ഡിജിറ്റൽ വ്യവസായങ്ങൾ ഒരു കുടക്കീഴിലേക്ക്്
തിരുവനന്തപുരം∙ ഡിജിറ്റൽ മേഖലയിലെ വ്യവസായങ്ങളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ‘മികവിന്റെ കേന്ദ്രം’ പദ്ധതി ആലോചനയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിറ്റൽ സർവകലാശാലയോടു ചേർന്നുള്ള ഡിജിറ്റൽ സയൻസ് പാർക്കിന് 1,515 കോടിയാണു ചെലവെങ്കിലും കിഫ്ബി വഴിയുള്ള 200 കോടി രൂപ മാത്രമേ സർക്കാർ മുടക്കുന്നുള്ളു.

തിരുവനന്തപുരം∙ ഡിജിറ്റൽ മേഖലയിലെ വ്യവസായങ്ങളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ‘മികവിന്റെ കേന്ദ്രം’ പദ്ധതി ആലോചനയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിറ്റൽ സർവകലാശാലയോടു ചേർന്നുള്ള ഡിജിറ്റൽ സയൻസ് പാർക്കിന് 1,515 കോടിയാണു ചെലവെങ്കിലും കിഫ്ബി വഴിയുള്ള 200 കോടി രൂപ മാത്രമേ സർക്കാർ മുടക്കുന്നുള്ളു. ശേഷിച്ച തുക വ്യവസായ പങ്കാളികൾ ഉൾപ്പെടെ വിവിധ സ്രോതസ്സുകളിൽ നിന്നു കണ്ടെത്തും.
ടെക്നോ സിറ്റിയിലെ കബനി കെട്ടിടത്തിൽ വാടകയ്ക്കു എടുക്കുന്ന 10,000 ചതുരശ്ര അടി സ്പേസിൽ അഞ്ചു മാസത്തിനകം പ്രാരംഭ പ്രവർത്തനം തുടങ്ങും. നിർമാണം ആരംഭിച്ച് രണ്ടു വർഷത്തിനകം പാർക്കിന്റെ ആദ്യഘട്ടം പ്രവർത്തനം തുടങ്ങുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കെ ഫോൺ പദ്ധതിയുടെ ഭാഗമായി നിലവിൽ 30,000 ഓഫിസുകളുടെ സർവേ, 35,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സർവേ, 8 ലക്ഷം കെഎസ്ഇബി പോളുകളുടെ സർവേ എന്നിവ പൂർത്തീകരിച്ചു.
7,556 കി.മീ ബാക്ക് ബോൺ സ്ഥാപിക്കാനുള്ളതിൽ 6,360 കിലോമീറ്റർ പൂർത്തീകരിച്ചു. 22,802 കിലോമീറ്റർ ഒഎഫ്സി കേബിൾ സ്ഥാപിക്കാനുള്ളതിൽ 18,595 കി.മീ. പൂർത്തീകരിച്ചു. 375 പോയിന്റ് ഓഫ് പ്രസൻസുകളിൽ 324 എണ്ണം പൂർത്തിയാക്കി. 26,057 ഓഫിസുകളിൽ കണക്ഷൻ നൽകുന്നതിനുള്ള അനുബന്ധ ഉപകരണം സ്ഥാപിച്ചു. ഇന്റർനെറ്റ് കണക്ടിവിറ്റി നൽകാൻ ഉദ്ദേശിക്കുന്ന 30,000 ഓഫിസുകളിൽ 9,916 എണ്ണം പ്രവർത്തന സജ്ജമായി. തദ്ദേശസ്ഥാപനങ്ങളിൽനിന്നു ഗുണഭോക്താക്കളുടെ പട്ടിക കിട്ടിയാലുടൻ ബിപിഎൽ കുടുംബങ്ങൾക്കു കണക്ഷൻ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.