‘ബുൾ തരംഗ’ത്തിന്റെ തുടക്കം
ഇനി കണക്കുകളുടെ കാലമാണ്. കടന്നുപോയ സാമ്പത്തിക വർഷത്തെ കണക്കെടുപ്പിന്റെ കാലം. കമ്പനികളിൽനിന്നുള്ള ലാഭനഷ്‌ടക്കണക്കുകളുടെ പ്രവാഹം ഏതാനും ആഴ്‌ചകളിലുടനീളമുണ്ടാവും. ഓഹരി വിപണിക്ക് ഏറ്റവും താൽപര്യമുള്ള കണക്കുകളാണ് ഇവ. അതുകൊണ്ടുതന്നെ വിപണിയുടെ സമീപകാല ഗതിവിഗതികൾ ഈ കണക്കുകളെ ആശ്രയിച്ചായിരിക്കും. ഐടി

ഇനി കണക്കുകളുടെ കാലമാണ്. കടന്നുപോയ സാമ്പത്തിക വർഷത്തെ കണക്കെടുപ്പിന്റെ കാലം. കമ്പനികളിൽനിന്നുള്ള ലാഭനഷ്‌ടക്കണക്കുകളുടെ പ്രവാഹം ഏതാനും ആഴ്‌ചകളിലുടനീളമുണ്ടാവും. ഓഹരി വിപണിക്ക് ഏറ്റവും താൽപര്യമുള്ള കണക്കുകളാണ് ഇവ. അതുകൊണ്ടുതന്നെ വിപണിയുടെ സമീപകാല ഗതിവിഗതികൾ ഈ കണക്കുകളെ ആശ്രയിച്ചായിരിക്കും.
ഐടി വ്യവസായത്തിലെ രണ്ടു പ്രമുഖ കമ്പനികളുടെയും സ്വകാര്യ ബാങ്കുകളിൽ ഒന്നാം സ്‌ഥാനക്കാരായ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെയും പ്രവർത്തന ഫലങ്ങളാണ് ആദ്യമെത്തുന്നത്. ടിസിഎസ് 12നു ഫലം പ്രഖ്യാപിക്കും; ലാഭവീതം സംബന്ധിച്ച തീരുമാനവുമുണ്ടാകും. ഇൻഫോസിസ് ലാഭവീത തീരുമാനത്തോടൊപ്പം പ്രവർത്തന ഫലവും 13നു പ്രഖ്യാപിക്കുന്നു. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ പ്രവർത്തന ഫലം 15നു ലഭ്യമാകും.
ചില കമ്പനികളിൽനിന്നു മെച്ചപ്പെട്ട പ്രവർത്തന ഫലമാണു പ്രതീക്ഷിക്കുന്നതെങ്കിലും ഐടി വ്യവസായത്തിൽനിന്നുള്ള ആകമാന കണക്കുകൾ സംബന്ധിച്ചു വിപണിക്ക് ആശങ്കയുണ്ട്. യുഎസിലെയും യൂറോപ്പിലെയും മോശമായ സാമ്പത്തികസ്‌ഥിതിയുടെ പ്രതിഫലനം ഈ കണക്കുകളിലുണ്ടാകാമെന്നതാണു കാരണം. അതേസമയം, ബാങ്കിങ് മേഖലയിൽനിന്നുള്ള കണക്കുകൾ വിപണിക്ക് ആവേശമേകുന്നതാകും എന്നാണു പ്രതീക്ഷ. വാണിജ്യ ബാങ്കുകളുടെ അറ്റാദായത്തിലെ വാർഷികാടിസ്‌ഥാനത്തിലുള്ള ശരാശരി വർധന 40 – 45 ശതമാനമായിരിക്കുമെന്ന് അനുമാനിക്കുന്നു. അറ്റ പലിശ വരുമാനത്തിലെ വർധനയും കിട്ടാക്കടത്തിലെ കുറവും ബാങ്കുകളിൽനിന്നുള്ള കണക്കുകളെ ശ്രദ്ധേയമാക്കും. വാഹന നിർമാണ മേഖലയിൽനിന്നുള്ള കണക്കുകളിലും പ്രതീക്ഷയുണ്ട്.
ഉപഭോക്‌തൃ വില സൂചികയെ അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിന്റെ നിരക്ക്, വ്യവസായോൽപാദന നിരക്ക് എന്നിവയുടെ ഏറ്റവും ഒടുവിലെ നിലവാരം എത്രയെന്ന് ഈ ആഴ്‌ച അറിയാം. സമ്പദ്‌വ്യവസ്‌ഥയുമായി ബന്ധപ്പെട്ട സുപ്രധാന സൂചികകളെന്ന നിലയിൽ ഇവയ്‌ക്കു വിപണി കൽപിക്കുന്ന പ്രാധാന്യം വലുതാണ്.
മൂന്നു ദിവസങ്ങളിലൊതുങ്ങിയ വ്യാപാരമായിരുന്നിട്ടും വലിയ അളവിലുള്ള പ്രസരിപ്പാണു കഴിഞ്ഞ ആഴ്‌ച വിപണിയിൽ പ്രകടമായത്. വായ്‌പ നിരക്കിന്റെ തൽസ്‌ഥിതി തുടരാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനവും ആഗോള വിപണികളിലെ മെച്ചപ്പെട്ട സാഹചര്യങ്ങളുമാണു പ്രസരിപ്പിനു പ്രചോദനമായത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി സെൻസെക്‌സ് വീണ്ടെടുത്തത് 2219.25 പോയിന്റാണ്. അതായത് 3.85%. നിക്ഷേപകരുടെ ആസ്‌തിമൂല്യത്തിൽ 10.43 ലക്ഷം കോടി രൂപയുടേതാണു വർധന.
വിദേശ ധനസ്‌ഥാപനങ്ങളുടെ പിന്തുണ ക്രമേണയാണെങ്കിലും മെച്ചപ്പെടുന്നുണ്ട്. കേന്ദ്ര ബാങ്കുകളുടെ പലിശ നയത്തിൽ അയവു പ്രതീക്ഷിക്കാവുന്ന അവസ്‌ഥയുമെത്തി. അദാനി ഓഹരികളോടുള്ള അയിത്തം ഏറെക്കുറെ പഴങ്കഥയാകുകയും ചെയ്‌തു. ഇനി മുന്നേറ്റത്തിന്റേതായിരിക്കുമെന്നു ന്യായമായും കരുതാവുന്ന സാഹചര്യം. ‘ബുൾ തരംഗ’ത്തിന്റെ തുടക്കമെന്നു സാങ്കേതിക വിദഗ്‌ധരുടെ ഭാഷയിൽ വിശേഷിപ്പിക്കാവുന്ന കാലാവസ്‌ഥ.
കഴിഞ്ഞ ആഴ്‌ച നിഫ്‌റ്റി 17,600 പോയിന്റ് പിന്നിടുന്നതു കണ്ടു. നിഫ്‌റ്റി ‘ക്ലോസ്’ ചെയ്‌തതു 17,599.15 പോയിന്റിൽ. ഇതോടെ ഒന്നു വ്യക്‌തമായി: പിന്തുണയുടെ നിലവാരം ഉയർന്നിരിക്കുന്നു. നിഫ്‌റ്റി 17,200 – 17,300 പോയിന്റിനു താഴേക്കുപോകാനുള്ള സാധ്യതയാണ് ഇല്ലാതായിരിക്കുന്നത്. 17,650 – 17,750 നിലവാരത്തിൽ ഉയർച്ചയ്‌ക്കു പ്രതിബന്ധമുണ്ടാകുമെന്നും അനുമാനിക്കണം. ഒന്നുറപ്പ്: വിപണി 18,000 പോയിന്റ് വീണ്ടെടുക്കുന്ന ദിവസം ഒട്ടും അകലെയല്ല.