ലോകമെങ്ങുമുള്ള കനത്ത പലിശനിരക്കുയര്‍ത്തല്‍ ഫലം കണ്ടുതുടങ്ങുന്നുവെന്ന സൂചന നല്‍കി പണപ്പെരുപ്പം കുറയുന്നതിന്റെ ആശ്വാസത്തിലാണ് ആഗോള തലത്തില്‍ ഓഹരിവിപണികള്‍. കഴിഞ്ഞയാഴ്ച ആഗോള വിപണികളെല്ലാം നേട്ടം കൈവരിക്കുകയും ചെയ്തു. ഈയാഴ്ച പുറത്തുവരാനിരിക്കുന്ന റിലയന്‍സ്, ഐസിഐസിഐ ബാങ്ക് ഉള്‍പ്പെടെയുള്ള കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങള്‍, ചൈനയുടെ ജി‍‍ഡിപി ഡേറ്റ, ചൈനയിലെയും ജപ്പാനിലെയും പണനയം, യുകെയിലെയും യൂറോ മേഖലയിലെയും ജപ്പാനിലെയും പണപ്പെരുപ്പക്കണക്ക്, ഇന്ത്യയിലെ മൊത്തവില പണപ്പെരുപ്പം തുടങ്ങിയവ വിപണിയെ സ്വാധീനിക്കും. അടുത്തവര്‍ഷം പൊതു തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്നതിനാല്‍ നിലവിലുള്ള കേന്ദ്രസര്‍ക്കാരിന്റെ അവസാനത്തെ പൂര്‍ണബജറ്റാണ് ഇത്തവണ വരാനിരിക്കുന്നത്. അതിനു ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എന്നതും വിപണിയുടെ കണക്കുകൂട്ടലുകളില്‍ പെടും. വിശദാംശങ്ങള്‍ പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ആശ്വാസമേകി പണപ്പെരുപ്പത്തിലെ ഇടിവ്

ADVERTISEMENT

ഡിസംബറിലെ കണക്കുകള്‍ കഴിഞ്ഞയാഴ്ച പുറത്തുവന്നപ്പോള്‍ യുഎസില്‍ പണപ്പെരുപ്പം 7.1ശതമാനത്തില്‍നിന്ന് 6.5% ആയി കുറഞ്ഞതും ഇന്ത്യയില്‍ 5.88 ശതമാനത്തില്‍നിന്ന് 5.72 ശതമാനത്തിലേക്കു താഴ്ന്നതും നല്‍കുന്ന ആശ്വാസം ചെറുതല്ല. സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടിയിരുന്നതിലും ഇടിവാണ് പണപ്പെരുപ്പത്തിലുണ്ടായത്. യുഎസ് ഫെഡിന്റെ അടുത്ത പലിശ നിരക്കു വര്‍ധന ഇതോടെ 0.25 ശതമാനത്തിലൊതുങ്ങുമെന്ന പ്രതീക്ഷ ശക്തമായി. നിലവില്‍ 4.5 ശതമാനത്തില്‍ നില്‍ക്കുന്ന പലിശ നിരക്ക് അടുത്ത രണ്ടു തവണ 0.25 ശതമാനം വീതം ഉയര്‍ത്തുമെന്നും തുടര്‍ന്ന് 5% നിരക്കില്‍ ദീര്‍ഘകാലം തുടര്‍ന്നേക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍. 

ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ചിലെ ദൃശ്യം (AFP)

യുഎസില്‍ പലിശനിര‍ക്കു വര്‍ധനയുടെ തോത് കുറയുമെന്ന പ്രതീക്ഷ ഉയര്‍ന്നതോടെ ഡോളര്‍ തണുത്തു തുടങ്ങിയിട്ടുണ്ട്. യുഎസ് ഡോളറിന് ആറു പ്രമുഖ കറന്‍സികളുമായുള്ള (യൂറോ, ബ്രിട്ടിഷ് പൗണ്ട്, സ്വിസ് ഫ്രാങ്ക്, സ്വീഡിഷ് ക്രോണ, ജാപ്പനീസ് യെന്‍,  കനേഡിയന്‍ ഡോളര്‍) വിനിമയമൂല്യം വിലയിരുത്തുന്ന സൂചികയായ ഡോളര്‍ ഇന്‍ഡക്സ് കഴിഞ്ഞ വര്‍ഷം ഒടുവില്‍ 115നരികില്‍ വരെ പോയിരുന്നത് 101 നിലവാരത്തിലേക്ക് താഴ്ന്നിരിക്കുകയാണ്. 

ഈയാഴ്ച ഇന്ത്യയിലെ മൊത്തവില സൂചിക (WPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിന്റെ കണക്കു പുറത്തുവരും. പലിശനിരക്കു നിശ്ചയിക്കുന്നതിന് അടിസ്ഥാനമാക്കുന്ന കണക്ക് ഉപഭോക്തൃ വിലസൂചിക (CPI) അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ല്‍ പണപ്പെരുപ്പമായതിനാല്‍ ഇത് വിപണിയെ കാര്യമായി ബാധിച്ചേക്കില്ല.  ഒക്ടോബറിൽ 8.39 ശതമാനമായിരുന്ന പണപ്പെരുപ്പം നവംബറിൽ 5.85 ശതമാനത്തിലേക്കു കുറഞ്ഞിരുന്നു. ഇത് 21 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്.

ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുറവാണ് റീട്ടെയ്ല്‍ പണപ്പെരുപ്പം 5.72ശതമാനത്തിലേക്കു കുറയാന്‍ പ്രധാന കാരണം. എന്നാല്‍, നിരന്തരം ചാഞ്ചാടിക്കൊണ്ടിരിക്കുന്ന ഭക്ഷ്യ, ഇന്ധന വിലകകള്‍ ഒഴിവാക്കിയുള്ള അടിസ്ഥാന പണപ്പെരുപ്പം(core inflation) ഒട്ടും കുറയാതെ 6 ശതമാനത്തിനു മുകളില്‍ തുടരുന്നത് ആശങ്ക തന്നെയാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വീണ്ടും ഓര്‍മിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പലിശനിരക്കുയര്‍ത്തുന്നത് അടുത്ത പണനയസമിതി യോഗത്തില്‍ ആര്‍ബിഐ ഒഴിവാക്കുമെന്നു പ്രതീക്ഷിക്കാറായിട്ടില്ല. പലിശവര്‍ധന തുടരുകയാണെങ്കിലും കാല്‍ ശതമാനത്തിലൊതുങ്ങിയേക്കുമെന്നു കരുതാം.

ADVERTISEMENT

∙ നേട്ടമുണ്ടാക്കി രൂപ

2 മാസത്തിനിടെ രൂപയ്ക്ക് ഏറ്റവും മികച്ച നേട്ടമുണ്ടായ ആഴ്ചയാണ് കടന്നുപോയത്. 1.7% നേട്ടമുണ്ടാക്കിയ രൂപ കഴിഞ്ഞയാഴ്ച 81.32ല്‍ എത്തിനില്‍ക്കുന്നു. പലിശനിരക്കു വര്‍ധനയുടെ തോതു കുറയുകയും ഡോളര്‍ ഇന്‍ഡക്സ് താഴേക്കു വരികയും ചെയ്യുന്നതു തുടര്‍ന്നാല്‍ രൂപയുടെ മൂല്യം കൂടുതല്‍ മെച്ചപ്പെട്ടേക്കാം.

∙ ചൈന വീണ്ടും ശ്രദ്ധാകേന്ദ്രം

കഴിഞ്ഞ ഒരു വര്‍ഷം റഷ്യ –യുക്രെയ്ന്‍ യുദ്ധം മാറ്റിനിര്‍ത്തിയാല്‍, ഓഹരിവിപണികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നത് യുഎസിനെയായിരുന്നു. യുഎസിലെ പണപ്പെരുപ്പം എവിടേക്കു പോകുന്നു, പലിശ എത്ര ഉയര്‍ത്തുന്നു, ഡോളറിന്റെ മൂല്യം കൂടുന്നോ കുറയുന്നോ, പണനയയോഗത്തില്‍ മാത്രമല്ല പൊതുപരിപാടികളില്‍ പോലും ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ എന്തു പറയുന്നു എന്നു തുടങ്ങി ആഗോളവിപണികളെ അമ്മാനമാടിയ ഘടകങ്ങളില്‍ ഭൂരിഭാഗവും യുഎസില്‍ നിന്നായിരുന്നു. എന്നാല്‍ ഈ വര്‍ഷം ശ്രദ്ധ പതുക്കെ ചൈനയിലേക്കു തിരിയുന്നതാണ് കാണുന്നത്.  ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്‍‌വ്യവസ്ഥയായ ചൈന ശക്തമായ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മൂന്നു വര്‍ഷക്കാലം അടച്ചിട്ടത് ചൈനയെ മാത്രമല്ല ആഗോള സമ്പദ്‌വ്യവസ്ഥകളെയാകെ ബാധിച്ചിരുന്നു. 

ADVERTISEMENT

ചൈന വീണ്ടും തുറക്കുന്നു എന്നതാണ് 2023നെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍, ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സീറോ കോവിഡ് പോളിസിയില്‍ നിന്ന് പ്രത്യേകിച്ചു മുന്നൊരുക്കമൊന്നും നടത്താതെ പിന്‍വാങ്ങിയതിന് ചൈന വലിയ വിലകൊടുക്കേണ്ടിവരുമെന്നതിന്റെ സൂചനയാണ് നിലവില്‍ ലഭിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ കോവിഡ് ബാധിച്ച് അറുപതിനായിരത്തോളം പേര്‍ ചൈനയില്‍ മരിച്ചതായി നാഷനല്‍ ഹെല്‍ത്ത് മിഷന്‍ വെളിപ്പെടുത്തി.  അതേസമയം,  വാണിജ്യ വ്യവസായമേഖലകള്‍ തുറന്നു തുടങ്ങിയതോടെ ഓഹരിവിപണിയുടെ തിരിച്ചുകയറ്റം തുടങ്ങിയിട്ടുണ്ട്. 2022ല്‍ 15 ശതമാനത്തിലേറെ ഇടിവു നേരിട്ട ചൈനയിലെ ഹാങ്സെങ് സൂചിക ഈ വര്‍ഷം  വെറും രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും 9.89 ശതമാനം തിരിച്ചുപിടിച്ചുകഴിഞ്ഞു. 

∙ പ്രവർത്തനഫലങ്ങളില്‍ ആശാകിരണങ്ങള്‍

ഷി ചിൻപിങ് പാർട്ടി കോൺഗ്രസ് വേദിയിൽ. (Photo by Matthew WALSH / AFP)

കഴിഞ്ഞ ശനിയാഴ്ച പുറത്തുവന്ന എച്ച്ഡിഎഫ്സി ബാങ്കിന്റെ മികച്ച പ്രവർത്തനഫലത്തോടുള്ള വിപണിയുടെ പ്രതികരണം തിങ്കളാഴ്ച പ്രകടമാകും. മൂന്നാം പാദത്തിൽ ബാങ്കിന്റെ അറ്റാദായം 19% വർധിച്ച് 12,259 കോടി രൂപയായി. പലിശ വരുമാനത്തിൽ 25% വർധനയുണ്ട്. ഇത് കഴിഞ്ഞ മൂന്നു പാദങ്ങളിലെ ഏറ്റവും മികച്ച വർധനയാണ്.

പുറത്തുവന്ന മുന്‍നിര ഐടി കമ്പനികളുടെ പ്രവര്‍ത്തനഫലവും പ്രതീക്ഷ നല്‍കുന്നു. ടിസിഎസിന്റെ അറ്റാദായം 11% വര്‍ധിച്ച് 10,846 കോടി രൂപയായപ്പോള്‍ ഇന്‍ഫോസിസിന്റേത് 13.4% വര്‍ധിച്ച് 6,586 കോടി രൂപയായി. എച്ച്സിഎല്‍ ടെക്നോളജീസ് ലാഭം 19% വര്‍ധനയോടെ 4,096 കോടിരൂപയും വിപ്രോയുടെ ലാഭം 2.8% വര്‍ധിച്ച് 3,052 കോടി രൂപയുമായി. ടിസിഎസിന്റെ വരുമാന വര്‍ധന അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചതിലും കുറവാണെങ്കിലും അറ്റാദായം പ്രതിക്ഷിച്ചതിലും കൂടുതലാണ്. ഇന്‍ഫോസിസിന്റെ വരുമാനവും ലാഭവും പ്രതീക്ഷകളെ കടത്തിവെട്ടി മുന്നേറി.

മുകേഷ് അംബാനി.

റിലയൻസ്, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, എച്ച്‌യുഎൽ, അൾ‌ട്രാടെക് സിമന്റ്, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ് ഇൻ‌ഷുറൻസ് തുടങ്ങി ഒട്ടേറെ പ്രമുഖ കമ്പനികളുടെ മൂന്നാം പാദ പ്രവർത്തനഫലങ്ങൾ ഈയാഴ്ച പ്രഖ്യാപിക്കും. യുഎസില്‍ ഗോള്‍ഡ്മാന്‍ സാക്സ്, മോര്‍ഗന്‍ സ്റ്റാന്‍ലി, നെറ്റ്ഫ്ലിക്സ് തുടങ്ങിയ കമ്പനികളുടെ നാലാം പാദ പ്രവര്‍ത്തനഫലം ഈയാഴ്ച പുറത്തുവരുന്നുണ്ട്.

∙ ജപ്പാനും അസ്വസ്ഥതയിലേക്കോ?

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായ ജപ്പാനിലും പണപ്പെരുപ്പം ഉയര്‍ന്ന നിലയിലായിരുന്നെങ്കിലും ഏറെക്കാലം പലിശനിരക്കുകള്‍ ഉയര്‍ത്തിയിരുന്നില്ല.  ഇതുമൂലം ജപ്പാനീസ് കറന്‍സിയായ യെന്‍ ഡോളറുമായുള്ള വിനിമയമൂല്യത്തില്‍ കനത്ത തകര്‍ച്ച നേരിടുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ തവണത്തെ പണനയ യോഗത്തിൽ കേന്ദബാങ്ക്  അപ്രതീക്ഷിതമായി നിലപാട് കടുപ്പിച്ചതോടെ ജപ്പാനീസ് യെൻ കരുത്താർജിച്ചു തുടങ്ങിയെങ്കിലും ഓഹരിവിപണിയിൽ ഇടിവിനു കാരണമായി. ഏറ്റവുമൊടുവിൽ പുറത്തുവന്ന, ഫാക്ടറി മേഖലയിലെ പണപ്പെരുപ്പം കണക്കാക്കുന്ന പിപിഐ(പ്രൊഡ്യൂസേഴ്സ് പ്രൈസ് ഇൻഡക്സ്) 42 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്കു കയറിയിരിക്കുകയാണ്. ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് മുഖ്യ കാരണം. ചൈനയില്‍ വാണിജ്യ വ്യവസായ മേഖല ഉണരുന്നതിനാല്‍ മെറ്റല്‍ ഉല്‍പ്പെടെയുള്ള ചരക്കുകളുടെ വില ഉയരുന്നത് തുടരുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ഈയാഴ്ച ജപ്പാനിലെ ഉപഭോക്തൃവില പണപ്പെരുപ്പവും പുതിയ പണനയവും പ്രഖ്യാപിക്കാനിരിക്കുന്നത് ഓഹരിവിപണിയുടെ അസ്വസ്ഥതയേറ്റുന്നുണ്ട്.  

∙ വിൽപനക്കാരുടെ റോളില്‍ വിദേശ നിക്ഷേപകർ

പ്രതീകാത്മക ചിത്രം.

പുതുവർഷം തുടങ്ങിയ ശേഷം നടന്ന 10 ട്രേഡിങ് ദിനങ്ങളിലും വിൽപനക്കാരുടെ റോളിലാണ് വിദേശ നിക്ഷേപകർ(എഫ്ഐഐ). നമ്മുടെ വിപണികള്‍ നേട്ടമുണ്ടാക്കിയ ദിവസങ്ങളിലും അവര്‍ വില്‍പനയുടെ തിരക്കിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വരെ ഈ വര്‍ഷം ഇന്ത്യൻ വിപണിയിലെ എഫ്ഐഐ വില്‍പന 17,419.08 കോടി രൂപയുടേതാണ്. കഴിഞ്ഞ ഡിസംബര്‍ 23നു ശേഷം ഇതുവരെ തുടര്‍ച്ചയായി എല്ലാ ദിവസവും വിദേശനിക്ഷേപകര്‍ വിറ്റൊഴിയുകയാണ് ചെയ്തത്.

അതേസമയം ആഭ്യന്തര നിക്ഷേപകര്‍ ഈ വര്‍ഷം ഇതുവരെ 12,798.66 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടി. ഇതില്‍ ഭൂരിഭാഗവും മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങിയതാണ്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ എല്ലാ മാസവും കനത്ത വില്‍പന നടത്തിയ വിദേശ നിക്ഷേപകര്‍ പിന്നീട് ഓഗസ്റ്റ്, നവംബര്‍ മാസങ്ങളില്‍ മാത്രമാണ് മൊത്തക്കണക്കില്‍ വാങ്ങല്‍ നടത്തിയത്.

ഇന്ത്യന്‍ വിപണിക്ക് വിലക്കൂടുതലാണ് എന്ന വിലയിരുത്തല്‍ നിലനില്‍ക്കേ ചൈന കോവിഡ് ഇളവുകളോടെ തുറന്നുതുടങ്ങിയത് വിദേശ നിക്ഷേപകരുടെ ശ്രദ്ധ അവിടേക്കു തിരിയാനിടയാക്കിയിട്ടുണ്ട്. പണപ്പെരുപ്പം കുറഞ്ഞതുള്‍പ്പെടെ ഒട്ടേറെ ശുഭസൂചനകളുണ്ടായിട്ടും കഴിഞ്ഞയാഴ്ച ആഗോള ഓഹരിവിപണികളിലുണ്ടായത്ര നേട്ടം ഇന്ത്യന്‍ വിപണിക്ക് ലഭിക്കാതിരുന്നത് വിദേശ നിക്ഷേപകരുടെ പിന്തുണയില്ലാതെ പോയതിനാലാകാം.

മറ്റു സൂചനകള്‍

∙ ഇന്ത്യയിലെ വ്യാവസായികോല്‍പാദനം (ഐഐപി) നവംബറില്‍ 7.1ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഐഐപി വളരെ കുറഞ്ഞിരുന്നതും(ലോവര്‍ ബേസ് ഇഫക്ട്) പുതിയ കണക്കില്‍ വലിയ വളര്‍ച്ച കാണിക്കുന്നതിനു കാരണമാണ്.

∙ റഷ്യയുടെ ആക്രമണം തുടങ്ങിയ ശേഷം കടുത്ത പ്രതിസന്ധികള്‍ നേരിട്ട യുക്രെയ്ന്‍ ‍ജിഡിപിയില്‍ 2022ല്‍ 30.4% ഇടിവു നേരിട്ടതായി യുക്രെയ്ന്‍ ധനകാര്യ മന്ത്രി വെളിപ്പെടുത്തി. 1991ല്‍ സോവിയറ്റ് യൂണിയനില്‍നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം യുക്രെയ്ന്‍ ജിഡിപിയില്‍ വന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്.  എന്നാല്‍ വിദേശസഹായവും ജനങ്ങളുടെ തകര്‍ക്കാനാകാത്ത ആത്മവിശ്വാസവുമാണ് രാജ്യത്തെ പിടിച്ചുനിര്‍ത്തിയതെന്നും മന്ത്രി പറഞ്ഞു.

∙ ഇന്ത്യയുടെ വിദേശനാണ്യശേഖരം 126.8 കോടി ഡോളര്‍ ഇടിഞ്ഞ് 56,158.3 കോടി ഡോളറായി. 2021 ഒക്ടോബറില്‍ വിദേശനാണ്യശേഖരം 64500 കോടി ഡോളറിലെത്തി റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.

∙ ഇന്ത്യയില്‍ ബാങ്ക് വായ്പകളിലുണ്ടായ വര്‍ധന ഡിസംബര്‍ ആദ്യപാതിയില്‍ 17.4% ആയിരുന്നത് രണ്ടാം പാതിയില്‍ 14.9% ആയി കുറഞ്ഞിട്ടുണ്ട്. നിക്ഷേപങ്ങളിലുണ്ടായ വര്‍ധന 9.2% ആണ്. വായ്പയക്കനുസരിച്ച നിക്ഷേപ വര്‍ധിക്കാത്തത് ബാങ്കുകള്‍ക്ക് വഴിയെ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.

∙ അതിര്‍ത്തിയിലെ അസ്വസ്ഥതകള്‍ നിലനില്‍ക്കുമ്പോഴും ചൈനയുമായുളള ഇന്ത്യയുടെ വ്യാപാര ഇടപാടുകള്‍ 13,598 കോടി ഡോളര്‍ എന്ന റെക്കോര്‍ഡ് നിലയിലെത്തി. ചൈനയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 21.7% വര്‍ധിച്ച് 11,850 കോടി ഡോളറായപ്പോള്‍ ഇന്ത്യയില്‍നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി 37.9% ഇടിഞ്ഞ് 1748 കോടി ഡോളറായി ചുരുങ്ങി.  ഇതോടെ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 10,102 കോടി ഡോളറായി ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 6,938 കോടി ഡോളറായിരുന്നു കമ്മി. ചൈനയുമായുള്ള ഇടപാടില്‍ ആദ്യമായാണ് വ്യാപാരക്കമ്മി 10,000 കോടി ഡോളര്‍ കവിയുന്നത്.  മാന്ദ്യം മൂലം ഡിമാന്‍ഡ് കുറഞ്ഞതിനാല്‍ ചൈനയിലേക്കു മാത്രമല്ല, മറ്റു രാജ്യങ്ങളിലേക്കുമുള്ള ഇന്ത്യയുടെ കയറ്റുമതിയിലും കാര്യമായ ഇടിവുണ്ട്.  അതേസമയം ചൈനയെ സംബന്ധിച്ച് ഇന്ത്യയിലേക്കുള്ള കയറ്റുമതി കൂടിയെങ്കിലും  മൊത്തം കയറ്റുമതിവരുമാനത്തില്‍ 9.9% ഇടിവാണ് ഡിസംബറില്‍ നേരിട്ടത്. ഇത് 2020 ഫെബ്രുവരിക്കു ശേഷമുള്ള ഏറ്റവും വലിയ തളര്‍ച്ചയാണ്.

∙ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ അലകള്‍ ഇന്ത്യയില്‍ താരതമ്യേന കുറവായിരിക്കുമെന്നും 2023–24 വര്‍ഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 6.6 % വളര്‍ച്ച നേടുമെന്നും ലോകബാങ്ക് വിലയിരുത്തല്‍.  ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച 1.7% മാത്രമായിരിക്കുമെന്നും ബാങ്ക് പറയുന്നു. യുഎസിന്റെ വളര്‍ച്ച 0.5ശതമാനവും യൂറോ മേഖലയുടേത് പൂജ്യവുമായിരിക്കുമെന്നും വിലയിരുത്തുന്നു. ആഗോളതലത്തിലെ മാന്ദ്യം മൂലം ഇന്ത്യയുടെ കയറ്റുമതി, നിക്ഷേപ മേഖലകളുടെ വളര്‍ച്ച പ്രതിസന്ധി നേരിടുമെന്നും ലോകബാങ്ക് പറയുന്നു.

∙  ജനുവരി 10 വരെയുള്ള ഇന്ത്യയിലെ പ്രത്യക്ഷനികുതിവരവ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 19.55% വര്‍ധിച്ച് 12.31 ലക്ഷം കോടി രൂപയായി. ഇത് മുഴുവന്‍ വര്‍ഷത്തേക്കുള്ള ബജറ്റ് ലക്ഷ്യത്തിന്റെ 86.68% വരും. നികുതി വരവിലെ അധികവരുമാനം ധനക്കമ്മി ബജറ്റ് ലക്ഷ്യമായ 6.4 ശതമാനത്തില്‍ ഒതുക്കിനിര്‍ത്താന്‍ സര്‍ക്കാരിനെ സഹായിക്കും.

ടെക്നിക്കൽ നിലവാരങ്ങൾ

കഴിഞ്ഞയാഴ്ട പല ദിവസങ്ങളിലും ഇന്‍ട്രാഡേയില്‍ നിഫ്റ്റി 17,800നു താഴേക്ക് ഇറങ്ങിയെങ്കിലും ക്ലോസിങ് എപ്പോഴും 17800നു മുകളില്‍തന്നെ ലഭിച്ചു. 17,800 ഇതോടെ ശക്തമായ പിന്തുണമേഖലയായി തുടരും. നിലവില്‍ 17950നിലവാരത്തില്‍ നില്‍ക്കുന്ന നിഫ്റ്റിക്ക് ഓപ്പണ്‍ ഇന്ററസ്റ്റ് ഡേറ്റ പ്രകാരം 76.1 ലക്ഷം പുട് ഓപ്ഷന് കരാറുകള്‍ നിലനില്‍ക്കുന്ന 17,900ത്തില്‍ തന്നെ മികച്ച പിന്തുണയുണ്ട്. മുകളിലേക്കാവട്ടെ 51.9 ലക്ഷം കോള്‍ ഓപ്ഷന്‍ കരാറുകളുള്ള 18000 നിലവാരത്തിലെ നേരിയ റെസിസ്റ്റന്‍സ് കഴിഞ്ഞാല്‍ മുകളില്‍ കാര്യമായ സമ്മര്‍ദ മേഖലകള്‍ നിലവില്‍ കാണാനില്ല. 18,200 നുമകുളിലേക്ക് ശക്മമായ ഷോര്‍ട് കവറിങ് റാലിയും തള്ളിക്കളയാനാകില്ല. കാഷ് മാര്‍ക്കറ്റില്‍ വിദേശ നിക്ഷേപകര്‍ വില്‍പനക്കാരാണെങ്കിലും ഫ്യുച്ചേഴ്സ്, ഓപ്ഷന്‍ വിപണികളില്‍ ലോങ് പൊസിഷനുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. 

ദീര്‍ഘകാലനിക്ഷേപത്തിന് അനുകൂല സമയമെന്നു പറയാനാകില്ലെങ്കിലും ഹ്രസ്വകാല റാലികള്‍ പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തലുകള്‍. അതേസമയം, നിഫ്റ്റി 17800നു താഴേ ക്ലോസ് ചെയ്യുന്ന സാഹചര്യം വന്നാല്‍ 17,700– 17400 നിലവാരങ്ങളിലേക്ക് തിരുത്തല്‍ പ്രതീക്ഷിക്കേണ്ടിവരും.കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത് ഓഹരികളിലെ വ്യക്തിഗത ചാഞ്ചാട്ടങ്ങള്‍ക്ക് ഇടവരുത്തും. കേന്ദ്ര ബജറ്റ് തൊട്ടരികെ നില്‍ക്കുന്നുണ്ടെന്നതും മറക്കാതിരിക്കാം. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഐടി  സൂചികകളിലും മുന്നേറ്റം പ്രതീക്ഷിക്കാം.

sunilkumark@mm.co.in

English Summary: What to Expect in the Indian and World Stock Market this Week; Jan 16-22

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT