യുഎസിൽ നാണ്യപ്പെരുപ്പം കുറഞ്ഞു, ചൈനയില്‍ കൂടി
വാഷിങ്ടൻ ∙ രണ്ടര വർഷത്തിനിടെ ആദ്യമായി യുഎസിൽ വിലക്കയറ്റ നിരക്കിൽ നേരിയ കുറവ്. ഇന്ധന വിലയിലെ കുറവും നിത്യോപയോഗ സാധനങ്ങളുടെ വിലയിടിവുമാണ് കാരണം. നവംബറിനെ അപേക്ഷിച്ച് കഴിഞ്ഞ ഡിസംബറിൽ 0.1 ശതമാനം വിലക്കയറ്റ തോതിൽ കുറവുണ്ടായതായാണ് യുഎസ് തൊഴിൽ വകുപ്പിന്റെ കണക്ക്. ഇതോടെ വിലക്കയറ്റ നിരക്ക് 6.5

വാഷിങ്ടൻ ∙ രണ്ടര വർഷത്തിനിടെ ആദ്യമായി യുഎസിൽ വിലക്കയറ്റ നിരക്കിൽ നേരിയ കുറവ്. ഇന്ധന വിലയിലെ കുറവും നിത്യോപയോഗ സാധനങ്ങളുടെ വിലയിടിവുമാണ് കാരണം.
നവംബറിനെ അപേക്ഷിച്ച് കഴിഞ്ഞ ഡിസംബറിൽ 0.1 ശതമാനം വിലക്കയറ്റ തോതിൽ കുറവുണ്ടായതായാണ് യുഎസ് തൊഴിൽ വകുപ്പിന്റെ കണക്ക്. ഇതോടെ വിലക്കയറ്റ നിരക്ക് 6.5 ശതമാനത്തിലെത്തി. കഴിഞ്ഞ വർഷം ജൂണിൽ നിരക്ക് 9.1% ആയിരുന്നു.1981ന് ശേഷം യുഎസിൽ വിലക്കയറ്റം ഏറ്റവും ഉയർന്ന സമയമായിരുന്നു അത്. വിലക്കയറ്റം പിടിച്ചു നിർത്താൻ ഫെഡറൽ റിസർവ് നിരന്തരം പലിശ നിരക്ക് ഉയർത്തിയിരുന്നു. പുതിയ നിരക്കു പുറത്തു വന്നതോടെ യുഎസ് ഓഹരിവിപണിയിൽ നേട്ടമുണ്ടായി.
അതേസമയം ചൈനയിൽ നാണ്യപ്പെരുപ്പം കൂടി. ഡിസംബറിലെ വിലക്കയറ്റത്തോതിൽ മുന്‍ വർഷത്തെ ഇതേസമയത്തെ അപേക്ഷിച്ച് 1.8% വർധനയുണ്ടായി. ഭക്ഷ്യോൽപന്ന വില വർധനയാണ് പ്രധാന കാരണം.