വീണ്ടും ക്ലെയിം ചെയ്യാൻ സാധിക്കാത്ത ഇൻപുട് ടാക്സ് തിരിച്ചടവുകൾ ഈ ടേബിളിൽ കാണിക്കണം. ഉദാഹരണമായി ഇന്നലത്തെ ലേഖനത്തിൽ പറഞ്ഞതിൽ സെക്‌ഷൻ 17 (5) പ്രകാരം അനർഹം ആയ ഇൻപുട് ടാക്സ് (കാർ വാങ്ങിയത് പോലുള്ള സപ്ലൈയിൽ

വീണ്ടും ക്ലെയിം ചെയ്യാൻ സാധിക്കാത്ത ഇൻപുട് ടാക്സ് തിരിച്ചടവുകൾ ഈ ടേബിളിൽ കാണിക്കണം. ഉദാഹരണമായി ഇന്നലത്തെ ലേഖനത്തിൽ പറഞ്ഞതിൽ സെക്‌ഷൻ 17 (5) പ്രകാരം അനർഹം ആയ ഇൻപുട് ടാക്സ് (കാർ വാങ്ങിയത് പോലുള്ള സപ്ലൈയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീണ്ടും ക്ലെയിം ചെയ്യാൻ സാധിക്കാത്ത ഇൻപുട് ടാക്സ് തിരിച്ചടവുകൾ ഈ ടേബിളിൽ കാണിക്കണം. ഉദാഹരണമായി ഇന്നലത്തെ ലേഖനത്തിൽ പറഞ്ഞതിൽ സെക്‌ഷൻ 17 (5) പ്രകാരം അനർഹം ആയ ഇൻപുട് ടാക്സ് (കാർ വാങ്ങിയത് പോലുള്ള സപ്ലൈയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതിനു രണ്ടു ഭാഗങ്ങൾ (ഉപ ടേബിളുകൾ) ഉണ്ട്. 4 (ബി) (1) ഉം 4 (ബി) (2) ഉം.

ടേബിൾ 4  (ബി) (1):

ADVERTISEMENT

വീണ്ടും ക്ലെയിം ചെയ്യാൻ സാധിക്കാത്ത ഇൻപുട് ടാക്സ് തിരിച്ചടവുകൾ ഈ ടേബിളിൽ കാണിക്കണം. ഉദാഹരണമായി ഇന്നലത്തെ ലേഖനത്തിൽ പറഞ്ഞതിൽ സെക്‌ഷൻ 17 (5) പ്രകാരം അനർഹം ആയ ഇൻപുട് ടാക്സ് (കാർ വാങ്ങിയത് പോലുള്ള സപ്ലൈയിൽ നിന്നുള്ള  ഇൻപുട്), ബാങ്കിങ് സ്ഥാപനങ്ങളുടെ റൂൾ 38 പ്രകാരം ഉള്ള ഇൻപുട് ടാക്സ്, റൂൾ 42, റൂൾ 43 പ്രകാരം അനർഹമായ ഇൻപുട് ടാക്സ്  എന്നിവ പിന്നീട് റീ ക്ലെയിം ചെയ്യാൻ പറ്റാത്ത സ്ഥിരമായ  ഇൻപുട് ടാക്സ് തിരിച്ചടവുകൾ ആണ്. അതെല്ലാം ഈ ടേബിളിൽ രേഖപ്പെടുത്തണം. നേരത്തെ ടേബിൾ 4എയിൽ ഇതൊന്നും കുറയ്ക്കാതെ ആണ് രേഖപ്പെടുത്തിയിരുന്നത്.

ടേബിൾ 4 (ബി) (2): 

റൂൾ 37 പ്രകാരം താൽക്കാലികമായി തിരിച്ചടച്ചതും പിന്നീട് വ്യവസ്ഥകൾ പാലിക്കുന്ന മുറയ്ക്ക് വീണ്ടും ക്ലെയിം ചെയ്യാവുന്നതും ആയ ഇൻപുട് ടാക്‌സുകൾ ഉൾപ്പെടെ മറ്റെല്ലാ തരം ഇൻപുട് ടാക്സ് തിരിച്ചടവുകളും ടേബിൾ 4 (ബി) (2) യിൽ  ആണ് രേഖപ്പെടുത്തേണ്ടത്. ഉദാഹരണമായി റൂൾ 16 (2 ) പ്രകാരം സപ്ലൈയർ ഒരു ചരക്കിന്  ഈ മാസം ബിൽ ചെയ്യുകയും ഈ മാസം തന്നെ റിട്ടേണിൽ കാണിക്കുകയും എന്നാൽ അടുത്ത മാസം മാത്രം ചരക്ക്  സ്വീകർത്താവിനു ലഭ്യമാവുകയും ചെയ്താൽ സ്വീകർത്താവിനു അടുത്ത മാസം മാത്രമേ ഇൻപുട് ടാക്‌സിന് അർഹത ഉള്ളൂ. എന്നാൽ  സപ്ലൈയർ ഈ മാസത്തെ റിട്ടേണിൽ കാണിച്ചതിനാലും, ആ ഇൻപുട് സ്വീകർത്താവിന്റെ ടേബിൾ 4 എയിൽ വരുമെന്നതിനാലും പ്രസ്തുത ഇൻപുട് ടാക്സ് സ്വീകർത്താവിന് അടുത്ത മാസം എടുക്കാൻ അർഹത ഉണ്ടെങ്കിലും ഈ മാസം തിരിച്ചടയ്ക്കണം. സപ്ലൈയർ ക്രെഡിറ്റ് നോട്ട് നൽകിയതിലെ ഇൻപുട് ടാക്സ്, നേരത്തെ ഏതെങ്കിലും റിട്ടേണിൽ  ടേബിൾ 4 എയിൽ തെറ്റായി എടുത്ത ഇൻപുട് ടാക്സ്, സപ്ലൈയർ നികുതി അടയ്ക്കാത്തതു കൊണ്ട് തിരിച്ചടയ്ക്കാൻ ബാധ്യത വരുന്ന ഇൻപുട് ടാക്സ് (സെക്‌ഷൻ 16 (2 ) തുടങ്ങിയവയും ഈ ടേബിൾ വഴി തിരിച്ചടയ്ക്കണം

ടേബിൾ 4 (സി ):

ADVERTISEMENT

ഇത് ഓട്ടമാറ്റിക്കായി സിസ്റ്റം ജനറേറ്റ് ചെയ്യുന്ന ടേബിൾ ആണ്. അതായത് ടേബിൾ 4 എയിൽ നിന്നു ടേബിൾ 4 ബി കുറച്ചു കിട്ടുന്ന തുക. ഇതാണ് പ്രസ്തുത വ്യാപാരിയുടെ ക്രെഡിറ്റ് ലെഡ്ജറിലേക്ക് ജിഎസ്ടിആർ 3ബി ഫയൽ ചെയ്യപ്പെടുമ്പോൾ കൂട്ടിച്ചേർക്കപ്പെടുന്ന തുക.

ടേബിൾ 4 (ഡി):

ഇതിനും രണ്ട് ഉപ ടേബിളുകൾ ഉണ്ട് 4 (ഡി) (1 ) ഉം ,4 (ഡി) (2  ) ഉം. നേരത്തെ ഇത് അർഹത ഇല്ലാത്ത ഇൻപുട് ടാക്സ് (ineligible itc) രേഖപ്പെടുത്താൻ ആണ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ അത് ടേബിൾ 4 (ബി) യിലേക്ക് മാറ്റിയതിനാൽ ഇവിടെ ഈ ടേബിളിന്റെ തലക്കെട്ട് ‘മറ്റു വിശദാംശങ്ങൾ’ (other details) എന്നാക്കി മാറ്റിയിട്ടുണ്ട്. മാത്രമല്ല ഇവിടെ കൊടുക്കേണ്ട വിവരങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. 

ടേബിൾ 4 (ഡി)(1):

ADVERTISEMENT

നേരത്തെ  ഉള്ള റിട്ടേണുകളിൽ  ആ സമയത്ത് അർഹം അല്ലാതിരുന്നതിനാൽ ടേബിൾ 4 (ബി) (2 )  തിരിച്ചടച്ചതും,  എന്നാൽ  ഇപ്പോൾ വ്യവസ്ഥകൾ പാലിക്കപ്പെട്ടതിനാൽ ഈ മാസത്തെ റിട്ടേണിൽ ടേബിൾ 4 -എ വഴി വീണ്ടും  ക്ലെയിം ചെയ്യുന്നതുമായ ഇൻപുട് ടാക്സ് തുക ഈ ടേബിളിലും കൂടി രേഖപ്പെടുത്തണം. ഉദാ: റൂൾ 37 , സെക്ഷൻ 16 (2 ) പ്രകാരമുള്ള ഇൻപുട് ടാക്സ്. 

ടേബിൾ 4 (ഡി)(2):

ഇവിടെ സെക്‌ഷൻ 16 (4) പ്രകാരം ഇൻപുട് ടാക്സ്  എടുക്കാൻ ഉള്ള സമയ പരിധി കഴിഞ്ഞ ഇൻപുട് ടാക്സ് തുകയും അതുപോലെ ജിഎസ്ടി നിയമത്തിലെ  പ്ലേസ് ഓഫ് സപ്ലൈ  (POS ) വ്യവസ്ഥ പ്രകാരം (അതായത് പ്ലേസ് ഓഫ് സപ്ലൈ വേറെ സംസ്ഥാനം ആണെങ്കിൽ ഇൻപുട് ഇല്ല എന്ന വ്യവസ്ഥ ) ഇൻപുട് ടാക്സിന് അർഹത ഇല്ലാതെ വരുന്ന ഇൻപുട് ടാക്സും ഇവിടെ രേഖപ്പെടുത്തണം.