വിദേശികൾ ഇട്ടെറിഞ്ഞ ബിസ്ലേരി; ഇന്ന് വില 8000 കോടി, വെള്ളം കുടിപ്പിച്ച ലാഭം; ഇനി ജയന്തി ഭരിക്കും?

ഏതു ബ്രാൻഡുമാകട്ടെ, കുപ്പിവെള്ളം ആവശ്യമുള്ളപ്പോൾ സാധാരണ നാവിൽ വരുന്ന ഒരു വാചകമായിരുന്നു ‘ഒരു ബിസ്‍ലേരി’. കുപ്പിവെള്ളം എന്നാൽ അത് ബിസ്‍ലേരി എന്ന ധാരണപ്പുറത്തായിരുന്നു ആ പറച്ചിൽ. ബിസ്‍ലേരിയും അതിന്റെ മാതൃഗ്രൂപ്പായ ‘പാർലെ’യും ദശകങ്ങളായി ഇന്ത്യക്കാരുടെ ജീവിതത്തിൽ ഏതെങ്കിലും വിധത്തിൽ ഇടപെട്ടിട്ടുള്ള ബ്രാൻഡുകളാണ്. എന്നാൽ കുപ്പിവെള്ള വിപണിയിലെ ഒന്നാം സ്ഥാനക്കാരായ ബിസ്‍ലേരി തങ്ങളുടെ ഉത്പന്നം ടാറ്റാ ഗ്രൂപ്പിന് വിൽക്കുന്നു എന്നൊരു വാർത്ത ഏതാനും മാസങ്ങൾക്ക് മുമ്പ് ഉയർന്നുവന്നു. കാരണം കേട്ടവർ അതിലേറെ അമ്പരന്നു. പാർലെയുടെയും ബിസ്‍ലേരിയുടേയും ചരിത്രം അത്രയേറെ അത്ഭുതവും അമ്പരപ്പും ഉണ്ടാക്കാൻ പോന്നതുമാണ്. എന്നാൽ തർക്കങ്ങളിൽപ്പെട്ട് വിൽപ്പനയുമായി ബന്ധപ്പെട്ട ചർച്ചകൾ താത്കാലികമായി നിർത്തിവച്ചു. അതിനിടെ, വിൽപ്പന തന്നെ വേണ്ടെന്നു വയ്ക്കാനും ബിസ്‍ലേരി കുടുംബ ബിസിനസായി തന്നെ തുടരാനും സാധ്യതയുണ്ട് എന്ന അഭ്യൂഹവും പരന്നു. അത് ശരിയാണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. താത്പര്യമില്ലായ്മ അറിയിച്ച് ഒഴിഞ്ഞു മാറിയിട്ടും ഒടുവിൽ കോടികളുടെ ബിസ്‍ലേരി ജയന്തി ചൗഹാനെ തേടി വരികയായിരുന്നു. അതിലേക്ക്...

∙ ചർച്ച തുടങ്ങുന്നു
50–ലേറെ വർഷങ്ങളുടെ പാരമ്പര്യവും കുപ്പിവെള്ള വിപണിയിലെ ഒന്നാം സ്ഥാനക്കാരുമാണ് ബിസ്‍ലേരി. 128 പ്ലാന്റുകളും വലിയ വിതരണ ശൃംഖലയുമാണ് കമ്പനിക്കുള്ളത്. അതിനിടെയാണ് ഏതാനും മാസം മുമ്പ് ബിസ്‍ലേരി ഇന്റർനാഷൽ പ്രൈ. എന്ന തന്റെ 7,000 കോടി രൂപയുടെ കമ്പനി വിൽക്കാൻ ഉദ്ദേശിക്കുന്നു എന്ന് ചെയർമാനായ രമേഷ് ചൗഹാൻ വെളിപ്പെടുത്തുന്നത്. ഊഹാപോഹങ്ങൾക്ക് ഇടനൽകാതെ അദ്ദേഹം അതിന്റെ കാരണവും പറഞ്ഞു. ബിസിനസുകൾ നോക്കി നടത്താൻ ഏക മകൾ ജയന്തി ചൗഹാന് താത്പര്യമില്ല.
താൻ നോക്കാനില്ലെങ്കിൽ കമ്പനിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതിനാൽ അടച്ചു പൂട്ടുകയല്ല, വിൽക്കാൻ ഉദ്ദേശിക്കുന്നു. ടാറ്റ അടക്കമുള്ള കമ്പനികളുമായി ചർച്ച നടന്നു വരികയാണെന്നും ചൗഹാൻ വ്യക്തമാക്കിയിരുന്നു.
ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡു (ടിസിപിഎൽ)മായി ബിസ്‍ലേരി ഇന്റർനാഷണൽ പ്രൈ. ചർച്ചകൾ നടത്തുന്ന കാര്യം പിന്നീട് പുറത്തുവന്നു. ടിസിപിഎല്ലിന്റെ കീഴിലാണ് ടാറ്റയുടെ പ്രീമിയം ബ്രാൻഡുകളായ ഹിമാലയൻ നാച്ചുറൽ മിനറൽ വാട്ടർ, ടാറ്റ വാട്ടർ പ്ലസ് എന്നിവ. എന്നാൽ കമ്പനിയുടെ മൂല്യം നിർണയിക്കുന്നതു (Valuation)മായി ബന്ധപ്പെട്ട ചർച്ചകളിൽ തട്ടി ആദ്യഘട്ട ചർച്ചകൾ പരാജയപ്പെട്ടു എന്ന വാർത്തയും പിന്നാലെ വന്നു. കമ്പനിയുടെ മൂല്യം ഒരു ബില്യൻ ഡോളർ (8,000 കോടി രൂപയിലേറെ) ആയി കണക്കാക്കണമെന്നാണ് ബിസ്‍ലേരി ആവശ്യപ്പെട്ടതെങ്കിലും ടാറ്റ ഇതിന് വിസമ്മതിച്ചു എന്നായിരുന്നു വിവരം. നിലവിൽ മാസം 200 കോടി രൂപ ലാഭമുണ്ടാക്കുന്ന കമ്പനിയാണ് ബിസ്‍ലേരി. ചർച്ച പരാജയപ്പെട്ടെങ്കിലും വിൽപ്പനയിൽ നിന്ന് ബിസ്‍ലേരിയോ വാങ്ങുന്നതിൽ നിന്ന് ടാറ്റയോ പിന്മാറിയിട്ടില്ല എന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ടാറ്റ ഏറ്റെടുത്തു കഴിഞ്ഞാലും അടുത്ത രണ്ടു വർഷം കൂടി ബിസ്‍ലേരിയുടെ നിലവിലുള്ള മാനേജ്മെന്റ് തന്നെ തുടരുമെന്നതും ചർച്ചകളുടെ ഭാഗമായിരുന്നു.
∙ ഇനി ജയന്തിയുടെ കാലം
കമ്പനി നടത്തിപ്പിൽ മകൾക്ക് താത്പര്യമില്ല എന്നതിനാൽ വിൽക്കുന്നു എന്നായിരുന്നു രമേഷ് ചൗഹാൻ പറഞ്ഞതെങ്കിലും ടാറ്റയുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ കമ്പനി നടത്തിപ്പിൽ ജയന്തി ചൗഹാന്റെ താത്പര്യങ്ങൾ മാറി എന്ന അഭ്യൂഹങ്ങൾ അന്തരീക്ഷത്തിലുണ്ടായിരുന്നു. കാരണം, ഇതിനു പിന്നാലെയായിരുന്നു ഡൽഹി ക്യാപിറ്റൽസ് എന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ടീമുമായി ബിസ്‍ലേരി കരാർ ഒപ്പു വച്ചത്. ഡൽഹി ക്യാപിറ്റൽസിന്റെ അടുത്ത മൂന്നു വർഷത്തേക്കുള്ള ‘ഹൈഡ്രേഷൻ പാർട്ണർ’ ആയാണ് ബിസ‍്‌ലേരിയുടെ കരാർ. ജയന്തി ചൗഹാനാണ് ഈ കരാറുകൾക്ക് ചുക്കാൻ പിടിക്കുന്നത്. ഡൽഹി ക്യാപിറ്റൽസിനു പുറമെ മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ഐപിഎൽ കമ്പനികളുമായി ബിസ്‍ലേരി നേരത്തെ തന്നെ കരാറിൽ എത്തിയിരുന്നു.
മാത്രമല്ല, സ്വന്തം നിലയിലും ഫ്രാഞ്ചൈസികൾ വഴിയും നടത്തുന്ന 138 പ്ലാന്റുകൾക്ക് പുറമെ മൂന്ന് പുതിയ പ്ലാന്റുകൾ കൂടി സ്വന്തം നിലയിൽ ആരംഭിക്കാനും ബിസ്‍ലേരിക്ക് പദ്ധതിയുണ്ട്. നിലവിലുള്ള പ്ലാന്റുകളുടെ ഉത്പാദന ശേഷി വർധിപ്പിക്കാനുള്ള തീരുമാനത്തിനു പുറമെയാണിത്. ബിസ്‍ലേരി ഉത്പന്നങ്ങൾ കോവിഡിനു മുമ്പുള്ള വിൽപ്പനയുടെ ഇരട്ടിയാക്കാൻ കഴിഞ്ഞ വർഷം ഏപ്രിലിൽ കമ്പനി പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് പുതിയ പദ്ധതികളെന്നും ഇക്കാര്യങ്ങളുമായി മുന്നോട്ടു പോകുന്നു എന്നാണ് ബിസ്‍ലേരി മാനേജ്മെന്റ് ഈയടുത്ത് ഒരു ബിസിനസ് മാധ്യമത്തോട് പ്രതികരിച്ചത്. ബിസ്‍ലേരിയുടെ നിലവിലുള്ള ശീതളപാനീയ ഉത്പന്നങ്ങളായ ലിമോണാറ്റ, സ്പൈസി, ഫോൺസോ എന്നിവയ്ക്കു പുറമേ പുതിയ വകഭേദങ്ങളും പുതിയ ഉത്പന്നങ്ങളും പുറത്തിറക്കാനും ആലോചിക്കുന്നുണ്ട്. ബിസ്‍ലേരിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയും കൂടുതൽ വിപണി പങ്കാളിത്തം പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു എന്ന കാര്യം പുറത്തു വന്നതോടെയാണ് വിൽപ്പനയിൽ നിന്ന് കമ്പനി പിന്നാക്കം പോയേക്കുമെന്ന സൂചനകൾ ശക്തമായത്.
ആധുനിക യന്ത്രവത്കരണം അടക്കം പ്ലാന്റുകളുടെ നവീകരണം, എച്ച്.ആർ, സെയിൽസ്, മാർക്കറ്റിങ് തുടങ്ങിയ മേഖലകളിലും കൈവച്ച അവർ പിന്നീട് മുംബൈ ഓഫിസിന്റെയും ചുമതല വഹിച്ചു. ഈ സമയത്താണ് ബിസ്‍ലേരി ബ്രാൻഡ് എന്ന നിലയിൽ കൂടുതലായി വികസിക്കുന്നത്. നിലവിൽ കമ്പനിയുടെ പരസ്യ, ഡിജിറ്റൽ മാർക്കറ്റിങ് മേഖലകളാണ് അവർ കൈകാര്യം ചെയ്യുന്നത്. ‘ഞങ്ങൾ ബിസ്‍ലേരി വിൽക്കുന്നില്ല. ഇനി ജയന്തിയുടെ നേതൃത്വത്തിൽ കമ്പനിയുടെ പ്രൊഫഷണൽ ടീം കാര്യങ്ങൾ നോക്കിക്കൊള്ളും’, രമേഷ് ചൗഹാൻ കഴിഞ്ഞ ദിവസം ഒരു ബിസിനസ് മാധ്യമത്തോട് ഇക്കാര്യം പറഞ്ഞതോടെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമായത്.
∙ ഫാഷൻ ബിരുദം, ഫോട്ടാഗ്രാഫർ, ജയന്തി വ്യത്യസ്തയാണ്
ബിസ്‍ലേരി കമ്പനിയുടെ വൈസ് ചെയർമാൻ കൂടിയാണ് 42–കാരിയായ ജയന്തി ചൗഹാൻ. ഫാഷൻ ഡിസൈനിങ്ങിലും ഫൊട്ടോഗ്രാഫിയിലും താത്പര്യമുള്ള, അതിൽ ബിരുദം നേടിയിട്ടുള്ള ജയന്തി കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട യോഗങ്ങളിൽ പങ്കുകൊള്ളാറുണ്ട്. ലൊസാഞ്ചലസിലെ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ആൻഡ് മെർച്ചന്റൈസിങ്, ലണ്ടൻ കോളജ് ഓഫ് ഫാഷൻ എന്നിവിടങ്ങളിൽ നിന്ന് ഫാഷൻ സ്റ്റൈലിങ്ങിലും യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ നിന്ന് അറബിക്കിലും ബിരുദങ്ങൾ നേടിയിട്ടുള്ള ജയന്തി 24–ാം വയസിലാണ് കമ്പനിയുടെ ഡൽഹി ഓഫിസിന്റെ ചുമതലയേറ്റെടുക്കുന്നത്.
എന്നാൽ അത്ര സുഗമമാണോ ഈ അധികാരക്കൈമാറ്റം? അല്ലെന്ന സൂചനകളും ഇതിനിടെ പുറത്തുവരുന്നുണ്ട്. ജയന്തിയുെട ഒരു പ്രസ്താവനയാണ് ഇതിനു കാരണം. കമ്പനിയെ നയിക്കാൻ താത്പര്യമില്ലെന്ന് ജയന്തി അറിയിച്ചിട്ടും കുടുംബ ബിസിനസായി തന്നെ ബിസ്‌ലേരി നിലനിർത്താനായിരുന്നു രമേഷ് ചൗഹാന് താത്പര്യം. ടാറ്റയുമായി നാലു മാസത്തോളം നീണ്ട ചർച്ചക്കിടെ കുടുംബത്തിനുള്ളിലും കൊണ്ടുപിടിച്ച ചർച്ചകൾ നടന്നിരുന്നു എന്നാണ് ജയന്തിയുടെ മനസു മാറ്റവും അതിനെ തുടർന്നുള്ള നടപടിയും തെളിയിക്കുന്നത്. ‘എനിക്ക് വേണ്ടി സംസാരിക്കുന്നത് എന്റെ പിതാവല്ല, ഒരു വ്യക്തി എന്ന നിലയിൽ അത് ഞാൻ തന്നെയാണ് ചെയ്യുന്നത്’, എന്നർഥം വരുന്ന രീതിയിൽ ബിസിനസ് നെറ്റ്‍വർക്കിങ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇന്നിലെ തന്റെ പ്രൊഫൈലിൽ ജയന്തി കുറിച്ചു. ഇത് വീണ്ടും വലിയ അഭ്യൂഹങ്ങൾക്ക് വഴിവച്ചു. എന്നാൽ പിന്നീട് ജയന്തി ഇത് ഡിലീറ്റ് ചെയ്തു. എന്തായാലും ബിസ്‍ലേരി അത്ര താത്പര്യമില്ലാതെയാണോ അടുത്ത തലമുറ ഏറ്റെടുക്കുന്നത് എന്ന ചർച്ചകളും ഇപ്പോൾ സജീവമാണ്.
∙ കുടിവെള്ളം എന്ന പൊന്ന് കായ്ക്കുന്ന മരം
ഇന്ത്യൻ വിപണിയിലെ കുപ്പിവെള്ളത്തിന്റെ 60 ശതമാനവും ബിസ്‍ലേരിയുടെ മേധാവിത്വത്തിലാണ്. 20, അഞ്ച്, രണ്ട്, ഒന്ന്, അര ലീറ്റർ എന്നിങ്ങനെയാണ് വിപണിയിൽ ലഭ്യമാകുന്ന ബിസ്‍ലേരി കുപ്പിവെള്ളം. പാർലെ ഗ്രൂപ്പിന്റെ ബിസ്‍ലേരിക്ക് പുറമെ കൊക്ക കോളയുടെ കിൻലെ, പെപ്സിയുടെ അക്വാഫിന, പാർലെ അഗ്രോയുടെ ബെയ്‍ല്ലി, ടാറ്റ–പെപ്സി സംയുക്ത സംരഭമായ ഹിമാലയൻ, നാരങ് ഗ്രൂപ്പിന്റെ ക്വാ, മാണിക്ചന്ദ് ഗ്രൂപ്പിന്റെ ഓക്സിറിച്ച്, ഐആർസിടിസിയുടെ റെയിൽ നീർ, ടാറ്റയുടെ തന്നെ ടാറ്റ വാട്ടർ പ്ലസ്, നെസ്‍ലെയുടെ പ്യൂർ ലൈഫ്, ബിസ്‍ലേരിയുടെ തന്നെ പ്രീമിയം ഉത്പന്നമായ വേദിക തുടങ്ങിയവ ഇന്ത്യയിലെ പ്രമുഖ കുപ്പിവെള്ള ബ്രാൻഡുകളാണ്.
1900–ത്തിന്റെ തുടക്കത്തിൽ പാശ്ചാത്യ രാജ്യങ്ങളിലും 1960–70കളിൽ ഇന്ത്യയിലും എത്തിയ കുപ്പിവെള്ളത്തിന്റെ വിപണി ദിനംപ്രതി വികസിച്ചു കൊണ്ടിരിക്കുകയാണ്. വലിയ ശതമാനം ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം കിട്ടുന്നതിലുള്ള ദൗർലഭ്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ കൂടിയാണ് കുപ്പിവെള്ള വിപണി വലിയ മുന്നേറ്റം നടത്തുന്നത് എന്ന വൈരുധ്യവുമുണ്ട്. 2021–ലെ കണക്കനുസരിച്ച് 283 ബില്യൻ ഡോളറാണ് ലോകത്തെ കുപ്പിവെള്ള വിപണി. ഇത് 2030 ആകുമ്പോഴേക്കും വർഷം 6.7 ശതമാനം എന്ന നിലയിലുള്ള വളർച്ച കൈവരിക്കുമെന്നുമാണ് കണക്ക്. ഇന്ത്യയിലാകട്ടെ ഇപ്പോഴിത് മൂന്നു ബില്യൻ ഡോളറാണെങ്കിൽ 2029 ആവുമ്പോഴേക്കും എട്ടു ബില്യൻ ഡോളറിനടുത്തു വരും എന്ന് കണക്കുകൾ പറയുന്നു.
∙ ഇന്ദിരയുടെ പുറത്താകലും ‘77’ എന്ന ‘സർക്കാരി കോള’യും
ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക ചരിത്രം ഈ കുടിവെള്ള, ശീതളപാനീയ വിപണിയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതും ശ്രദ്ധേയമാണ്. 1977–ൽ അടിയന്തരാവസ്ഥ പിൻവലിച്ചതിനു ശേഷം നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധിയെ പരാജയപ്പെടുത്തി അധികാരത്തിൽ വന്നത് മൊറാർജി ദേശായിയുടെ ജനതാ സർക്കാരാണ്. ഈ സമയത്താണ് ഇന്ത്യൻ വിപണിയിൽ രണ്ടു ദശകമായി പ്രവർത്തിച്ചിരുന്ന കൊക്ക–കോള തങ്ങളുടെ ഇറക്കുമതി ലൈസൻസ് പുതുക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്കിനെ സമീപിക്കുന്നത്. കൊക്കാ–കോളയിൽ ചേർക്കുന്ന അവരുടെ രഹസ്യ കൂട്ട് വിദേശത്തു നിന്ന് എത്തിക്കണമെങ്കിൽ ഈ ലൈസൻസ് ആവശ്യമായിരുന്നു. എന്നാൽ സർക്കാർ ഇതൊരു ആയുധമാക്കി. 60 ശതാനം ഓഹരികൾ ഇന്ത്യക്കാരുടെ പേരിലേക്ക് മാറ്റുക, ഒപ്പം സാങ്കേതിക വിദ്യകളടക്കം കൈമാറുക എന്നതായിരുന്നു നിബന്ധന. ഇത് അംഗീകരിക്കാൻ കഴിയാതെ കൊക്കാ–കോള ഇന്ത്യ വിട്ടു. അതോടെ പുതിയൊരു ‘ഇന്ത്യൻ കോള’ വിപണിയിലെത്തിക്കാനായി സർക്കാർ ശ്രമം. കൊക്ക–കോള ഇന്ത്യ വിട്ടപ്പോൾ ജോലി നഷ്ടമായവരെ പുനരധിവസിപ്പിക്കുക എന്നതും വ്യവസായ മന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസിന്റെ ലക്ഷ്യമായിരുന്നു.
മോഡേൺ ബ്രഡ് ഉണ്ടാക്കുന്ന സർക്കാർ സ്ഥാപനമായ മോഡേൺ ഫുഡ് ഇൻഡസ്ട്രീസിനായിരുന്നു ഉത്പാദനത്തിന്റെയും വിതരണത്തിന്റെയും ചുമതല. സർക്കാർ വലിയ തോതിൽ കാശിറക്കി. ഇന്ദിരാ ഗാന്ധിക്ക് മേൽ വിജയം നേടിയ വർഷത്തിന്റെ ഓർമയ്ക്കായി കോളയ്ക്ക് ‘77’ (ഡബിൾ സെവൻ) എന്ന പേരുമിട്ടു. ‘സർക്കാരി കോള’ എന്നും ഇതറിയപ്പെട്ടു. എന്നാൽ കൊക്കാ–കോളയുടെ രുചി മാത്രം സൃഷ്ടിക്കാനായില്ല. കമ്പനി വലിയ താമസിയാതെ നഷ്ടത്തിലായി. 1979–ൽ മൊറാർജി ദേശായി സർക്കാർ പുറത്തായി. പിന്നീട് വന്ന ഇന്ദിരാ ഗാന്ധി സർക്കാർ കമ്പനി അടച്ചുപൂട്ടിയില്ല. ഊർധശ്വാസം വലിച്ചിരുന്ന കമ്പനി വൈകാതെ അടച്ചുപൂട്ടുകയും ചെയ്തു. 1991–ൽ പി.വി നരസിംഹ റാവുവിന്റെ കാലത്ത് ഇന്ത്യൻ വിപണി തുറന്നു. 1993–ൽ കൊക്കാ–കോള ഇന്ത്യയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. കൊക്ക–കോള ഇന്ത്യ വിട്ട സമയത്ത് ശൂന്യമായ വിപണിയിലേക്ക് ‘77’–നു പുറമെ ‘സ്വദേശി’കളായ മറ്റു ചില ബ്രാൻഡുകൾ കൂടി കടന്നു വന്നിരുന്നു. അതിൽ ചിലതായിരുന്നു കാംപ കോള, തംസ് അപ്, ഡ്യൂക് മുതലായവ. കാംപ കോള റിലയൻസ് ഗ്രൂപ്പിലൂടെ ഒരു തിരിച്ചു വരവിന് ഒരുങ്ങുന്നു എന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. തംസ് അപിന്റെ ചരിത്രം അതിലും വിചിത്രമാണ്. അതിനു പിന്നിലുള്ളതാകട്ടെ, രമേഷ് ചൗഹാൻ എന്ന ബിസ്‍ലേരി ഉടമയും.
∙ തംസ് അപ് എന്ന വമ്പൻ ബ്രാൻഡ്
കൊക്കാ–കോള ഒഴിവായ പോയ അന്നത്തെ 350 ദശലക്ഷം വരുന്ന ശീതള പാനീയ വിപണിയിലേക്കാണ് കാംപ കോളയുമായി ചരൺജിത് സിങ്ങും പാർലെ ഗ്രൂപ്പിന്റെ തംസ് അപുമായി ചൗഹാനും കടന്നുവന്നത്. 90–കളുടെ ആദ്യം കൊക്ക–കോള തിരികെ വന്നപ്പോൾ ആ ബഹുരാഷ്ട്ര ഭീമൻ നേരിട്ട ഏറ്റവും വലിയ ഭീഷണി തുല്യ എതിരാളിയായ പെപ്സിയിൽ നിന്നായിരുന്നില്ല. മറിച്ച് അപ്പോഴേക്കും ഇന്ത്യൻ വിപണിയുടെ 80 ശതമാനവും കൈയടക്കിയിരുന്ന തംസ് അപ്പിൽ നിന്നായിരുന്നു. അതിനൊപ്പം, ലിംകയും ഗോൾഡ്സ്‌പോട്ടും അടക്കമുള്ള മറ്റു ബ്രാൻഡുകളും ചൗഹാൻ തുടങ്ങിയിരുന്നു.
ഈ വെല്ലുവിളി നേരിടാൻ തീരുമാനിച്ച കൊക്ക–കോള പല വഴികളും ഇതിനായി സ്വീകരിച്ചു എന്ന് കഥകളുണ്ട്. ബോട്ട്ലിങ് പ്ലാന്റുകളെ കൈവശപ്പെടുത്തിയും ആവശ്യത്തിന് കുപ്പികൾ ലഭ്യമാക്കാതിരുന്നതും അടക്കമുള്ള കഥകളാണവ. എന്തായാലും വൈകാതെ ചൗഹാൻ തന്റെ തംസ് അപ്പും ലിംകയും ഗോൾഡ് സ്പോട്ടും അടക്കമുള്ളവ 60 ദശലക്ഷം ഡോളറിന് കൊക്കാ–കോളയ്ക്ക് വിറ്റു. ഇന്ന് ഇന്ത്യയിലെ ഏറ്റവും കുടുതൽ വിൽക്കപ്പെടുന്ന ശീതള പാനീയ ബ്രാൻഡായ തംസ് അപ്പിന്റെ ഇന്ത്യയിലെ വിൽപ്പന 2021–ൽ ഒരു ബില്യൻ ഡോളർ കടന്നു എന്നാണ് കണക്ക്. അതേ സമയം, സർവ സന്നാഹങ്ങളുമായി രണ്ട് ബഹുരാഷ്ട്ര ഭീമന്മാർ തമ്മിലടിക്കുന്നിടത്ത് താൻ തുടരുന്നത് അപകടമായേക്കും എന്ന് ചൗഹാന് അറിയാമായിരുന്നു. ഇത് മുൻകൂട്ടി കണ്ട് വിറ്റൊഴിവാക്കിയ ചൗഹാന്റെ തന്ത്രമായിരുന്നു മികച്ചത് എന്ന് വാദിക്കുന്നവരുമുണ്ട്. ഇതേ കാര്യം, ബിസ്‍ലേരിയുടെ വിൽപ്പന കാര്യത്തിലും പറയുന്നവരുണ്ട്.
∙ കാലം മാറുന്നതറിഞ്ഞ രമേഷ് ചൗഹാൻ എന്ന ദീർഘദർശി
എംഐടിയിൽ നിന്ന് ബിരുദവും പിന്നാലെ മെക്കാനിക്കൽ എൻജിനീയറിങ്ങിലും ബിസിനസ് മാനേജ്മെന്റിലും തുടർ വിദ്യാഭ്യാസവും പൂർത്തിയാക്കിയ ചൗഹാൻ ഇന്ത്യൻ വിപണിയുടെ അനന്ത സാധ്യതകൾ മുന്നിൽ കണ്ടാണ് തന്റെ ചെറുപ്രായത്തിൽ തന്നെ വ്യവസായ ലോകത്തേക്ക് ഇറങ്ങിയത്. കുടുംബ സ്വത്തായ പാർലെ ഗ്രൂപ്പ് പിതാവ് നാലായി വിഭജിച്ചപ്പോൾ ഇളയ പുത്രനായ രമേഷ് ചൗഹാന് ലഭിച്ച വിഹതത്തിൽ നിന്നാണ് പിന്നീട് അദ്ദേഹം ബിസ്‍ലേരി പടുത്തുയർത്തുന്നത്.
ഇറ്റാലിയൻ മുൻ ആർമി ജനറലായിരുന്ന ഫെലിസ് ബിസ്‍ലേരി തന്റെ പേരിൽ സ്ഥാപിച്ച കമ്പനിയാണ് പിന്നീട് ഇന്ത്യയിൽ ചരിത്രം കുറിച്ചത്. ലോകം മുഴുവൻ വ്യാപിച്ച തന്റെ ‘ഫെറോ–ചൈന ബിസ്‍ലേരി’ എന്ന ‘ആയുർവേദ ടോണിക്കി’നു വേണ്ട അസംസ്കൃത വസ്തുക്കൾ ലഭിക്കുന്നതിന് 1920–കളിലാണ് അദ്ദേഹം ഇന്ത്യയിൽ കമ്പനി സ്ഥാപിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഫെലിസ് ബിസ്‍ലേരിയുടെ മരുമകൻ ജനറൽ കസിയാന്ദ്ര ലോകമെങ്ങുമുള്ള തങ്ങളുടെ വ്യാപാരം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായി 1955–ൽ ഇന്ത്യയിലുമെത്തി. അന്ന് ഇന്ത്യയിലുണ്ടായിരുന്ന ഫൈബർ–ടെക്സ്റ്റൈൽസ് വിദഗ്ധനായ എൻജിനീയർ ഡോ. സീസറെ റോസിയുമൊത്താണ് അദ്ദേഹം ആദ്യമായി കുപ്പിവെള്ളം എന്ന ആശയം ഇവിടെ നടപ്പിൽ വരുത്തുന്നത്. വലിയ ഹോട്ടലുകളിലും ധനാഢ്യർക്കും മാത്രം പ്രാപ്യമായ ഒന്നായിരുന്നു ആ സമയത്ത് ഈ കുപ്പിവെള്ളം. വൈകാതെ ഇന്ത്യയിലെ ബിസിനസ് നഷ്ടമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്ന് വന്നതോടെ ബിസ്‍ലേരി കുടുംബം ഇത് വിറ്റൊഴിവാക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് 1969–ൽ രമേഷ് ചൗഹാൻ ഇത് വെറും നാലു ലക്ഷം രൂപയ്ക്ക് ഏറ്റെടുക്കുന്നത്. ഡോ. റോസി പാർലെ ഗ്രൂപ്പിൽ ഒരു ഡയറക്ടറായി മാറുകയും ലിംകയുടേതടക്കമുള്ള ഉത്പാദനത്തിൽ ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുകയും ചെയ്തിരുന്നു.
കുടുംബ സ്വത്തായി ലഭിച്ച വിഹിതത്തിൽ നിന്ന് കുപ്പിവെള്ള വ്യവസായം ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ ചൗഹാന് ഏറ്റവും ആകർഷകമായി തോന്നിയത് ബിസ്‍ലേരി എന്ന പേരായിരുന്നു. പിന്നീട് തന്റെ ഉടമസ്ഥതയിലുള്ള പാർലെ ഗ്രൂപ്പിനെ അദ്ദേഹം ബിസ്‍ലേരിയുടെ പേരിലേക്ക് മാറ്റുകയും ചെയ്തു. എന്തായിരുന്നു രമേഷ് ചൗഹാന്റെ വിജയ രഹസ്യം? ഇന്ത്യക്കാർ കൂടുതലായി യാത്ര ചെയ്തു തുടങ്ങിയിരിക്കുന്നു എന്നും അവർക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് സാധ്യതയുണ്ട് എന്നു മനസിലാക്കിയതുമാണ് വിദേശികൾ ഉപേക്ഷിച്ചു പോയ ഒരു മേഖലയിലേക്ക് തിരിയാൻ ചൗഹാനെ പ്രേരിപ്പിച്ചത്. സമ്പന്ന കുടുംബങ്ങളിൽ മാത്രമല്ല, ഇന്ത്യയിൽ മധ്യവർത്തി കുടുംബങ്ങൾ വളർന്നു വരുന്നു എന്നതും അദ്ദേഹത്തിന്റെ തീരുമാനത്തിനു പിന്നിലുള്ള കാരണമായിരുന്നു. ചെറിയ മുതൽ മുടക്കിൽ ആരംഭിച്ച തംസ് അപ്പ് 60 ദശലക്ഷം ഡോളറിന് വിൽക്കാനും നാലു ലക്ഷം രൂപയ്ക്ക് വാങ്ങിയ ബിസ്‍ലേരി അഞ്ചു ദശകമായി ഇന്ത്യൻ കുപ്പിവെള്ള വിപണി ഭരിക്കാനും ഇപ്പോൾ 8,000 കോടി വിലമതിക്കുന്ന കമ്പനിയായി മാറ്റാനും ചൗഹാന് സാധിച്ചു എന്നത് ചില്ലറക്കാര്യമല്ല. ബിസ്‍ലേരി കമ്പനിയെ പുതിയ മേഖലകളിലേക്ക് വ്യാപിപ്പിച്ച് ജയന്തി ചൗഹാൻ ഈ കുടുംബ ബിസിനസ് മറ്റൊരു തരത്തിൽ മുന്നോട്ടു കൊണ്ടുപോകാനുള്ള സാധ്യതയാണ് ഇപ്പോൾ നിലനിൽക്കുന്നത്.
English Sumamry: After Initial Reluctance, Now Billionaire Ramesh Chauhan's Daughter Jayanti to Lead Bisleri?