ഒരു ലക്ഷം നിക്ഷേപം, ഒന്നര ലക്ഷം വരുമാനം: എങ്ങനെ?
കൊച്ചി ∙ ബാങ്ക് നിക്ഷേപമോ ബാങ്ക് ഓഹരിയോ കൂടുതൽ ആദായകരം? ഒരു വർഷത്തിനിടയിലെ കണക്കു നോക്കിയാൽ ബാങ്ക് നിക്ഷേപത്തിന്റെ എത്രയോ ഇരട്ടിയാണു ബാങ്ക് ഓഹരികളിൽ നിന്നുള്ള വരുമാനമെന്നു കാണാം.ബാങ്ക് നിക്ഷേപത്തിന്റെ വാർഷിക പലിശ ഒരു വർഷത്തിനിടയിൽ എട്ടു ശതമാനത്തിനപ്പുറത്തേക്കു കടന്നിട്ടില്ല. എന്നാൽ ബാങ്ക് ഓഹരികളിൽ

കൊച്ചി ∙ ബാങ്ക് നിക്ഷേപമോ ബാങ്ക് ഓഹരിയോ കൂടുതൽ ആദായകരം? ഒരു വർഷത്തിനിടയിലെ കണക്കു നോക്കിയാൽ ബാങ്ക് നിക്ഷേപത്തിന്റെ എത്രയോ ഇരട്ടിയാണു ബാങ്ക് ഓഹരികളിൽ നിന്നുള്ള വരുമാനമെന്നു കാണാം.ബാങ്ക് നിക്ഷേപത്തിന്റെ വാർഷിക പലിശ ഒരു വർഷത്തിനിടയിൽ എട്ടു ശതമാനത്തിനപ്പുറത്തേക്കു കടന്നിട്ടില്ല. എന്നാൽ ബാങ്ക് ഓഹരികളിൽ ബഹു ഭൂരിപക്ഷത്തിന്റെയും വിലയിലുണ്ടായ വർധന 18 മുതൽ 152% വരെയാണ്.
കഴിഞ്ഞ വർഷം ജനുവരി മൂന്നിനു ബാങ്കിൽ 1,00,000 രൂപ ഒരു വർഷത്തെ സ്ഥിര നിക്ഷേപമിട്ടിരുന്നെങ്കിൽ ഇന്ന് അതു പരമാവധി 1,08,000 രൂപയായി മാത്രമാണു തിരികെ ലഭിക്കുക. എന്നാൽ അതേ തുക കർണാടക ബാങ്കിന്റെ ഓഹരിയിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നു ലഭിക്കുന്നത് 2,51,670 രൂപ. അതായത്, 151.67% വരുമാനം. അഞ്ചു ബാങ്കുകളുടെ ഓഹരി വിലയിൽ 100 ശതമാനത്തിലേറെയാണു വർധന. രണ്ടക്കത്തിൽ താഴെ മാത്രം വില വർധന രണ്ടോ മൂന്നോ ബാങ്കുകളുടെ ഓഹരികളിൽ മാത്രം.