപ്റ്ററാണ്, വിഐപികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന അതിസുരക്ഷാ വിഭാഗത്തിൽപെട്ട ഇത്.
ശബ്ദ രഹിതമായ ക്യാബിനോടു കൂടിയ ഹെലികോപ്റ്റർ, എക്സിക്യൂട്ടീവ് മുറിയുടെ സൗകര്യത്തോടെയാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഓട്ടമാറ്റിക് നാവിഗേഷനുള്ള ഈ മോഡൽ മികച്ച പൈലറ്റ് സൗഹൃദ ഹെലികോപ്റ്ററുകളിലൊന്നായും അറിയപ്പെടുന്നു. ഗ്ലാസ് ക്യാബിനാണു കോക്പിറ്റിന്. മണിക്കൂറിൽ 289 കിലോമീറ്ററാണു പരമാവധി വേഗം.