മനോരമ ലേഖകൻ തൃശൂർ ∙ വാഹന നിർമാണ ഫാക്ടറികളിൽ നിർമിക്കുന്നതല്ലാത്ത പ്രത്യേക തരം വാഹനങ്ങൾ കേരളത്തിൽ റജിസ്റ്റർ ചെയ്യുന്നതിന് ഉണ്ടായിരുന്ന അപ്രഖ്യാപിത വിലക്ക് കോടതി ഉത്തരവ് വന്ന് 3 വർഷത്തിനു ശേഷം നീക്കി; ഇതിനകം സംസ്ഥാനത്തിനു നഷ്ടം റജിസ്ട്രേഷൻ ഫീസ് ഇനത്തിൽ കിട്ടേണ്ടിയിരുന്ന 200 കോടിയോളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ വാഹന നിർമാണ ഫാക്ടറികളിൽ നിർമിക്കുന്നതല്ലാത്ത പ്രത്യേക തരം വാഹനങ്ങൾ കേരളത്തിൽ റജിസ്റ്റർ ചെയ്യുന്നതിന് ഉണ്ടായിരുന്ന അപ്രഖ്യാപിത വിലക്ക് കോടതി ഉത്തരവ് വന്ന് 3 വർഷത്തിനു ശേഷം നീക്കി; ഇതിനകം സംസ്ഥാനത്തിനു നഷ്ടം റജിസ്ട്രേഷൻ ഫീസ് ഇനത്തിൽ കിട്ടേണ്ടിയിരുന്ന 200 കോടിയോളം രൂപ. 

എടിഎമ്മുകളിൽ പണം നിറയ്ക്കുന്നതിനുള്ള കാഷ് വാൻ, ജനറേറ്റർ വാൻ, റിക്കവറി വാൻ, മൊബൈൽ ഹോട്ടൽ തുടങ്ങി 18 തരം വാഹനങ്ങൾ കേരളത്തി‍ൽ റജിസ്റ്റർ ചെയ്യാനായിരുന്നു വിലക്ക്. എന്നാൽ, തമിഴ്നാട്ടിലും കർണാടകയിലും റജിസ്റ്റർ ചെയ്ത ഇത്തരം ധാരാളം വാഹനങ്ങൾ കേരളത്തിൽ ഓടുന്നുമുണ്ടായിരുന്നു. ഇതര സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾ കേരളത്തിൽ ഓടുന്നതിനായി നിരാക്ഷേപ സാക്ഷ്യപത്രം (എൻഒസി) ലഭിക്കുന്നതിനു തടസമുണ്ടായിരുന്നില്ല എന്നത് നേരത്തെതന്നെ സംശയത്തിനിടയാക്കിയിരുന്നു. 

ADVERTISEMENT

കേരളത്തിൽ റജിസ്റ്റർ ചെയ്ത പ്രത്യേക വാഹനങ്ങൾ 265 എണ്ണമേ ഉള്ളൂ എന്നാണ് വിവരാവകാശ രേഖ പറയുന്നത്. എന്നാൽ, നാലായിരത്തോളം വാഹനങ്ങൾ രൂപമാറ്റം വരുത്തി ഓടുന്നുണ്ട് എന്നാണ് അനൗദ്യോഗിക കണക്ക്. അതായത്, മൂവായിരത്തി അഞ്ഞൂറിൽപരം വാഹനങ്ങളുടെ റജിസ്ട്രേഷൻ ഫീസ് സംസ്ഥാനത്തിനു നഷ്ടമായി. 

ടൂറിസം മേഖലയുടെ വളർച്ചയ്ക്കായി വാഹനങ്ങൾ ക്യാംപർ വാനുകളായി രൂപമാറ്റം വരുത്തുന്നതിന് അനുമതിക്കായി 2022 ജനുവരിയിൽ ടൂറിസം വകുപ്പ് നിർദേശിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ഇപ്പോ‍ൾ 18 തരം വാഹനങ്ങളുടെയും രൂപമാറ്റം അംഗീകരിച്ച് റജിസ്റ്റർ ചെയ്യാമെന്ന തീരുമാനം വന്നത്.