ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമുകളിൽ പുത്തൻ സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിച്ചു വരുന്ന കാലഘട്ടമാണിത്. വാങ്ങലും വിൽക്കലും നടത്തി (വിറ്റതിനു ശേഷം തിരിച്ചുവാങ്ങലും ആകാം) ഇടപാടുകൾ അവസാനിപ്പിക്കുന്നതിനായി 2 ഓർഡറുകളെ മാത്രം ആശ്രയിച്ചിരുന്ന പരമ്പരാഗത രീതിയിലെല്ലാം മാറ്റം വന്നിരിക്കുന്നു. മുൻനിര ഓൺലൈൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമുകളിൽ പുത്തൻ സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിച്ചു വരുന്ന കാലഘട്ടമാണിത്. വാങ്ങലും വിൽക്കലും നടത്തി (വിറ്റതിനു ശേഷം തിരിച്ചുവാങ്ങലും ആകാം) ഇടപാടുകൾ അവസാനിപ്പിക്കുന്നതിനായി 2 ഓർഡറുകളെ മാത്രം ആശ്രയിച്ചിരുന്ന പരമ്പരാഗത രീതിയിലെല്ലാം മാറ്റം വന്നിരിക്കുന്നു. മുൻനിര ഓൺലൈൻ ബ്രോക്കിങ് സ്ഥാപനങ്ങളെല്ലാം തന്നെ നൂതന ടെക്നോളജിയുടെ സഹായത്തോടെ ട്രേഡർമാർക്കായി സ്മാർട് ഓർഡറുകളെപ്പറ്റി ചർച്ച ചെയ്യുമ്പോൾ മുൻപന്തിയിൽ വരുന്ന ഓർഡറുകളിൽ ഒന്നാണ് ബ്രാക്കറ്റ് ഓർഡർ.

എന്താണ് ബ്രാക്കറ്റ് ഓർഡർ ?

ADVERTISEMENT

പ്രാഥമിക ഓർഡറിനോടൊപ്പം ഇരു ഭാഗങ്ങളിലായി ഓരോ ഓർഡർ വീതം ചേർത്ത് ഒറ്റ ക്ലിക്കിൽ 3 ഓർഡറുകൾ സിസ്റ്റത്തിലേക്ക് നൽകാൻ സഹായിക്കുന്നവയാണ് ബ്രാക്കറ്റ് ഓർഡറുകൾ. മറ്റൊരർഥത്തിൽ പറഞ്ഞാൽ ട്രേഡർ എറ്റെടുക്കാനുദ്ദേശിക്കുന്ന പൊസിഷനു വേണ്ടി നൽകുന്ന പ്രാഥമിക ഓർഡറിനോടൊപ്പം, ലാഭത്തോടെ പുറത്തു വരുന്നതിനായി നൽകുന്ന ഓർഡറും നഷ്ടം വരുന്ന പക്ഷം കൂടുതൽ പരിക്കില്ലാതെ പുറത്തുവരാനായി നൽകുന്ന സ്റ്റോപ്പ് ലോസ് ഓർഡറും ചേർന്നാൽ ബ്രാക്കറ്റ് ഓർഡറായി. 

ബ്രാക്കറ്റ് ഓർഡർ പ്രാവർത്തികമാകുന്നതെങ്ങനെയെന്ന് ഒരു ഉദാഹരണം വഴി മനസ്സിലാക്കാം. ലൈവ് മാർക്കറ്റിൽ ഒരു ഓഹരിയുടെ വില 104 രൂപയാണെന്നു സങ്കൽപിക്കുക. വില 100 രൂപയിലെത്തുമ്പോൾ വാങ്ങാനായി ഓർഡറിടുന്ന ഒരു ട്രേഡർക്ക് പ്രസ്തുത ബൈ ഓർഡറിനോടൊപ്പം തന്നെ 110 രൂപയിൽ വിൽപനയ്ക്കായുള്ള സെൽ ഓർഡറും, അഥവാ വില താഴോട്ടു പതിക്കുന്നുവെങ്കിൽ നഷ്ടം പരിമിതപ്പെടുത്തുന്നതിനായി 95 രൂപയിൽ സ്റ്റോപ്പ് ലോസ് ഓർഡറും ചേർത്ത് ഒറ്റ ക്ലിക്കിൽ ബ്രാക്കറ്റ് ഓർഡർ നൽകാം. 

ADVERTISEMENT

100 രൂപയ്ക്ക് നൽകിയ പ്രാഥമിക ഓർഡർ സാധുവായതിനുശേഷം ട്രേഡർ ഉദ്ദേശിച്ചതു പോലെ ഓഹരിയുടെ വില ഉയർന്നു പോവുകയും 110 രൂപയ്ക്ക് വെച്ചിരുന്ന വിൽപന ഓർഡർ സാധുവാക്കപ്പെടുകയും ചെയ്യുന്നപക്ഷം, 95 രൂപയ്ക്ക് നൽകിയ സ്റ്റോപ്പ് ലോസ് ഓർഡർ തനിയെ ക്യാൻസൽ ചെയ്യപ്പെടുകയും ചെയ്യും. ഇനി മറിച്ചുള്ള സാഹചര്യം ഉണ്ടായെന്നിരിക്കട്ടെ. 100 രൂപയ്ക്ക് വാങ്ങിയ ഓഹരിയുടെ വില താഴോട്ടുവന്ന് 95 രൂപയിൽ എത്തി. സ്റ്റോപ്പ് ലോസായി നൽകിയ ഓർഡർ ഉടൻ സാധുവാക്കപ്പെടുകയും തൽസമയം തന്നെ 110 രൂപയുടെ വിൽപന ഓർഡർ സിസ്റ്റത്തിൽ റദ്ദാവുകയും ചെയ്യും.

മൂന്നാമത്തെ സാഹചര്യം: പ്രാഥമിക ഓർഡർ അതായത് 100 രൂപ വന്നാൽ വാങ്ങാനായി ട്രേഡർ നൽകിയിരുന്ന ഓർഡർ ട്രേഡ് ആയില്ലെന്ന് കരുതുക. സ്വാഭാവികമായും മുകളിൽ നൽകിയിരുന്ന വിൽപന ഓർഡറും താഴെ കരുതി വച്ചിരുന്ന സ്റ്റോപ്പ് ലോസ് ഓർഡറും ഉൾപ്പെട്ട ബ്രാക്കറ്റ് ഓർഡർ പ്രസ്തുത ദിവസം ട്രേഡിങ് അവസാനിക്കുന്നതോടെ അസാധുവാക്കപ്പെടുകയും ചെയ്യും. കയറ്റിറക്കങ്ങൾ കൂടുതലായി വിപണിയിൽ അനുഭവപ്പെടുന്ന സമയങ്ങളിൽ സൂക്ഷ്മമായി വിപണിയെ നിരീക്ഷിക്കാൻ സമയമില്ലാത്ത ഇൻട്രാഡേ ട്രേഡർമാർക്ക് അനുയോജ്യമായ സ്മാർട് ഓർഡറുകളാണ് ബ്രാക്കറ്റ് ഓർഡർ.

ADVERTISEMENT

Content Highlight: Online order, Online Booking