നേട്ടമുണ്ട്, കോട്ടമുണ്ട്: ഭാവിയിലേക്ക് നോട്ടമുണ്ട്; കടം വീട്ടാൻ ഈ ‘കടുത്ത’ ബജറ്റ്
നികുതി ഭാരവുമായി സംസ്ഥാന ബജറ്റ് പുറത്തിറങ്ങി. സാധാരണക്കാരന്റെ പോക്കറ്റിൽ കയ്യിടുന്ന ബജറ്റെന്ന് പ്രതിപക്ഷം. എല്ലാ വിഭാഗത്തെയും പരിഗണിക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്ന ജനങ്ങളുടെ ബജറ്റെന്ന് ഭരണപക്ഷം. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് അവതരണം അവസാനിച്ചതതോടെ തുടങ്ങിയ ബജറ്റ് അനുബന്ധ ചർച്ചകളും വാദപ്രതിവാദങ്ങളും തുടരുകയാണ്. സാധാരണക്കാരന് ഇരുട്ടടി നൽകുന്നതാണോ സംസ്ഥാന ബജറ്റ് ? അതോ ജനങ്ങളോടുള്ള സർക്കാരിന്റെ കരുതലും വികസനവുമാണോ ബജറ്റിന്റെ ആകെത്തുക? ബജറ്റ് മനസിലാക്കാം, പരിചയപ്പെടാം. ബജറ്റിന്റെ രാഷ്ട്രീയ മാനങ്ങൾ എന്തൊക്കെയാണ്? കുസാറ്റ് സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് ഡയറക്ടർ ഡോ പി.കെ. സന്തോഷ് കുമാർ മനോരമ ഓൺലൈൻ പ്രീമിയത്തോടു വിശദമായി സംസാരിക്കുന്നു.
നികുതി ഭാരവുമായി സംസ്ഥാന ബജറ്റ് പുറത്തിറങ്ങി. സാധാരണക്കാരന്റെ പോക്കറ്റിൽ കയ്യിടുന്ന ബജറ്റെന്ന് പ്രതിപക്ഷം. എല്ലാ വിഭാഗത്തെയും പരിഗണിക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്ന ജനങ്ങളുടെ ബജറ്റെന്ന് ഭരണപക്ഷം. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് അവതരണം അവസാനിച്ചതതോടെ തുടങ്ങിയ ബജറ്റ് അനുബന്ധ ചർച്ചകളും വാദപ്രതിവാദങ്ങളും തുടരുകയാണ്. സാധാരണക്കാരന് ഇരുട്ടടി നൽകുന്നതാണോ സംസ്ഥാന ബജറ്റ് ? അതോ ജനങ്ങളോടുള്ള സർക്കാരിന്റെ കരുതലും വികസനവുമാണോ ബജറ്റിന്റെ ആകെത്തുക? ബജറ്റ് മനസിലാക്കാം, പരിചയപ്പെടാം. ബജറ്റിന്റെ രാഷ്ട്രീയ മാനങ്ങൾ എന്തൊക്കെയാണ്? കുസാറ്റ് സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് ഡയറക്ടർ ഡോ പി.കെ. സന്തോഷ് കുമാർ മനോരമ ഓൺലൈൻ പ്രീമിയത്തോടു വിശദമായി സംസാരിക്കുന്നു.
നികുതി ഭാരവുമായി സംസ്ഥാന ബജറ്റ് പുറത്തിറങ്ങി. സാധാരണക്കാരന്റെ പോക്കറ്റിൽ കയ്യിടുന്ന ബജറ്റെന്ന് പ്രതിപക്ഷം. എല്ലാ വിഭാഗത്തെയും പരിഗണിക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്ന ജനങ്ങളുടെ ബജറ്റെന്ന് ഭരണപക്ഷം. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് അവതരണം അവസാനിച്ചതതോടെ തുടങ്ങിയ ബജറ്റ് അനുബന്ധ ചർച്ചകളും വാദപ്രതിവാദങ്ങളും തുടരുകയാണ്. സാധാരണക്കാരന് ഇരുട്ടടി നൽകുന്നതാണോ സംസ്ഥാന ബജറ്റ് ? അതോ ജനങ്ങളോടുള്ള സർക്കാരിന്റെ കരുതലും വികസനവുമാണോ ബജറ്റിന്റെ ആകെത്തുക? ബജറ്റ് മനസിലാക്കാം, പരിചയപ്പെടാം. ബജറ്റിന്റെ രാഷ്ട്രീയ മാനങ്ങൾ എന്തൊക്കെയാണ്? കുസാറ്റ് സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് ഡയറക്ടർ ഡോ പി.കെ. സന്തോഷ് കുമാർ മനോരമ ഓൺലൈൻ പ്രീമിയത്തോടു വിശദമായി സംസാരിക്കുന്നു.
നികുതി ഭാരവുമായി സംസ്ഥാന ബജറ്റ് പുറത്തിറങ്ങി. സാധാരണക്കാരന്റെ പോക്കറ്റിൽ കയ്യിടുന്ന ബജറ്റെന്ന് പ്രതിപക്ഷം. എല്ലാ വിഭാഗത്തെയും പരിഗണിക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്ന ജനങ്ങളുടെ ബജറ്റെന്ന് ഭരണപക്ഷം. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് അവതരണം അവസാനിച്ചതതോടെ തുടങ്ങിയ ബജറ്റ് അനുബന്ധ ചർച്ചകളും വാദപ്രതിവാദങ്ങളും തുടരുകയാണ്. സാധാരണക്കാരന് ഇരുട്ടടി നൽകുന്നതാണോ സംസ്ഥാന ബജറ്റ് ? അതോ ജനങ്ങളോടുള്ള സർക്കാരിന്റെ കരുതലും വികസനവുമാണോ ബജറ്റിന്റെ ആകെത്തുക? ബജറ്റ് മനസിലാക്കാം, പരിചയപ്പെടാം. ബജറ്റിന്റെ രാഷ്ട്രീയ മാനങ്ങൾ എന്തൊക്കെയാണ്? കുസാറ്റ് സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് ഡയറക്ടർ ഡോ പി.കെ. സന്തോഷ് കുമാർ മനോരമ ഓൺലൈൻ പ്രീമിയത്തോടു വിശദമായി സംസാരിക്കുന്നു.
? കേരള സംസ്ഥാന ബജറ്റിനെ എങ്ങനെ വിലയിരുത്തുന്നു? പത്തിൽ എത്ര മാർക്ക് നൽകും? എന്തുകൊണ്ട്
∙ ബജറ്റിന് പത്തിൽ 8 മാർക്ക് നൽകുന്നു. ഇതിനുള്ള കാരണങ്ങൾ പലതാണ്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്തതിനു ശേഷം വേണം ബജറ്റ് വിലയിരുത്തലിലേക്കു കടക്കാൻ. പരിമിതമായ സാഹചര്യത്തിൽനിന്നുകൊണ്ട് പരമാവധി തുക നീക്കിയിരുപ്പിനുള്ള ശ്രമമാണ് ബജറ്റിൽ നടത്തിയിരിക്കുന്നത്. നമ്മുടെ പൊതു കടം കൂടിക്കൂടി വരികയാണ്. അതുപോലെ പൊതു ചെലവും. ഇതൊക്കെ കണക്കിലെടുക്കുന്നതാണ് ബജറ്റ്. ഒരു നൂതന ബജറ്റ് എന്നതിൽ ഉപരി മുൻ വർഷങ്ങളിലെ പദ്ധതികളുടെ തുടർച്ച ലക്ഷ്യമിടുന്ന ഒരു കണ്ടിന്യുവസ് ബജറ്റാണിത്. ഇതിനായുള്ള തുകയിൽ ആനുപാതിക വർധനയുണ്ട്. ആരെയും വേദനിപ്പിക്കാതെ, എല്ലാ മേഖലയെയും സ്പർശിക്കുന്ന ബജറ്റ്. ഒപ്പം കേന്ദ്ര സർക്കാരിനെതിരായ രാഷ്ട്രീയവും ചർച്ച ചെയ്യപ്പെടുന്നുണ്ട്. വർക്ക് നിയർ ഹോം പദ്ധതിയും അതിനായുള്ള തുക നീക്കിയിരുപ്പുമൊക്കെ ഭാവിയെ കരുതിയുള്ള നിർണായക തീരുമാനങ്ങളാണ്.
? പെട്രോളിയം ഉൽപന്നങ്ങൾക്കുള്ള 2 ശതമാനം സെസും നികുതി വർധനയും അടക്കം സാധാരണക്കാരെ നേരിട്ടു ബാധിക്കുന്ന ഒട്ടേറെ പ്രഖ്യാപനങ്ങളുള്ള ബജറ്റിന് 8 മാർക്ക് നൽകുന്നതിലെ സാങ്കേതികത്വം
∙ രാഷ്ട്രീയം എന്നതിൽ ഉപരി സാമ്പത്തിക മേഖലയിൽനിന്നുകൊണ്ട് ബജറ്റിനെ സമീപിക്കുകയാകും ഉചിതം. പോപ്പുലിസ്റ്റ് ബജറ്റുകൾ, അത് ബംഗാളിലായാലും കേരളത്തിലായാലും അതിന്റെ അനന്തര ഫലങ്ങൾ എന്താകും? ചെലവിനുള്ള വക എങ്ങനെ കണ്ടെത്തും എന്നതിലും ചിന്ത വേണമെല്ലോ? അങ്ങനെ നോക്കുമ്പോൾ കേരളത്തിന്റേത് യാഥാസ്ഥിതിക ബജറ്റാണ്. പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധന എന്നത് ഏതു സർക്കാരിന്റെയും പ്രധാന വരുമാന മാർഗം ആയതിനാൽ കേരളം ഇതു ചെയ്തതിൽ അദ്്ഭുതമില്ല. അതേ സമയം പരിസ്ഥിതി, ഗ്രീൻ ഹൈഡ്രജൻ പദ്ധതി തുടങ്ങിയവയ്ക്കായി തുക വകയിരുത്തിയിട്ടുണ്ട്. ഭൂമി, കെട്ടിടം അടക്കമുള്ള നികുതി വർധനയും മാർജിനലാണ് എന്ന് വിശദമായി പരിശോധിച്ചാൽ മനസ്സിലാകും. പുതിയ ഉൽപന്നങ്ങളുടെ നിർമാണം അല്ലെങ്കിൽ അവ നിർമിക്കുന്നതിലേക്കു വഴി തെളിക്കുന്ന നൂതന വിദ്യകളുടെ പഠന പ്രക്രിയ, ഒപ്പം ഇതിനുള്ള എല്ലാവിധ ചെലവുകള്‍ എന്നിവ കൂടി വകയിരുത്തുന്ന ആർ ആൻഡ് ഡി (റിസർച്ച് ആൻഡ് ഡെവലപ്മെന്റ്) ബജറ്റാണിത് എന്നതാണു മറ്റൊരു സവിശേഷത. ശാസ്ത്ര സാങ്കേതിക വിദ്യകൾ വിപുലമാക്കുന്നതിനായി അനുബന്ധ സ്ഥാപനങ്ങളിലേക്കാകും ഇതിനായി തുക വകയിരുത്തുന്നത്. മേക്ക് ഇൻ കേരള പദ്ധതിക്കൊക്കെ ഉയർന്ന തുക വകയിരുത്തിയത് കേരളത്തിന്റെ നിലവിലുള്ള പരിമിതികളിൽ നിന്നു കൊണ്ടുള്ള വികസനം ലക്ഷ്യമിട്ടാണ്.
? കേരളത്തിന്റെ നിലവിലെ സാമ്പത്തികനിലയ്ക്ക് ചേരുന്ന ബജറ്റാണിതെന്നു കരുതുന്നുണ്ടോ
∙ ഇക്കണോമിക് സർവേ കണക്കുകളുടെ അടിസ്ഥാനത്തിൽ –8.43ൽനിന്ന് +12.01 വളർച്ചയിൽ എത്തി നിൽക്കുന്നു കേരളത്തിന്റെ സാമ്പത്തിക മേഖല. അഭിമാനാർഹമായ നേട്ടമാണിത്. പക്ഷേ, ബജറ്റിൽ സ്ഥാപന സംബന്ധമായാണ് കൂടുതൽ തുകയും വകയിരുത്തിയിരിക്കുന്നത്. മുൻപു പറഞ്ഞതുപോലെ മുൻ വർഷങ്ങളിലെ പദ്ധതികളിലേക്ക് കൂടുതൽ തുക വകയിരുത്തിയിരിക്കുകയാണ് ബജറ്റിൽ ചെയ്തിരിക്കുന്നത്. അപ്പോൾ ഇതൊരു കണ്ടിന്യുവസ് ബജറ്റാണെന്നുതന്നെ പറയാം. ഇതിൽ നേട്ടവുമുണ്ട് അതുപോലെതന്നെ കോട്ടവും. തുക ചെലവാക്കുന്നത് എങ്ങനെ എന്നത് അനുസരിച്ചിരിക്കും എല്ലാം. വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായി വകയിരുത്തിയിരിക്കുന്നത് 200 കോടി രൂപയാണ്. ഇത് എങ്ങനെ ചെലവാക്കും എന്നതിലും അൽപം ആശങ്കയ്ക്കു വകയുണ്ട്. ഉൽപന്നങ്ങൾക്കു വില കൂടുന്നു എന്ന യാഥാർഥ്യം ഒരു വശത്ത്. സമാന്തരമായിത്തന്നെ സബ്സിഡി നിരക്കിൽ പാവപ്പെട്ടവർക്ക് ഉൽപന്നങ്ങൾ എത്തിക്കുക എന്ന വെല്ലുവിളി മറുവശത്ത്. ഇതിനായി നമ്മുടെ പൊതുവിതരണ സംവിധാനം ശക്തമാക്കിയേ മതിയാകൂ.
? കേരളം കടക്കെണിയിലല്ല എന്ന് ബജറ്റ് പ്രസംഗത്തിനിടെ മന്ത്രി ബാലഗോപാൽ ഊന്നിപറഞ്ഞല്ലോ. അതേ സമയം ധനക്കമ്മി ഉയർന്നു വരികയുമാണ്. ഇതിന്റെ സത്യാവസ്ഥ എന്താണ്
∙ സംസ്ഥാനത്തിന് കടം ഉണ്ട് എന്നതു യാഥാർഥ്യമാണ്. പക്ഷേ കടക്കെണിയിൽ അല്ല താനും. പൊതു കടത്തിന്റെ കാര്യം എടുക്കാം. ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ കേരളവും ശ്രീലങ്കയുടെ പാതയിലേക്കാണെന്ന് പലരും പറഞ്ഞു. അങ്ങനെ സംഭവിച്ചില്ലല്ലോ. ജനങ്ങളിലേക്കു പണം എത്തിക്കുക എന്ന കടമ ഈ ബജറ്റും നിർവഹിച്ചിട്ടുണ്ട് എന്നു കരുതുന്നു. ഇനി കടക്കെണിയുടെ കാര്യമെടുക്കാം. കേരളത്തിൽ മിച്ച ബജറ്റ് എപ്പോഴാണ് ഉണ്ടായിരിക്കുന്നത്? ഒരിക്കലും ഉണ്ടായിട്ടില്ല. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനു പോലും മിച്ച ബജറ്റ് ഉണ്ടായിട്ടില്ല. ജനിക്കാൻ പോകുന്ന കുട്ടികൾക്ക് പോലും ഇത്ര ലക്ഷം രൂപ കടത്തിലാണ് എന്ന തരത്തിലുള്ള വിശേഷണമാണു പൊതു കടത്തിനു നൽകുന്നത്. പക്ഷേ, ഇപ്പോൾ ഇവിടെ ജീവിക്കുന്നവർ ഏതെങ്കിലും കടത്തിനു ബാധ്യസ്ഥനാണോ? പൊതു കടം എന്നു പറയുന്നതും ഒരു നിക്ഷേപമാണ്. ബജറ്റിനെപ്പറ്റി പറയുമ്പോൾ സർക്കാരിന്റെ ഭാഗത്തു നിന്നും ചിന്തിക്കേണ്ടേ? സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ സാധിക്കില്ല. പെൻഷൻ വെട്ടിക്കുറയ്ക്കാനും സാധിക്കില്ലല്ലോ.
? പക്ഷേ, സംസ്ഥാനത്തിന്റെ പൊതു കടം കൂടിക്കൂടി വരികയാണെന്നു നികുതി ദായർക്ക് ഉത്തമ ബോധ്യമുള്ള സാഹചര്യത്തിൽ ഭരണത്തിലിരിക്കുന്നവരുടെ ധൂർത്ത് കുറയ്ക്കാമല്ലോ എന്ന പൊതുജനാഭിപ്രായത്തെക്കുറിച്ച്
∙ രാഷ്ട്രീയ വിഷയമാണ്. എങ്കിലും ധൂർത്തിനെപ്പറ്റി പറയുമ്പോൾ മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫുകളുടെ എണ്ണം, ക്യാബിനെറ്റ് റാങ്കുകൾ എന്നിവയൊക്കെ എല്ലാ സർക്കാരുകളുടെ കാലത്തും ഉള്ളതല്ലേ? ധൂർത്ത് എന്നത് ഇല്ല ഇന്നു പറയില്ല. പക്ഷേ ഇത്തരം കാര്യങ്ങളിൽ അൽപംകൂടി ജാഗ്രതയുള്ള സമീപനം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണം.
? സാധാരണക്കാരന്റെ ഭാഗത്തുനിന്നു ചിന്തിക്കുമ്പോൾ ഈ ബജറ്റിലെ പ്രധാന നേട്ടങ്ങൾ എന്തൊക്കെയാണ്? അതുപോലെതന്നെ തിരിച്ചടികളും
∙ നികുതി വർധന, പെട്രോളിയം ഉൽപന്നങ്ങളുടെ സെസിലെ വർധന എന്നിവയൊക്കെ സാധാരണക്കാരനു വിഷമം നൽകും എന്ന കാര്യത്തിൽ സംശയമില്ല.
? കേരളം ഒരു വ്യവസായ സൗഹാർദ സംസ്ഥാനമാണെന്നും കേരളത്തിൽനിന്നു നേട്ടങ്ങളിലെത്തിയ 50 വ്യവസായികളുടെ ഉദാഹരണം നമുക്കു മുന്നിലുണ്ടെന്നുമൊക്കെ ബജറ്റ് പ്രസംഗത്തിനിടെ, അടുത്തിടെ പുറത്തിറങ്ങിയ പുസ്തകത്തെ ഉദ്ധരിച്ചു മന്ത്രി പറഞ്ഞു. ഇതിനോട് യോജിക്കുന്നുണ്ടോ
∙ വ്യവസായ സൗഹൃദം എന്നതിൽ പ്രധാനപ്പെട്ടത് തൊഴിൽ നിയമങ്ങളുടെ പാലനം, തൊഴിലാളി സംഘടനകളുടെ പ്രവർത്തനം തുടങ്ങിയവയൊക്കെയാണ്. പുതിയ സംരംഭങ്ങൾക്കു നൽകുന്ന പ്രോത്സാഹനവും വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷ രൂപീകരണവുമൊക്കെ ഇതിൽപ്പെടും. ഒപ്പം തൊഴിൽപ്രശ്നങ്ങൾ പരമാവധി ഇല്ലാതാകുകയും വേണം. ഒരു പരിധി വരെ നാം ഇതിലെത്തിയിട്ടുണ്ടെന്നു കരുതാം. പക്ഷേ, വ്യാവസായിക അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിൽ നമ്മൾ ഇപ്പോഴും പിന്നിലാണെന്നു തന്നെ പറയേണ്ടി വരും. നമ്മുടെ നിലവിലെ പരിതസ്്ഥിതിയിൽ വിദേശ കമ്പനികളും മറ്റും ഇവിടെ പ്രവർത്തനം തുടരുന്നു, അല്ലെങ്കിൽ പ്രവർത്തിക്കുന്നു എന്നതിലുപരി, ഭാവിയിലേക്കായി എന്താണു നാം കരുതി വയ്ക്കുന്നത് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. ഇതിന്റെ അടുത്ത ഘട്ടത്തിനായി നാം എന്താണ് ചെയ്യുന്നത്? സ്ഥലം ഏറ്റടുപ്പ് അടക്കം ഒരുപാടു കാര്യങ്ങൾ ചെയ്യേണ്ടതായുണ്ട്. കൊച്ചിയിലെ കാര്യമെടുക്കാം. കളമശേരിയിലും മറ്റും ഏക്കറു കണക്കിനു സ്ഥലമാണ് ഇപ്പോഴും യാതൊരു തരത്തിലും ഉപയോഗിക്കപ്പെടാതെ കിടക്കുന്നത്. റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളുടെ പോരായ്മയാണ് വികസനം തടസ്സപ്പെടാനുള്ള കാരണങ്ങളിലൊന്ന്. ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രമേ കൊച്ചി ബിസിനസ് ഹബ്ബായി മാറുകയുള്ളു. ആന്ധ്രാ പ്രദേശിനെപ്പോലെ ഹെക്ടർ കണക്കിനു സ്ഥലം സംരംഭങ്ങൾക്കായി പാട്ടത്തിനു കൊടുക്കാൻ സാധിക്കുന്ന അവസ്ഥയിലല്ല എന്ന യാഥാർഥ്യവും മറക്കരുത്.
? താങ്ങുവിലയിൽ വർധന ലഭിച്ചത് നാളികേരത്തിനു മാത്രം. കാർഷിക മേഖലയ്ക്ക് എത്രമാത്രം പ്രയോജനപ്രദമാണ് ഈ ബജറ്റ്
∙ റബ്ബർ മേഖലയ്ക്കായി നീക്കിവച്ചിരുന്ന 600 കോടി രൂപ ആശാവഹമാണ്. റബർ, കശുവണ്ടി, തേങ്ങ തുടങ്ങിയ തോട്ടം വിളകൾക്ക് മാത്രമാണു ബജറ്റിൽ കാര്യമായ പ്രാധാന്യം ലഭിച്ചത്. തേങ്ങയുടെ താങ്ങുവില 2 രൂപ കൂടിയത് സ്വാഗതാർഹം തന്നെ. ഇത് ഒഴിച്ചു നിർത്തിയാൽ കാർഷിക മേഖലയ്ക്ക് അൽപം നിരാശാജനകമായ ബജറ്റ് എന്നു പറയേണ്ടിവരും. നെല്ല്, പച്ചക്കറി, പഴം തുടങ്ങിയവയുടെ നിക്ഷേപം കുറഞ്ഞിട്ടുണ്ട്. നെല്ല് മേഖലയ്ക്ക് അൽപംകൂടി പ്രാതിനിധ്യം പ്രതീക്ഷിച്ചിരുന്നു.
? കേന്ദ്ര ബജറ്റിൽ പ്രവാസി ക്ഷേമത്തിനുള്ള കരുതൽ കാര്യക്ഷമമായില്ലെന്ന് ഒരു വിഭാഗം വിദഗ്ധർ വാദിക്കുന്നുണ്ട്. അതേ സമയം സംസ്ഥാന ബജറ്റിൽ പ്രവാസി ക്ഷേമത്തിനായി പ്രത്യേക പദ്ധതികൾ തന്നെയുണ്ട്.
∙ കേരളത്തിലെ വരുമാനത്തിന്റെ നല്ലൊരു പങ്കാണ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽനിന്നു ലഭിക്കുന്നത്. ഗൾഫിലും മറ്റും ജോലി ചെയ്യുന്ന പതിനായിരക്കണക്കിനു മലയാളികളുടെ വരുമാനം അവരുടെ നാട്ടിലുള്ള കുടുംബത്തിനും പ്രയോജനപ്പെടുന്നു. പക്ഷേ, കോവിഡിനു ശേഷം ഈ സ്ഥിതിഗതികളിൽ കുറച്ചൊക്കെ മാറ്റമുണ്ടായി. പലർക്കും നാട്ടിലേക്കു മടങ്ങിവരേണ്ടി വന്നു. ഇവരുടെ പുനരധിവാസത്തിനും അതുപോലെതന്നെ പുതിയ തൊഴിലിനായുള്ള പരിശീലനത്തിനും മറ്റും ശ്രമിക്കേണ്ടത് അനിവാര്യതയാണ്. പ്രവാസികളുടെ വിമാന ടിക്കറ്റ് നിരക്കിലെ ക്രമാതീതമായ വർധന ഒഴിവാക്കുന്നതിനായി ബജറ്റിൽ 15 കോടി കോർപ്പസ് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. നോർക്കയുമായി ബന്ധപ്പെട്ടാണ് ഇതു നടത്തുക എന്നും പറഞ്ഞു. പക്ഷേ, ഇത് നടപ്പാക്കുക എങ്ങനെയാകും എന്നതു സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്.
? വിദ്യാഭ്യാസ മേഖലയ്ക്ക് എന്തൊക്കെ പ്രതീക്ഷകളുണ്ട് ബജറ്റിൽ
∙ ഫാക്കൽട്ടി എക്സ്ചേഞ്ച് പദ്ധിതിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. മുഖ്യമന്ത്രിയുടെ നോർവേ സന്ദർശനത്തിന്റെ നേട്ടമായാണ് ഇതു വിലയിരുത്തപ്പെടുന്നത്. യൂറോപ്യൻ സർവകലാശാലകളുമായുള്ള സ്റ്റുഡന്റ് എക്സ്ചേഞ്ച്, ഫാക്കൽട്ടി എക്സ്ചേഞ്ച് പ്രോഗ്രാമുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഇതു സഹായിക്കുമെന്നാണു പ്രതീക്ഷ.
? സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമുമായി ബന്ധപ്പെട്ട് എഡിൻബറോ സർവകലാശാലയുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള ശ്രമത്തിലാണെന്ന് മന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞിരുന്നല്ലോ. ആഗോള സർവകലാശാല റാങ്കിങ്ങിൽ താരതമ്യേന പിന്നാക്കം നിൽക്കുന്ന സർവകലാശാലയല്ലേ എഡിൻബറോ?
∙ അതേ. പക്ഷേ എഡിൻബറോയുടെ കാര്യം എടുത്താൽ ടെക്നോളജി മേഖലയിൽ മുന്നിൽ നിൽക്കുന്നതു കൊണ്ടാകാം അതിനു പ്രാതിനിധ്യം ലഭിച്ചത്. സ്റ്റുഡന്റ് എക്സ്ചേഞ്ച് പദ്ധതി പ്രകാരം കേരളത്തിൽനിന്നുള്ള കൂടുതൽ വിദ്യാർഥികൾ ടെക്നോളജിയുമായി ബന്ധപ്പെട്ട കോഴ്സുകളിലാണു വിദേശ സർവകലാശാലകളിൽ അവസരം തേടുന്നത്. ആദ്യ 200 റാങ്കിലുള്ള സർവകലാശാലകളിലെ എക്സ്ചേഞ്ച് പ്രോഗ്രാമാണ് അഭികാമ്യം എന്നു പറയുമ്പോഴും അതിനുള്ള കാര്യക്ഷമതയിലേക്ക് കേരളത്തിലെ സർവകലാശാലകൾ എത്തിയോ എന്ന കാര്യം നമ്മൾ ചിന്തിക്കേണ്ടതാണ്.
? കേരളത്തിലെ അഭ്യസ്ത വിദ്യരായ യുവാക്കളുടെ സേവനം സംസ്ഥാനത്തിനു പ്രയോജനപ്രദമായി മാറ്റണമെന്ന മന്ത്രിയുടെ പ്രഖ്യാപനം ഉടൻ യാഥാർഥ്യമാകുമെന്നു കരുതുന്നുണ്ടോ?
∙ കേരളത്തിന്റെ 2 പ്രശ്നങ്ങളാണ് ബ്രെയിൻ ഡ്രെയിനും മൈഗ്രന്റ് റിട്ടേണും. അഭ്യസ്ത വിദ്യർ മെച്ചപ്പെട്ട തൊഴിലിനായി വിദേശ രാജ്യങ്ങളിലേക്കു പോകുമ്പോൾത്തന്നെ, വിദേശ രാജ്യങ്ങളിലെ ജോലി അവസാനിപ്പിച്ച് നല്ലൊരു ശതമാനം ആളുകൾ നാട്ടിലേക്കു മടങ്ങിയെത്തുന്നു. പ്രായാധിക്യം മൂലം നാട്ടിലേക്കു മടങ്ങിയെത്തുന്നവർ വേറെ. ബ്രെയിൻ ഡ്രെയിൻ ഒഴിവാക്കുന്നതിന് കേരളത്തിലെ സർവകലാശാലകളുടെ നിലവാരം മെച്ചപ്പെടുത്താതെ തരമില്ല. ഇന്ത്യയിൽ ഏറ്റവും അധികം കോളജ് സാന്ദ്രതയുള്ള സംസ്ഥാനം കേരളമാണ്.
? അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ തുക വകയിരുത്തുന്നതാണല്ലോ കേന്ദ്ര ബജറ്റ്. സംസ്ഥാന ബജറ്റോ
∙ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ബജറ്റിൽ പ്രത്യേക പരിഗണനയുണ്ട്. കേരളത്തിന്റെ മുഖച്ഛായ മാറ്റൻ പോന്ന പദ്ധതിയായി ഇതു പരിണമിക്കും എന്നാണു പ്രതീക്ഷ. അടിസ്ഥാന സൗകര്യ വികസനം, ഇടനാഴികളുടെ വികസനം തുടങ്ങിയ കാര്യങ്ങൾക്കാകും ഈ തുക ഉപയോഗിക്കുക എന്നു കരുതാം. റോഡ്– പാലം എന്നതിൽ അപ്പുറം വ്യാവസായിക ഇടനാഴി വികസനത്തിൽ മറ്റു സർക്കാരുകൾ കാര്യമായ നിക്ഷേപം നടത്തിയതായി കാണുന്നില്ല. ഇതിന്റെ നേട്ടങ്ങൾ പലതാണ്. ഇത്തരം നിക്ഷേപങ്ങളിലൂടെ സ്ഥല വില ഉയരും. അടിസ്ഥാന വികസനത്തിന്റെ തോതിൽ വലിയ വർധന ഉണ്ടാകും. ദീർഘകാല അടിസ്ഥാനത്തിൽ ഇതുണ്ടാക്കുന്ന നേട്ടങ്ങൾ വളരെ വലുതാണ്.
? കേന്ദ്ര– സംസ്ഥാന ബജറ്റുകൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ഒരു മലയാളി എന്ന നിലയിൽ എന്തു തോന്നുന്നു?
∙ കേന്ദ്ര– സംസ്ഥാന ബജറ്റുകൾ തമ്മിൽ താരതമ്യം ചെയ്യുന്നത് ഉചിതാമാകും എന്നു ഞാൻ കരുതുന്നില്ല. കാരണം രണ്ടും രണ്ടും തരത്തിലാണ്. ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ രണ്ടു സംസ്ഥാനങ്ങളുടെ പേരു മാത്രമാണു പരാമർശിക്കപ്പെട്ടത്. മധ്യപ്രദേശും കർണാടകയും. ഇതിന്റെ പിന്നിലെ കാരണവും അറിയാമല്ലോ. പക്ഷേ സംസ്ഥാന ബജറ്റിൽ അങ്ങനെയല്ല. കേരളത്തിലെ 14 ജില്ലകൾക്കും പ്രത്യേക പദ്ധതികളും തുക വകയിരുത്തലുമുണ്ട്. നമ്മുടെ പരിമിതമായ സാഹചര്യത്തിൽ നിന്നുകൊണ്ട് രൂപപ്പെടുത്തിയെടുത്ത ഒരു സന്തുല ബജറ്റാണിത്. ഏതു രാഷ്ട്രീയ പാർട്ടിയാണ് തയാറാക്കിയതെങ്കിലും ഞാൻ ഇതിന് 8 മാർക്ക് തന്നെ നൽകും. സംസ്കാരിക– ചരിത്ര വൈവിധ്യങ്ങളുള്ള 28 സംസ്ഥാനങ്ങളാണ് ഇന്ത്യയിൽ ഉള്ളത്. കേന്ദ്ര ബജറ്റിൽ എല്ലാ പദ്ധതികളും കേന്ദ്രീകൃതമായാണ് അവതരിപ്പിക്കപ്പെടുന്നത്. അതേ സമയത്ത് കേരളത്തിലെ 14 ജില്ലകളെയും തുല്യമായി പരിഗണിക്കുന്നതാണ് സംസ്ഥാന ബജറ്റ്. കേന്ദ്ര ബജറ്റ് ഒരു തുടക്കമാണെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. പക്ഷേ തുടർച്ച എന്നത് ഒരു ബജറ്റിന്റെ അനിവാര്യതയാണ്. ആ തുടർച്ച സംസ്ഥാന ബജറ്റിനുണ്ട്.
English Summary: Dr. P.K. Santhosh Kumar Analyses State Budget 2023