സ്വകാര്യ വ്യവസായ എസ്റ്റേറ്റ് (ബഹുനില വ്യവസായ സമുച്ചയങ്ങൾ) ആരംഭിക്കുവാൻ കുറഞ്ഞത് 5 ഏക്കർ സ്ഥലം മതിയാകും. കേരളത്തിലെ സംരംഭകർ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം വികസിതമായ ഭൂമിയും കെട്ടിടവും ലഭ്യമല്ല എന്നതാണ്. കൂടുതൽ ഭൂമി വ്യവസായ ആവശ്യത്തിനായി കേരളത്തിൽ കണ്ടെത്തുകയും പ്രയാസകരം. ഇത്തരം പ്രശ്നങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വകാര്യ വ്യവസായ എസ്റ്റേറ്റ് (ബഹുനില വ്യവസായ സമുച്ചയങ്ങൾ) ആരംഭിക്കുവാൻ കുറഞ്ഞത് 5 ഏക്കർ സ്ഥലം മതിയാകും. കേരളത്തിലെ സംരംഭകർ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം വികസിതമായ ഭൂമിയും കെട്ടിടവും ലഭ്യമല്ല എന്നതാണ്. കൂടുതൽ ഭൂമി വ്യവസായ ആവശ്യത്തിനായി കേരളത്തിൽ കണ്ടെത്തുകയും പ്രയാസകരം. ഇത്തരം പ്രശ്നങ്ങൾ മുന്നിൽകണ്ടുകൊണ്ടാണ് സ്വകാര്യ മേഖലയിൽ മൾട്ടി സ്റ്റോറിയുടെ ഗാലുകൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള നടപടി ലളിതമാക്കിയിരിക്കുന്നു. പുറമേ സാമ്പത്തിക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒട്ടേറെ ഇളവുകളുമുണ്ട്. 

ആർക്കെല്ലാം തുടങ്ങാം 

ADVERTISEMENT

ലിമിറ്റഡ് കമ്പനികൾ, സഹകരണ സംഘങ്ങൾ, ചാരിറ്റബിൾ സൊസൈറ്റികൾ, എംഎസ്എംഇ കൺസോർഷ്യങ്ങൾ എന്നിവർക്ക് സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ തുടങ്ങാം. ഇത്തരം സ്ഥാപനങ്ങളുടെ കൈവശത്തിലും ഉടമസ്ഥതയിലും 5 ഏക്കർ സ്ഥലമെങ്കിലും ഉണ്ടായിരിക്കണം. 

പ്രധാന മാനദണ്ഡങ്ങൾ 

ഗ്രാമ, നഗര വ്യത്യാസമില്ലാതെ അഞ്ച് ഏക്കറിൽ കുറയാത്ത സ്ഥലത്ത് സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ (ബഹുനില സമുച്ചയങ്ങൾ) ആരംഭിക്കാവുന്നതാണ്. സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറികൾ ആണ് അഞ്ച് ഏക്കറിൽ നിർമിക്കുക. 

വ്യവസായ എസ്റ്റേറ്റുകൾക്ക് ഭൂമി പരിഗണിക്കുമ്പോൾ ഏതാനും മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. 

ADVERTISEMENT

 പരിസ്ഥിതി ലോല പ്രദേശങ്ങൾ/ നെൽവയൽ - തണ്ണീർത്തടങ്ങൾ, തീരദേശ മേഖലകൾ എന്നീ സ്ഥലങ്ങൾ തിരഞ്ഞെടുക്കരുത്. സ്ഥലത്തിന് മറ്റെന്തെങ്കിലും നിയന്ത്രണം ഉണ്ടെങ്കിലും പരിഗണിക്കില്ല 

 വൈദ്യുതി, വെള്ളം, ഗതാഗതസൗകര്യം, എന്നിവ ഉറപ്പുവരുത്തണം. ഏഴു മീറ്ററിൽ കുറയാത്ത അപ്രോച്ച് റോഡും ഉണ്ടായിരിക്കണം 

 അനുമതി ലഭിച്ചാൽ രണ്ടു വർഷത്തിനുള്ളിൽ എസ്റ്റേറ്റ് പ്രവർത്തനക്ഷമമാക്കണം 

 റോഡ്, വാട്ടർ സപ്ലൈ , മാലിന്യ നിർമാർജന സൗകര്യങ്ങൾ, സൂവിജ് നിർമാർജനസൗകര്യങ്ങൾ എന്നിവ ഉറപ്പുവരുത്തണം 

ADVERTISEMENT

 റെഡ് കാറ്റഗറി സംരംഭങ്ങൾ അനുവദിക്കാൻ പാടില്ല. 

 മഴവെള്ള സംഭരണ സംവിധാനവും ഏർപ്പെടുത്തണം 

 വ്യവസായ യൂണിറ്റുകൾക്കാണ് സ്ഥലം നൽകേണ്ടത്. എന്നിരുന്നാലും ഗോഡൗണുകൾ, ലോജിസ്റ്റിക് സർവീസുകൾ, വാഹന റിപ്പയറിങ് സർവീസിങ് സെന്ററുകൾ എന്നിവയ്ക്കും സ്ഥലം അനുവദിക്കാം. എന്നാൽ ഷോറൂമുകൾ പറ്റില്ല. 

ടി.എസ്.ചന്ദ്രൻ ലേഖകൻ മുൻ ഡപ്യൂട്ടി ഡയറക്ടർ സംസ്ഥാന  വ്യവസായ വകുപ്പ് 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT