വായ്പ കിട്ടാൻ വഴിയേറെ
സംരംഭകത്വ പരിശീലകനും വ്യവസായ വകുപ്പ് റിട്ട. ഡപ്യൂട്ടി ഡയറക്ടറുമായ ടി.എസ്. ചന്ദ്രനുമായി മലയാള മനോരമ വായനക്കാർ നടത്തിയ ഫോൺ ഇൻ പരിപാടിയിൽ ഉയർന്ന പൊതുസ്വഭാവമുള്ള പ്രധാന ചോദ്യങ്ങളും മറുപടിയും ∙ചെറിയ മെഷീൻ ഉപയോഗിച്ച് വെളിച്ചെണ്ണ ഉണ്ടാക്കി വിൽക്കുന്ന സ്ഥാപനം തുടങ്ങാൻ എന്തൊക്കെ ലൈസൻസ് വേണം? ഭക്ഷ്യസുരക്ഷാ

സംരംഭകത്വ പരിശീലകനും വ്യവസായ വകുപ്പ് റിട്ട. ഡപ്യൂട്ടി ഡയറക്ടറുമായ ടി.എസ്. ചന്ദ്രനുമായി മലയാള മനോരമ വായനക്കാർ നടത്തിയ ഫോൺ ഇൻ പരിപാടിയിൽ ഉയർന്ന പൊതുസ്വഭാവമുള്ള പ്രധാന ചോദ്യങ്ങളും മറുപടിയും
∙ചെറിയ മെഷീൻ ഉപയോഗിച്ച് വെളിച്ചെണ്ണ ഉണ്ടാക്കി വിൽക്കുന്ന സ്ഥാപനം തുടങ്ങാൻ എന്തൊക്കെ ലൈസൻസ് വേണം?
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് എടുക്കണം. മെഷീൻ പവർ 5 എച്ച്പിക്കു മുകളിലാണെങ്കിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലൈസൻസ് നിർബന്ധമാണ്. ചെറിയ മെഷീൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ മെഷീൻ വാങ്ങിയതിന്റെ ബില്ലും പണം അടച്ചതിന്റെ രേഖകളും സഹിതം സംരംഭക പ്രോത്സാഹന പദ്ധതി വഴി അപേക്ഷ നൽകിയാൽ മെഷീൻ വിലയുടെ 35% വരെ സബ്സിഡി ലഭിക്കും.
∙ 35 കൊല്ലമായി ടയർ റീട്രെഡിങ് സ്ഥാപനം മികച്ചരീതിയിൽ നടത്തിക്കൊണ്ടുപോന്നതാണ്. ബിസിനസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി തൃശൂർ നഗരത്തിൽ സ്ഥലം വാങ്ങി സ്ഥാപനം ആരംഭിച്ചു. പക്ഷേ, കോവിഡ് വന്നതോടെ മൊത്തം നഷ്ടം ആയി ഇപ്പോൾ കടംകയറി വീടുപോലും ജപ്തി ചെയ്തു പോകുന്ന അവസ്ഥയിലാണ്. രണ്ടാമതും ബിസിനസ് തുടർന്നുപോകാൻ എന്തു ചെയ്യണം?
വ്യവസായ വാണിജ്യ വകുപ്പ് 10 ലക്ഷം രൂപ വരെ സർക്കാർ സഹായം നൽകുന്ന പുനരുദ്ധാരണ പാക്കേജ് നൽകുന്നുണ്ട്. പുതിയ മെഷീൻ വാങ്ങുന്നതിനും പ്രവർത്തന മൂലധനം ആയും തുക ഉപയോഗിക്കാം. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഓഫിസുമായി ബന്ധപ്പെട്ടാൽ മതി.
∙ ഹോം സ്റ്റേയും അതോടു ചേർന്നു റസ്റ്ററന്റും നടത്തുന്നുണ്ട്. ഉദ്യോഗസ്ഥ പരിശോധനയിൽ ചെറിയ പ്രശ്നങ്ങൾ കണ്ടെത്തി മാറ്റാൻ ആവശ്യപ്പെട്ടതിനെ തടർന്നു മാറ്റങ്ങൾ വരുത്തിയിട്ടും ലൈസൻസ് ലഭിച്ചിട്ടില്ല. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കാനാകുമോ? സംരംഭം തുടങ്ങി 6 മാസത്തിനകം ലൈസൻസ് എടുത്താൽ മതിയോ?
ചെറുകിട വ്യവസായ വിഭാഗത്തിൽ (എംഎസ്എംഇ) വരുന്ന സംരംഭങ്ങൾ തുടങ്ങുമ്പോൾ കെ–സ്വിഫ്റ്റ് സംവിധാനം ഉപയോഗപ്പെടുത്തിയാൽ 3 വർഷം വരെ ലൈസൻസ് ഒഴിവാക്കി പ്രവർത്തിക്കാം. ഇതിനായി വ്യവസായ വകുപ്പിന് ഓൺലൈനായി അപേക്ഷ നൽകണം.
∙വീട്ടിൽ മൂന്നു പശുക്കളുണ്ട്. പശുവളർത്തലും, പാൽ ഉൽപന്നങ്ങൾ,പാലിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ എന്നിവയുടെ സംരംഭം തുടങ്ങണമെന്നുണ്ട്. ഇതിനെന്തെല്ലാമാണ് ചെയ്യേണ്ടത്?
മൂല്യവർധിത ഉൽപന്ന നിർമാണത്തിനായി യന്ത്രങ്ങൾ വാങ്ങാൻ മുദ്ര ലോണിന് അപേക്ഷിക്കാം. ക്ഷീരവികസന വകുപ്പിൽ പശുവിനെ വാങ്ങുന്നതിന് മിൽക് ഷെഡ് ഡവലപ്മെന്റ് പ്രോഗ്രാം എന്ന പദ്ധതിയുണ്ട്. ഇതുവഴി ഒരു പശു യൂണിറ്റ് തുടങ്ങാൻ 94,000 രൂപ വരെ ലഭിക്കും. 50% വരെയാണ് സബ്സിഡി. കറവയന്ത്രം, തൊഴുത്ത് എന്നിവയ്ക്കെല്ലാം തുക ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ക്ഷീരവികസനവകുപ്പ് ഓഫിസുമായി ബന്ധപ്പെടുക.