ഇലോൺ മസ്കിന്റെ ടീമിൽ ശ്രീറാം കൃഷ്ണനും
ന്യൂഡൽഹി∙ ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ ഇലോൺ മസ്കിനെ സഹായിക്കാനുള്ള കോർ–ടീമിൽ ചെന്നൈയിൽ നിന്നുള്ള ശ്രീറാം കൃഷ്ണനും. ട്വിറ്ററിന്റെ മുൻ പ്രോഡക്റ്റ് മേധാവി കൂടിയായ ശ്രീറാം നിലവിൽ എ16സെഡ് എന്ന പ്രമുഖ യുഎസ് വെഞ്ച്വർ ക്യാപിറ്റൽ കമ്പനിയുടെ ജനറൽ പാർട്ണറാണ്. തന്റെ പഴയകാല സുഹൃത്തു കൂടിയായ ശ്രീറാം അടക്കം 5

ന്യൂഡൽഹി∙ ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ ഇലോൺ മസ്കിനെ സഹായിക്കാനുള്ള കോർ–ടീമിൽ ചെന്നൈയിൽ നിന്നുള്ള ശ്രീറാം കൃഷ്ണനും. ട്വിറ്ററിന്റെ മുൻ പ്രോഡക്റ്റ് മേധാവി കൂടിയായ ശ്രീറാം നിലവിൽ എ16സെഡ് എന്ന പ്രമുഖ യുഎസ് വെഞ്ച്വർ ക്യാപിറ്റൽ കമ്പനിയുടെ ജനറൽ പാർട്ണറാണ്. തന്റെ പഴയകാല സുഹൃത്തു കൂടിയായ ശ്രീറാം അടക്കം 5 പേരെയാണ് സഹായത്തിനായി മസ്ക് ഒപ്പം കൂട്ടിയിരിക്കുന്നത്.
താൽക്കാലികമായിട്ടാണ് സേവനമെന്ന് ശ്രീറാം തന്നെ ഇന്നലെ ട്വിറ്ററിലൂടെ അറിയിച്ചെങ്കിലും കമ്പനിയുടെ തലപ്പത്തെ പ്രധാന പദവികളിലൊന്നിൽ അദ്ദേഹം എത്തുമെന്നും അഭ്യൂഹമുണ്ട്. എന്നാൽ എ16സെഡിലെ നിലവിലെ ജോലി വിടാൻ ആലോചനയില്ലെന്നാണ് ശ്രീറാമുമായി അടുപ്പമുള്ളവർ പറയുന്നത്. ഭാര്യ ആർതി ഫെയ്സ്ബുക്കിന്റെ മുൻ പ്രോഡക്ട് ഡയറക്ടറും ക്ലബ്ഹൗസിന്റെ ഇന്ത്യ മേധാവിയുമായിരുന്നു.
നീല ടിക്കിന് പ്രതിമാസം 1,600 രൂപ?
ട്വിറ്ററിലെ വെരിഫിക്കേഷൻ (നീല ടിക്) നിലനിർത്തുന്നതിന് പ്രതിമാസം 20 ഡോളർ (ഏകദേശം 1,600 രൂപ) നൽകേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ. ഇലോൺ മസ്കിന്റെ നേതൃത്വത്തിൽ ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയെന്നാണ് സൂചന.
English Summary: Elon Musk drafts ex-Twitter desi Sriram Krishnan to ring in changes