കുതിച്ചുയർന്ന് പണപ്പെരുപ്പം; തളർന്ന് അദാനി; ഇന്ത്യൻ ജാതകം മാറ്റിയെഴുതും ലിഥിയം നിക്ഷേപം?
ബജറ്റ് കഴിഞ്ഞു, ആർബിഐയും യുഎസ് ഫെഡും വീണ്ടും പലിശ ഉയർത്തി, അദാനി ഗ്രൂപ്പിനെക്കുറിച്ച് ഒട്ടേറെ വാർത്തകൾ വന്നും പോയുമിരുന്നു, ബഹുഭൂരിപക്ഷം കമ്പനികളുടെയും മൂന്നാംപാദ പ്രവർത്തനഫലങ്ങളും വന്നുകഴിഞ്ഞു – എല്ലാം ചേർന്ന് ബഹളമയമായ രണ്ടാഴ്ചയ്ക്കു ശേഷം ഓളമടങ്ങിയ ഇന്ത്യൻ ഓഹരിവിപണി പുതിയ തിര തേടി നിൽക്കുമ്പോഴാണ് ഇന്ത്യയിലെ പണപ്പെരുപ്പം എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് പിടിവിട്ടു പറന്നത്(6.52%). 2 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് പണപ്പെരുപ്പം വീണ്ടും ആർബിഐയുടെ സഹനപരിധിക്കു(6%) മുകളിലേക്കുയരുന്നത്. ഇതു വിപണിയെ എങ്ങനെ സ്വാധീനിക്കും, ഈയാഴ്ചയെ ഇനിയെന്തൊക്കെ കാത്തിരിക്കുന്നു? വിശദമായി പരിശോധിക്കാം.
ബജറ്റ് കഴിഞ്ഞു, ആർബിഐയും യുഎസ് ഫെഡും വീണ്ടും പലിശ ഉയർത്തി, അദാനി ഗ്രൂപ്പിനെക്കുറിച്ച് ഒട്ടേറെ വാർത്തകൾ വന്നും പോയുമിരുന്നു, ബഹുഭൂരിപക്ഷം കമ്പനികളുടെയും മൂന്നാംപാദ പ്രവർത്തനഫലങ്ങളും വന്നുകഴിഞ്ഞു – എല്ലാം ചേർന്ന് ബഹളമയമായ രണ്ടാഴ്ചയ്ക്കു ശേഷം ഓളമടങ്ങിയ ഇന്ത്യൻ ഓഹരിവിപണി പുതിയ തിര തേടി നിൽക്കുമ്പോഴാണ് ഇന്ത്യയിലെ പണപ്പെരുപ്പം എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് പിടിവിട്ടു പറന്നത്(6.52%). 2 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് പണപ്പെരുപ്പം വീണ്ടും ആർബിഐയുടെ സഹനപരിധിക്കു(6%) മുകളിലേക്കുയരുന്നത്. ഇതു വിപണിയെ എങ്ങനെ സ്വാധീനിക്കും, ഈയാഴ്ചയെ ഇനിയെന്തൊക്കെ കാത്തിരിക്കുന്നു? വിശദമായി പരിശോധിക്കാം.
ബജറ്റ് കഴിഞ്ഞു, ആർബിഐയും യുഎസ് ഫെഡും വീണ്ടും പലിശ ഉയർത്തി, അദാനി ഗ്രൂപ്പിനെക്കുറിച്ച് ഒട്ടേറെ വാർത്തകൾ വന്നും പോയുമിരുന്നു, ബഹുഭൂരിപക്ഷം കമ്പനികളുടെയും മൂന്നാംപാദ പ്രവർത്തനഫലങ്ങളും വന്നുകഴിഞ്ഞു – എല്ലാം ചേർന്ന് ബഹളമയമായ രണ്ടാഴ്ചയ്ക്കു ശേഷം ഓളമടങ്ങിയ ഇന്ത്യൻ ഓഹരിവിപണി പുതിയ തിര തേടി നിൽക്കുമ്പോഴാണ് ഇന്ത്യയിലെ പണപ്പെരുപ്പം എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് പിടിവിട്ടു പറന്നത്(6.52%). 2 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് പണപ്പെരുപ്പം വീണ്ടും ആർബിഐയുടെ സഹനപരിധിക്കു(6%) മുകളിലേക്കുയരുന്നത്. ഇതു വിപണിയെ എങ്ങനെ സ്വാധീനിക്കും, ഈയാഴ്ചയെ ഇനിയെന്തൊക്കെ കാത്തിരിക്കുന്നു? വിശദമായി പരിശോധിക്കാം.
ബജറ്റ് കഴിഞ്ഞു, ആർബിഐയും യുഎസ് ഫെഡും വീണ്ടും പലിശ ഉയർത്തി, അദാനി ഗ്രൂപ്പിനെക്കുറിച്ച് ഒട്ടേറെ വാർത്തകൾ വന്നും പോയുമിരുന്നു, ബഹുഭൂരിപക്ഷം കമ്പനികളുടെയും മൂന്നാംപാദ പ്രവർത്തനഫലങ്ങളും വന്നുകഴിഞ്ഞു – എല്ലാം ചേർന്ന് ബഹളമയമായ രണ്ടാഴ്ചയ്ക്കു ശേഷം ഓളമടങ്ങിയ ഇന്ത്യൻ ഓഹരിവിപണി പുതിയ തിര തേടി നിൽക്കുമ്പോഴാണ് ഇന്ത്യയിലെ പണപ്പെരുപ്പം എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് പിടിവിട്ടു പറന്നത്(6.52%). 2 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് പണപ്പെരുപ്പം വീണ്ടും ആർബിഐയുടെ സഹനപരിധിക്കു(6%) മുകളിലേക്കുയരുന്നത്. ഇതു വിപണിയെ എങ്ങനെ സ്വാധീനിക്കും, ഈയാഴ്ചയെ ഇനിയെന്തൊക്കെ കാത്തിരിക്കുന്നു? വിശദമായി പരിശോധിക്കാം.
∙ ആർബിഐ പറഞ്ഞതും പറയാത്തതും
കഴിഞ്ഞയാഴ്ചയിലെ ആർബിഐ യോഗം പലിശനിരക്കിൽ വരുത്തിയ കാൽ ശതമാനം വർധനയിൽ അതിശയമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ വിപണി കാത്തിരുന്നത്, തൽക്കാലത്തേക്കെങ്കിലും പലിശ കൂട്ടൽ നിർത്തിവയ്ക്കുന്നുവെന്ന പ്രഖ്യാപനത്തിനായിരുന്നു, ഈ പ്രതീക്ഷ വെറുതെയായതോടെ മുന്നോട്ടുള്ള കുതിപ്പ് വിപണി കൈവിട്ടു.
2018 ഡിസംബറിൽ ശക്തികാന്ത ദാസ് ആർബിഐ ഗവർണറായി ചുമതലയേൽക്കുമ്പോൾ 6.5% ആയിരുന്നു റീപ്പോ നിരക്ക്. 2019 ഫെബ്രുവരിയിൽ അത് 6.25ലേക്കു കുറച്ചു. പിന്നീട് കോവിഡ് പ്രതിസന്ധികാലത്ത് തുടർച്ചയായി കുറച്ചുകൊണ്ടുവന്ന പലിശനിരക്ക് 2020 ഒക്ടോബറിൽ 4 ശതമാനത്തിലെത്തിയ ശേഷം ഒന്നര വർഷക്കാലം അതേ നിലവാരത്തിൽ തുടരുകയായിരുന്നു. പണപ്പെരുപ്പം പിടിവിട്ടുയരാൻ തുടങ്ങിയപ്പോൾ 2022 മേയിലാണ് ആർബിഐ പലിശനിരക്കുയർത്തലിനു തുടക്കമിട്ടത്. തുടർച്ചയായി ആറു തവണയായി വരുത്തിയ വർധന വഴി എട്ടര മാസം കൊണ്ട് 2.5% ഉയർന്ന പലിശനിരക്ക് വീണ്ടും 6.5 ശതമാനത്തിലെത്തി നിൽക്കുകയാണ്. 2019നു ശേഷമുള്ള ഏറ്റവും ഉയർന്ന പലിശനിരക്കാണിത്. ഇതിലും ഉയർന്ന പലിശനിരക്കുണ്ടായിരുന്നത് ഏഴര വർഷം മുൻപാണ്, 2015 സെപ്റ്റംബറിൽ (6.75%).
ഉപഭോക്തൃ വിലസൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിലും മൊത്തവില സൂചിക പ്രകാരമുള്ളതിലും (ഡബ്ല്യൂപിഐ) പ്രകടമായ കുറവു വന്നിരുന്നെങ്കിലും അടിസ്ഥാന പണപ്പെരുപ്പം(core inflation) ഉയർന്ന നിലയിൽ തുടരുന്നു എന്നതാണ് പലിശനിരക്കു വർധന നിർത്താറായെന്നു പറയുന്നതിൽനിന്ന് ആർബിഐയെ തടഞ്ഞുനിർത്തുന്നത്. വലിയ നിലയിൽ ചാഞ്ചാടിക്കൊണ്ടിരിക്കുന്ന ഭക്ഷ്യ, ഇന്ധന വിലകളെ മാറ്റിനിർത്തിയുള്ള അടിസ്ഥാന പണപ്പെരുപ്പമാണ് കുറച്ചുകൂടി സ്ഥിരതയാർന്ന കണക്ക്. ഉയർന്ന വിലയ്ക്ക് ഉൽപന്നങ്ങൾ വാങ്ങാൻ ആളുണ്ട് എന്നതാണ് അടിസ്ഥാന പണപ്പെരുപ്പം കുറയാത്തതിന്റെ കാരണം.
ജനത്തിന്റെ വാങ്ങൽശേഷി കുറയുമ്പോൾ മാത്രമേ ഡിമാൻഡ് കുറയുകയും വിലക്കയറ്റം താഴുകയുമുള്ളൂ. അതുകൊണ്ടാണ് അടിസ്ഥാന പണപ്പെരുപ്പം കുറയാതെ സിപിഐ ഒരു പരിധിക്കപ്പുറം കുറയില്ല എന്ന് ആർബിഐ പറഞ്ഞുകൊണ്ടിരിക്കുന്നത്.
∙ കുറയുമോ പണപ്പെരുപ്പം?
കഴിഞ്ഞ നവംബറിൽ 5.88 ശതമാനമായിരുന്ന പണപ്പെരുപ്പം ഡിസംബറിൽ പ്രതീക്ഷിച്ചതിലും കുറഞ്ഞ് 5.72 ശതമാനത്തിലെത്തിയിരുന്നു. ഡിസംബറിൽ ഇതു തിരികെ 5.9 നിലവാരത്തിലേക്കുയരുമെന്ന ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരുടെയും കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ടാണ് പണപ്പെരുപ്പം 6.52 ശതമാനത്തിലേക്കു കുതിച്ചുകയറിയത്. കഴിഞ്ഞ വർഷം ഇതേ കാലത്തെ ലോവർ ബേസ് ഇഫക്ട് ഈ വർധനയുടെ കാരണങ്ങളിലൊന്നാണെങ്കിലും ഇത്രവലിയ കയറ്റം ആരും പ്രതീക്ഷിച്ചിരുന്നില്ല. ഏപ്രിലിൽ നടക്കുന്ന അടുത്ത പണനയ സമിതി യോഗത്തിനു മുൻപ് ഫെബ്രുവരിയിലെ പണപ്പെരുപ്പ നിരക്കു കൂടി വരും. അവിടെയും ആശ്വാസം കാണുന്നില്ലെങ്കിൽ ആർബിഐ പലിശനിരക്കു വർധന തുടരുമെന്ന് ഉറപ്പിക്കാം.
പലിശ വർധന എപ്പോൾ അവസാനിക്കുമെന്ന് പറയാൻ ആർബിഐ തയാറായില്ലെങ്കിലും പറഞ്ഞ കാര്യങ്ങളിൽ ചില സൂചനകളുണ്ട്. അടുത്ത സാമ്പത്തിക വർഷം പണപ്പെരുപ്പം കുറയുമെങ്കിലും 4 ശതമാനമെന്ന ലക്ഷ്യത്തിനു മുകളിലായിരിക്കുമെന്നാണ് ആർബിഐ വിലയിരുത്തൽ. 2022–23ലെ നാലാം പാദത്തിൽ ഇത് 5.7% ആയിരിക്കുമെന്നായിരുന്നു ആർബിഐ ഗവർണർ പറഞ്ഞത്. എന്നാൽ, ജനുവരിയിൽ 6.52 ശതമാനത്തിലേക്ക് ഉയർന്ന സ്ഥിതിക്ക് ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പണപ്പെരുപ്പം 5.3% നിലവാരത്തിലേക്ക് താഴേണ്ടിവരും. ഇത് അത്ര എളുപ്പമാകുമെന്നു തോന്നുന്നില്ല.
അടുത്ത സാമ്പത്തിക വർഷത്തെ നാലു പാദങ്ങളിലായി പണപ്പെരുപ്പം യഥാക്രമം 5, 5.4, 5.4, 5.6 എന്നിങ്ങനെയാകുമെന്ന് ആർബിഐ പ്രതീക്ഷിക്കുന്നു. എന്നാൽ, ഇതിന് കാലവർഷം സാധാരണ നിലയിൽ ലഭിക്കണമെന്നും പറയുന്നു. കാർഷികോൽപാദനം തകിടം മറിയാതിരിക്കാനാണിത്. ക്രൂഡ് ഓയിൽ വില ഈ വർഷം ശരാശരി 95 ഡോളറിൽ നിൽക്കുമെന്ന പ്രതീക്ഷയിലാണ് ആർബിഐ പണപ്പെരുപ്പ ലക്ഷ്യം കണക്കുകൂട്ടുന്നത്. നിലവിൽ 85 ഡോളർ നിലവാരത്തിലാണ് ക്രൂഡ് ഓയിൽ. എന്നാൽ റഷ്യൻ ഓയിലിന് ജി7, യൂറോപ്യൻ യൂണിയൻ ഉപരോധം നിലനിൽക്കുന്നതിനാൽ ഇതിലും എത്രയോ കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യയ്ക്ക് റഷ്യയിൽനിന്ന് ഓയിൽ ലഭിക്കുന്നത്. ഈ സാഹചര്യം തുടരുകയാണൈങ്കിൽ ഏറെ വൈകാതെ പണപ്പെരുപ്പം കുറഞ്ഞേക്കും.
നോമിനൽ ജിഡിപിയിലും നികുതി വരുമാനത്തിലുമൊക്കെയുള്ള പ്രതീക്ഷകളിൽ കേന്ദ്ര ബജറ്റ് മിതത്വം പാലിക്കുന്നുണ്ടെങ്കിലും ആർബിഐ കുറച്ചുകൂടി ഉയർന്ന ലക്ഷ്യങ്ങളാണ് മുന്നിൽ കാണുന്നത്. ജിഡിപി 273.08 ലക്ഷം കോടി രൂപയിൽനിന്ന് 10.5 ശതമാനം വളർന്ന് 301.75 കോടി രൂപയാകുമെന്നാണ് ബജറ്റ് കണക്കുകൂട്ടുന്നത്. എന്നാൽ നോമിനൽ ജിഡിപിയിൽ 11.7% വളർച്ചയുണ്ടാകുമെന്ന് ആർബിഐ പ്രതീക്ഷിക്കുന്നു. നികുതി വരുമാനം 10.44% വളരുമെന്നാണ് ബജറ്റ് കണക്കുകൂട്ടുന്നതെങ്കിലും ആർബിഐ സൂചിപ്പിച്ച പോലെ ജിഡിപിയിൽ വളർച്ച ലഭിച്ചാൽ നികുതി വരുമാനം 11.7 ശതമാനമായി ഉയർന്നേക്കാം. ഇതനുസരിച്ച് ധനക്കമ്മി ലക്ഷ്യമായ 5.9 ശതമാനമെന്നത് 5.8ലേക്കു കുറയാനും കാരണമാകും.
ഇന്ത്യൻ ബാങ്കുകൾ ശക്തമാണെന്നും അദാനി ഗ്രൂപ്പ് പ്രതിസന്ധി ബാങ്കുകളെ ബാധിക്കില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. പലിശനിരക്കു വർധന അവസാനിപ്പിക്കാറായി എന്നുമാത്രം പറഞ്ഞില്ലെങ്കിലും മറ്റു കാര്യങ്ങളിലെല്ലാം ആർബിഐ ശുഭപ്രതീക്ഷയാണ് മുന്നോട്ടുവയ്ക്കുന്നത്.
∙ വളർച്ചാ ലക്ഷ്യം വെട്ടിക്കുറച്ച് അദാനി
വൻ വികസന പദ്ധതികളും വലിയ തോതിൽ മൂലധന ചെലവഴിക്കലുമായി മുന്നോട്ടു പോയിക്കൊണ്ടിരുന്ന അദാനി ഗ്രൂപ്പ് ഹിൻഡൻബർഗ് വിവാദത്തെ തുടർന്ന് തങ്ങളുടെ അതിവേഗ വളർച്ചാ ലക്ഷ്യവും മൂലധനച്ചലവുകളും വെട്ടിക്കുറച്ച്, കടങ്ങൾ പരമാവധി കുറച്ചുകൊണ്ടുവന്ന് നിക്ഷേപകവിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. വരുമാനത്തിൽ 40% വാർഷിക വർധന ലക്ഷ്യമിട്ടിരുന്ന അദാനി ഗ്രൂപ്പ് അത് അടുത്ത വർഷത്തേക്ക് 15–20% ആയി വെട്ടിക്കുറച്ചതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. മൂഡീസ് റേറ്റിങ് ഏജൻസി അദാനി ഗ്രീൻ ഉൾപ്പെടെ ഗ്രൂപ്പിലെ നാലു കമ്പനികളുടെ റേറ്റിങ് വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇതോടെ തിങ്കളാഴ്ച അദാനി ഗ്രൂപ്പിലെ എല്ലാ കമ്പനികളുടെയും ഓഹരിവിലയിൽ കനത്ത ഇടിവു നേരിട്ടു. അദാനി എന്റർപ്രൈസസ് 7% ഇടിഞ്ഞപ്പോൾ അദാനി പോർട്സ്, അദാനി പവർ, അദാനി ഗ്രീൻ, അദാനി ട്രാൻസ്മിഷൻ. അദാനി ടോട്ടൽ ഗ്യാസ്, അദാനി വിൽമർ, അംബുജ സിമന്റ്, എൻഡി ടിവി എന്നിവ 5% വീതം ഇടിഞ്ഞു. പലതും ലോവർ സർക്യൂട്ട് പരിധിയിൽ ലോക്ക് ആയിരുന്നതിനാൽ കൂടുതൽ നഷ്ടം ഒഴിവവാകുകയായിരുന്നു. എസിസി സിമന്റിന്റെ നഷ്ടം 3 ശതമാനമാണ്.
അദാനി ഗ്രൂപ്പ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഓഹരി നിക്ഷേപകരുടെ പരിരക്ഷയ്ക്കായി വിദഗ്ധ സമിതി രൂപീകരിക്കണമെന്ന സുപ്രീം കോടതിയുടെ നിർദേശത്തോടു കേന്ദ്രം യോജിപ്പ് അറിയിച്ചു. എന്നാൽ, സെബി പോലുള്ള ഏജൻസികൾക്ക് സമിതിയുടെ മേൽനോട്ടം ആവശ്യമാണെന്നു വരുന്നത് വിപണിയെ ബാധിച്ചേക്കാമെന്ന ആശങ്കയും പങ്കുവച്ചു.
സമിതിയുടെ പ്രവർത്തനമേഖല നിർദേശിക്കാൻ സർക്കാരിനെ അനുവദിക്കണമെന്നും അംഗങ്ങളുടെ പേര് മുദ്രവച്ച കവറിൽ നൽകാമെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. ബജറ്റിനു ശേഷം സെബിയുമായി ധനമന്ത്രി നടത്തുന്ന പതിവു യോഗം ബുധനാഴ്ചയാണ്. ഈ യോഗത്തിൽ അദാനി വിഷയവും ചർച്ചയായേക്കും.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് അനുകൂലവും പ്രതികൂലവുമായ വാർത്തകളുടെ പ്രളയമാണ് കുറച്ചു ദിവസങ്ങളിലായി കാണുന്നത്. അദാനി ഗ്രൂപ്പ് പണയം വച്ചിരുന്നതിൽ 114 കോടി ഡോളറിന്റെ ഓഹരികൾ തിരിച്ചുവാങ്ങിയതിനു പിന്നാലെ അദാനി പോർട്ടിന്റെ 5,000 കോടി രൂപയുടെ കടം കാലാവധിക്കു മുന്നേ തിരിച്ചടയ്ക്കാനും തീരുമാനിച്ചുവെന്നത് ഇതിലൊന്നാണ്.
എംഎസ്‌സിഐ ആഗോള സൂചികകളിൽ 4 അദാനി ഗ്രൂപ്പ് കമ്പനികളുടെ വെയ്റ്റേജ് ഫെബ്രുവരി 28 മുതൽ കുറയ്ക്കുമെന്ന പ്രഖ്യാപനമാണ് കഴിഞ്ഞയാഴ്ച അദാനി ഓഹരികളിലെ മുന്നേറ്റത്തിനു തടയിട്ടത്. അദാനി എന്റർപ്രൈസസ്, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, എസിസി എന്നീ കമ്പനികളുടെ വെയ്റ്റേജ് കുറയ്ക്കുന്നത് ഈ ഓഹരികളിൽ കൂടുതൽ വിൽപനസമ്മർദത്തിനു കാരണമാകും.
ഫ്രഞ്ച് കമ്പനിയും അദാനി ടോട്ടൽ ഗ്യാസിലെ പങ്കാളിയുമായ ടോട്ടൽ എനർജി അദാനിയുമായി കഴിഞ്ഞ വർഷം ധാരണയിലെത്തിയിരുന്ന ഗ്രീൻ ഹൈഡ്രജൻ ഉൽപാദനം തൽക്കാലത്തേക്കു വേണ്ടെന്നുവച്ചു.നോർവേയിലെ ഒരു ഫണ്ട് ഹൗസ് മൂന്ന് അദാനി കമ്പനികളിലായി ഉണ്ടായിരുന്ന 20 കോടി ഡോളറിന്റെ ഓഹരികൾ വിറ്റഴിച്ചു. അദാനി പോർട്ട്, അദാനി ടോട്ടൽ ഗ്യാസ്, അദാനി ഗ്രീൻ എന്നിവയാണ് കമ്പനികൾ
ഇതിനിടെ, അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട 38 ആഗോള കമ്പനികളും 11 ഫണ്ടുകളും എന്തെങ്കിലും നിയമലംഘനം നടത്തിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്ന് മൗറിഷ്യസിലെ ഫിനാൻഷ്യൽ സർവീസസ് കമ്മിഷൻ സിഇഒ ധനേശ്വർനാഥ് വികാസ് താക്കൂർ സെബിയെ അറിയിച്ചു.
കഴിഞ്ഞയാഴ്ച പുറത്തുവന്ന അദാനി ഗ്രൂപ്പ് കമ്പനികളുടെ മൂന്നാം പാദ പ്രവർത്തനഫലങ്ങൾ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. അദാനി പോർട്ടിന്റെ ലാഭം 12.94 ശതമാനം ഇടിഞ്ഞ് 1535.28 കോടി രൂപയായപ്പോൾ അദാനി ഗ്രീനിന്റെ ലാഭം ഇരട്ടിയിലേറെ വർധിച്ച് 103 കോടി രൂപയായി. 49 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം ഇതേ പാദത്തിലെ ലാഭം. അദാനി ട്രാൻസ്മിഷന്റെ ലാഭത്തിൽ 73% വർധനയുണ്ട്(478 കോടി രൂപ). അംബുജ സിമന്റിന്റെ ലാഭം 13.2% വർധിച്ച് 487 കോടി രൂപയായപ്പോൾ അദാനി പവറിന്റെ ലാഭം 96% ഇടിഞ്ഞ് 9 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 218 കോടി രൂപ ലാഭമുണ്ടായിരുന്നു. ഈ വർഷം ജൂൺ പാദത്തിൽ 4,780 കോടി രൂപയും സെപ്റ്റംബർ പാദത്തിൽ 696 കോടി രൂപയുമായിരുന്നു ലാഭം. അദാനി വിൽമറിന്റെ ലാഭം 16.4% വർധിച്ച് 246.16 കോടി രൂപയായി. അദാനി എന്റർപ്രൈസസിന്റെ പ്രവർത്തനഫലം ചൊവ്വാഴ്ച പുറത്തുവരും.
∙ ക്രിപ്റ്റോ കറൻസി നിയന്ത്രണം ജി20യിൽ ചർച്ചയ്ക്ക്
ക്രിപ്റ്റോ കറൻസികൾക്ക് ഒരു രാജ്യത്തു മാത്രമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതു ഫലപ്രദമാകില്ലെന്നും വരാനിരിക്കുന്ന ജി20 യോഗത്തിൽ മറ്റു രാജ്യങ്ങളുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അറിയിച്ചു. സമ്പദ്‌വ്യവസ്ഥയ്ക്ക് കടുത്ത ഭീഷണി സൃഷ്ടിക്കുമെന്നതിനാൽ ക്രിപ്റ്റോ കറൻസികളെ അപ്പാടെ രാജ്യത്തു നിരോധിക്കണമെന്ന് ആർബിഐ ആവശ്യപ്പെട്ടുവരുന്നതിനിടയിലാണ് ധനമന്ത്രി നിലപാടു വ്യക്തമാക്കിയത്. തീർത്തും ടെക്നോളജിയിൽ അധിഷ്ടിതമായതിനാൽ ഇന്ത്യയിൽ മാത്രം നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് അവർ ചൂണ്ടിക്കാട്ടി.
∙ ലിഥിയം ഇന്ത്യയുടെ ഐശ്വര്യമാകുമോ
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഇന്ത്യയിൽ ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തിയെന്നതാണ് കഴിഞ്ഞയാഴ്ചയിലെ ഒരു പ്രധാന സന്തോഷവാർത്ത. ജമ്മുകശ്മീരിലെ റിയാസി ജില്ലയിൽ കണ്ടെത്തിയ ശേഖരം 59 ലക്ഷം ടൺ വരുമെന്നാണ് പറയുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ ലിഥിയം ശേഖരമുള്ള ചിലി (93 ലക്ഷം ടൺ), ഓസ്ട്രേലിയ (62 ലക്ഷം ടൺ) അർജന്റീന (27 ലക്ഷം ടൺ) എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ കണ്ടുപിടിത്തത്തിന്റെ പ്രാധാന്യമറിയുക. 2021ൽ ലോകത്ത് ഉൽപാദിച്ച ആകെ ലിഥിയത്തിന്റെ 90 ശതമാനവും ചിലെ, ഓസ്ട്രേലിയ, ചൈന എന്നിവിടങ്ങളിൽനിന്നായിരുന്നു.
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിർമാണത്തിലെ മുഖ്യ ഘടകമായ ലിഥിയം നിലവിൽ ഇന്ത്യ പൂർണമായും ഇറക്കുമതി ചെയ്യുകയാണ്. 2020–21 വർഷത്തിൽ 8,811 കോടി രൂപയുടെ ലിഥിയമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇത് മുഖ്യമായും ഹോങ്കോങ്, ചൈന എന്നിവിടങ്ങളിൽനിന്നാണ്. 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ മൊത്തം വാഹനങ്ങളിൽ 30 ശതമാനത്തോളം ഇലക്ട്രിക് ആയിരിക്കണമെന്ന ലക്ഷ്യവുമായി മുന്നോട്ടു പോകുന്ന ഇന്ത്യയ്ക്ക് പുതിയ കണ്ടെത്തൽ വലിയ അനുഗ്രഹമാകും.
∙ എണ്ണവില വീണ്ടും കുതിക്കുമോ?
ജി7, യൂറോപ്യൻ യൂണിയൻ ഉപരോധം നിലനിൽക്കുന്നതിനാൽ ഡിമാൻഡ് കുറവായതിനെത്തുടർന്ന് റഷ്യ ക്രൂഡ് ഓയിൽ ഉൽപാദനം പ്രതിദിനം 5 ലക്ഷം ബാരൽ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത് എണ്ണവില വീണ്ടും പിടിവിട്ടുയരാനിടയാക്കുമോ എന്ന ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ബാരലിന് 80 ഡോളറിനടുത്തായിരുന്ന വില 85 ഡോളറിനു മുകളിലേക്കു കയറിയിരിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വിലയിൽനിന്ന് റഷ്യയുടെ പ്രൈം ബ്രാൻഡ് ആയ യുറാൽസ് ഓയിൽ നിലവിൽ കനത്ത ഡിസ്കൗണ്ടിലാണ് വിൽക്കുന്നത്. ഈ ഡിസ്കൗണ്ട് ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരാനും റഷ്യ തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച റഷ്യൻ പാർലമെന്റ് തയാറാക്കിയ കരടു ബിൽ പ്രകാരം ഏപ്രിലിൽ ഡിസ്കൗണ്ട് ബ്രെന്റ് ക്രൂഡിൽനിന്ന് 34 ഡോളറും മേയിൽ 31 ഡോളറും ജൂണിൽ 28 ഡോളറും ജൂലൈയിൽ 25 ഡോളറുമാക്കി ചുരുക്കുമെന്നാണ് പറയുന്നത്. ഇത്തരം നീക്കങ്ങൾ വരുംദിനങ്ങളിലെ എണ്ണവിലയെ എങ്ങോട്ടു കൊണ്ടുപോകുമെന്ന് കണ്ടറിയണം.
∙ പാക്കിസ്ഥാനിലെ പ്രതിസന്ധി
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന് 110 കോടി ഡോളറിന്റെ അടിയന്തര സാമ്പത്തിക സഹായം നൽകുന്നതു സംബന്ധിച്ച ചർച്ചകൾക്കായി രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) സംഘം പാക്കിസ്ഥാൻ സന്ദർശിച്ചെങ്കിലും ധാരണയിലെത്താനായില്ല. ഇതിനിടെ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം വെറും 300 കോടി ഡോളറായി ചുരുങ്ങുകയും ചെയ്തു. ഇത് കഷ്ടിച്ച് മൂന്നാഴ്ചത്തെ ഇറക്കുമതിച്ചെലവിനു മാത്രമേ തികയൂ.
∙ പ്രവർത്തന ഫലങ്ങൾ
ബാങ്കിങ്, ഫിനാൻഷ്യൽ മേഖലകളെ മാറ്റിനിർത്തിയാൽ ഈ വർഷം മൂന്നാം പാദത്തിൽ ഇന്ത്യൻ കോർപറേറ്റ് മേഖലയുടെ പ്രകടനം പരിതാപകരമാണ്. ബാങ്കിങ് മേഖലയെ രക്ഷിച്ചതാവട്ടെ ആർബിഐ പലിശനിരക്കുകളിൽ വരുത്തിയ വൻ വർധനയും. പൊതുമേഖലാ ബാങ്കുകളുടെ ലാഭത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 66% വർധനയുണ്ടായിട്ടുണ്ട്. കാര്യമായ നേട്ടം പലിശവരുമാനത്തിലെ വർധനയാണ്. മൂന്നാം പാദ ഫല പ്രഖ്യാപനം ഏതാണ്ട് അവസാന ഘട്ടത്തിലാണ്. അദാനി എന്റർപ്രൈസസ്, ഒഎൻജിസി തുടങ്ങിയവ ഈയാഴ്ച വരാനിരിക്കുന്ന ഫലങ്ങളിൽ പെടും.
കഴിഞ്ഞയാഴ്ച വന്ന ഫലങ്ങളിൽ എൽഐസിയുടെ ലാഭം 234.91 കോടി രൂപയിൽനിന്ന് 6,334.19 കോടിയായി വർധിച്ചു. എന്നാൽ ഇതിൽ 5,670 കോടി രൂപ നോൺ പാർട്ടിസിപ്പേറ്ററി അക്കൗണ്ടിൽനിന്ന് ഓഹരിയുടമകളുടെ അക്കൗണ്ടിലേക്കു മാറ്റിയതുമൂലം വന്നതാണ്. ഈ ലാഭം നേരത്തേ ഓഹരിയുടമകളുടെ കണക്കിൽ പെടുത്താറുണ്ടായിരുന്നില്ല. കമ്പനി ഐപിഒയ്ക്കു ശേഷം വിപണിയിൽ ലിസ്റ്റ് ചെയ്തപ്പോൾ ഐആർഡിഎയുടെ നിർദേശപ്രകാരമാണ് അക്കൗണ്ടിങ്ങിൽ ഈ മാറ്റം കൊണ്ടുവന്നത്. ഈ വർഷത്തെ മൂന്നു പാദങ്ങളും ചേർത്താൽ ലാഭം 1,672 കോടി രൂപയിൽനിന്ന് 22,970 കോടി രൂപയായി വർധിച്ചിട്ടുണ്ട്. ഇതിൽ 19,941 കോടി രൂപ നോൺ പാർട്ടിസിപ്പേറ്ററി അക്കൗണ്ടിൽനിന്നു വകയിരുത്തിയതാണ്. മൂന്നാം പാദത്തിൽ കമ്പനിയുടെ ഇൻഷുറൻസ് പ്രീമിയം ഇനത്തിലെ വരുമാനം 14.51% വർധിച്ച് 1.11 ലക്ഷം കോടി രൂപയായി.
ഭാരതി എയർടെൽ 91.5% ലാഭവർധന നേടി(1588 കോടി രൂപ). എം&എമ്മിന്റെ ലാഭം 13.5% വർധിച്ച് 1528 കോടി രൂപയായി. ഐആർസിടിസിക്ക് 22.37 ശതമാനവും(255.53 കോടി) ഐഒബിക്ക് 23ശതമാനവും(555 കോടി) ജെകെ പേപ്പറിന് 120.8 ശതമാനവും(333.54 കോടി) ലാഭവർധനയുണ്ട്. ക്രൂഡ് ഓയിൽ വിലയിലെ കുറവുമൂലം എച്ച്പിസിഎലിന് 172.43 കോടിരൂപ ലാഭം നേടാൻ കഴിഞ്ഞപ്പോൾ അരബിന്ദോ ഫാർമയുടെ ലാഭം 19% ഇടിഞ്ഞ് 491 കോടി രൂപയായി. വോൾട്ടാസിന് കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 96.56 കോടി രൂപ ലാഭമുണ്ടായിരുന്ന സ്ഥാനത്ത് ഈ വർഷം 110.49 കോടി രൂപ നഷ്ടമായി. വിദേശപദ്ധതികൾക്കായി പണം നീക്കിവച്ചതാണ് കാരണമായി പറയുന്നത്. ഡിമാൻഡ് കുറഞ്ഞെങ്കിലും ഹീറോ മോട്ടോ കോർപ് 2.41% ലാഭവർധനയുണ്ടാക്കി(721 കോടി).
യുഎസിൽ ക്രെഡിറ്റ് സ്വീസ് തുടർച്ചയായി അഞ്ച് പാദങ്ങളിലായി നഷ്ടത്തിലാണ്. 139 കോടി സ്വിസ് ഫ്രാങ്ക് (150 കോടി യുഎസ് ഡോളർ) ആണ് ഇത്തവണത്തെ നഷ്ടം. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കു ശേഷമുള്ള ഏറ്റവും ഭാരിച്ച നഷ്ടമാണിത്. അക്കൗണ്ടുകളുടെ എണ്ണത്തിലും ഗണ്യമായ കുറവു വന്നതായാണ് റിപ്പോർട്ടുകൾ. 2024ൽ ലാഭത്തിലേക്ക് തിരിച്ചെത്തുമെന്നാണ് കമ്പനി പറയുന്നത്.
∙ മറ്റു സൂചനകൾ
∙ മാനുഫാക്ചറിങ് മേഖലയുടെ തളർച്ച മൂലം ഡിസംബറിൽ ഇന്ത്യയുടെ വ്യാവസായികോൽപാദന സൂചിക(ഐഐപി) 4.3% ഇടിവു രേഖപ്പെടുത്തി. 2 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വളർച്ചാനിരക്കാണിത്.
∙ ഫെബ്രുവരി 3ന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 150 കോടി ഡോളർ കുറഞ്ഞ് 57,527 കോടി ഡോളറായി.
∙ ജനുവരി 27ന് അവസാനിച്ച ദ്വൈവാരത്തിൽ ഇന്ത്യൻ ബാങ്കുകൾ നൽകിയ വായ്പകളിൽ 16.3% വർധനയുണ്ടായി. നിക്ഷേപ വളർച്ച 10.5% ആണ്.
∙ ടെക്നിക്കൽ നിലവാരങ്ങൾ
കഴിഞ്ഞ ആഴ്ചയിലെ ക്ഷീണം തിങ്കളാഴ്ചയും ഇന്ത്യൻ വിപണിയിൽ പ്രകടമായെങ്കിലും യുഎസ്, യൂറോപ്യൻ വിപണികളിൽ മികച്ച നേട്ടത്തിലാണ് വ്യാപാരം നടന്നത്. ഇന്ത്യയിലെ പണപ്പെരുപ്പം കൂടിയതു സംബന്ധിച്ച വാർത്ത പുറത്തുവന്ന ശേഷവും സിംഗപ്പൂർ നിഫ്റ്റി നേട്ടത്തിലായിരുന്നു. അതേസമയം ടെക്നിക്കൽ ചാർട്ടുകളിലെ തളർച്ച നിലനിൽക്കുകയും ചെയ്യുന്നു.
രണ്ട് ആഴ്ചകളിൽ 17,850നു മുകളിൽ വ്യാപാരം അവസാനിപ്പിച്ചിട്ടും 17,900 നിലവാരത്തിലേക്കു കയറാൻ നിഫ്റ്റിക്കു കഴിഞ്ഞില്ല. 17,880നു മുകളിൽ ശക്തമായി നിലയുറപ്പിക്കാനായാൽ മാത്രമേ 17,900, 18,000 നിലവാരത്തിലേക്കും തുടർന്ന 18,200ലേക്കും നിഫ്റ്റിക്ക് മുന്നേറ്റം പ്രതീക്ഷിക്കാനാവുകയുള്ളൂ. അതേസമയം, 17,720നു താഴെ നിഫ്റ്റി തളർച്ച കാണിക്കാനാണ് സാധ്യത. ഇത് 17,500, 17,400 നിലവാരത്തിലേക്ക് നിഫ്റ്റിയെ നയിച്ചേക്കാം. ബാങ്ക് നിഫ്റ്റി കരുത്തു കാട്ടണമെങ്കിൽ 41,800 നിലവാരം ഭേദിക്കണം. അതേസമയം, 41,200നു താഴേക്കാണ് നീക്കമെങ്കിൽ 41,050, 40,900, 40,600 നിലവാരങ്ങൾ പ്രതീക്ഷിക്കം.
ലേഖകന്റെ ഇമെയിൽ: sunilkumark@mm.co.in
English Summary: Adani Tension continues, Economic Crisis Prevails; What to Expect in Indian and World Stock Markets this Week