കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ സെസ്; പിരിച്ചതിന്റെ ഒന്നര മടങ്ങ് വിനിയോഗിച്ച് കേരളം
ന്യൂഡൽഹി∙ കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ സെസ് ആയി പിരിച്ചെടുത്ത തുകയെക്കാൾ കൂടുതൽ ക്ഷേമത്തിനായി വിനിയോഗിച്ച ഏക സംസ്ഥാനമായി കേരളം. 10 ലക്ഷത്തിന് മുകളിൽ ചെലവ് വരുന്ന വീടുകൾക്കും 10 ലക്ഷത്തിന് താഴെയുള്ള എല്ലാ വാണിജ്യ നിർമാണ പ്രവർത്തനങ്ങൾക്കും ചുമത്തുന്നതാണ് ഈ സെസ്. 2741 കോടി രൂപയാണ് സെസ് ആയി

ന്യൂഡൽഹി∙ കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ സെസ് ആയി പിരിച്ചെടുത്ത തുകയെക്കാൾ കൂടുതൽ ക്ഷേമത്തിനായി വിനിയോഗിച്ച ഏക സംസ്ഥാനമായി കേരളം. 10 ലക്ഷത്തിന് മുകളിൽ ചെലവ് വരുന്ന വീടുകൾക്കും 10 ലക്ഷത്തിന് താഴെയുള്ള എല്ലാ വാണിജ്യ നിർമാണ പ്രവർത്തനങ്ങൾക്കും ചുമത്തുന്നതാണ് ഈ സെസ്.
2741 കോടി രൂപയാണ് സെസ് ആയി കേരളത്തിനു ലഭിച്ചതെങ്കിൽ 4,400 കോടി രൂപയാണ് (ഏകദേശം 160%) ചെലവഴിച്ചത്. രണ്ടാമതുള്ള ഒഡീഷ പിരിഞ്ഞുകിട്ടിയ തുകയുടെ 84.7 ശതമാനമാണ് വിനിയോഗിച്ചത്. തൊട്ടുപിന്നാലെ മധ്യപ്രദേശ് (78.3%), യുപി (76.5%), ഛത്തീസ്ഗഡ് (75.2%) എന്നീ സംസ്ഥാനങ്ങളാണ്. അസം (18.7%), ആന്ധ്രപ്രദേശ് (22.3%), ഗുജറാത്ത് (27.1%) എന്നിവയാണ് പിന്നിൽ.
കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നികുതി പിരിക്കുന്നത് സംസ്ഥാന തൊഴിൽ വകുപ്പാണ്. 1996ലെ ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്‌ഷൻ വെൽഫെയർ സെസ് നിയമമാണ് ഇതിന് ബാധകമാകുന്നത്. കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിന്റെ ആവശ്യങ്ങൾക്കായാണ് കേരളം പിരിച്ചെടുക്കുന്ന തുക വിനിയോഗിക്കുന്നത്.