കോവിഡ് കാലത്ത് റിസർവ് ബാങ്ക് നിർദേശം അനുസരിച്ച് അധിക മൂലധന സമാഹരണം നടത്തിയ ഇന്ത്യൻ ബാങ്കുകൾ സുരക്ഷിതമായ നിലയിലാണെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് . ഭാവിയിലെ ഏത് പ്രതിസന്ധിക്കും തടയിടാനാണ് കൂടുതൽ മൂലധനം സ്വരൂപിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കോവിഡ് കാലത്ത് റിസർവ് ബാങ്ക് നിർദേശം അനുസരിച്ച് അധിക മൂലധന സമാഹരണം നടത്തിയ ഇന്ത്യൻ ബാങ്കുകൾ സുരക്ഷിതമായ നിലയിലാണെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. ഭാവിയിലെ ഏത് പ്രതിസന്ധിക്കും തടയിടാനാണ് കൂടുതൽ മൂലധനം സ്വരൂപിച്ചത്. കർശന മുൻകരുതൽ നടപടികൾ ഇന്ത്യൻ ബാങ്കിങ് മേഖലയ്ക്കാകെ സ്ഥിരത നൽകിയെന്നും ഗവർണർ പറഞ്ഞു.

ഫെഡറൽ ബാങ്ക് സ്ഥാപകൻ കെ.പി.ഹോർമിസ് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അമേരിക്കയിലെ ബാങ്കുകൾക്കു തകർച്ച നേരിട്ടത് കാര്യമായ മൂലധനം ഇല്ലാതിരുന്നതിനാലാണ്. നിക്ഷേപം പെട്ടെന്നു വർധിക്കുകയും വായ്പകൾ അതനുസരിച്ചു വർധിക്കാത്ത അവസ്ഥയിൽ അധിക നിക്ഷേപം പലിശ കുറഞ്ഞ ബോണ്ടുകളിൽ നിക്ഷേപിക്കുകയും ചെയ്തതു തിരിച്ചടിയായി. എന്നാൽ ഇന്ത്യൻ ബാങ്കുകൾക്ക് അത്തരമൊരു സ്ഥിതിയില്ല. അതിനു കാരണം റിസർവ് ബാങ്ക് അപകട സാധ്യതകൾ മുൻകൂട്ടി കണ്ട് നടപടി സ്വീകരിക്കുന്നു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും ഇത്തരം നടപടികൾ ബാധകമാണ്.

ADVERTISEMENT

ഇന്ത്യ ഇന്ന് ലോകത്തു തന്നെ ഏറ്റവും വേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ്. അതേ സമയം നമ്മുടെ ആകെ വിദേശ കടം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൈകാര്യം ചെയ്യാവുന്ന പരിധിക്കുള്ളിലാണ്. വിദേശനാണ്യ കരുതൽ ശേഖരത്തിൽ ഇന്ത്യയ്ക്ക് ലോകത്തു അഞ്ചാം സ്ഥാനമുണ്ട്.

ഇന്ത്യ നേതൃത്വം നൽകുന്ന ജി20 രാജ്യങ്ങളിലെ ആകെ ജിഡിപി ആഗോള ജിഡിപിയുടെ 85 ശതമാനവും അവരുടെ വാണിജ്യം ആഗോള വാണിജ്യത്തിന്റെ 75 ശതമാനവുമാണ്. എന്നാൽ എല്ലാ രാജ്യങ്ങളും വിലക്കയറ്റ പ്രശ്നം നേരിടുകയാണ്. പക്ഷേ ഇനി പാശ്ചാത്യ ലോകത്ത് മാന്ദ്യം വന്നാലും അത് ഹ്രസ്വകാലത്തേക്ക് നേരിയ തോതിലായിരിക്കുമെന്ന് ഗവർണർ വിലയിരുത്തി. നിലവിൽ സുസ്ഥിരമാണെങ്കിലും എല്ലാ ബാങ്കുകളും അപകട സാധ്യതകൾ മുൻകൂട്ടി കണ്ട് നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭാവി വെല്ലുവിളികൾ നേരിടാൻ റിസ്ക് മാനേജ്മെന്റ് അത്യാവശ്യമാണ്. ഫെഡറൽ ബാങ്ക് ചെയർമാൻ സി.ബാലഗോപാൽ, എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

നോട്ടിലെ ഒപ്പ് ഉറപ്പാണ്

കൊച്ചി∙ കറൻസി നോട്ടുകളിലെ തന്റെ ഒപ്പ് അധികാരത്തെയല്ല ഉത്തരവാദിത്തത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. നോട്ടിലെ തുകയ്ക്കുള്ള മൂല്യം ഉറപ്പു നൽകുകയാണ്. സാമ്പത്തിക സ്ഥിരതയുടെ പ്രതീകമാണത്. റിസർവ് ബാങ്കും ഗവർണറും വഹിക്കുന്ന വൻ ഉത്തരവാദിത്തമാണത്.

ADVERTISEMENT

നോട്ട് റദ്ദാക്കിയത് കള്ളപ്പണത്തിനും കള്ളനോട്ടുകൾക്കും എതിരെയുള്ള ശക്തമായ നടപടി എന്ന നിലയിലായിരുന്നു. അതിനു ഫലമുണ്ടായി.

English Summary: Banking system stable, resilient, says RBI Governor Shaktikanta Das

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT