ഏവരും കാത്തിരുന്ന കേന്ദ്ര ബജറ്റ് അവതരിപ്പിക്കപ്പെട്ടു. ബജറ്റ് തങ്ങളുടെ ജീവിതം എങ്ങനെ മാറ്റും എന്ന് അറിയാൻ ഓരോരുത്തരും കാത്തിരിക്കുന്നു. വ്യവസായ മേഖലകളിലെ പ്രമുഖർ മുതൽ ദിവസ ജോലിക്കാരായ തൊഴിലാളികൾ വരെ ഇക്കൂട്ടത്തിലുണ്ട്. ഈ വർഷത്തെ ബജറ്റിന് ഏറെ പ്രാധാന്യമുണ്ട്. കോവിഡിന് ശേഷം ലോക സാമ്പത്തിക രംഗം പ്രതിസന്ധിയിലാണ്. ആഗോള സാമ്പത്തിക മാന്ദ്യം മുൻപിൽ നിൽക്കുമ്പോൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരത ഉറപ്പു വരുത്തിക്കൊണ്ട് സാമ്പത്തിക വളർച്ച കൈവരിക്കാനുള്ള ശ്രമമാണ് കേന്ദ്ര ബജറ്റ് നടത്തുന്നത്. ഇന്ത്യയുടെ നിലവിലെ സാമ്പത്തികാടിത്തറ കണക്കിലെടുക്കുമ്പോൾ ആ ലക്ഷ്യം അപ്രാപ്യമല്ല എന്നു കാണാം. ഇന്ത്യയുടെ വികസനത്തിന് കേന്ദ്ര ബജറ്റ് എങ്ങനെ സഹായിക്കും. ഓരോ മേഖലയിലെയും വികസനത്തിന് ബജറ്റ് എങ്ങനെ സഹായിക്കും? പരിശോധിക്കാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏവരും കാത്തിരുന്ന കേന്ദ്ര ബജറ്റ് അവതരിപ്പിക്കപ്പെട്ടു. ബജറ്റ് തങ്ങളുടെ ജീവിതം എങ്ങനെ മാറ്റും എന്ന് അറിയാൻ ഓരോരുത്തരും കാത്തിരിക്കുന്നു. വ്യവസായ മേഖലകളിലെ പ്രമുഖർ മുതൽ ദിവസ ജോലിക്കാരായ തൊഴിലാളികൾ വരെ ഇക്കൂട്ടത്തിലുണ്ട്. ഈ വർഷത്തെ ബജറ്റിന് ഏറെ പ്രാധാന്യമുണ്ട്. കോവിഡിന് ശേഷം ലോക സാമ്പത്തിക രംഗം പ്രതിസന്ധിയിലാണ്. ആഗോള സാമ്പത്തിക മാന്ദ്യം മുൻപിൽ നിൽക്കുമ്പോൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരത ഉറപ്പു വരുത്തിക്കൊണ്ട് സാമ്പത്തിക വളർച്ച കൈവരിക്കാനുള്ള ശ്രമമാണ് കേന്ദ്ര ബജറ്റ് നടത്തുന്നത്. ഇന്ത്യയുടെ നിലവിലെ സാമ്പത്തികാടിത്തറ കണക്കിലെടുക്കുമ്പോൾ ആ ലക്ഷ്യം അപ്രാപ്യമല്ല എന്നു കാണാം. ഇന്ത്യയുടെ വികസനത്തിന് കേന്ദ്ര ബജറ്റ് എങ്ങനെ സഹായിക്കും. ഓരോ മേഖലയിലെയും വികസനത്തിന് ബജറ്റ് എങ്ങനെ സഹായിക്കും? പരിശോധിക്കാം. 

∙ മാന്ദ്യ കാലത്തെ ബജറ്റ്, മാന്ദ്യത്തിനു മറുമരുന്നാകുമോ 

കെ.എ. ജ്യോതിസ്.
ADVERTISEMENT

ലോക സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണ്. കോവിഡ് കാലത്തെ നയങ്ങൾ പണപ്പെരുപ്പത്തിലേക്ക് നയിച്ചു.‌‌ ഒരു വർഷമായി യുക്രെയ്ൻ യുദ്ധം തുടരുകയാണ്. കോവിഡിൽ നിന്നും ഇനിയും മുക്തി നേടിയിട്ടില്ലാത്ത ചൈനയുടെ സാമ്പത്തികവ്യവസ്ഥയും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇവയാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളായി പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ആഗോള തലത്തിലെ ഈ പൊതുസ്വഭാവത്തിൽ നിന്നു ഒട്ടൊക്കെ മാറി നിൽക്കുന്നു. പണപ്പെരുപ്പത്തെ പിടിച്ചു നിർത്താനായി. കൺസ്യൂമർ പ്രൈസ് ഇൻഡക്സ് (സിപിഐ) ഏപ്രിൽ മാസത്തിലെ 7.79 % ൽ നിന്നും ഡിസംബർ 5.88 % ആയി താഴ്ന്നു.

മുംബൈയിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനത്തിനു മുന്നിലെ കാഴ്ച. ചിത്രം: Indranil MUKHERJEE / AFP

മറ്റു കറൻസികളെ അപേക്ഷിച്ച്, ഡോളറിന്റെ ശക്തിപ്പെടലിൽ കുറച്ചു മാത്രം രൂപയ്ക്ക് മൂല്യശോഷണം സംഭവിച്ചു. മാത്രമല്ല ഡോളര്‍ ഒഴികെയുള്ള പ്രധാനപ്പെട്ട കറൻസികളിലോട്ട് രൂപയുടെ മൂല്യം ഉയർന്നതും ശ്രദ്ധേയമാണ്. ഏറ്റവും വേഗത്തിൽ വളരുന്ന പ്രമുഖ സമ്പദ്‌വ്യവസ്ഥകളിൽ പ്രഥമഗണനീയമായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ആഗോള ഏജൻസികൾ കണക്കാക്കിയതും എടുത്തു പറയേണ്ടതാണ്. എന്നാൽ, ഇന്ത്യയുടെ പ്രധാന വിപണികളിൽ ഉണ്ടായ മാന്ദ്യം കാരണം കയറ്റുമതിയിൽ ഉണ്ടായ ഇടിവും ഉയർന്ന വിദേശ നാണ്യക്കമ്മിയും (CAD), ആഗോള തലത്തില്‍ ചരക്കുകളുടെ (കമ്മോഡിറ്റി) ഉയർന്ന വിലയും പ്രതിസന്ധി സൃഷ്ടിക്കാൻ പോന്നതാണ്. ഈ പശ്ചാത്തലത്തിലാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കേണ്ടത്.

∙ ബജറ്റ് ലക്ഷ്യം ധനക്കമ്മി കുറയ്ക്കുക 

കോവിഡും തുടർന്നുണ്ടായ സാമ്പത്തികത്തകർച്ചയും ഇന്ത്യയുടെ ധനക്കമ്മി പരിധി കടന്ന് വര്‍ധിക്കാൻ കാരണമായി. ക്ഷേമ പ്രവർത്തനങ്ങൾക്ക് സർക്കാർ കൂടുതൽ ഊന്നൽ നൽകി. റവന്യൂ വരുമാനം കുറഞ്ഞു. കോവിഡ് കാലത്ത് ധനക്കമ്മി കൂടാൻ കാരണങ്ങൾ ഇവയാണ്. അതേ സമയം 

ഡോളർ (പ്രതീകാത്മക ചിത്രം).
ADVERTISEMENT

കോവിഡിൽ നിന്നും സമ്പദ്‌‌വ്യവസ്ഥ മുക്തി നേടിയ സമയത്ത് റവന്യൂ വരുമാനം വര്‍ധിച്ചു. പക്ഷേ ഉയർന്ന ഭക്ഷ്യ, വള, ഇന്ധന സബ്സിഡികൾ, ധനക്കമ്മി, ജിഡിപിയുടെ 6.4% എന്ന നിലയിൽ ഉയർന്നു നിൽക്കാൻ കാരണമായി. ക്ഷേമപ്രവർത്തനങ്ങളും പൊതു മൂലധന നിക്ഷേപങ്ങളും ശക്തമായ രീതിയിൽ തുടരുമ്പോഴും ധനക്കമ്മി 2023–24 സാമ്പത്തിക വർഷം 5.9% ആക്കി കുറച്ചു കൊണ്ടുവരാനാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. അതോടൊപ്പം 2025–26 സാമ്പത്തിക വർഷത്തിൽ അത് 4.5% എന്ന നിലയിൽ എത്തിക്കാനും ലക്ഷ്യം വയ്ക്കുന്നു. 

∙ പശ്ചാത്തല വികസനം, ക്ഷേമ പ്രവർത്തനം, ഇവയിൽ പ്രതീക്ഷ 

ധനകമ്മി കുറയ്ക്കാൻ കഴിയുമോ എന്നതാണ് പ്രധാന ചോദ്യം. ഇവ രാജ്യത്തെ എങ്ങനെ ബാധിക്കും. അവ നോക്കാം. ബജറ്റ് രേഖകൾ പ്രകാരം 2022 നവംബർ മാസത്തിൽ, വിഭാവനം ചെയ്ത ധനക്കമ്മിയുടെ 58.9% മാത്രമാണ് എത്തിയത് എന്നു കാണുമ്പോൾ ഈ ലക്ഷ്യം അപ്രാപ്യമല്ല എന്നു പറയാം. ഈ ശ്രമം വരും വർഷങ്ങളിൽ സർക്കാരിന്റെ പലിശയിനത്തിലെ ചെലവ് കുറയ്ക്കാൻ സഹായിക്കുകയും കൂടുതൽ തുക ക്ഷേമപ്രവർത്തനങ്ങൾക്കും പശ്ചാത്തല വികസനത്തിനും ലഭ്യമാക്കാൻ സഹായകരമാണ്. ഒപ്പം, സ്വകാര്യ മേഖലയ്ക്ക് കൂടുതൽ പണം വിപണിയിൽ നിന്നു ലഭ്യമാക്കാനും സഹായിക്കും. 2023–24 ബജറ്റിൽ സർക്കാരിന്റെ റവന്യൂ കമ്മി 4.1%–ൽ നിന്നു 2.9% ലേക്ക് കുറയ്ക്കാൻ വിഭാവനം ചെയ്യുന്നു. കോവിഡ് കാലത്തെ ഉയർന്ന റവന്യൂ ചെലവിനെ കുറച്ചു കൊണ്ട് വന്ന് സാമ്പത്തിക സ്ഥിതിയെ സുസ്ഥിരപ്പെടുത്തുകയാണ് ഇത് ലക്ഷ്യം വയ്ക്കുന്നത്.

∙ കോവിഡിൽ കര കയറ്റിയത് മൂലധന നിക്ഷേപം, അവ തുടരുമോ 

പഞ്ചാബിലെ അമൃത്‌സറിലെ കോവിഡ് ടെസ്റ്റിങ്ങിന്റെ കാഴ്ച. ചിത്രം: Narinder NANU / AFP
ADVERTISEMENT

ഇന്ത്യ കോവിഡ് കാലത്തെ സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ചതിൽ പ്രധാന പങ്കു വഹിച്ചത് സർക്കാരിന്റെ ഉയർന്ന മൂലധന നിക്ഷേപങ്ങള്‍ ആയിരുന്നു. സ്വകാര്യ മേഖല പിറകോട്ട് പോയി ആ കാലഘട്ടത്തിൽ, സർക്കാർ മൂലധന നിക്ഷേപത്തിൽ കുതിച്ചു ചാട്ടം നടത്തി. ഭൗതിക പശ്ചാത്തല വികസനത്തിലും ഡിജിറ്റൽ പശ്ചാത്തല വികസനത്തിലും ഇത് പ്രകടമാണ്. നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ് ലൈൻ (National Infrastructure Pipeline), ഗതാഗതരംഗത്തെ പി. എം. ഗതിശക്തിയോജന, അസംഖ്യം പാതകളുടെ നിർമാണങ്ങൾ, നഗരവികസനത്തിലെ നിക്ഷേപങ്ങൾ എന്നിവയും ഡിജിറ്റൽ വിനിമയ രംഗത്തെ നിക്ഷേപങ്ങൾ കോവിഡ് പ്രതിരോധനത്തിനായി രൂപപ്പെടുത്തിയ കോവിൻ പോർട്ടൽ എന്നിവ ശ്രദ്ധേയം. ഈ നിക്ഷേപങ്ങൾ ഇന്ത്യയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്നതിൽ നിന്നും തടഞ്ഞു എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ഒപ്പം സ്വകാര്യമേഖല, നടപ്പു സാമ്പത്തിക വർഷത്തിൽ തങ്ങളുടെ നിക്ഷേപം വർധിപ്പിക്കാൻ ഇത് കാരണമായതായും കാണാം.

∙ മൂലധന നിക്ഷേപം 10 ലക്ഷം കോടി, വികസനത്തിന് ചാലകശക്തി 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിർമല സീതാരാമനും. Photo by SAM PANTHAKY / AFP

മൂലധന നിക്ഷേപം തുടരുമോ. ബജറ്റിൽ ലോകം നോക്കുന്നത് ഈ ഉത്തരത്തിനാണ്. സെന്റർ ഫോർ മോണിട്ടറിങ് ഇന്ത്യൻ ഇക്കണോമിയുടെ  കണക്കുപ്രകാരം, ഡിസംബർ പാദത്തിൽ പൊതു –സ്വകാര്യ മേഖലകൾ ചേർന്ന് 6.1 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തി. ഈ സാമ്പത്തിക നയത്തിന്റെ ഗുണാത്മക വശമാണിത്.  മുൻകാലയളവിനെ അപേക്ഷിച്ച് അത് 49% കൂടുതലാണ്. 2023–24 സാമ്പത്തിക വർഷത്തെ ബജറ്റിലും ഉയർന്ന മൂലധന നിക്ഷേപം സർക്കാർ വിഭാവനം ചെയ്യുന്നു. 10 ലക്ഷം കോടി രൂപ ഇതിനായി വകയിരുത്തിയിരിക്കുന്നു. ആഭ്യന്തര ഉൽപാദനത്തിന്റെ 3.3 ശതമാനമാണ് ഈ തുക. 2019–20 കാലത്തെ അപേക്ഷിച്ച് മൂന്നിരട്ടിയാണ് ഈ തുക എന്നു കാണുമ്പോൾ ആണ് അതിന്റെ പ്രാധാന്യം വ്യക്തമാകുക. 

∙ ചൈന വിടുന്ന കമ്പനികൾക്ക് സ്വാഗതം 

മൂലധന നിക്ഷേപത്തിന്റെ പ്രയോജനം ആർക്കു ലഭിക്കും. ഉയർന്ന സർക്കാർ മൂലധന നിക്ഷേപം മാന്ദ്യകാല നടപടി എന്നതിൽക്കവിഞ്ഞ്, കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാനുള്ള ശ്രമമായി കാണാം. ഏകദേശം ആയിരം ബില്യൺ ഡോളറിന്റെ വിേദശ നിക്ഷേപം ഓരോ വർഷവും ആഗോള തലത്തിൽ നടക്കുമ്പോൾ, ഇന്ത്യയുടെ നിലവിലെ ലക്ഷ്യം ഏകദേശം നൂറ് ബില്യൺ ഡോളറിനടുത്താണ്. നമ്മുടെ സ്വപ്നങ്ങൾക്ക് പരിധി വയ്ക്കേണ്ട ആവശ്യമില്ല. എന്നാൽ മികച്ച പശ്ചാത്തല സൗകര്യം ഈ നിക്ഷേപങ്ങളെ ആകർഷിക്കാൻ ആവശ്യമാണ്. പ്രത്യേകിച്ചും ചൈനയിൽ നിന്നു പുറത്തു കടക്കുന്ന കമ്പനികൾ പുത്തൻ ദേശങ്ങൾ നിക്ഷേപത്തിനായി തേടുന്ന ഈ ഘട്ടത്തിൽ. ഈ പശ്ചാത്തലത്തിലാണ് ഉയർന്ന മൂലധന നിക്ഷേപത്തിന്റെ ആവശ്യകതയും ആ മേഖലയിൽ ബജറ്റിന്റെ ഊന്നലിന്റെ പ്രാധാന്യവും വ്യക്തമാവുക.

∙ ജനങ്ങളുടെ പക്കൽ പണം എത്തും 

പ്രതീകാത്മക ചിത്രം.

ക്ഷേമ മേഖലയ്ക്ക് പ്രതീക്ഷ നൽകുന്നതാണ് ബജറ്റ്. കോവിഡ് കാലത്ത് ആരംഭിച്ച സൗജന്യ ഭക്ഷ്യധാന്യവിതരണം തുടരാനും ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ പദ്ധതികൾ തുടങ്ങാനും ബജറ്റ് ഊന്നൽ നൽകുന്നു. ഒപ്പം, മധ്യവർഗത്തിനെ സഹായിക്കുന്ന വിധത്തിൽ ആദായ നികുതി സ്ലാബിൽ മാറ്റം വരുത്തുകയും ആദായനികുതി റിബേറ്റ് 5 ലക്ഷത്തിൽ നിന്നു 7 ലക്ഷമാക്കി ഉയർത്തിയതും പ്രധാനമാണ്. 2022–23 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ കണക്കു പ്രകാരം സ്വകാര്യ ഉപഭോഗം മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 58.5% ആണ്. ആഭ്യന്തര ഉപഭോഗത്തിലൂടെ രാജ്യാന്തര വിപണിയിൽ സംഭവിക്കുന്ന മാന്ദ്യത്തെ മറികടക്കാൻ ഉള്ള തന്ത്രത്തിന്റെ ഭാഗമായി ജനങ്ങളുടെ കൈയ്യിൽ കൂടുതൽ പണം എത്തിക്കുക എന്നത് പ്രാധാന്യമുള്ള കാര്യമാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. അതിനുള്ള ശ്രമങ്ങൾ ആയി ക്ഷേമപ്രവർത്തനങ്ങളെ കാണാൻ സാധിക്കും. കോവിഡാനന്തര ഗ്രാമീണ ജീവിതം പഴയ നിലയിൽ എത്തിയിട്ടില്ല എന്ന് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. 2019 നെ അപേക്ഷിച്ച് 17% ത്തിലധികം ആളുകൾ 2022 സാമ്പത്തിക വർഷം തൊഴിലന്വേഷകരായി മാറി. ഉയർന്ന ധനക്കമ്മി ഉള്ളപ്പോഴും ക്ഷേമപ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ഇത് സർക്കാരിനെ പ്രേരിപ്പിക്കുന്നു. 

ആദായ നികുതി വകുപ്പ് സൂറത്ത് ഡെപ്യൂട്ടി കമ്മിഷണർ കെ.എ. ജ്യോതിസാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം

English Summary: Union Budget 2023 analysis; What India Expects

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT