കൊച്ചി ∙ 1000 ചെറുകിട സംരംഭങ്ങളെ 4 വർഷത്തിനുള്ളിൽ ശരാശരി 100 കോടി രൂപ വീതം വിറ്റുവരവുള്ള യൂണിറ്റുകളായി ഉയർത്താൻ ലക്ഷ്യമിട്ടു വ്യവസായ വകുപ്പു നടപ്പാക്കുന്ന ‘എംഎസ്എംഇ സ്കെയിൽ അപ് മിഷൻ’ അഥവാ ‘മിഷൻ 1000’ പദ്ധതിക്കും സംരംഭക വർഷം 2.0 പദ്ധതിക്കും തുടക്കം. കേരളം വ്യവസായങ്ങൾക്കു പറ്റിയ ഇടമല്ലെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ 1000 ചെറുകിട സംരംഭങ്ങളെ 4 വർഷത്തിനുള്ളിൽ ശരാശരി 100 കോടി രൂപ വീതം വിറ്റുവരവുള്ള യൂണിറ്റുകളായി ഉയർത്താൻ ലക്ഷ്യമിട്ടു വ്യവസായ വകുപ്പു നടപ്പാക്കുന്ന ‘എംഎസ്എംഇ സ്കെയിൽ അപ് മിഷൻ’ അഥവാ ‘മിഷൻ 1000’ പദ്ധതിക്കും സംരംഭക വർഷം 2.0 പദ്ധതിക്കും തുടക്കം. 

കേരളം വ്യവസായങ്ങൾക്കു പറ്റിയ ഇടമല്ലെന്നു പ്രചരിപ്പിക്കുന്നത് ഇവിടെ നിക്ഷേപം നടത്തിയവരും വ്യവസായികളും അല്ലെന്നു പദ്ധതികൾ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എയർബസ്, നിസാൻ, ടെക് മഹീന്ദ്ര, ടോറസ് പോലുള്ള ബഹുരാഷ്ട്ര കമ്പനികൾ കേരളത്തിൽ നിക്ഷേപം നടത്താൻ തയാറായി. പിരിച്ചുവിടലും ലോക്ക് ഔട്ടും അടച്ചു പൂട്ടലും ഇല്ലാത്ത തൊഴിൽ സംസ്കാരം കേരളത്തിലുണ്ട്. പ്രതിസന്ധികളെ അതിജീവിച്ച് ആഭ്യന്തര ഉൽപാദനം 12% ആയി ഉയർത്താൻ കേരളത്തിനു കഴിഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് സൗഹൃദ സംസ്ഥാനമായി കേരളം മാറി. ഈ യാഥാർഥ്യം ചിലർ കാണുന്നില്ല. കൊച്ചി - ബെംഗളൂരു വ്യവസായ ഇടനാഴി പദ്ധതി വഴി 10,000 കോടി രൂപയുടെ നിക്ഷേപം സാധ്യമാക്കാനാണ് ശ്രമമെന്നും ഇതുവഴി 22,000 തൊഴിലവസരങ്ങൾ പ്രത്യക്ഷമായും 80,000 തൊഴിലവസരങ്ങൾ പരോക്ഷമായും സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

‘മിഷൻ 1000’ പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന യൂണിറ്റുകൾക്കു മൂലധന നിക്ഷേപ സബ്സിഡി, പ്രവർത്തന മൂലധന വായ്പയുടെ പലിശ സബ്സിഡി, ടെക്നോളജി നവീകരണത്തിനു സഹായം, ഗുണനിലവാര സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള സഹായം തുടങ്ങിയവ ഉറപ്പു വരുത്തുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി പി.രാജീവ് പറഞ്ഞു. സ്ഥലത്തിന്റെയും വായ്പയുടെയും ലഭ്യത സംബന്ധിച്ചാണു പല സംരംഭകരും ആശങ്കപ്പെടുന്നതെന്നു മിഷൻ 1000 പോർട്ടലും സെൽഫി പോയിന്റ് യൂട്യൂബ് ചാനലും ഉദ്ഘാടനം ചെയ്ത  മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.  സ്ഥല ലഭ്യത വർധിപ്പിക്കുന്നതിനായി നിലവിലെ വ്യവസായ പാർക്കുകളിൽ ബഹുനില കെട്ടിടങ്ങൾ നിർമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി എം.ബി.രാജേഷ് പ്രസംഗിച്ചു.