തിരുവനന്തപുരം ∙ ലോക ഐടി ഭൂപടത്തില്‍ മറ്റൊരു മലയാളി വിജയഗാഥ കൂടി. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി 2017 ല്‍ പ്രവര്‍ത്തനം ആരംഭിച്ച എന്‍കോര്‍ ടെക്‌നോളജീസ് എന്ന മലയാളി ഐടി കമ്പനിയാണ് പുതുചരിത്രം സൃഷ്ടിച്ചു മുന്നേറുന്നത്. ജര്‍മ്മനിയിലും സ്ലോവാക്യയിലുമായി രണ്ടു പുതിയ ഓഫിസുകള്‍ തുറന്നാണ് കമ്പനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ലോക ഐടി ഭൂപടത്തില്‍ മറ്റൊരു മലയാളി വിജയഗാഥ കൂടി. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി 2017 ല്‍ പ്രവര്‍ത്തനം ആരംഭിച്ച എന്‍കോര്‍  ടെക്‌നോളജീസ് എന്ന മലയാളി ഐടി കമ്പനിയാണ്  പുതുചരിത്രം സൃഷ്ടിച്ചു മുന്നേറുന്നത്.  ജര്‍മ്മനിയിലും സ്ലോവാക്യയിലുമായി രണ്ടു പുതിയ ഓഫിസുകള്‍ തുറന്നാണ് കമ്പനി അവരുടെ പ്രവര്‍ത്തന മേഖല യൂറോപ്പിലേക്ക് വ്യാപിപ്പിക്കുന്നത്. ഇരുരാജ്യങ്ങളിലെയും നിരവധി ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് കമ്പനി യൂറോപ്പിലേക്ക് പ്രവര്‍ത്തനം വിപുലീകരിക്കുന്നത്.

യൂറോപ്പിലെ രണ്ട് ഓഫിസുകളുടെയും ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് ഓണ്‍ലൈനായി നിര്‍വഹിച്ചു. എന്‍കോര്‍  ടെക്‌നോളജീസിന്റെ ടെക്‌നോപാര്‍ക്കിലെ പുതിയ ഓഫിസും മന്ത്രി ഉദ്ഘാടനം ചെയ്തു. ടെക്‌നോപാര്‍ക്ക് സി‌ഇഒ സഞ്ജീവ് നായര്‍ ചടങ്ങില്‍ സന്നിഹിതനായി. കാര്‍ണിവല്‍ ബില്‍ഡിങ്ങിലെ ഒന്നാം നിലയിലാണ് പുതിയ ഓഫിസ്.

ADVERTISEMENT

തിരുവനന്തപുരം ആസ്ഥാനമായി 2017ല്‍ പ്രവര്‍ത്തനം ആരംഭിച്ച എന്‍കോര്‍ ടെക്‌നോളജീസ് ആരോഗ്യ മേഖലയിലാണ് സാങ്കേതിക സേവനങ്ങൾ നല്‍കുന്നത്. നിലവില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ എന്‍കോര്‍ ടെക്‌നോളജീസ് സേവനം ലഭ്യമാക്കുന്നുണ്ട്. 

ആരോഗ്യ മേഖലയിലെ ഐടി സൊല്യൂഷനുകളില്‍  ഏറ്റവും മികച്ച സേവന ദാതാക്കളായി വളരാന്‍ കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് എന്‍കോര്‍  ടെക്‌നോളജീസിന് കഴിഞ്ഞതായി കമ്പനി സ്ഥാപകരായ രാകേഷ് രാമചന്ദ്രന്‍, നൈജിൽ ജോസഫ്, രതീഷ് കുമാര്‍ എന്നിവര്‍ പറഞ്ഞു. 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, ഇമേജ് പ്രോസസ്സിങ് എന്നീ മേഖലകളിലെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി കൂടുതല്‍  വിപണികളിലേക്കും കടക്കാനുള്ള ശ്രമത്തിലാണ് കമ്പനി. യൂറോപ്പില്‍ രണ്ട് പുതിയ ഓഫിസ് ആരംഭിക്കുന്നതും ടെക്‌നോപാര്‍ക്കില്‍   അടിത്തറ വിപുലീകരിക്കുന്നതും ഈ യാത്രയിലേക്കുള്ള കമ്പനിയുടെ പ്രധാന ചുവടുവെപ്പാണെന്നു ഞങ്ങള്‍ വിശ്വസിക്കുന്നതായും മൂവരും കൂട്ടി ചേര്‍ത്തു. 

ADVERTISEMENT

2017-ല്‍ അഞ്ച് ജീവനക്കാരുമായി പ്രവര്‍ത്തനമാരംഭിച്ച എന്‍കോര്‍ ടെക്‌നോളജീസിന്റെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. നിലവില്‍ 60ലധികം ജീവനക്കാര്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്യുജിഫിലിം, കംപോട്ട് എന്നി വമ്പന്‍ കമ്പനികളുടെതടക്കമുള്ള പ്രോജക്റ്റുകളാണ് എന്‍കോര്‍ ടെക്‌നോളജീസ് കൈകാര്യം ചെയ്യുന്നത്.

English Summary: Malayali IT company NKORR Technologies expands operations to Europe

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT