വായ്പകൾ തിരിച്ചടച്ച് അദാനി, ‘മാറുന്ന’ ചൈനയിൽ തളർച്ച; സാധ്യത ഇന്ത്യയ്ക്കോ?
രണ്ടാഴ്ചയോളം പനിപിടിച്ചുകിടന്ന ഇന്ത്യന്‍ ഓഹരിവിപണി അദാനി ഗ്രൂപ്പ് കമ്പനികളില്‍ യുഎസ് നിക്ഷേപസ്ഥാപനം നടത്തിയ വിശ്വാസപ്രഖ്യാപനത്തോടെ ചാടിയെഴുന്നേല്‍ക്കുന്നതാണ് കഴിഞ്ഞയാഴ്ച കണ്ടത്. പണപ്പെരുപ്പവും പലിശനിരക്കുവര്‍ധനയും വീണ്ടും ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്നതിനാല്‍ അസ്വസ്ഥമായിരുന്ന ആഗോളവിപണികള്‍ക്ക് ആശ്വാസമേകുന്ന ചില പ്രസ്താവനകളും യുഎസ് ഫെഡ് പ്രതിനിധികളില്‍നിന്നു വന്നു. ബജറ്റ് വാരത്തിലെ വ്യാപാരത്തിനിടെ കണ്ട ഏറ്റവും താഴ്ന്ന നിലവാരവും ഭേദിച്ച് താഴേക്കു പോയ ഇന്ത്യന്‍ വിപണി കഴിഞ്ഞ 3 വ്യാപാരദിനങ്ങളിലായി നടത്തിയ കുതിപ്പിനു തുടര്‍ച്ച ലഭിക്കുമോ അതോ വിറ്റുമടുത്ത വിപണിയില്‍ കണ്ട റിലീഫ് റാലി മാത്രമായി അവസാനിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. യുഎസ് ഫെഡ് ചെയര്‍മാന്‍ യുഎസ് സമ്പദ്‌വ്യവസ്ഥയെയും പണനയ നടപടികളെയും കുറിച്ച് ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി പാര്‍ലമെന്റില്‍ നല്‍കാനിരിക്കുന്ന വിശദീകരണത്തിലേക്കാണ് ആഗോളവിപണികളുടെ ശ്രദ്ധ മുഴുവന്‍.

യുഎസ് ബോണ്ട് യീല്‍ഡ് ഉയര്‍ന്നുനില്‍ക്കുന്നതും പണപ്പെരുപ്പം ശമിച്ചിട്ടില്ലെന്നതും ചൈന വളര്‍ച്ചാ സാധ്യത വെട്ടിക്കുറച്ചതുമെല്ലാം ഇപ്പോഴും വിപണിക്ക് ആശങ്കതന്നെയാണ്.
∙ കടങ്ങള്‍ തിരിച്ചടച്ച് അദാനി ഗ്രൂപ്പ്
ഓഹരി ആധാരമാക്കി എടുത്ത വായ്പകളില്‍ 7374 കോടി രൂപയുടെ വായ്പകള്‍ കൂടി കാലപരിധിക്കു മുന്‍പേ തിരിച്ചടച്ചതായി വ്യക്തമാക്കി അദാനി ഗ്രൂപ്പ് നിക്ഷേപകവിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഫെബ്രുവരിയിലും 9000 കോടി രൂപയിലേറെ കടം തിരിച്ചടച്ചിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെത്തുടര്‍ന്ന് വിപണിമൂല്യത്തില്‍ 12 ലക്ഷം കോടി രൂപയോളം ഇടിവു നേരിട്ട അദാനി ഗ്രൂപ്പ് കമ്പനികളില്‍ 15,446 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ യുഎസ് ആസ്ഥാനമായ നിക്ഷേപ സ്ഥാപനം ജിക്യുജി പാര്‍ട്നേഴ്സ് തീരുമാനിച്ചതാണ് ഒന്നര മാസത്തിലേറെയായി ഇന്ത്യന്‍ ഓഹരിവിപണിയുടെ രസം കെടുത്തിയ സംഭവങ്ങള്‍ക്ക് അര്‍ധവിരമമിട്ടത്. അദാനി എന്റര്‍പ്രൈസസ്(5460 കോടിരൂപ), അദാനി പോര്‍ട്സ് (5282 കോടി രൂപ) അദാനി ഗ്രീന്‍(2806 കോടി രൂപ), അദാനി ടോട്ടല്‍ ഗ്യാസ് (1898 കോടി രൂപ) എന്നീ കമ്പനികളിലാണ് ജിക്യുജി നിക്ഷേപം നടത്തിയത്.
ഇതോടെ അദാനി ഗ്രൂപ്പിനു കീഴിലെ 10 കമ്പനികളുടെയും ഓഹരിവില കുതിച്ചുയര്‍ന്നു. കമ്പനി പ്രൊമോട്ടര്‍മാരുടെ കൈവശമുണ്ടായിരുന്ന ഓഹരിയാണ് ഇത്തരത്തില്‍ വില്‍പന നടത്തിയത് എന്നതിനാല്‍ ഈ തുക കടം വീട്ടാനോ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കോ ഗ്രൂപ്പിനു കീഴിലെ ഏതു കമ്പനിയില്‍ വേണമെങ്കിലും ഉപയോഗിക്കപ്പെടാം. ഇപ്പോള്‍ റിലീസ് ചെയ്യപ്പെട്ട ഓഹരികള്‍കൂടി ഓപ്പണ്‍ മാര്‍ക്കറ്റില്‍ ട്രേഡിങ്ങിനു ലഭ്യമാകുമെന്നതിനാല്‍ എംഎസ്‌സിഐ ആഗോള സൂചികയില്‍ ഈ കമ്പനികളുടെ ഓഹരികളുടെ വെയ്റ്റേജ് കൂടാനും കാരണമാകും.
ഫണ്ട് സംഘടിപ്പിക്കാന്‍ അദാനി ഗ്രൂപ്പിന് ഇപ്പോഴും ബുദ്ധിമുട്ടില്ലെന്ന വിശ്വാസപ്രഖ്യാപനമായി ഓഹരിനിക്ഷേപകര്‍ പുതിയ സംഭവവികാസത്തെ കാണുന്നു എന്നതാണ് പ്രധാനം. ജിക്യുജി സഹസ്ഥാപകനും ഫണ്ട് മാനേജരുമായ രാജീവ് ജെയ്ന്‍ ഇന്ത്യന്‍ വംശജനാണ്. ഫ്ലോറിഡ ആസ്ഥാനമായ സ്ഥാപനം ഓസ്ട്രേലിയന്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. ‘ഹിന്‍ഡന്‍ബര്‍ഗിന് അവരുടെ കാഴ്ചപ്പാട്, ഞങ്ങള്‍ക്കു ഞങ്ങളുടെ കാഴ്ചപ്പാട്’ എന്നാണ് രാജീവ് ജെയ്ന്‍ അദാനി ഗ്രൂപ്പിലെ നിക്ഷേപത്തെക്കുറിച്ച് പ്രതികരിച്ചത്. 5 വര്‍ഷത്തോളമായി അദാനി ഗ്രൂപ്പ് കമ്പനികളെ നിരീക്ഷിച്ചുവരികയാണെന്നും ഇപ്പോഴാണ് മികച്ച വിലയ്ക്ക് വാങ്ങാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ജിക്യുജി നിക്ഷേപത്തിനു പുറമേ, അദാനി ഗ്രൂപ്പ് വിഷയം അന്വേഷിക്കാന്‍ സുപ്രീം കോടതി ആറംഗസമിതിയെ വച്ചതോടെ ഇതു സംബന്ധിച്ച ഒച്ചപ്പാടുകള്‍ക്കും പുകമറയ്ക്കും ശമനമാകുമെന്ന പ്രതീക്ഷയും ഗ്രൂപ്പ് കമ്പനികള്‍ക്ക് ഗുണകരമായിട്ടുണ്ട്. അദാനി കമ്പനികളുടെ മൂല്യമുയര്‍ന്നതോടെ എല്‍ഐസിക്ക് അദാനി ഗ്രൂപ്പിലുണ്ടായിരുന്ന നിക്ഷേപം തിരികെ ലാഭത്തിലേക്കു കയറി. എല്‍ഐസിക്ക് 30,127 കോടി രൂപയുടെ നിക്ഷേപമാണ് അദാനി കമ്പനികളിലുണ്ടായിരുന്നത്. വിവാദത്തിനു മുന്‍പ് 100 ശതമാനത്തിലേറെ ലാഭത്തിലായിരുന്ന ഈ നിക്ഷേപം കഴിഞ്ഞയാഴ്ച നഷ്ടത്തിലേക്കു പതിച്ചിരുന്നു. അദാനി കമ്പനികളുടെ മൂല്യമുയര്‍ന്നത് എല്‍ഐസിയുടെയും ഗ്രൂപ്പിന് കടം നല്‍കിയ ബാങ്കുകളുടെയും ഓഹരികളിലും കുതിപ്പുണ്ടാക്കിയതാണ് സൂചികയ്ക്ക് വന്‍ നേട്ടം സമ്മാനിച്ചത്.ഇതിനിടെ, അദാനി പോര്‍ട്സ്, അദാനി ടോട്ടല്‍ ഗ്യാസ് എന്നീ കമ്പിനകളുടെ റേറ്റിങ് സ്ഥിരതയുള്ളത് എന്നതില്‍നിന്ന് നെഗറ്റീവ് ആയി ഐസിആര്‍എ വെട്ടിക്കുറച്ചു.
∙ മറക്കാന്‍ സമയമായില്ല, പണപ്പെരുപ്പം
അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെയും പണപ്പെരുപ്പം നിയന്ത്രിക്കാനെടുത്ത സമീപകാല പണനയ തീരുമാനങ്ങളെയും കുറിച്ച് യുഎസ് ഫെഡറല്‍ റിസര്‍ ചെയര്‍മാന്‍ ജെറോ പവല്‍ യുഎസ് സെനറ്റിനു മുന്നില്‍ വിശദീകരിക്കാനിരിക്കുന്നത് വിപണിയില്‍ ചങ്കിടിപ്പു കൂട്ടുന്നുണ്ട്. ആശ്വാസം പകരുന്ന വാക്കുകളാണ് അവിടെനിന്നു വരുന്നതെങ്കില്‍ വിപണികള്‍ നേട്ടം തുടര്‍ന്നേക്കാം. യുഎസ് ഫെഡ് അടുത്ത മൂന്നു യോഗങ്ങളിലായി കാല്‍ ശതമാനം വീതം പലിശ കൂട്ടുമെന്നും ഇതോടെ യുഎസിലെ പലിശ നിരക്ക് 5.5 ശതമാനത്തിലെത്തി തല്‍ക്കാലം അവിടെ നിലനില്‍ക്കുമെന്നുമാണ് പൊതുവെ സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍. എന്നാല്‍ യുഎസ് ഫെഡ് ചെയര്‍മാന്റെ വാക്കുകളില്‍ ഈ പ്രതീക്ഷയെ തകര്‍ക്കുന്ന സൂചനകളുണ്ടായാല്‍ അത് ആഗോളവിപണികളില്‍ പ്രതിസന്ധി സൃഷ്ടിക്കും.
യുഎസിലെ പലിശനിരക്കു പരിധി വിട്ടുയരുന്നത് ഇന്ത്യയ്ക്കും പ്രതികൂലമാണ്. രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കും ഇന്ത്യന്‍ വിപണിയില്‍നിന്ന് പണം തിരികെ ഡോളറിലേക്ക് ഒഴുകുന്നതിനും ഇതു വഴിവയ്ക്കും. യുഎസിലെ പലിശനിരക്ക് 5.5 ശതമാനത്തില്‍ നില്‍ക്കാതെ 6 % നിലവാരത്തിലേക്കുയരുകയാണെങ്കില്‍ ഇന്ത്യയില്‍ വീണ്ടും പലിശ നിരക്കുയര്‍ത്തേണ്ടിവരും. ഇപ്പോള്‍തന്നെ 2.5% വര്‍ധന റിപ്പോ നിരക്കില്‍ വരുത്തിക്കഴിഞ്ഞു. ഇനിയും നിരക്കുയരുന്നത് സമ്പദ്‌വ്യവസ്ഥയിലും പ്രത്യാഘാതങ്ങളുണ്ടാക്കാം. ഇന്ത്യയില്‍ കഴിഞ്ഞ മാസം റീട്ടെയ്ല്‍ പണപ്പെരുപ്പം എല്ലവരുടെയും കണക്കൂകൂട്ടല്‍ തെറ്റിച്ച് കുതിച്ചുയര്‍ന്നതിനാല്‍ മാര്‍ച്ചിലെ കണക്കുകള്‍ക്ക് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിപണി.
പണപ്പെരുപ്പം എങ്ങോട്ടു പോകുന്നുവെന്ന കൃത്യമായ സൂചനയ്ക്കായി യുഎസ് ഫെഡറല്‍ റിസര്‍വ് സൂക്ഷ്മമായി നിരീക്ഷിക്കുന്ന സൂചികയാണ് പിസിഇ(പ്ഴ്സനല്‍ കണ്‍സപ്ഷന്‍ എക്സ്പെന്‍ഡിച്ചര്‍) ഇന്‍ഡെക്സ്. ജനങ്ങളുടെ വാങ്ങല്‍ ശേഷിയിലും സ്വഭാവത്തിലും വന്ന മാറ്റങ്ങളെക്കുറിച്ചുള്ള കൃത്യമായ സൂചകമാണിത്. ഡിസംബറില്‍ പിസിഇ സൂചികയില്‍ 0.2% വര്‍ധനയുണ്ടായിരുന്നത് ജനുവരിയില്‍ 0.6ശതമാനമായി ഉയര്‍ന്നിരുന്നു. യുഎസ് തൊഴില്‍മേഖല ശക്തമായി തുടരുന്നതാണ് പ്രധാന കാരണം. പുതുതായി ജോലി ലഭിക്കുന്നവരുടെ എണ്ണം കൂടുന്നത് ശമ്പളവരുമാനം വര്‍ധിപ്പിക്കുന്നതിനാല്‍ ജനത്തിന്റെ വാങ്ങല്‍ശേഷി വര്‍ധിക്കുകയും അതു പണപ്പെരുപ്പം കൂടാനിടയാക്കുകയും ചെയ്യുന്നു. യുഎസില്‍ തൊഴില്‍രഹിത ആനുകൂല്യത്തിന് അപേക്ഷിച്ചവരുടെ എണ്ണവും കുറഞ്ഞുവരികയാണ്. ഈയാഴ്ച ഒടുവില്‍ കൃഷി ഒഴികെയുള്ള മേഖലകളില്‍ പുതുതായി സൃഷടിക്കപ്പെട്ട തൊഴിലുകളുടെ എണ്ണം (നോണ്‍ ഫാം പേ റോള്‍) പ്രഖ്യാപിക്കുന്നത് വിപണി സൂക്ഷ്മമായി നിരീക്ഷിക്കും. 2.15 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടിരിക്കാമെന്നാണ് അനലിസ്റ്റുകള്‍ കണക്കുകൂട്ടുന്നത്. ഇതു കൂടുകയാണെങ്കില്‍ പലിശനിരക്കു തീരുമാനത്തെപ്പോലും സ്വാധീനിക്കാം. മാര്‍ച്ച് 21–22 തീയതികളിലാണ് യുഎസ് ഫെഡിന്റെ പണനയ സമിതി യോഗം ചേരുന്നത്.
നാലു മാസത്തിനിടെ ആദ്യമായാണ് യുഎസിലെ 10 വര്‍ഷ ബോണ്ടുകളുടെ യീല്‍ഡ് 4 ശതമാനത്തിനു മുകളിലെത്തുന്നത്. പലിശനിരക്കുകകള്‍ ദീര്‍ഘകാലത്തേക്ക് ഉയര്‍ന്നുതന്നെ നില്‍ക്കുമെന്ന സൂചനയാണ് ഇതു നല്‍കുന്നത്. അതോടെ നിക്ഷേപങ്ങള്‍ സുരക്ഷിതമായ ബോണ്ടുകളിലേക്കു മാറുമെന്നതിനാല്‍ ഓഹരിവിപണിക്ക് പ്രതികൂലമാണ്. 2 വര്‍ഷ ട്രഷറി നോട്ടുകളുടെ യീല്‍ഡും 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കു തൊട്ടുമുന്‍പുണ്ടായിരുന്ന നിലവാരത്തിലേക്ക് കയറിയിരുന്നു. യൂറോ മേഖലയില്‍ പണപ്പെരുപ്പം നിയന്ത്രിക്കാനായി ഈ മാസം 0.5% വര്‍ധന ഉദ്ദേശിക്കുന്നതിനു പുറമേ, നിരക്കു വര്‍ധന ദീര്‍ഘകാലം തുടരേണ്ടിവരുമെന്ന സൂചനയും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്(ഇസിബി) അധ്യക്ഷ ക്രിസ്റ്റീന്‍ ലഗാര്‍ദെ നല്‍കിക്കഴിഞ്ഞു. അടുത്ത നാലു യോഗങ്ങളിലും 0.5% വീതം പലിശനിരക്കു വര്‍ധിപ്പിക്കണമെന്നാണ് ഇസിബിയോട് ഓസ്ട്രേലിയന്‍ കേന്ദ്ര ബാങ്ക് തലവന്‍ റോബര്‍ട്ട് ഹോള്‍സ്മാന്‍ആവശ്യപ്പെട്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാനില്‍ പണപ്പെരുപ്പം കുതിച്ചുയരുന്നതു നിയന്ത്രിക്കാനായി പലിശനിരക്കില്‍ ഒറ്റയടിക്കു 3% വര്‍ധന വരുത്തി 20 ശതമാനമാക്കി.
26 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പലിശനിരക്കാണിത്. വിദേശ കടങ്ങളുടെ തിരിച്ചടവു മുടങ്ങാതിരിക്കാന്‍ രാജ്യാന്തര നാണ്യനിധിയില്‍നിന്ന് (ഐഎംഎഫ്) വായ്പ ലഭിക്കേണ്ടതുകൂടി കണക്കിലെടുത്താണ് പലിശനിരക്ക് ഉയര്‍ത്തിയത്. പാക്കിസ്ഥാന്‍ രൂപയുടെ മൂല്യം ഡോളറുമായുള്ള വിനിമയത്തില്‍ വന്‍ തകര്‍ച്ച നേരിടുന്നുണ്ട്. ഒരു ഡോളറിന് 284 രൂപ എന്നതാണ് ഇപ്പോഴത്തെ മൂല്യം. പാക്കിസ്ഥാനിലെ പണപ്പെരുപ്പം 49 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 31.5 ശതമാനത്തിലാണ്
ഐഎംഎഫില്‍നിന്ന് 290 കോടി ഡോളറിന്റെ വായ്പ ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ ഭാഗമായി ശ്രീലങ്കയില്‍ കേന്ദ്രബാങ്ക് വായ്പകളുടെ പലിശനിരക്കില്‍ ഒരു ശതമാനം വര്‍ധന വരുത്തി. 16.5% ആണ് നിലവിലെ പലിശ.
∙ ചൈന മാറുന്നു, കരുതല്‍ വേണം; മികച്ച അവസരം ഇന്ത്യയിലെന്ന് മാര്‍ക് മൊബയസ്
ചൈനയിലെ നിക്ഷേപത്തില്‍ കരുതല്‍ വേണമെന്നും മികച്ച അവസരമുള്ളത് ഇന്ത്യയിലാണെന്നുമുള്ള ഉപദേശവുമായി, ശതകോടീശ്വരനായി നിക്ഷേപകന്‍ മാര്‍ക് മൊബയസ്. ചൈനയിലെ ഷി ചിന്‍പിങ് സര്‍ക്കാര്‍ രാജ്യത്തെ കമ്പനികളെയും സമ്പദ്‌വ്യവസ്ഥയെയും കടുത്ത നിയന്ത്രണത്തില്‍ കൊണ്ടുവരികയാണെന്നും ഇതു നല്ലതല്ലെന്നും മൊബയസ് പറയുന്നു. ദീര്‍ഘകാലം ചൈനയിലെ നിക്ഷേപത്തിനു വേണ്ടി നിലകൊണ്ടയാളാണ് മര്‍ക് മൊബയസ്. ചൈനയിലെ നിയന്ത്രണങ്ങള്‍ മൂലം തനിക്ക് ഷാങ്ഹായിയിലെ എച്ച്എസ്ബിസി അക്കൗണ്ടിലുള്ള പണം പിന്‍വലിക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പണം പിന്‍വലിക്കണമെങ്കില്‍ ആ പണം ഉണ്ടാക്കിയതിന്റെ 20 വര്‍ഷത്തെ രേഖകള്‍ ഹാജരാക്കണമെന്നാണു പറയുന്നത്. പണം രാജ്യത്തുനിന്ന് പുറത്തേക്ക് പോകുന്നതു തടയാന്‍ ചൈന ഒട്ടേറെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മാനുഫാക്ചറിങ് രംഗത്തും മറ്റും ചൈന ചെയ്യുന്നതൊക്കെ ചെയ്യാന്‍ ഇന്ത്യയ്ക്കും കഴിയുമെന്ന് മൊബയസ് പറഞ്ഞു. ഇന്ത്യ ലോകത്തെ ഏറ്റവും ചെറുപ്പമായ രാജ്യമാണെന്നും 2025ന് അകം 100 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളില്‍നിന്ന് തിരികെവന്നുകൊണ്ടിരിക്കുന്ന ചൈന 2023ലെ സാമ്പത്തിക വളര്‍ച്ചാനിരക്കു സംബന്ധിച്ച പ്രതീക്ഷകള്‍ 5 ശതമാനത്തിലേക്കു വെട്ടിക്കുറച്ചത് ആഗോള വിപണികളെയാകെ അസ്വസ്ഥമാക്കുന്നുണ്ട്. ചൈനയില്‍ കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കു ലക്ഷ്യമാണിത്. കോവിഡ് അടച്ചിടലിലായിരുന്ന കഴിഞ്ഞ വര്‍ഷം 3% മാത്രമായിരുന്നു ചൈനീസ് സമ്പദ്‍വ്യവസ്ഥയുടെ വളര്‍ച്ച. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണിത്. യൂറോപ്യന്‍ കമ്പനികളുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയായ ചൈനയുടെ തളര്‍ച്ച യൂറോ മേഖലയ്ക്കും ആശങ്ക തന്നെയാണ്.
മറ്റു സൂചനകൾ
∙ ഫെബ്രുവരി 24ന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 32.5 കോടി ഡോളർ കുറഞ്ഞ് 56,094 കോടി ഡോളറായി. തുടര്‍ച്ചയായി നാലാം വാരമാണ് നാണ്യശേഖരത്തില്‍ ഇടിവു സംഭവിക്കുന്നത്.
∙ ഇന്ത്യയിലെ സേവനമേഖലയുടെ പര്‍ച്ചേസിങ് മാനേജേഴ്സ് ഇന്‍ഡെക്സ്(പിഎംഐ) ഫെബ്രുവരിയില്‍ 12 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയരത്തിലെത്തി(59.4). 2021 ഓഗസ്റ്റിനു ശേഷം തുടര്‍ച്ചയായി 19–ാം മാസമാണ് സേവനമേഖലയുടെ പിഎംഐ വര്‍ധിക്കുന്നത്. ജനുവരിയില്‍ ഇത് 57.2 ആയിരുന്നു. 50നു മുകളിലുള്ള പിഎംഐ വളര്‍ച്ചയുടെ സൂചനയായാണ് കണക്കാക്കുന്നത്. അതേസമയം മാനുഫാക്ചറിങ് മേഖല ഇപ്പോഴും സമാനമായ വളര്‍ച്ച പ്രകടമാക്കിയിട്ടില്ല. ജനുവരിയില്‍ 55.4 ആയിരുന്ന പിഎംഐ ഫെബ്രുവരിയില്‍ 55.3 ആയി കുറയുകയാണ് ചെയ്തത്. ഇത് 4 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമാണ്.
∙ റഷ്യയില്‍നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഇന്ത്യ ചൈനയെ മറികടുന്നു. ഫെബ്രുവരിയില്‍ 5.1 കോടി ബാരല്‍ ഓയിലാണ് ഇന്ത്യ റഷ്യയില്‍നിന്നു വാങ്ങിയത്. ജനുവരിയില്‍ ഇത് 4.4 കോടി ബാരലായിരുന്നു. അതേസമയം, യുഎസില്‍ നിന്നുള്ള ഇന്ത്യയുടെ ഓയില്‍ ഇറക്കുമതി പകുതിയായി കുറയുകയും ചെയ്തു.
∙ ജിഎസ്ടി വരവ് തുടര്‍ച്ചയായി പന്ത്രണ്ടാം മാസവും 1.4 ലക്ഷം കോടി രൂപയ്ക്കു മുകളിലായി. ഫെബ്രുവരിയില്‍ 1.49 ലക്ഷം കോടിരൂപയാണ് നികുതിവരുമാനം. ജനുവരിയില്‍ ഇത് 1.57 ലക്ഷം കോടിയുണ്ടായിരുന്നു. എങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12% കുടുതലാണ് ഫെബ്രുവരിയിലെ വരുമാനം.
∙ ടെക്നിക്കൽ നിലവാരങ്ങൾ
ബജറ്റ് ദിനത്തില്‍ വ്യാപാരത്തിനിടെ നിഫ്റ്റി 17353.40 വരെയും സെന്‍സെക്സ് 58816.64 വരെയും താഴ്ന്നിരുന്നെങ്കിലും ക്ലോസിങ് അതിനു മുകളിലായിരുന്നു. കഴിഞ്ഞയാഴ്ച നിഫ്റ്റി 17303.95 വരെ ഇടിയുകയും 17,000 നിലവാരത്തിലേക്ക് പോകുമെന്ന സൂചന നല്‍കുകയും ചെയ്തെങ്കിലും അദാനി ഗ്രൂപ്പ് സംബന്ധിച്ച വാര്‍ത്തയും പലിശനിരക്കു വര്‍ധന സംബന്ധിച്ച ചില ആശ്വാസവാര്‍ത്തകളെയും തുടര്‍ന്ന് തിരികെ കയറുകയായിരുന്നു. കഴിഞ്ഞ ദിവസം 17,799.95 വരെ കുതിച്ച നിഫ്റ്റി 17800 ഭേധിച്ചുകയറാനാകാതെ 17711.45 ല്‍ വ്യാപാരം അവസാനിപ്പിച്ചു. 17800–17850 കടുത്ത സമ്മര്‍ദമേഖലയായി തുടരുകയാണ്. യുഎസ് ഫെഡില്‍നിന്ന് ആശ്വാസമേകുന്ന വാര്‍ത്തകള്‍ വന്നാല്‍ നിഫ്റ്റി 17,800 നിലവാരം കടന്ന മുകളിലേക്കു പോയേക്കാം. അല്ലാത്ത പക്ഷം 17,500 – 17450 നിലവാരത്തിലേക്കു തിരിച്ചിറക്കം പ്രതീക്ഷിക്കേണ്ടിവരും. 17,300 നിലവാരം ക്ലോസിങ്ങില്‍ ഭേദിക്കപ്പെട്ടാല്‍ 17,000 നിലവാരത്തിലേക്കും അതിനുതാഴേക്കും ഇറക്കം കരുതിയിരിക്കണം. മുകളിലേക്ക് 18,250 നിലവാരം ഭേദിക്കാനാവാത്തിടത്തോളം കാലം നിഫ്റ്റി 17500 – 18200 നിലവാരത്തില്‍ ചാഞ്ചാട്ടം തുടരാനാണു സാധ്യത.
ലേഖകന്റെ ഇ മെയിൽ: sunilkumark@mm.co.in
English Summary: Adani in Relief, all eyes to US Senate; What to Expect in Indian and World Stock Markets this Week