ദാവോസ് (സ്വിറ്റ്സർലൻഡ്) ∙ ഈ വർഷവും ലോകത്ത് പിരിച്ചുവിടലുകളും അടച്ചുപൂട്ടലുകളും തുടരുമെന്ന് ലോക സാമ്പത്തിക ഫോറത്തോടനുബന്ധിച്ച് പുറത്തുവിട്ട സിഇഒമാരുടെ സർവേ വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്ത സിഇഒമാരിൽ 73% പേരും ഈ വർഷം സാമ്പത്തിക വളർച്ച കുറയുമെന്ന ആശങ്ക പങ്കുവച്ചു. കാലോചിത മാറ്റങ്ങൾക്കു വിധേയമാകാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദാവോസ് (സ്വിറ്റ്സർലൻഡ്) ∙ ഈ വർഷവും ലോകത്ത് പിരിച്ചുവിടലുകളും അടച്ചുപൂട്ടലുകളും തുടരുമെന്ന് ലോക സാമ്പത്തിക ഫോറത്തോടനുബന്ധിച്ച് പുറത്തുവിട്ട സിഇഒമാരുടെ സർവേ വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്ത സിഇഒമാരിൽ 73% പേരും ഈ വർഷം സാമ്പത്തിക വളർച്ച കുറയുമെന്ന ആശങ്ക പങ്കുവച്ചു. കാലോചിത മാറ്റങ്ങൾക്കു വിധേയമാകാൻ കൂട്ടാക്കാത്ത കമ്പനികൾ വരുന്ന 10 വർഷത്തിനുള്ളിൽ നഷ്ടത്തിലാകാൻ സാധ്യതയുണ്ടെന്ന് 40% സിഇഒമാർ അഭിപ്രായപ്പെട്ടു. പ്രൈസ്‌ വാട്ടർഹൗസ് കൂപ്പേഴ്സ് ആണ് സർവേ നടത്തിയത്. 

പണപ്പെരുപ്പം, തൊഴിലില്ലായ്മ, പലിശനിരക്കിലെ വ്യതിയാനങ്ങൾ എന്നിവയും യുദ്ധങ്ങളുമാണ് സ്ഥിതി വഷളാക്കുന്നതെന്ന് സിഇഒമാർ അഭിപ്രായപ്പെട്ടു. ലോക സാമ്പത്തിക ഫോറത്തോടനുബന്ധിച്ച് കഴിഞ്ഞ 12 വർഷമായി നടത്തുന്ന സർവേയിൽ ഏറ്റവും അശുഭമായ ഫലമാണ് ഇത്തവണത്തേത്. 

ADVERTISEMENT

ഇന്ത്യയിൽ നിന്ന് സർവേയിൽ പങ്കെടുത്തവരിൽ 93% സിഇഒമാരും ചെലവുചുരുക്കൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നു വ്യക്തമാക്കി. 105 രാജ്യങ്ങളിൽ നിന്നുള്ള 4,410 സിഇഒമാരാണ് സർവേയിൽ പങ്കെടുത്തത്. ഇന്ത്യയിൽ നിന്ന് 68 സിഇഒമാർ പങ്കെടുത്തു. കോവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിച്ച് ചൈന സമ്പദ്‌വ്യവസ്ഥ തുറക്കുന്നത് സാമ്പത്തികവളർച്ചയിൽ ഗണ്യമായ പുരോഗതിയുണ്ടാക്കുമെന്ന് ലോക സാമ്പത്തിക ഫോറത്തിൽ ധനകാര്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. 

ലോക സാമ്പത്തിക ഫോറത്തിൽ രണ്ടു ദിവസത്തിനിടെ മഹാരാഷ്ട്ര ഒപ്പിട്ടത് 1.34 ലക്ഷം കോടി രൂപയുടെ ധാരണാപത്രമാണ്. വിവിധ കമ്പനികളുടെ പ്രതിനിധികൾ ഉടൻ മഹാരാഷ്ട്ര സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു. ഇന്ത്യയിൽനിന്ന് ഗൗതം അദാനി, കുമാർ മംഗലം ബിർല, സുനിൽ മിത്തൽ, എം.എ. യൂസഫലി, എൻ. ചന്ദ്രശേഖരൻ, അദാർ പൂനവാല എന്നിവർ ഉൾപ്പെടുന്ന വ്യവസായികളും ദാവോസിലെ  ലോക സാമ്പത്തിക ഫോറത്തിൽ എത്തുന്നുണ്ട്.