സ്വർണം പവന് 45,320 രൂപ
മനോരമ ലേഖിക കണ്ണൂർ∙ സ്വർണവില റെക്കോർഡിൽ. ഇന്നലെ പവന് 440 രൂപ ഉയർന്നതോടെ വില 45,320 രൂപയായി. ഗ്രാമിന് 55 രൂപ ഉയർന്ന് 5665 രൂപയിലെത്തി. 45,000 രൂപയിലെത്തിയ വില കഴിഞ്ഞ ദിവസം 44320 രൂപയിലേക്കു കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയിൽ 2045 ഡോളർ നിലവാരത്തിലേക്കു വില ഉയർന്നതാണു സംസ്ഥാനത്തും പ്രതിഫലിച്ചത്. ഈ

കണ്ണൂർ∙ സ്വർണവില റെക്കോർഡിൽ. ഇന്നലെ പവന് 440 രൂപ ഉയർന്നതോടെ വില 45,320 രൂപയായി. ഗ്രാമിന് 55 രൂപ ഉയർന്ന് 5665 രൂപയിലെത്തി. 45,000 രൂപയിലെത്തിയ വില കഴിഞ്ഞ ദിവസം 44320 രൂപയിലേക്കു കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയിൽ 2045 ഡോളർ നിലവാരത്തിലേക്കു വില ഉയർന്നതാണു സംസ്ഥാനത്തും പ്രതിഫലിച്ചത്.
ഈ വർഷം ഇതുവരെ പവന് 4960 രൂപയാണു കൂടിയത്. വെള്ളി വില കിലോഗ്രാമിനു 81800 രൂപയായി ഉയർന്നു. വൻകിട നിക്ഷേപകരും രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളും സ്വർണം വാങ്ങുന്നതു തുടരുന്നതാണ് വില കൂടാനുള്ള കാരണം. ചെറിയ തോതിലുള്ള ലാഭമെടുപ്പിനപ്പുറത്തേക്ക് സ്വർണനിക്ഷേപം വിറ്റഴിക്കാൻ വൻകിട നിക്ഷേപകർ തയാറാകുന്നില്ല. കേരളത്തിൽ ഉത്സവ–വിവാഹ സീസണായതിനാൽ കൂടുതൽ ആളുകൾ സ്വർണം വാങ്ങുന്നുണ്ട്.
അതേസമയം, 2022 ഏപ്രിൽ മുതൽ 2023 ഫെബ്രുവരി വരെ ഇന്ത്യയിലെ സ്വർണ ഇറക്കുമതി 600 ടണ്ണായി കുറഞ്ഞു. 800- 900 ടൺ സ്വർണമായിരുന്നു കഴിഞ്ഞ വർഷങ്ങളിലെ ശരാശരി ഇറക്കുമതി. വില കുതിച്ചുയരുന്നതിനാൽ ഉപയോക്താക്കൾ കൂടുതൽ സ്വർണം വിൽക്കുന്നതും ഇറക്കുമതി കുറയാൻ കാരണമാകുന്നുണ്ട്.