തിരുവനന്തപുരം∙ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കി രാജ്യാന്തര തലത്തിലെ എഴുപതിലേറെ നിക്ഷേപകർ പങ്കെടുക്കുന്ന ഹഡിൽ കേരള ഗ്ലോബൽ സ്റ്റാർട്ടപ് സംഗമത്തിനു നാളെ തുടക്കം. കേരള സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ 2 ദിവസത്തെ സംഗമം കോവളം റാവിസ് ഹോട്ടലിൽ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കി രാജ്യാന്തര തലത്തിലെ എഴുപതിലേറെ നിക്ഷേപകർ പങ്കെടുക്കുന്ന ഹഡിൽ കേരള ഗ്ലോബൽ സ്റ്റാർട്ടപ് സംഗമത്തിനു നാളെ തുടക്കം. കേരള സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ 2 ദിവസത്തെ സംഗമം കോവളം റാവിസ് ഹോട്ടലിൽ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.മൂവായിരത്തിലേറെ പേർ പങ്കെടുക്കുമെന്നു കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക അറിയിച്ചു. ഇതിൽ 800 സ്റ്റാർട്ടപ് കമ്പനികൾ ഉൾപ്പെടുന്നു. സാമൂഹിക പ്രസക്തിയുള്ള കൂടുതൽ സംരംഭങ്ങൾക്കു വളരുന്നതിന് അനുകൂല സാഹചര്യമൊരുക്കാൻ റൗണ്ട് ടേബിൾ ചർച്ചയും നടക്കും. 

സോഷ്യൽ സ്റ്റാർട്ടപ് പോളിസി രൂപീകരിക്കാനും ശ്രമം നടത്തുന്നു. നൊബേൽ പുരസ്കാര ജേതാവ് മുഹമ്മദ് യൂനിസിന്റെ പേരിൽ ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന യൂനുസ് സോഷ്യൽ ഫണ്ട്, ശബാന ആൻഡ് ഫൈസൽ ഫൗണ്ടേഷൻ എന്നിവരുമായി ചേർന്നാണു റൗണ്ട് ടേബിൾ ചർച്ച. കുടുംബശ്രീ ഉൾപ്പെടെ സ്വയംസഹായ സംഘങ്ങൾ, സോഷ്യൽ സ്റ്റാർട്ടപ് എൻജിഒ പ്രതിനിധികൾ, റിസർച് സ്ഥാപന മേധാവികൾ, സർവകലാശാല പ്രതിനിധികൾ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുക്കും. കേരളത്തിന്റെ തനത് ഉൽപന്നങ്ങൾ ആഗോള വിപണിയിൽ എത്തിക്കുന്നതിനുള്ള സാധ്യതകൾ, സംരംഭങ്ങൾ നേരിടുന്ന വെല്ലുവിളികൾ, പരിഹാര നടപടികൾ എന്നിവയും ചർച്ചാ വിഷയമാകും.