പാലക്കാട് ∙ നിർമാണമേഖലയുടെ ആവശ്യമനുസരിച്ചു മലബാർ സിമന്റ്സ് പ്ലാസ്റ്ററിങ് മിക്സും സിമന്റ് കട്ടകൾ നിർമിക്കാനുള്ള വൺഡേ സ്ട്രെങ്ത് സിമന്റും വിപണിയിലിറക്കുന്നു. കെട്ടിടങ്ങൾക്കുള്ള പ്ലാസ്റ്റർ, ഡ്രൈമിക്സ് എന്ന പേരിൽ അടുത്ത ദിവസം കെ‍ാച്ചിയിൽ മന്ത്രി പി.രാജീവ് വിപണിയിലിറക്കും. സിമന്റും മണലും നിശ്ചിത അളവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ നിർമാണമേഖലയുടെ ആവശ്യമനുസരിച്ചു മലബാർ സിമന്റ്സ് പ്ലാസ്റ്ററിങ് മിക്സും സിമന്റ് കട്ടകൾ നിർമിക്കാനുള്ള വൺഡേ സ്ട്രെങ്ത് സിമന്റും വിപണിയിലിറക്കുന്നു. കെട്ടിടങ്ങൾക്കുള്ള പ്ലാസ്റ്റർ, ഡ്രൈമിക്സ് എന്ന പേരിൽ അടുത്ത ദിവസം കെ‍ാച്ചിയിൽ മന്ത്രി പി.രാജീവ് വിപണിയിലിറക്കും.

സിമന്റും മണലും നിശ്ചിത അളവിൽ ചേർത്താണു സാധാരണ പ്ലാസ്റ്ററിങ് (തേപ്പ്) ചെയ്യുന്നത്. മണൽക്ഷാമം രൂക്ഷമായതിനാൽ പാറപ്പെ‍ാടിയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഗുണമുള്ള പാറപ്പൊടി ലഭിക്കാത്തതിൽ പ്ലാസ്റ്ററിങ് പലപ്പേ‍ാഴും ദിവസങ്ങൾക്കുള്ളിൽ തകരാറിലാകുന്ന സ്ഥിതിയുണ്ട്. ഗുണമേന്മയുള്ള മണൽ സംസ്കരിച്ച്, ഈർപ്പം പൂർണമായി നീക്കി, കൃത്യമായ അളവിൽ സിമന്റ് കലർന്നുവെന്ന് യന്ത്രപരിശേ‍ാധനയിൽ ഉറപ്പുവരുത്തിയാണു ഡ്രൈമിക്സ് ഉൽപാദിപ്പിക്കുന്നതെന്നു മലബാ‍ർ സിമന്റ്സ് അധികൃതർ അറിയിച്ചു. ആവശ്യത്തിനു വെള്ളം ചേർത്താൽ എളുപ്പത്തിൽ തേപ്പുപണി നടത്താം. 40 കിലേ‍ാഗ്രാം ബാഗിന് 550 രൂപയാണു വില. ഒരു ബാഗ് കെ‍ാണ്ടു 17 ചതുരശ്രയടി തേപ്പു നടത്താം.

ADVERTISEMENT

‘വേഗ’ എന്ന പേരിൽ അടുത്ത മാസം വിപണിയിലിറക്കുന്ന വൺഡേ സ്ട്രെങ്ത് സിമന്റ് കോൺക്രീറ്റ് ബ്രിക്സ്, ഹേ‍ാളേ‍ാബ്രിക്സ് എന്നിവ നിർമിക്കുന്നതിനും തറയിൽ ടൈലിടാനും ഉപയോഗിക്കാം. ഒരു ദിവസംകെ‍ാണ്ട് (വൺഡേ സ്ട്രെങ്ത്) ഉറയ്ക്കുമെന്നതാണു പ്രത്യേകത. കൂടുതൽ പുതിയ ഉൽപന്നങ്ങൾ നിർമിക്കുമെന്നു മലബാർ സിമന്റ്സ് മാനേജിങ് ഡയറക്ടർ കെ.ഹരികുമാർ പറഞ്ഞു. 

Show comments