നിങ്ങളുടെ തൂവലെവിടെയെന്നു കളിയാക്കിയ യുവാവ്; കാൽനടക്കാരനായ കോടീശ്വരന്, ലോകബാങ്ക് തലപ്പത്തേക്ക് ‘ഇന്ത്യൻ ബാംഗ’

2009ൽ സിറ്റിബാങ്ക് പോലൊരു വമ്പൻ പ്രസ്ഥാനത്തിന്റെ സിഇഒ ആകാൻ നിങ്ങൾക്കൊരു ഓഫറുണ്ടെന്നു കരുതുക. അത് കളഞ്ഞിട്ട് 5,000 ജീവനക്കാർ മാത്രമുള്ള ഒരു ചെറിയ കമ്പനിയായ മാസ്റ്റർകാർഡിലേക്ക് പോകുമോ? ഇല്ലെന്നായിരിക്കും 90 ശതമാനത്തിന്റെയും ഉത്തരം. എന്നാൽ അജയ് ബാംഗയുടെ ഉത്തരം 'യെസ്' എന്നായിരുന്നു. ആ 'യെസി'ൽ ബിസിനസ് ലോകം ഞെട്ടിത്തരിച്ചു. പക്ഷേ കൃത്യമായ കാരണം ബാംഗയ്ക്കുണ്ടായിരുന്നു. പുണെ സ്വദേശിയായ അജയ് ബാംഗ ലോക ബാങ്കിന്റെ തന്നെ മേധാവിയാകുമ്പോൾ ആ തീരുമാനങ്ങൾ ശരിയായിരുന്നുവെന്നു കാലം തന്നെ തെളിയിക്കുന്നു. 13 വർഷം ജോലി ചെയ്ത ശേഷം സിറ്റിബാങ്കിലെ മൂന്നിൽ രണ്ട് ഭാഗം ജീവനക്കാരുടെയും മേധാവിയായിരുന്ന സമയത്താണ് മാസ്റ്റർകാർഡിലേക്ക് ബാംഗ ചുവടുവയ്ക്കുന്നത്. അന്ന് സിറ്റിബാങ്കിന്റെ തലപ്പത്തുള്ള പലരും ബാംഗ അടുത്ത സിഇഒ ആകുമെന്ന് പരസ്യമായി സൂചനയും നൽകിയിരുന്നു. എന്നിട്ടും ബാംഗ പോയി. ബാങ്കിങ് രംഗത്ത് വർധിച്ചുവരുന്ന നിയന്ത്രണങ്ങൾ മൂലം ചുരുങ്ങുന്ന ഒരു കരിയറിനു പകരം ഇന്നവേഷനുള്ള സ്പേസ് വേണമെന്ന താൽപര്യത്തോടെയാണ് സിറ്റിബാങ്ക് സിഇഒ സ്ഥാനം വേണ്ടെന്നുവച്ച് അദ്ദേഹം പടിയിറങ്ങിയത്. കരിയറിലാകെ ഇത്തരം ധീരമായ തീരുമാനങ്ങളാണ് ബാംഗയെ നയിച്ചത്. അതുകൊണ്ടുതന്നെ ബാംഗയെ അറിയാവുന്നവരാരും, അദ്ദേഹത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തതിൽ അമ്പരക്കാനിടയില്ല. ആരാണ് അജയ് ബാംഗ? എന്താണ് ഈ അറുപത്തിമൂന്നുകാരന്റെ ജീവിതകഥ? വികസ്വര രാജ്യങ്ങൾക്ക് വായ്പകളും മറ്റു സാമ്പത്തിക സഹായങ്ങളും നൽകുന്ന ആഗോള ധനകാര്യ സ്ഥാപനമായ ലോകബാങ്കിന്റെ തലപ്പത്തേക്ക് ബാംഗ എത്തുമ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ഒരു യാത്ര...

2009ൽ സിറ്റിബാങ്ക് പോലൊരു വമ്പൻ പ്രസ്ഥാനത്തിന്റെ സിഇഒ ആകാൻ നിങ്ങൾക്കൊരു ഓഫറുണ്ടെന്നു കരുതുക. അത് കളഞ്ഞിട്ട് 5,000 ജീവനക്കാർ മാത്രമുള്ള ഒരു ചെറിയ കമ്പനിയായ മാസ്റ്റർകാർഡിലേക്ക് പോകുമോ? ഇല്ലെന്നായിരിക്കും 90 ശതമാനത്തിന്റെയും ഉത്തരം. എന്നാൽ അജയ് ബാംഗയുടെ ഉത്തരം 'യെസ്' എന്നായിരുന്നു. ആ 'യെസി'ൽ ബിസിനസ് ലോകം ഞെട്ടിത്തരിച്ചു. പക്ഷേ കൃത്യമായ കാരണം ബാംഗയ്ക്കുണ്ടായിരുന്നു. പുണെ സ്വദേശിയായ അജയ് ബാംഗ ലോക ബാങ്കിന്റെ തന്നെ മേധാവിയാകുമ്പോൾ ആ തീരുമാനങ്ങൾ ശരിയായിരുന്നുവെന്നു കാലം തന്നെ തെളിയിക്കുന്നു. 13 വർഷം ജോലി ചെയ്ത ശേഷം സിറ്റിബാങ്കിലെ മൂന്നിൽ രണ്ട് ഭാഗം ജീവനക്കാരുടെയും മേധാവിയായിരുന്ന സമയത്താണ് മാസ്റ്റർകാർഡിലേക്ക് ബാംഗ ചുവടുവയ്ക്കുന്നത്. അന്ന് സിറ്റിബാങ്കിന്റെ തലപ്പത്തുള്ള പലരും ബാംഗ അടുത്ത സിഇഒ ആകുമെന്ന് പരസ്യമായി സൂചനയും നൽകിയിരുന്നു. എന്നിട്ടും ബാംഗ പോയി.
ബാങ്കിങ് രംഗത്ത് വർധിച്ചുവരുന്ന നിയന്ത്രണങ്ങൾ മൂലം ചുരുങ്ങുന്ന ഒരു കരിയറിനു പകരം ഇന്നവേഷനുള്ള സ്പേസ് വേണമെന്ന താൽപര്യത്തോടെയാണ് സിറ്റിബാങ്ക് സിഇഒ സ്ഥാനം വേണ്ടെന്നുവച്ച് അദ്ദേഹം പടിയിറങ്ങിയത്. കരിയറിലാകെ ഇത്തരം ധീരമായ തീരുമാനങ്ങളാണ് ബാംഗയെ നയിച്ചത്. അതുകൊണ്ടുതന്നെ ബാംഗയെ അറിയാവുന്നവരാരും, അദ്ദേഹത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തതിൽ അമ്പരക്കാനിടയില്ല. ആരാണ് അജയ് ബാംഗ? എന്താണ് ഈ അറുപത്തിമൂന്നുകാരന്റെ ജീവിതകഥ? വികസ്വര രാജ്യങ്ങൾക്ക് വായ്പകളും മറ്റു സാമ്പത്തിക സഹായങ്ങളും നൽകുന്ന ആഗോള ധനകാര്യ സ്ഥാപനമായ ലോകബാങ്കിന്റെ തലപ്പത്തേക്ക് ബാംഗ എത്തുമ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ഒരു യാത്ര...
∙ മാസ്റ്റർകാർഡിനെ മെരുക്കിയ കഥ
സിറ്റിബാങ്കിൽനിന്ന് ബാംഗയെത്തുമ്പോൾ മാസ്റ്റർകാർഡ് വിപണിയിൽ അത്ര മെച്ചപ്പെട്ട നിലയിലായിരുന്നില്ല. പ്രധാന എതിരാളിയായ 'വീസ'യുടെ വളർച്ചാനിരക്ക് 7 ശതമാനമായിരുന്നെങ്കിൽ മാസ്റ്റർകാർഡിന്റേത് വെറും 2.1 ശതമാനമായിരുന്നു. അതായത് വീസയുടേത് മൂന്നിരട്ടയിലധികം വളർച്ച. ലാഭമുണ്ടാക്കുന്നതിലും വീസയായിരുന്നു മുന്നിൽ. ബാങ്കിങ് ജോലി ഇനി താൽപര്യമില്ലാത്ത ബാങ്ക് ഉദ്യോഗസ്ഥരുടെ ഒരു റിട്ടയർമെന്റ് ക്ലബ് ആയിരുന്നു മാസ്റ്റർകാർഡ് ആ സമയത്ത്. രാവിലെ 11 മുതൽ 2 വരെ മാത്രം ജോലി. ഫ്ലെക്സിബിൾ വർക് എന്നൊക്കെ പേരിനു പറയുമെങ്കിലും സത്യത്തിൽ കാര്യമായ പണിയില്ലെന്നായിരുന്നുവെന്നതാണ് സത്യമെന്ന് ബാംഗ പറയന്നു.
ഒരു ബാങ്ക് വന്ന് ഞങ്ങൾക്കൊരു നല്ല കാർഡ് വേണമെന്നു പറയുമ്പോൾ ആ കാർഡിൽ വയ്ക്കേണ്ട ലോഗോ, അതിന്റെ കട്ടിങ് പോലെയുള്ള കാര്യങ്ങൾ മാത്രമാണ് അതുവരെ മാസ്റ്റർകാർഡ് ശ്രദ്ധിച്ചിരുന്നത്. ആ കാർഡ് എങ്ങനെ വ്യത്യസ്തമായി പ്രൈസ് ചെയ്യാം, എങ്ങനെ വ്യത്യസ്തമായി മാർക്കറ്റ് ചെയ്യാം, കൂടുതൽ സേവനങ്ങൾ എങ്ങനെ നൽകാം എന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതേയില്ല. ആദ്യ ദിവസം ബാംഗ ഓഫിസിലെത്തിയപ്പോൾ ജീവനക്കാരോട് ഒരു ചോദ്യം ചോദിച്ചു– 'എത്ര പേർ ഡിജിറ്റൽ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്?' 4,000 ജീവനക്കാരിൽ ആകെയുണ്ടായിരുന്നത് 2 പേർ മാത്രം. അതിൽതന്നെ ഒരാൾ അഭിഭാഷകനാണ്. അഭിഭാഷക ജോലി വിട്ട് ബിസിനസിലേക്ക് എത്തണമെന്ന് ആഗ്രഹമുള്ള വ്യക്തി. ഡിജിറ്റൽ എന്ന വാക്കിനെക്കുറിച്ച് കാര്യമായ ധാരണ പോലും അദ്ദേഹത്തിനുണ്ടായിരുന്നില്ല.
കമ്പനിയുടെ 40 ശതമാനത്തോളം വരുമാനം യുഎസിനു പുറത്തു നിന്നായിട്ടുകൂടി കമ്പനിയുടെ 75% ജീവനക്കാരും യുഎസിൽ തന്നെയായിരുന്നു. ഇത്തരമൊരു തൊഴിൽ സംസ്കാരം മാറ്റുകയെന്ന വെല്ലുവിളിയായിരുന്നു ബാംഗയുടെ മുന്നിലുണ്ടായിരുന്നത്. തുടക്കത്തിൽ 4000 പേരിൽ 2 പേർ മാത്രമായിരുന്നു ഡിജിറ്റൽ മേഖലയിൽ ജോലി ചെയ്യുന്നതെങ്കിൽ ഇന്ന് 24,000 ജീവനക്കാരിൽ 80 ശതമാനം പേരും 'ഡിജിറ്റൽ' ആണ്. ആദ്യ വർഷം സീനിയർ മാനേജ്മെന്റിൽ ഒരു മാറ്റവും ബാംഗ വരുത്തിയില്ല. രണ്ടാം വർഷം കമ്പനിയുടെ ടോപ് 200 ജീവനക്കാരിൽ 82 ശതമാനം പേരും പുതിയ ആളുകളായിരുന്നു. ഭൂരിഭാഗവും അവിടെത്തന്നെ ചെറിയ റോളുകളിലുണ്ടായിരുന്നവർ. കുറച്ചുപേർ പുറത്തുനിന്നു വന്നവരും. അതുപോലെ ജീവനക്കാരുടെ എണ്ണവും കാര്യമായി കൂട്ടി. ഇതുവഴി പഴയ തൊഴിൽസംസ്കാരം അപ്പാടെ മാറി. ബാങ്കിങ് രംഗത്തുള്ളവർ 80% വേണമെന്ന വാശിയും കമ്പനി ഉപേക്ഷിച്ചു. വളരെ നിശബ്ദമായി കമ്പനിയിൽ മാറ്റങ്ങൾ വന്നുകൊണ്ടേയിരുന്നു. 192 കോടിയിലേറെ രൂപയായിരുന്നു മാസ്റ്റർകാർഡിൽ ബാംഗയുടെ പ്രതിവർഷ ശമ്പളം. കൈവശമുള്ള ഓഹരികളുടെ മൂല്യമുൾപ്പെടെ നോക്കിയാൽ സ്വത്ത് 1000 കോടിയിലേറെ വരുമെന്നാണ് റിപ്പോർട്ടുകൾ!
∙ ‘ആപ്പിൾ വിൽക്കുന്നത് ആപ്പിൾ അല്ല’
മാസ്റ്റർകാർഡ് വെറും കാർഡ് ബിസിനസിൽ ഒതുങ്ങിയാൽ പോരെന്നതാണ് അജയ് ബാംഗയുടെ തിയറി. ഇതിനായി അദ്ദേഹം പറയുന്ന ഒരു ഉദാഹരണമുണ്ട്. 'ആപ്പിൾ കമ്പനി ആപ്പിൾ അല്ല വിൽക്കുന്നത്. ആമസോൺ എന്നത് ശരിക്കും ഒരു നദിയാണ്, കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലത്ത് ആമസോൺ എന്ന ബ്രാൻഡിനേക്കാൾ നിങ്ങളെ ബാധിക്കുക ആ നദിയാകും. ഇതുപോലെ തന്നെ മാസ്റ്റർകാർഡ് എന്നത് ഒരു കാർഡ് മാത്രമല്ല. മാസ്റ്റർകാർഡ് ഒരു പേര് മാത്രമാണ്. അതുകൊണ്ട് കമ്പനി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ട്'. ഈ തിയറിയാണ് മാസ്റ്റർകാർഡിന്റെ വിജയത്തിലേക്ക് നയിച്ചത്. മൂന്നു കാര്യങ്ങളാണ് ബാംഗ ജീവനക്കാരോട് പറഞ്ഞിരുന്നത്, ഒന്ന്, പരാജയമുണ്ടായാലും റിസ്ക് എടുക്കുക. രണ്ട്, തീരുമാനമെടുക്കാൻ ആവശ്യമായ സമയമെടുക്കുക, പക്ഷേ ഒരുപാടാകരുത്. മൂന്ന്, സ്വയം ശാക്തീകരിക്കുക, അതേ സമയം അക്കൗണ്ടബ്ൾ ആയിരിക്കുക– ഒരു തീരുമാനമെടുക്കുന്നതിൽ തെറ്റുപറ്റിയെങ്കിൽ അക്കാര്യം തുറന്നുപറയുക. രണ്ടാം തവണയും അതേ തെറ്റ് ആവർത്തിച്ചാൽ 'വീസ' കമ്പനിയിൽ ജോലി നോക്കുക!
നെസ്‍ലെയിലായിരുന്നു ബാംഗയുടെ കരിയറിന്റെ തുടക്കം. 'Never take no for an answer' എന്നതാണ് അവിടെനിന്ന് അദ്ദേഹം പഠിച്ച പ്രധാന പാഠം. നീണ്ട 13 വർഷം അവിടെ സേവനമനുഷ്ഠിച്ച ശേഷം പെപ്സികോയിലെത്തി. കെഎഫ്സി, ടാക്കോബെൽ, പീത്‌സാഹട്ട് തുടങ്ങിയവ പെപ്സി വിറ്റതിനു പിന്നാലെയാണ് ബാംഗ പെപ്സികോ വിട്ട് സിറ്റിബാങ്കിലെത്തുന്നത്.
∙ 'കമ്പനി വിമാനത്തിൽ പോയാൽ മതി'
എത്ര വലിയ പദവികൾ വന്നാലും തന്റെ രൂപമോ വേഷമോ മാറ്റില്ലെന്ന് ബാംഗ ഉറപ്പിച്ചിരുന്നു. ടർബനും താടിയുമുള്ളതിനാൽ വിമാനത്താവളത്തിൽ സ്ഥിരമായി താൻ സുരക്ഷാപരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്ന് ബാംഗ പറഞ്ഞിട്ടുണ്ട്. ന്യൂയോർക്കിൽ ഇത് ഇടയ്ക്കിടെ പ്രശ്നമായപ്പോൾ സിറ്റി ബാങ്ക് മേധാവി സാൻഡി വെയിൽ ബാംഗയെ വിളിപ്പിച്ചു. സിറ്റി ബാങ്കിൽ താരതമ്യേന ജൂനിയർ പോസ്റ്റിലായിരുന്നു അന്ന് ബാംഗ. വിമാനത്താവളത്തിലെ പ്രശ്നങ്ങൾ രൂക്ഷമായതോടെ മേധാവി പറഞ്ഞു– 'ഇനി കുറച്ചുമാസത്തേക്ക് സാധാരണ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ട. കമ്പനി വിമാനത്തിൽ യാത്ര ചെയ്താൽ മതി'. അന്നത്തെ ബാംഗയുടെ തസ്തികയിൽ കമ്പനി വിമാനം ഉപയോഗിക്കാൻ യഥാർഥത്തിൽ അനുമതിയില്ലെന്നോർക്കണം. ഓഫിസിൽനിന്ന് വീട്ടിലേക്കും തിരിച്ചും കാൽനടയായാണ് ബാംഗ പോയിരുന്നത്. ഇതൊഴിവാക്കാനായി കാർ വിട്ടുതരാമെന്നും മേധാവി പറഞ്ഞു. എന്നാൽ ഇത് വിനയപൂർവ ബാംഗ നിരസിച്ചു. നടന്നുപോകുന്നത് തുടർന്നു. ഒരിക്കൽ സാൻഡിയും ബാംഗയ്ക്കൊപ്പം നടന്നു നോക്കിയിട്ടുണ്ട്.
പ്രശ്നങ്ങൾ ഒളിച്ചുവയ്ക്കുന്നതിനേക്കാൾ നല്ലത് അതിനെ ഡീൽ ചെയ്യുന്നതാണെന്നായിരുന്നു ബാംഗയുടെ തിയറി. തന്റെ വേഷത്തിന്റെ പ്രത്യേകത മൂലം, വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിനു പിന്നാലെ, അപരിചിതരായ പലരും തന്നോട് കയർക്കുകയും മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്തതായി ബാംഗ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇതിലൊന്നും താൻ പരിഭവിച്ചിട്ടില്ല. യുഎസിൽ 99.5 ശതമാനം പേരും വൈവിധ്യത്തെ ബഹുമാനിക്കുന്നവരാണ്. 0.5 ശതമാനത്തിന്റെ മോശം പ്രവൃത്തികൊണ്ട് ഒരു രാജ്യത്തെക്കുറിച്ച് വിധിയെഴുതാൻ പാടില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വൈവിധ്യത്തെ ഉൾക്കൊള്ളുകയെന്നതാണ് യുഎസ് രൂപീകൃതമായതിന്റെ അടിസ്ഥാന തത്വം. ഒരുപക്ഷേ യൂറോപ്പിലായിരുന്നെങ്കിൽ കൂടുതൽ വെല്ലുവിളി നേരിടേണ്ടി വന്നേനേ എന്നാണ് ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.
∙ 'വേർ ഈസ് യുവർ ഫെതർ?'
സിറ്റിബാങ്കിൽ ജോലി ചെയ്യുന്ന സമയത്ത് യുഎസിലെ പല ചെറുനഗരങ്ങളിലും ജോലിയുടെ ആവശ്യത്തിനായി കമ്പനിയുടെ തന്നെ വിമാനത്തിൽ പോകുന്ന രീതിയുണ്ടായിരുന്നു ബാംഗയ്ക്ക്. ഒരിക്കൽ അത്തരമൊരു യാത്രയിൽ അദ്ദേഹത്തിന് വിചിത്രമായ ഒരുനുഭവമുണ്ടായി. യുഎസിൽ നിന്നുള്ള മൂന്ന് സഹപ്രവർത്തകർക്കൊപ്പമായിരുന്നു യാത്ര. വിമാനം ലാൻഡ് ചെയ്ത് സ്റ്റെയർകെയ്സിലൂടെ പുറത്തേക്ക് ഇറങ്ങുമ്പോൾ അവിടെ ഒരു യുവാവ് ചുവപ്പു പരവതാനി വിരിക്കുന്നുണ്ടായിരുന്നു. ബാംഗയെ കണ്ടതും പരവതാനി വിരിക്കുന്നത് പാതിവഴിയിൽ നിർത്തി. എവിടെനിന്നാണ് വരുന്നതെന്നായിരുന്നു യുവാവിന്റെ ആദ്യം ചോദ്യം. ന്യൂയോർക് സിറ്റിയിൽ നിന്നെന്നു പറഞ്ഞപ്പോൾ അടുത്ത ചോദ്യം. 'ഇതുപോലെയുള്ള ആളുകൾ ന്യൂയോർക്കിലുണ്ടോ?' താൻ ഇന്ത്യയിൽ നിന്നാണെന്നു പറഞ്ഞപ്പോൾ വീണ്ടും ചോദ്യം 'വേർ ഈസ് യുവർ ഫെതർ?' (എവിടെയാണ് താങ്കളുടെ തൂവൽ).
ചോദ്യം കേട്ട് ആദ്യം അദ്ഭുതപ്പെട്ടെങ്കിലും പിന്നീട് കാര്യം മനസ്സിലായി, കക്ഷി ചോദിക്കുന്നത് റെഡ് ഇന്ത്യൻ ആണെന്ന ധാരണയോടെയാണ്. ക്രിസ്റ്റഫർ കൊളംബസ് റെഡ് ഇന്ത്യക്കാരെ കണ്ടെത്തിയ കഥയടക്കം വിശദീകരിച്ചെങ്കിലും യുവാവ് മൈൻഡ് ചെയ്തില്ല. ബാംഗ നടന്നകന്നു. എന്നാൽ 4 മണിക്കൂർ കഴിഞ്ഞ് ബാംഗ തിരിച്ച് വിമാനത്തിനടുത്തെത്തിയപ്പോൾ കാര്യങ്ങൾ മാറി. തനിക്ക് തെറ്റുപറ്റിയെന്നും തന്നോട് ക്ഷമിക്കണമെന്നും യുവാവിന്റെ അഭ്യർഥന. ബാംഗയുടെ ഷൂ പോളിഷ് ചെയ്യാൻ മാത്രമായി ഒരു വ്യക്തിയെയും യുവാവ് ഏർപ്പാടാക്കിയിരുന്നു. ഈ 4 മണിക്കൂർ സമയം ഇന്ത്യയെക്കുറിച്ചും ഇന്ത്യയിലെ മതങ്ങളെക്കുറിച്ചും 42 പേജ് പ്രിന്റെടുത്ത് വായിക്കുകയായിരുന്നു അയാൾ!
English Summary: Who is Ajay Banga, Joe Biden's Pick to Lead World Bank?