ദാവോസ് (സ്വിറ്റ്സർലൻഡ്) ∙ സെമി കണ്ടക്ടർ ആഗോള വിപണിയിൽ സുപ്രധാന ദാതാക്കളാകാൻ ഇന്ത്യ ഒരുങ്ങുകയാണെന്ന് വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതിനായി ഇന്ത്യ സർക്കാർ 1000 കോടി ഡോളർ (82,000 കോടി രൂപ) നിക്ഷേപം നടത്തുന്നതായും ലോക സാമ്പത്തിക ഫോറം വാർഷിക സമ്മേളനത്തിലെ ‘ലേണിങ് ഫ്രം സെമി കണ്ടക്ടർ സപ്ലൈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദാവോസ് (സ്വിറ്റ്സർലൻഡ്) ∙ സെമി കണ്ടക്ടർ ആഗോള വിപണിയിൽ സുപ്രധാന ദാതാക്കളാകാൻ ഇന്ത്യ ഒരുങ്ങുകയാണെന്ന് വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതിനായി ഇന്ത്യ സർക്കാർ 1000 കോടി ഡോളർ (82,000 കോടി രൂപ) നിക്ഷേപം നടത്തുന്നതായും ലോക സാമ്പത്തിക ഫോറം വാർഷിക സമ്മേളനത്തിലെ ‘ലേണിങ് ഫ്രം സെമി കണ്ടക്ടർ സപ്ലൈ ഷോക്സ്’ സെമിനാറിൽ കേന്ദ്രമന്ത്രി പറഞ്ഞു. ലോകമെങ്ങുമുള്ള സർവകലാശാലകളുമായി സഹകരിച്ച് ഇന്ത്യയിലെ പ്രഗല്ഭരെ ഇതിനായി ഒരുക്കിയെടുക്കുന്നു. പരിസ്ഥിതി സൗഹൃദമാക്കാൻ ഈ ഫാക്ടറികളെല്ലാം ഹരിത ഊർജം ഉപയോഗിച്ചു പ്രവർത്തിക്കുന്നവയാകുമെന്നും അദ്ദേഹം പറഞ്ഞു.

തടസ്സമില്ലാത്ത മൊബൈൽ, ഇന്റർനെറ്റ് സംവിധാനവും എല്ലാവർക്കും പ്രാപ്യമായ ബാങ്കിങ് സൗകര്യങ്ങളും വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ ദിനേഷ് കുമാർ ഖര ചൂണ്ടിക്കാട്ടി.

ADVERTISEMENT

ഊർജവിപണി ചൂടുപിടിക്കുന്ന വർഷമാണിതെന്നും ലഭ്യതയും വിലക്കയറ്റവുമെല്ലാം പ്രശ്നം സൃഷ്ടിച്ചേക്കാമെന്നും രാജ്യാന്തര ഊർജ ഏജൻസി (ഐഇഎ) തലവൻ ഫത്തീഹ് ബിറോൾ പറഞ്ഞു. ഊർജ കമ്പനികൾ പരിസ്ഥിതിയെയും ജനത്തെയും മറന്നാണു പ്രവർത്തിക്കുന്നതെന്നു പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യൂൻബെർഗ് പറഞ്ഞു. ആഗോള വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനു തീവ്രശ്രമങ്ങളുണ്ടാകണമെന്ന് ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് യൂൺ സൂക്യോൾ അഭിപ്രായപ്പെട്ടു.

ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യ വൻ ശക്തിയായി മാറുമെന്ന് ലോക സാമ്പത്തിക ഫോറത്തിൽ സംഘടിപ്പിച്ച സെഷനിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. മിക്ക പഴഞ്ചൻ നിയമങ്ങളും സർക്കാർ മാറ്റിയത് നിക്ഷേപകർക്ക് സഹായകരമായി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളോട് കിടപിടിക്കുന്ന നിക്ഷേപ സാഹചര്യമാണ് കേരളത്തിൽ നില നിൽക്കുന്നത്. ആരോഗ്യം, ഐടി, ടൂറിസം മുതലായ മേഖലകളിൽ മികച്ച അവസരങ്ങളാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

കവിത ചൊല്ലി ഗോദ്‍റെജ് ചെയർമാൻ

കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടസ്ഥിതി വ്യക്തമാക്കാൻ പ്രസംഗിക്കുന്നതിനു പകരം 6 മിനിറ്റ് ദൈർഘ്യമുള്ള കവിത അവതരിപ്പിച്ച് ഗോദ്‍റെജ് കമ്പനി ചെയർമാൻ നാദിർ ഗോദ്‍റെജ് ലോക സാമ്പത്തിക ഫോറത്തിൽ ശ്രദ്ധേയനായി. കാലാവസ്ഥാ വ്യതിയാനം പ്രളയവും വരൾച്ചയും കാട്ടുതീയുമായി വൻ പ്രതിസന്ധി ആയെന്നു വ്യക്തമാക്കുന്നതായിരുന്നു കവിത. കടൽത്തീര സംരക്ഷണത്തിനായി ഗോദ്‍റെജ് കമ്പനി നടപ്പാക്കുന്ന ബ്ലൂ കാർബൺ പദ്ധതികളെക്കുറിച്ചും കവിതയിൽ പറയുന്നു.

ADVERTISEMENT

നീലയില്ലാതെ ഹരിതം ഇല്ലെന്ന കാര്യവും ജൈവവൈവിധ്യത്തിന്റെ പ്രാധാന്യവും യൂറോപ്യൻ യൂണിയൻ പരിസ്ഥിതി കമ്മിഷണർ വിർജിനിയൂസ് സിൻകെവിഷ്യസ് ഓർമിപ്പിച്ചു. ഡിസംബറിൽ മോൺട്രിയോളിൽ നടന്ന യുഎൻ ജൈവവൈവിധ്യ സമ്മേളന തീരുമാനങ്ങൾ എല്ലാ രാജ്യങ്ങളും നടപ്പാക്കണമെന്നും അവർ അഭ്യർഥിച്ചു.