ബജറ്റ് ഓഹരി നിക്ഷേപകരോട് പറയുന്നത്
പുതിയ കേന്ദ്രബജറ്റ് നിർദേശങ്ങൾ ഓഹരി വിപണിയിലെ വിവിധ സെക്ടറുകളിൽ ചെലുത്തിയേക്കാവുന്ന സ്വാധീനം എപ്രകാരമാണെന്ന് പരിശോധിക്കാം. ബജറ്റിലെ നീക്കിയിരിപ്പും നിർദേശങ്ങളുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിരിക്കുന്ന സെക്ടറുകൾ മാത്രമാണ് വിശകലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1.സിമന്റ് ഗുണകരം കാരണം:
പുതിയ കേന്ദ്രബജറ്റ് നിർദേശങ്ങൾ ഓഹരി വിപണിയിലെ വിവിധ സെക്ടറുകളിൽ ചെലുത്തിയേക്കാവുന്ന സ്വാധീനം എപ്രകാരമാണെന്ന് പരിശോധിക്കാം. ബജറ്റിലെ നീക്കിയിരിപ്പും നിർദേശങ്ങളുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിരിക്കുന്ന സെക്ടറുകൾ മാത്രമാണ് വിശകലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1.സിമന്റ് ഗുണകരം കാരണം:
പുതിയ കേന്ദ്രബജറ്റ് നിർദേശങ്ങൾ ഓഹരി വിപണിയിലെ വിവിധ സെക്ടറുകളിൽ ചെലുത്തിയേക്കാവുന്ന സ്വാധീനം എപ്രകാരമാണെന്ന് പരിശോധിക്കാം. ബജറ്റിലെ നീക്കിയിരിപ്പും നിർദേശങ്ങളുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിരിക്കുന്ന സെക്ടറുകൾ മാത്രമാണ് വിശകലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1.സിമന്റ് ഗുണകരം കാരണം:
പുതിയ കേന്ദ്രബജറ്റ് നിർദേശങ്ങൾ ഓഹരി വിപണിയിലെ വിവിധ സെക്ടറുകളിൽ ചെലുത്തിയേക്കാവുന്ന സ്വാധീനം എപ്രകാരമാണെന്ന് പരിശോധിക്കാം. ബജറ്റിലെ നീക്കിയിരിപ്പും നിർദേശങ്ങളുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിരിക്കുന്ന സെക്ടറുകൾ മാത്രമാണ് വിശകലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
1.സിമന്റ്: ഗുണകരം
കാരണം: പ്രധാനമന്ത്രി ആവാസ് യോജനയ്ക്കായി 79,600 കോടി രൂപ അനുവദിച്ചത്. പ്രധാൻമന്ത്രി ഗ്രാമ സഡക് യോജനയ്ക്കു 19,000 കോടി രൂപ നീക്കിവച്ചത്. അമൃത് ആൻഡ് സ്മാർട് സിറ്റി പദ്ധതികൾക്കായി 23,400 കോടി രൂപ പദ്ധതി വിഹിതം പ്രഖ്യാപിച്ചത്. ജൽജീവൻ മിഷന്റെപദ്ധതി വിഹിതം പോയവർഷത്തെ അപേക്ഷിച്ച് 27 ശതമാനം വർധിപ്പിച്ച തീരുമാനം.
2.ഓട്ടോ മൊബൈലും അനുബന്ധ സാമഗ്രികളും: പൊതുവേ ഗുണകരം
കാരണം: 15 വർഷത്തിലധികം പഴക്കമേറിയ ഗവൺമെന്റ് വാഹനങ്ങൾ മാറ്റി പുതിയത് വാങ്ങാൻ തീരുമാനിച്ചത്. ഇറക്കുമതി ചെയ്യപ്പെടുന്ന വാഹനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി വർധിപ്പിച്ച തീരുമാനം. റീചാർജിങ് സാധ്യമാകുന്ന ലിഥിയം അയോൺ ബാറ്ററികളുടെ ഇറക്കുമതി തീരുവ 5 ശതമാനത്തിൽ തന്നെ നിലനിർത്തിയത് സെക്ടറിന് അനുകൂലമായ വാർത്തയായി.
3. ബാങ്കിങ്/ ധനകാര്യ സേവനം/ ഇൻഷുറൻസ്: ഗുണദോഷ സമ്മിശ്രം
കാരണം: പ്രധാൻമന്ത്രി ആവാസ് യോജനയുടെ വിഹിതം വർധിപ്പിച്ചതും എംഎസ്എംഇ അഥവാ ചെറുകിട ഇടത്തരം സംരംഭകർക്ക് സഹായമെത്തിക്കുന്നതിനായി ക്രെഡിറ്റ് ഗാരന്റി ട്രസ്റ്റ് വഴി കൂടുതൽ ഫണ്ട് അനുവദിച്ചതും സെക്ടറിന് ഗുണകരം. അതേസമയം അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിൽ വാർഷിക പ്രീമിയം അടച്ചുവരുന്ന ഇൻഷുറൻസ് പോളിസികളിൽ നിന്നു ലഭിക്കുന്ന വരുമാനത്തിൻമേൽ (യുലിപ്പുകൾ അല്ലാത്തവ) നികുതി ഏർപ്പെടുത്താനുള്ള തീരുമാനം ഇൻഷുറൻസ് മേഖലയ്ക്ക് തിരിച്ചടിയാണ്.
4.ഓയിൽ ആൻഡ് ഗ്യാസ്: ഗുണദോഷ സമ്മിശ്രം
കാരണം: 30,000 കോടി രൂപയുടെ മൂലധന സഹായം ഓയിൽ മാർക്കറ്റിങ് കമ്പനികൾക്കായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നു. പാചകവാതകത്തിന് നൽകിവരാറുള്ള സബ്സിഡി മുൻവർഷത്തേതിൽ നിന്നു കുറഞ്ഞു. ഡീസലിൽ നിന്നും പെട്രോളിൽ നിന്നും പ്രതീക്ഷിക്കപ്പെടുന്ന എക്സൈസ് തീരുവ മുൻവർഷത്തേതിൽ നിന്നു വലിയ മാർജിനിൽ ഉയരുന്നില്ല. (പോയവർഷം 3.2 ലക്ഷം കോടി രൂപ, ഈ വർഷം 3.39 ലക്ഷം കോടി)
5. മെറ്റൽസ്/ ഖനനം: പൊതുവേ ഗുണകരം
കാരണം: അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിക്കുള്ള കിഴിവുകളും മറ്റ് ആനുകൂല്യങ്ങളും തുടരും. കോൾഡ് റോൾഡ് സ്റ്റീൽ നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെയും ഫെറസ് സ്ക്രാപ്പ് നിക്കൽ കാതോഡ് മുതലായവയുടെയും ഇറക്കുമതി ചുങ്കം നിർത്തലാക്കിയ മുൻതീരുമാനം തുടരുമെന്നുള്ളത് നല്ല വാർത്തയാണ്. ഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ബജറ്റിൽ നൽകിയ ഊന്നൽ അനുകൂലം.
6.കൃഷി/ അനുബന്ധ വ്യവസായങ്ങൾ: ഗുണകരം
കാരണം: 20 ലക്ഷം കോടി രൂപയുടെ വമ്പൻ ധനസഹായം പുതിയ സാമ്പത്തിക വർഷത്തിൽ കൃഷി മേഖലയ്ക്കായി വകയിരുത്തി. കന്നുകാലി സംരക്ഷണം, ഡയറി, ഫിഷറീസ് മുതലായ മേഖലകളിലാണ് പണം ചെലവിടുക. അഗ്രികൾചർ മേഖലയിലെ സ്റ്റാർട്ടപ്പുകൾ, പ്രകൃതിയുമായി ഇണങ്ങിച്ചേർന്നു നടത്തുന്ന കൃഷി വികസനം മുതലായവയ്ക്ക് പ്രോത്സാഹനം. കൃഷി മേഖലയിൽ ടെക്നോളജി ഫലപ്രദമായി ഉപയോഗിച്ച് കർഷകരെ സഹായിക്കാനുള്ള നീക്കവും സെക്ടറിലെ പുതിയ ദിശാസൂചകങ്ങളാണ്. വളങ്ങൾക്ക് നൽകിവരുന്ന സബ്സിഡിയിൽ 22 ശതമാനം കുറവ് വരുത്തിയത് സെക്ടറിൽ കണ്ട ചെറിയ നെഗറ്റീവ്.
7. കൺസ്യൂമർ ഉൽപന്നങ്ങൾ: പൊതുവേ ദോഷകരം
കാരണം: കൺസ്യൂമർ മേഖലയുമായി ബന്ധപ്പെട്ട് വലിയ പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ ഇല്ല. മഹാത്മാ ഗാന്ധി നാഷനൽ റൂറൽ എംപ്ലോയ്മെന്റ് സ്കീമിന്റെ പദ്ധതി വിഹിതം 30 ശതമാനം കുറച്ചത് ഉപഭോഗത്തിൽ കുറവ് വരുത്തിയേക്കാം. നാഫ്തയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഒരു ശതമാനത്തിൽ നിന്ന് 2.5 ശതമാനമായി ഉയർത്തിയതും ബന്ധപ്പെട്ട വ്യവസായങ്ങളെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്.