ബെംഗളൂരു ∙ ഓൺലൈൻ ഡെലിവറി ഉൾപ്പെടെയുള്ള ഗിഗ് ജോലികളുടെ മേഖലയിൽ മതിയായ വേതനമോ തൃപ്തികരമായ തൊഴിൽസാഹചര്യങ്ങളോ ഇല്ലെന്നു പഠന റിപ്പോർട്ട്. ഓക്സ്ഫഡ് സർവകലാശാലയുടെ സഹകരണത്തോടെ സെന്റർ ഫോർ ഐടി ആൻഡ് പബ്ലിക് പോളിസി, ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ബാംഗ്ലൂർ (ഐഐഐടി– ബി) എന്നിവ നയിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ഓൺലൈൻ ഡെലിവറി ഉൾപ്പെടെയുള്ള ഗിഗ് ജോലികളുടെ മേഖലയിൽ മതിയായ വേതനമോ തൃപ്തികരമായ തൊഴിൽസാഹചര്യങ്ങളോ ഇല്ലെന്നു പഠന റിപ്പോർട്ട്. ഓക്സ്ഫഡ് സർവകലാശാലയുടെ സഹകരണത്തോടെ സെന്റർ ഫോർ ഐടി ആൻഡ് പബ്ലിക് പോളിസി, ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ബാംഗ്ലൂർ (ഐഐഐടി– ബി) എന്നിവ നയിക്കുന്ന ഫെയർവർക്ക് ഇന്ത്യ പ്രോജക്ടിന്റെ ഇക്കൊല്ലത്തെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

വേതനം, തൊഴിൽവ്യവസ്ഥകൾ, കരാർ, നടത്തിപ്പ്, പ്രാതിനിധ്യം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ആമസോൺ ഫ്ലെക്സ്, ബിഗ്ബാസ്‌കറ്റ്, ഡൻസോ, ഫ്ലിപ്കാർട്ട്, ഓല, ഫാംഈസി, പോർട്ടർ, സ്വിഗ്ഗി, ഊബർ, അർബൻ കമ്പനി, സെപ്റ്റോ, സൊമാറ്റോ എന്നീ 12 പ്ലാറ്റ്ഫോമുകളിലെ സാഹചര്യങ്ങളാണു വിലയിരുത്തിയത്.

ADVERTISEMENT

അടിസ്ഥാന വേതന നയം നടപ്പാക്കാനും ഇക്കാര്യത്തിൽ പരസ്യമായ ഉറപ്പു നൽകാനും പ്ലാറ്റ്ഫോമുകൾ വിമുഖത കാണിക്കുന്നുവെന്നു റിപ്പോർട്ടിൽ പറയുന്നു. തൊഴിലാളിക സംഘടനകളെ അംഗീകരിക്കാനും അവരുമായി ചർച്ച നടത്താനും വിസമ്മതിക്കുകയും ചെയ്യുന്നു. ബിഗ്ബാസ്‌ക്കറ്റ്, ഫ്ലിപ്കാർട്ട്, അർബൻ കമ്പനി എന്നിവ മാത്രമാണ് തൊഴിലാളികൾക്ക് ഒരു മണിക്കൂർ അടിസ്ഥാനത്തിൽ തദ്ദേശീയമായ മിനിമം വേതനം നേടാൻ കഴിയുന്ന വിധത്തിലുള്ള നയങ്ങൾ നടപ്പാക്കിയിട്ടുള്ളത്. ചികിത്സ വേണ്ട സാഹചര്യങ്ങളിൽ സാമ്പത്തിക പരിരക്ഷ ഉറപ്പുവരുത്തുന്ന ലോസ് ഓഫ് പേ നയം നടപ്പിലാക്കിയത് ബിഗ്ബാസ്‌ക്കറ്റ്, സ്വിഗ്ഗി, അർബൻ കമ്പനി എന്നിവ മാത്രമാണ്.

കർണാടക സർക്കാരിന്റെയും ഐടി കമ്പനികളുടെയും പങ്കാളിത്തമുള്ള കൽപിത സർവകലാശാലയായ ഐഐഐടി– ബിയുടെ ചെയർമാൻ ഇൻഫോസിസ് സഹ സ്ഥാപകനായ ക്രിസ് ഗോപാലക‍ൃഷ്ണനാണ്. ഐഐഐടി– ബിക്കു കീഴിലുള്ള ഗവേഷണ സ്ഥാപനമാണ് സെന്റർ ഫോർ ഐടി ആൻഡ് പബ്ലിക് പോളിസി. 

ADVERTISEMENT

ADVERTISEMENT

 അടിസ്ഥാന വേതന നയം 

നടപ്പാക്കുന്നതിൽ വിമുഖത