ന്യൂഡൽഹി∙ യൂട്യൂബ്, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ സെലിബ്രിറ്റികളും സോഷ്യൽ മീഡിയ താരങ്ങളും പ്രതിഫലം പറ്റിയാണ് പരസ്യങ്ങളും പ്രചാരണങ്ങളും നടത്തുന്നതെങ്കിൽ അക്കാര്യം കാഴ്ചക്കാരോട് കൃത്യമായി വെളിപ്പെടുത്തണമെന്ന് കേന്ദ്ര മാർഗരേഖ. ബ്രാൻഡ് പ്രമോഷന്റെ പേരിൽ സോഷ്യൽ മീഡിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ യൂട്യൂബ്, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ സെലിബ്രിറ്റികളും സോഷ്യൽ മീഡിയ താരങ്ങളും പ്രതിഫലം പറ്റിയാണ് പരസ്യങ്ങളും പ്രചാരണങ്ങളും നടത്തുന്നതെങ്കിൽ അക്കാര്യം കാഴ്ചക്കാരോട് കൃത്യമായി വെളിപ്പെടുത്തണമെന്ന് കേന്ദ്ര മാർഗരേഖ.

ബ്രാൻഡ് പ്രമോഷന്റെ പേരിൽ സോഷ്യൽ മീഡിയ താരങ്ങൾ പല വ്യാജ അവകാശവാദങ്ങളും മുന്നോട്ടുവയ്ക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. പരസ്യമെന്ന് ഒറ്റനോട്ടത്തിൽ തോന്നിക്കാത്ത തരത്തിലാണ് പല ഉള്ളടക്കവും.ഇതിലെ വാദങ്ങൾ വിശ്വസിച്ച് സാധാരണക്കാർ വഞ്ചിതരാകാതിരിക്കാനാണ് മാർഗരേഖ. 

ADVERTISEMENT

പ്രമോഷൻ നടത്തുന്നതിനു മുൻപ് സെലിബ്രിറ്റികൾ നിശ്ചിത ഉൽപ്പന്നമോ സേവനമോ ഉപയോഗിച്ച് നോക്കാനും നിർദേശമുണ്ട്. പരസ്യത്തിലെ അവകാശവാദങ്ങൾ സാധൂകരിക്കാൻ പരസ്യം നൽകുന്ന കമ്പനിക്ക് സാധിക്കുമെന്ന് സെലിബ്രിറ്റികൾ ഉറപ്പുവരുത്തണം.

മാർഗരേഖ ലംഘിച്ചാൽ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്ക് (സിസിപിഎ) 10 ലക്ഷം രൂപ പിഴ ചുമത്താം. ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് 50 ലക്ഷം രൂപ വരെ പിഴ നൽകേണ്ടി വരും. ലംഘനം നടത്തിയ വ്യക്തിയെ ബ്രാൻഡ് പ്രമോഷനുകളിൽ നിന്ന് 3 വർഷം വരെ വിലക്കാനും വ്യവസ്ഥയുണ്ട്. സെലിബ്രിറ്റികൾ, സോഷ്യൽ മീഡിയ താരങ്ങൾ എന്നിവർക്കു പുറമേ കാർട്ടൂൺ കഥാപാത്രങ്ങൾ അടക്കമുള്ള വെർച്വൽ ഇൻഫ്ലുവൻസേഴ്സിനും മാർഗരേഖ ബാധകമാണ്. സോഷ്യൽ ഇൻഫ്ലുവൻസർ വിപണി 2025ൽ 2,800 കോടി രൂപയുടേതാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.

ചട്ടം മുറുകും

∙ സിനിമാതാരം പ്രത്യേക ബ്രാൻഡിന്റെ വസ്ത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രമോട്ട് ചെയ്യുമ്പോൾ പ്രതിഫലം പറ്റിയ കാര്യം കാഴ്ചക്കാരെ അറിയിച്ചില്ലെങ്കിൽ ചട്ടലംഘനമാകും.

ADVERTISEMENT

∙ വ്യക്തി സ്വന്തമായി ടിക്കറ്റ് എടുത്ത് സിനിമാ കാണുകയും അതിനെക്കുറിച്ച് നല്ല അഭിപ്രായം സമൂഹമാധ്യമത്തിൽ രേഖപ്പെടുത്തുകയും ചെയ്യുന്നതിന് മാർഗരേഖ ബാധകമല്ല.

∙ സെലിബ്രിറ്റിക്ക് ഒരു കമ്പനിയിൽ 2% ഓഹരിയുണ്ടെന്നു കരുതുക. ആ കമ്പനിയുടെ പരസ്യത്തിന് പ്രതിഫലം പറ്റിയില്ലെന്ന കാരണം പറഞ്ഞ് ചട്ടം പാലിക്കാതിരിക്കാനാവില്ല.

ഏതിനൊക്കെ?

ചുവടെയുള്ള സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് താരങ്ങൾ നടത്തുന്ന പ്രചാരണങ്ങൾക്ക് പുതിയ മാർഗരേഖ ബാധകമായിരിക്കും

ADVERTISEMENT

∙ പണം അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള പ്രതിഫലം

∙ സമ്മാനം, ഡിസ്കൗണ്ട്, ആവശ്യപ്പെടാതെ തന്നെ സൗജന്യമായി ലഭിക്കുന്ന ഉൽപന്നങ്ങൾ (ബ്രാൻഡ് പ്രമോഷനായി കമ്പനികൾ അയയ്ക്കുന്ന ഉൽപന്നങ്ങൾ അടക്കം), മത്സരങ്ങൾ  സൗജന്യ ട്രിപ്പുകൾ, ഹോട്ടൽ താമസം

∙ അവാർഡുകൾ

∙ കുടുംബപരമോ വ്യക്തിപരമോ തൊഴിൽപരമോ ആയ ബന്ധം

വെളിപ്പെടുത്തൽ എങ്ങനെ? 

∙ പ്രതിഫലം പറ്റിയുള്ള പ്രമോഷനാണെങ്കിൽ അക്കാര്യം ഉള്ളടക്കത്തിൽ ആളുകൾ ശ്രദ്ധിക്കുന്ന തരത്തിൽ വെളിപ്പെടുത്തിയിരിക്കണം. വിഡിയോയുടെ തുടക്കത്തിൽ അറിയിപ്പ് നൽകണം, ചിത്രമെങ്കിൽ അതിൽ തന്നെ രേഖപ്പെടുത്തണം. വിഡിയോയിൽ ഓഡിയോ രൂപത്തിലും അറിയിപ്പ് നൽകണം. ലൈവ് സ്ട്രീമിങ് ആണെങ്കിൽ അതിന്റെ താഴെ തുടർച്ചയായി അറിയിപ്പ് എഴുതിക്കാണിക്കണം.

∙ ലളിതവും വ്യക്തമായ ഭാഷയിലുമായിരിക്കണം അറിയിപ്പ് (advertisement, ad, sponsored, paid promotion, paid എന്നീ പ്രയോഗങ്ങൾ ഉപയോഗിക്കാം). നീണ്ട വാചകങ്ങൾ എഴുതാനാകാത്ത ട്വിറ്റർ പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ നിശ്ചിത ബ്രാൻഡിന്റെ അംബാസഡർ ആണെന്ന് ചുരുങ്ങിയ വാക്കുകൾ എഴുതാം.  (ഉദാ: XYZAmbassador എന്നെഴുതാം. ഇതിൽ XYZ എന്നത് ബ്രാൻഡിന്റെ പേരാണ്.)

∙ ഉള്ളടക്കം ഏത് ഭാഷയിലാണോ അതേ ഭാഷയിൽ ആയിരിക്കണം അറിയിപ്പ്. ഹാഷ്ടാഗുകൾ ലിങ്കുകൾ എന്നിവയ്ക്കൊപ്പം കൂടിക്കലർന്ന നിലയിലായിരിക്കരുത്.

∙ ഏതെങ്കിലും പഠനം അടിസ്ഥാനമാക്കിയാണ് പരസ്യമെങ്കിൽ അതിന്റെ സ്രോതസ്സ്, പഠനം നടന്ന തീയതി എന്നിവ വ്യക്തമാക്കണം.  