നികുതിച്ചൂടിൽ ഉരുകി
കൊച്ചി ∙ ഇഷ്ടിക അടുക്കും പോലെ ഒന്നിനു പിറകെ മറ്റൊന്നായി പലവിധ നികുതി – ലൈസൻസ് നിരക്കു വർധന, ഒപ്പം നിർമാണ വസ്തുക്കളുടെ ഭീമമായ വിലക്കയറ്റവും. നിർമാണച്ചെലവിൽ ഉണ്ടായ വർധന 30 – 40 %. റിയൽ എസ്റ്റേറ്റ് ബിൽഡർമാർ ഉരുകുന്നത് വിലക്കയറ്റത്തിന്റെ അത്യുഷ്ണത്തിൽ. 1000 ചതുരശ്ര അടി നിർമാണത്തിന് ഏകദേശം 20 ലക്ഷം രൂപ

കൊച്ചി ∙ ഇഷ്ടിക അടുക്കും പോലെ ഒന്നിനു പിറകെ മറ്റൊന്നായി പലവിധ നികുതി – ലൈസൻസ് നിരക്കു വർധന, ഒപ്പം നിർമാണ വസ്തുക്കളുടെ ഭീമമായ വിലക്കയറ്റവും. നിർമാണച്ചെലവിൽ ഉണ്ടായ വർധന 30 – 40 %. റിയൽ എസ്റ്റേറ്റ് ബിൽഡർമാർ ഉരുകുന്നത് വിലക്കയറ്റത്തിന്റെ അത്യുഷ്ണത്തിൽ. 1000 ചതുരശ്ര അടി നിർമാണത്തിന് ഏകദേശം 20 ലക്ഷം രൂപ മതിയാകുമായിരുന്ന സ്ഥാനത്ത് ഇപ്പോൾ വേണ്ടിവരുന്നത് 25 – 27 ലക്ഷം രൂപ. നിർമാണ മേഖലയിലെ വിലക്കയറ്റം പലവിധ പ്രതിസന്ധികളാണു സൃഷ്ടിക്കുന്നത്. പുതിയ നിക്ഷേപങ്ങളും തൊഴിൽ ലഭ്യതയും കുറയും. മറ്റു ബിസിനസ് മേഖലകളിലും പ്രതിഫലനം സ്വാഭാവികം.
‘അന്യായ’ വില
സ്ഥലത്തിന്റെ ന്യായ വിലയിലുണ്ടായ വർധന 20 %. ന്യായവില വർധനയ്ക്ക് ആനുപാതികമായി സ്റ്റാംപ് ഡ്യൂട്ടിയും റജിസ്ട്രേഷൻ ഫീസും വർധിച്ചു. കെട്ടിട നിർമാണത്തിനുള്ള അപേക്ഷ ഫീസ് വർധന 35 ഇരട്ടിയോളം. പെർമിറ്റ് ഫീസ് വർധിച്ചത് 15.5 ഇരട്ടി മുതൽ 20 ഇരട്ടി വരെ. സ്ഥലത്തിന്റെ ന്യായ വില, കെട്ടിട നിർമാണത്തിനുള്ള അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ്, പരിശോധനാ ഫീസ് എന്നിങ്ങനെ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട ചെലവുകളും ഗണ്യമായി ഉയർന്നു . നിർമാണ സാമഗ്രികളുടെ വിലക്കയറ്റം സൃഷ്ടിക്കുന്ന പ്രതിസന്ധി ഇതിനു പുറമെ. കമ്പി വില കിലോഗ്രാമിനു 45 – 50 രൂപയിൽ നിന്ന് ശരാശരി 80 രൂപയെന്ന നിരക്കിൽ എത്തിയിട്ടു മാസങ്ങളായി. ക്വാറി ഉൽപന്നങ്ങൾക്ക് 25 – 35 % വില വർധിച്ചു. മെറ്റൽ, എം സാൻഡ്, പി സാൻഡ്, സിമന്റ് കട്ട എന്നിവയ്ക്കെല്ലാം വില ഉയരങ്ങളിലാണ്. പരിസ്ഥിതി നിയമങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മൂലം 60 ശതമാനം ക്വാറികളും പ്രവർത്തനം അവസാനിപ്പിച്ചു കഴിഞ്ഞു. അതോടെ, ലഭ്യത കുറഞ്ഞു.
അസാധാരണ പ്രതിസന്ധി
വിലക്കയറ്റം അസാധാരണമായ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നതെന്ന ആശങ്കയാണു ക്രെഡായ് കേരള ചെയർമാൻ എം.എ.മെഹബൂബും ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ ജോളി വർഗീസും ഉൾപ്പെടെ റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവർ പങ്കിടുന്നത്. ഭവന വായ്പ പലിശ നിരക്കുകൾ ഉയർന്നു നിൽക്കുന്നതിനാൽ ഭൂരിപക്ഷം പേർക്കും വിലവർധന താങ്ങുക എളുപ്പമല്ല. ഫ്ലാറ്റ്, വില്ല വിലകൾ ഉയരുന്നതു വിദേശ മലയാളികളുടെ വാങ്ങൽ തീരുമാനത്തെയും സ്വാധീനിച്ചേക്കാം.