‘ഇഗ്നൈറ്റ്’ വഴി 150 പേർക്ക് ഐടി രംഗത്ത് തൊഴിൽ
തിരുവനന്തപുരം∙ സംസ്ഥാനത്തെ 3 പ്രധാന ഐടി പാർക്കുകളായ തിരുവനന്തപുരം ടെക്‌നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നിവിടങ്ങളിലെ കമ്പനികളുമായി സഹകരിച്ചു നടപ്പാക്കിയ ഇഗ്നൈറ്റ് ഇന്റേൺഷിപ് പദ്ധതി വിജയം. കഴിഞ്ഞ ബാച്ചിലെ 175 പേരിൽ 150 പേർക്ക് വിവിധ ഐടി സ്ഥാപനങ്ങളിൽ ജോലി

തിരുവനന്തപുരം∙ സംസ്ഥാനത്തെ 3 പ്രധാന ഐടി പാർക്കുകളായ തിരുവനന്തപുരം ടെക്‌നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നിവിടങ്ങളിലെ കമ്പനികളുമായി സഹകരിച്ചു നടപ്പാക്കിയ ഇഗ്നൈറ്റ് ഇന്റേൺഷിപ് പദ്ധതി വിജയം. കഴിഞ്ഞ ബാച്ചിലെ 175 പേരിൽ 150 പേർക്ക് വിവിധ ഐടി സ്ഥാപനങ്ങളിൽ ജോലി ലഭിച്ചു. 2022 ഓഗസ്റ്റിൽ ആരംഭിച്ച പരിശീലന പരിപാടിയിൽ 175 പേരാണ് പങ്കെടുത്തത്. വിവിധ കമ്പനികൾ ഉദ്യോഗാർഥികളെ ഏറ്റെടുക്കുന്നതിന്റെ അവസാന ഘട്ടത്തിലായതിനാൽ അവശേഷിക്കുന്നവർക്കും ജോലി ഉറപ്പാണ്.
ഇന്റേൺഷിപ്പിലൂടെ സ്‌കിൽ ഡവലപ്മെന്റ് കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. ടെക്നോപാർക്കിനാണ് പരിശീലന പരിപാടിയുടെ ചുമതല. 6 മാസം നീണ്ട കാലയളവിൽ പ്രതിമാസം 5,000 രൂപ വരെ സർക്കാർ വിഹിതമായും, കുറഞ്ഞത് ഇതേ തുക തന്നെ ഇന്റേൺഷിപ് നൽകുന്ന സ്ഥാപനവും ഉദ്യോഗാർഥിക്ക് സ്റ്റൈപൻഡ് ആയി നൽകി. ബിരുദം നേടിയവരും അവസാന സെമസ്റ്റർ പരീക്ഷാഫലം കാത്തിരുന്ന വിദ്യാർഥികളുമാണ് ഇന്റേൺഷിപ്പിന് അവസരം തേടിയത്. പദ്ധതിയുടെ അടുത്ത എഡിഷൻ വൈകാതെ ആരംഭിക്കും.
കേരളത്തിൽ ഐടി മേഖലയിലേക്ക് കൂടുതൽ ചെറുപ്പക്കാരെ കൊണ്ടുവരികയെന്ന ലക്ഷ്യം ഈ പദ്ധതിക്ക് പിന്നിലുണ്ട്. അടുത്ത ബാച്ചിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. പദ്ധതി വിഹിതവും വർധിപ്പിച്ചു.’
വി.ശ്രീകുമാർ, സെക്രട്ടറി, ജി ടെക്
ഇന്റേൺഷിപ്പിൽ പങ്കെടുത്തവർ
ടെക്‌നോപാർക്ക്– 23
ഇൻഫോപാർക്ക്–40
സൈബർപാർക്ക്– 56
സ്റ്റാർട്ടപ് മിഷനിലുള്ള വിവിധ കമ്പനികൾ –41
കാഫിറ്റ്(കാലിക്കറ്റ് ഫോറം ഫോർ ഐടി)–13
ജിടെക്ക്– 2