സിനിമയില്‍ പപ്പുവിന്റെ കഥാപാത്രം താമരശ്ശേരി ചുരത്തെപ്പറ്റി പറഞ്ഞതു പോലെയാണ് ഇന്ത്യന്‍ ഓഹരിവിപണിയുടെ നില്‍പ്. ഒന്നങ്ങോട്ടെ ഒന്നിങ്ങോട്ടോ തെറ്റിയാൽ...! നിഫ്റ്റി രണ്ടാഴ്ചയിലേറെയായി 17,770നും 18,260നും ഇടയില്‍ അങ്ങോട്ടോ ഇങ്ങോട്ടോ എന്നു തീരുമാനമെടുക്കാനാകാതെ ചാഞ്ചാടി നില്‍ക്കുകയാണ്. ഈയാഴ്ചയിലെ വ്യാപാരത്തിലാകട്ടെ നോട്ടം മുഴുവന്‍ അടുത്തയാഴ്ചയിലേക്കാണ്. കേന്ദ്ര ബജറ്റ് ഒരു വശത്ത്, യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണനയ യോഗം മറുവശത്ത്. ബജറ്റിനു തൊട്ടുമുന്നില്‍ വിപണിക്ക് എന്നും ചങ്കിടിപ്പാണ്. പ്രതീക്ഷകള്‍ക്കൊപ്പം ആശങ്കകളും പതിവ്. കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങളോടുള്ള പ്രതികരണങ്ങളാണ് വിപണിയെ ചലനാത്മകമാക്കി നിര്‍ത്തുന്ന മറ്റൊരു പ്രധാന കാര്യം. വ്യാഴാഴ്ച ഓഹരി വിപണിക്ക് റിപ്പബ്ലിക് ദിന അവധിയായതിനാൽ ജനുവരിയിലെ ഫ്യൂച്ചേഴ്സ്, ഓപ്ഷൻ കരാറുകൾ ബുധനാഴ്ച അവസാനിക്കും. ഈയാഴ്ച ഓഹരിവിപണിയെ എന്തൊക്കെയാണ് കാത്തിരിക്കുന്നത്? രാജ്യാന്തര തലത്തില്‍ സാമ്പത്തിക മേഖലയിലുണ്ടാകാനിരിക്കുന്ന മാറ്റങ്ങളുടെ സൂചനകൾ എന്തെല്ലാമാണ്? ഈയാഴ്ച വിപണിയെ സ്വാധീനിക്കാവുന്ന പ്രഖ്യാപനങ്ങൾ എന്തെല്ലാമാണ്? ടെക് ഭീമന്‍മാരായ പല കമ്പനികളും ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് ആഗോളമാന്ദ്യത്തിന്റെ ആദ്യഘട്ട തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. യുഎസിൽ പണപ്പെരുപ്പം കുറഞ്ഞുതുടങ്ങിയെങ്കിലും 2022ൽ ഭവനവായ്പ നിരക്കുകൾ ഇരട്ടിയായിരിക്കുകയാണ്. ബജറ്റ് വരാനിരിക്കെ എന്താണ് ഇന്ത്യൻ ഓഹരി വിപണിയിലെ അവസ്ഥ? പ്രതിസന്ധികള്‍ക്കിടയിലും എന്തെല്ലാമാണ് വിപണിയിലെ പ്രതീക്ഷകള്‍? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ ബാങ്കുകൾ

കമ്പനികളുടെ മൂന്നാം പാദ പ്രവർത്തനഫലങ്ങളാണ് തൽക്കാലം വിപണിയെ ചലനാത്മകമാക്കി നിര്‍ത്തുന്ന മുഖ്യ ഘടകം. മൊത്തം കമ്പനികളുടെ പ്രവര്‍ത്തനത്തില്‍ നേരിയ തളര്‍ച്ച പ്രകടമാണെങ്കിലും കഴിഞ്ഞയാഴ്ച പുറത്തുവന്ന ഫലങ്ങളിൽ ബാങ്കുകളുടെ തകർപ്പൻ പ്രകടനം വേറിട്ടുനിൽക്കുന്നു. റിലയൻസ്, ഐസിഐസിഐ ബാങ്ക്, കൊടക് ബാങ്ക് എന്നിവ ചേർന്നാൽ നിഫ്റ്റിയുടെ 20 ശതമാനത്തിലേറെ വെയ്റ്റേജ് ആയി. ഇവ മൂന്നിന്റെയും ഫലങ്ങൾ പുറത്തുവന്നത് കഴിഞ്ഞയാഴ്ചത്തെ ഓഹരിവ്യാപാര സമയത്തിനു ശേഷമായിരുന്നതിനാൽ ഈയാഴ്ചയുടെ തുടക്കത്തെ നിയന്ത്രിക്കുന്നത് ഈ ഫലങ്ങളോടുള്ള പ്രതികരണമായിരിക്കും.

ചിത്രം: AFP

ADVERTISEMENT

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് ആയ ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം 34.2% വർധിച്ച് 8312 കോടി രൂപയായപ്പോൾ കൊടക് ബാങ്കിന്റെ ലാഭം 31% വർധിച്ച് 2,792 കോടി രൂപയായി. ഐസിഐസിഐ ബാങ്കിന്റെ പലിശ വരുമാനത്തിൽ (ബാങ്കിന് വായ്പയിനത്തിൽ ലഭിച്ച പലിശയിൽനിന്ന് നിക്ഷേപകർക്കു നൽകേണ്ടിവന്ന പലിശ തട്ടിക്കിഴിച്ചുള്ള തുക) 34.6% വർധനയുണ്ട് (16,465 കോടി രൂപ). കൊടക് ബാങ്കിന്റെ പലിശ വരുമാനം 30.4% വർധിച്ച് 5653 കോടി രൂപയായി. അനലിസ്റ്റുകൾ കണക്കുകൂട്ടിയതിലും മികച്ച പ്രകടനമാണ് ഇരു ബാങ്കുകളും കാഴ്ചവച്ചത്. ഇരു ബാങ്കുകളുടെയും നിഷ്ക്രിയ ആസ്തികളിൽ പ്രകടമായ കുറവും ഉണ്ടായിട്ടുണ്ട്.

ചിത്രം: REUTERS/Dado Ruvic

ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ അറ്റാദായം ഇരട്ടിയിലേറെയായി വർധിച്ചു. കഴിഞ്ഞ വർഷം ഡിസംബർ പാദത്തിൽ 281 കോടി രൂപ ലാഭമുണ്ടായിരുന്നത് ഈ വർഷം 605 കോടി രൂപയായാണ് വർധിച്ചത്. ബാങ്കിനു ലഭിച്ച നിക്ഷേപങ്ങളിൽ 44% വർധനയുണ്ടായപ്പോൾ നിഷ്ക്രിയ ആസ്തികൾ 3.96 ശതമാനത്തിൽ നിന്ന് 2.96% ആയി മെച്ചപ്പെട്ടു. 2021–22ൽ ഏപ്രിൽ മുതൽ ഡിസംബർ‌ വരെയുള്ള കാലയളവിൽ 197 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്ത് ഈ വർഷം ഇതേ കാലയളവിൽ 1635 കോടി രൂപ ലാഭമായി മാറി. യൂണിയൻ ബാങ്കിന്റെ ലാഭം 106.8% വര്‍ധിച്ചപ്പോള്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര 138.76% ലാഭവര്‍ധന നേടി. ഫെഡറല്‍ ബാങ്ക് 54%, ആര്‍ബിഎല്‍ ബാങ്ക് 34%, എച്ച്ഡിഎഫ്സി ലൈഫ് 15% വര്‍ധന അറ്റാദായത്തില്‍ ഉണ്ടാക്കി.

ADVERTISEMENT

അതേസമയം, യെസ് ബാങ്കിന്റെ അറ്റാദായത്തിൽ 80% ഇടിവാണുണ്ടായത്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 266 കോടി രൂപ ലാഭമുണ്ടായിരുന്നത് ഈ വർഷം 51.52 കോടി രൂപയായി കുറഞ്ഞു. മോശം വായ്പകളുടെ പേരിലുള്ള നീക്കിയിരിപ്പ് കൂടിയതാണ് ബാങ്കിനെ ബാധിച്ചത്. എന്നാൽ നിഷ്ക്രിയ ആസ്തികൾ കഴിഞ്ഞ പാദത്തിൽ 12.89% ആയിരുന്നത് 2.02% ആയി കുറഞ്ഞിട്ടുണ്ടെന്നത് ശുഭസൂചനയാണ്. എസ്ബിഐ ലൈഫിന്റെ ലാഭത്തിൽ 16% ഇടിവ് നേരിട്ടു. പ്രീമിയം ഇനത്തിലും നിക്ഷേപങ്ങൾ വഴിയുമുള്ള വരുമാനം കൂടിയതാണെങ്കിലും ചെലവുകൾ വർധിച്ചതാണ് ലാഭം കുറയാൻ കാരണം. റിലയന്‍സിന്റെ അറ്റാദായം കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം 15% ഇടിഞ്ഞ് 15,792 കോടിരൂപയായി. എന്നാല്‍ ഇത് വിപണി പ്രതീക്ഷിച്ചിരുന്നതിലും അൽപം മുകളിലാണ്. ജിയോയുടെ ലാഭത്തില്‍ 28% വര്‍ധനയുണ്ടായതാണ് (4,881 കോടി രൂപ) റിലയന്‍സിനെ തുണച്ചത്. ഹിന്ദുസ്ഥാന്‍ യൂണിലീവറിന് 7.7% ലാഭവര്‍ധനയുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ സിമന്റ് കമ്പനിയായ അൾട്രാടെക്കിന്റെ ലാഭം അസംസ്കൃത വസ്തുക്കളുടെയും നിർമാണത്തിനാവശ്യമായ ഇന്ധനത്തിന്റെയും വിലക്കൂടുതൽ മൂലം 38% ഇടിഞ്ഞു. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 1710.14 കോടി രൂപ ലാഭമുണ്ടായിരുന്നത് ഈ വർഷം 1062.58 കോടിയായാണ് കുറഞ്ഞത്.

ജോഎസ് ഡബ്ല്യു സ്റ്റീലിന്റെ ലാഭത്തില്‍ 85.5% ഇടിവുണ്ടായി. വരുമാനം വര്‍ധിച്ചതാണെങ്കിലും ചെലവില്‍ വന്‍ വര്‍ധന വന്നതാണ് ലാഭം കുറയാന്‍ കാരണം. യുഎസില്‍ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ നാലാം പാദ ലാഭത്തില്‍ 41% ഇടിവു സംഭവിച്ചു. ഇതു അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചിരുന്നതാണ്.  എന്നാല്‍, ഗോള്‍ഡ്മാന്‍ സാക്സിന്റെ ലാഭത്തില്‍ 69% ഇടിവു സംഭവിച്ചത് പ്രതീക്ഷിച്ചതിലുമപ്പുറമാണ്. നെറ്റ്ഫ്ലിക്സിന്റെ മികച്ച പ്രവര്‍ത്തനഫലമാണ് കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് വിപണികളെ നേട്ടത്തിലേക്കു നയിച്ചത്.

ഈയാഴ്ച പുറത്തുവരാനിരിക്കുന്ന പ്രവർത്തനഫലങ്ങളിൽ ആക്സിസ് ബാങ്ക്, മാരുതി സുസുകി, കാനറ ബാങ്ക്, ടാറ്റാ കമ്യൂണിക്കേഷൻസ്, കോൾഗേറ്റ് പാമോലിവ്, ജിയോജിത്,  എച്ച്ഡിഎഫ്സി എഎംസി,  മോട്ടിലാൽ ഓസ്‌വാൾ ഫിനാൻസ്, നസാര, പിഡിലൈറ്റ്, പിഎൻബി ഹൗസിങ്, സാസ്കെൻ ടെക്നോളജീസ്, എസ്ബിഐ കാർഡ്, സൗത്ത് ഇന്ത്യൻ ബാങ്ക്,  സുപ്രീം ഇൻഡസ്ട്രീസ്, ടാറ്റാ കോഫി, യുകോ ബാങ്ക്, യുണൈറ്റഡ് സ്പിരിറ്റ്സ്, ബജാജ് ഓട്ടോ, സിപ്ല, ഡിക്സൻ ടെക്നോളജീസ്, ഡിഎൽഎഫ്, ഡോ. റെഡ്ഢീസ്, ഇന്ത്യൻ ബാങ്ക്, ജ്യോതി ലാബ്സ്, ടോറന്റ് ഫാർമ, ടാറ്റാ സ്റ്റീൽ എൽപി, ടാറ്റാ മോട്ടോഴ്സ്, ടാറ്റ എലക്സി, ബജാജ് ഫിനാൻസ്, വേദാന്ത, എൻടിപിസി തുടങ്ങിയവ ഉൾപ്പെടും.

∙ യുഎസ് തളരുന്നോ?

യുഎസിൽ ഫെഡറൽ റിസർവിന്റെ കടുത്ത പലിശ ഉയർത്തലിനെത്തുടർ‌ന്ന് പണപ്പെരുപ്പം കുറഞ്ഞുതുടങ്ങിയെങ്കിലും 2022ൽ ഭവനവായ്പ നിരക്കുകൾ ഇരട്ടിയായിരിക്കുകയാണ്. 2021ൽ ശരാശരി 3.56% ആയിരുന്ന ഭവനവായ്പ പലിശനിരക്ക് നിലവിൽ 7.08% ആയി ഉയർന്നു. ഇത് രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പലിശനിരക്കാണ്. ഭവനവിപണിയിൽ 18% തളർച്ച 2022ൽ നേരിട്ടതായാണ് കണക്ക്. കഴിഞ്ഞ വർഷം ആകെ ഭവന വിൽപന 50.3 ലക്ഷമാണെന്ന് യുഎസിലെ നാഷനൽ അസോസിയേഷൻ ഓഫ് റിയൽറ്റേഴ്സ് പറയുന്നു. ഇത് 2021നെ അപേക്ഷിച്ച് 17.8% കുറവാണ്. 2008നു ശേഷം ഒരു വർഷം നേരിടുന്ന ഏറ്റവും വലിയ ഇടിവാണിതെന്നും 2014നു ശേഷമുള്ള ഏറ്റവും മോശം വിൽപന നടന്ന വർഷമാണ് കടന്നുപോയതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ, യുഎസിന്റെ കടമെടുപ്പു പരിധിയായ 31.4 ലക്ഷം കോടി ഡോളര്‍ കഴിഞ്ഞയാഴ്ച പിന്നിട്ടതു മൂലമുള്ള പ്രതിസന്ധിയുമുണ്ട്. കടമെടുപ്പു പരിധി ഉയര്‍ത്തണമെന്ന് ട്രഷറി സെക്രട്ടറി ജാനറ്റ് യെലന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും റിപ്പബ്ലിക്കന്‍സും ഡെമോക്രാറ്റ്സും തമ്മിലുള്ള വടംവലി കാരണം തീരുമാനമായിട്ടില്ല. ഇത്തരം സാഹചര്യങ്ങള്‍ക്കിടെ ഈയാഴ്ച യുഎസിലെ നാലാംപാദ ജിഡിപി ഡേറ്റയും പുറത്തുവരുന്നുണ്ട്.

∙ കമ്പനികളിലെ പിരിച്ചുവിടല്‍ വ്യാപിക്കുന്നു

ആഗോളതലത്തിലെ മാന്ദ്യത്തിന്റെ ആദ്യ തിരിച്ചടികള്‍ തൊഴില്‍മേഖലയില്‍ പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. ടെക് ഭീമന്‍മാരായ പല കമ്പനികളും ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ്. ഗൂഗിളിന്റെ പാരന്റ് കമ്പനിയായ ആല്‍ഫബെറ്റ് 12,000 ജീവനക്കാരെയാണ് കഴിഞ്ഞയാഴ്ച ഒഴിവാക്കിയത്. ഇത് അവരുടെ മൊത്തം ജീവനക്കാരുടെ 6% വരും. ഈ മാസംതന്നെ ആമസോണ്‍ 18,000 പേരെയും മൈക്രോസോഫറ്റ് 10,000 പേരെയും ഗോള്‍ഡ്മാന്‍ സാക്സ് 3200 പേരെയും പിരിച്ചുവിട്ടിരുന്നു. യുഎസിലെ ഏറ്റവും വലിയ ടെക് കമ്പനികളായ മെറ്റ, ആമസോണ്‍, ആപ്പിള്‍, ആല്‍ഫബെറ്റ്, മൈക്രോസോഫ്റ്റ് എന്നിവയുടെ വരുമാനത്തില്‍ 2023ലെ ആദ്യ മൂന്നു പാദങ്ങളില്‍ ചുരുങ്ങിയത് 5% കുറവു വരുമെന്നും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കല്‍ തുടരുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

∙ അദാനി എന്റര്‍പ്രൈസ് എഫ്‌പിഒ

അദാനി എന്റര്‍പ്രൈസസിന്റെ 20,000 കോടി രൂപയുടെ എഫ്‌പിഒ (ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍) ജനുവരി 27 മുതല്‍ 31 വരെ സബ്സ്ക്രൈബ് ചെയ്യാം. 3112–3276 രൂപയാണ് വിലപരിധി. 4 ഓഹരികളുടെ ലോട്ടുകളായി അപേക്ഷിക്കാം. 2 ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് എഫ്‌പിഒയ്ക്ക് അപേക്ഷിക്കാവുന്ന ചെറുകിട നിക്ഷേപകര്‍ക്ക് ഓഹരിയൊന്നിന് 64 രൂപ ‍‍ഡിസ്കൗണ്ടും ലഭിക്കും. പാര്‍ട്‌ലി പെയ്ഡ് അപ് ഓഹരികളായാണ് എഫ്പിഒ ലഭിക്കുക. അതായത്, 20,000 കോടി രൂപയില്‍ 10,000 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ പിരിച്ചെടുക്കുക. അതുകൊണ്ട്, മൊത്തം സബ്സ്ക്രൈബ് ചെയ്യുന്ന ഓഹരികളുടെ പകുതി തുക മാത്രമേ തുടക്കത്തില്‍ നല്‍കേണ്ടതുള്ളൂ. ബാക്കി തുക 18 മാസത്തിനിടയില്‍ ഒന്നോ രണ്ടോ തവണയായി പിരിച്ചെടുക്കും. അദാനി എന്റര്‍പ്രൈസസ് പാര്‍ട്‌ലി പെയ്ഡ്അപ് എന്ന പേരില്‍ ഈ ഓഹരി ഫെബ്രുവരി 8ന് പ്രത്യേകം ലിസ്റ്റ് ചെയ്യും. ബാക്കി തുകകൂടി പിരിച്ചെടുക്കുന്നതുവരെ ഓഹരിയില്‍ പ്രത്യേകമായി വ്യാപാരം നടക്കും.

എഫ്‌പിഒ വഴി ലഭിക്കുന്ന തുകയില്‍ 10,869 കോടി രൂപ ഗ്രീന്‍ ഹൈഡ്രജന്‍, എയര്‍പോര്‍ട്ടുകള്‍, റോഡ് നിര്‍മാണം എന്നിവ ഉള്‍പ്പെടെ കമ്പനി സബ്സിഡിയറികളുടെ മൂലധനച്ചെലവുകളിലേക്ക് ഉപയോഗിക്കും. 4165 കോടി രൂപ കടങ്ങള്‍ തിരിച്ചടയ്ക്കാനും ബാക്കി തുക മറ്റ് കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുമെന്നാണ് കമ്പനി വെളിപ്പെടുത്തുന്നത്. എഫ്‌പിഒയുടെ വിലപരിധി നിശ്ചയിച്ചത് നിലവില്‍ അദാനി എന്റര്‍പ്രൈസസ് ഓഹരിയുടെ വിലയേക്കാള്‍ ഏറെ കുറഞ്ഞ തുകയ്ക്കായതിനാല്‍ ഓഹരി വിലയില്‍ കഴിഞ്ഞയാഴ്ച ഇടിവു നേരിട്ടിരുന്നു. എഫ്‌പിഒ ലിസ്റ്റ് ചെയ്യുമ്പോള്‍ നേട്ടമുണ്ടാകുമെന്ന് ഉറപ്പു പറയാനാകില്ലെങ്കിലും ദീര്‍ഘകാല നിക്ഷേപകരെ സംബന്ധിച്ച് ആകര്‍ഷകമായ നിക്ഷേപമായേക്കാമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

∙ വിൽപന തുടര്‍ന്ന് വിദേശ നിക്ഷേപകർ

പുതുവർഷം തുടങ്ങിയ ശേഷം നടന്ന 15 ട്രേഡിങ് ദിനങ്ങളില്‍ 18ലും ഇന്ത്യന്‍ വിപണിയില്‍ വില്‍പനക്കാരായിരുന്ന വിദേശ നിക്ഷേപകർ (എഫ്ഐഐ) കഴിഞ്ഞ ചൊവ്വ, വ്യാഴം ദിനങ്ങളില്‍ (ജനുവരി 17, 19) മാത്രമാണ് നേരിയ തോതില്‍ വാങ്ങല്‍ നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വരെ ഈ വർഷം ഇന്ത്യൻ വിപണിയിലെ എഫ്ഐഐ വിൽപന 19,880.11 കോടി രൂപയുടേതാണ്. 

∙ മറ്റു സൂചനകൾ

∙ ചൈനയുടെ ജിഡിപി വളര്‍ച്ച 3 ശതമാനത്തിലേക്കു താഴ്ന്നു. 50 വര്‍ഷത്തിനിടയിലെ രണ്ടാമത്ത മോശം വളര്‍ച്ചയാണിത്. 1975ല്‍ രേഖപ്പെടുത്തിയ 2.3 ശതമാനമാണ് ഇതിനു മുന്‍പത്തെ ഏറ്റവും മോശം വളര്‍ച്ച. 2021ല്‍ 8.4% വളര്‍ച്ചയുണ്ടായിരുന്നതാണ് ഇപ്പോള്‍ 3 ശതമാനത്തിലേക്ക് ഇടിഞ്ഞത്. സീറോ കോവിഡ് നയം മൂലമുള്ള അടച്ചിടലാണ് മുഖ്യകാരണം. നിലവില്‍ 17.94 കോടി ഡോളറാണ് ചൈനയുടെ ജിഡിപി.

∙ ജനുവരി 13ന് അവസാനിച്ച വാരത്തില്‍ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 1042 കോടി ഡോളര്‍ വര്‍ധിച്ച് 57,200 കോടി ഡോളറിലെത്തി. 5 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയാണിത്.

∙ വികസിത രാജ്യങ്ങളിലെ മാന്ദ്യം മൂലം ഡിമാന്‍ഡ് കുറഞ്ഞതിനാല്‍ ഡിസംബറില്‍ ഇന്ത്യയുടെ കയറ്റുമതി 12.2% ഇടിഞ്ഞ് 3448 കോടി ഡോളറായി. ഇറക്കുമതി 3.46% ഇടിഞ്ഞ് 5824 കോടി ഡോളറുമായി. ഇതോടെ, വ്യാപാരക്കമ്മി നവംബറില്‍ 2016 കോടി ഡോളറായിരുന്നത് ഡിസംബറില്‍ 2376 കോടി ഡോളറായി വര്‍ധിച്ചു.

∙ ഇന്ത്യയില്‍ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറിലെ 5.85 ശതമാനത്തില്‍നിന്ന് 4.95% ആയി കുറഞ്ഞു. 22 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

∙ റഷ്യയ്ക്കെതിരെ യൂറോപ്യന്‍ യൂണിയന്റെയും ജി7 രാജ്യങ്ങളുടെയും ഉപരോധം നിലനില്‍ക്കുന്നതിനിടെ ഇന്ത്യ റഷ്യയില്‍നിന്നു കുറഞ്ഞ വിലയ്ക്കു വാങ്ങുന്ന ക്രൂഡ് ഓയില്‍ പ്രതിദിനം 12 ലക്ഷം ബാരലായി ഉയര്‍ന്നു. ഇതു കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 33 ഇരട്ടിയോളമാണ്.

∙ ആര്‍ബിഐ പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം 2023ല്‍ ഇന്ത്യയുടെ കറന്റ് അക്കൗണ്ട കമ്മി കുറയുമെന്നും സമ്പദ്‌വ്യവസ്ഥ 3.7 ലക്ഷം കോടി ഡോളറിലേക്കു വളരുമെന്നും പറയുന്നു. ഇത് യുകെ സമ്പദ്‍വ്യവസ്ഥയ്ക്കു മുന്നിലായി ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്തു നിലകൊള്ളാന്‍ ഇന്ത്യയെ സഹായിക്കുമെന്നും ആര്‍ബിഐ വിലയിരുത്തുന്നു. രാജ്യാന്തര നാണ്യനിധിയുടെ(ഐഎംഎഫ്) കണക്കു പ്രകാരം 2025ല്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സമ്പദ്‌വ്യവസ്ഥയാകുമെന്നും 2027ല്‍ ജിഡിപി 5.5 ലക്ഷം കോടി ഡോളറിലേക്ക് ഉയര്‍ന്ന് മൂന്നാം സ്ഥാനം കരസ്ഥമാക്കുമെന്നുമാണ് പറയുന്നത്.

∙ ടെക്നിക്കൽ നിലവാരങ്ങൾ

സെന്‍സെക്സും നിഫ്റ്റിയും വെള്ളിയാഴ്ച (ജനുവരി 20) നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചതെങ്കിലും ആഴ്ചക്കണക്കില്‍ നേരിയ നേട്ടമാണ്. അതേസമയം യുഎസ് യൂറോപ്യന്‍ മാര്‍ക്കറ്റുകള്‍ ഭൂരിഭാഗവും വെള്ളിയാഴ്ച നേട്ടമുണ്ടാക്കിയെങ്കിലും ആഴ്ചക്കണക്കില്‍ നഷ്ടമാണ് രേഖപ്പെടുത്തിയത്. ചൈനീസ് വിപണിയായ ഹാങ്സെങ് കഴിഞ്ഞയാഴ്ചയും നേട്ടം തുടരുകയും ചെയ്തു. കുറേ നാളുകളായി നിഫ്റ്റി ഒരു റേഞ്ചിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. 100 ദിന മൂവിങ് ആവറേജ് 17,937ലും 20 ആഴ്ചയിലെ മൂവിങ് ആവറേജ് 17,907ലും നിൽക്കുന്നു. 17,900ത്തിൽ പ്രകടമാകുന്ന ഉറച്ച പിന്തുണ തകരാത്തിടത്തോളം വിപണിക്കു പ്രതീക്ഷ കൈവിടാതിരിക്കാം. എന്നാൽ മുകളിലേക്ക് ശക്തമായ ഒരു മുന്നേറ്റം പ്രതീക്ഷിക്കണമെങ്കിൽ 18,300 ഭേദിക്കണം. അതിനു മുന്‍പുതന്നെ 18,100, 18,200 എന്നിവയെല്ലാം കടമ്പകളാണ്.  

ഓപ്ഷന്‍ ഓപ്പണ്‍ ഇന്ററസ്റ്റ് പ്രകാരം 1.27 കോടി കോള്‍ ഓപ്ഷന്‍ കരാറുകള്‍ നിലനില്‍ക്കുന്ന 18,100 നിലവാരമാണ് ആദ്യത്തെ സമ്മര്‍ദമേഖല. തുടര്‍ന്ന് 91.6 ലക്ഷം കരാറുകളുള്ള 18200 ആണ് വില്‍പനസമ്മര്‍ദം നേരിടാനുള്ളത്. അതിനു മുകളില്‍ 18,500 വരെ കാര്യമായ റെസിസ്റ്റന്‍സുകള്‍ കഴിഞ്ഞയാഴ്ചയിലെ ക്ലോസിങ് ഡേറ്റകള്‍ പ്രകാരം കാണാനില്ല. നിഫ്റ്റി താഴേക്കിറങ്ങുന്ന സ്ഥിതി വന്നാല്‍ 18,000, 17900 നിലവാരങ്ങളില്‍ പിന്തുണ ലഭിക്കും. 17,770നു താഴെയുള്ള ക്ലോസിങ് വലിയ തിരുത്തലുകളിലേക്കു നയിച്ചേക്കാം. നിഫ്റ്റിക്കു വിരുദ്ധമായി ബാങ്ക് നിഫ്റ്റി പോസിറ്റീവ് സൂചനകളിലാണ് കഴിഞ്ഞയാഴ്ചയും വ്യാപാരം അവസാനിപ്പിച്ചത്. അടുത്തയാഴ്ച വരാനിരിക്കുന്ന ബജറ്റ് സംബന്ധിച്ച ആശയും ആശങ്കയും, കൂടാതെ ഈയാഴ്ച ജനുവരിയിലെ ഫ്യൂച്ചേഴ്സ്, ഓപ്ഷന്‍ കരാറുകള്‍ അവസാനിക്കാനിരിക്കുന്നതും വിപണിയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ക്കു കാരണമാകാം. ട്രേഡ് ചെയ്യുന്നവര്‍ വലിയ പൊസിഷനുകള്‍ ഒഴിവാക്കുന്നതാകും ഉചിതം.

ലേഖകന്റെ ഇമെയിൽ: sunilkumark@mm.co.in

English Summary: What to Expect in Indian and World Stock Markets this Week