ഫസ്റ്റ് റിപ്പബ്ലിക്കിനെ ജെപി മോർഗൻ ഏറ്റെടുത്തു
ന്യൂയോർക്ക് ∙ യുഎസിൽ പ്രതിസന്ധിയിലായ ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക് അധികൃതർ ഏറ്റെടുത്ത് ജെപി മോർഗനിൽ ലയിപ്പിച്ചു. 2 മാസത്തിനിടെ ഇവിടെ പ്രതിസന്ധിയിലായി വൻ ബാങ്കുകൾ ഏറ്റെടുക്കുന്ന മൂന്നാമത്തെ ബാങ്കാണിത്. സിലിക്കൺ വാലി ബാങ്കും സിഗ്നേച്ചർ ബാങ്കുമാണ് മറ്റുള്ളവ. 2008 ൽ വൻകിട ബാങ്കായ വാഷിങ്ടൻ മ്യൂച്വൽ

ന്യൂയോർക്ക് ∙ യുഎസിൽ പ്രതിസന്ധിയിലായ ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക് അധികൃതർ ഏറ്റെടുത്ത് ജെപി മോർഗനിൽ ലയിപ്പിച്ചു. 2 മാസത്തിനിടെ ഇവിടെ പ്രതിസന്ധിയിലായി വൻ ബാങ്കുകൾ ഏറ്റെടുക്കുന്ന മൂന്നാമത്തെ ബാങ്കാണിത്. സിലിക്കൺ വാലി ബാങ്കും സിഗ്നേച്ചർ ബാങ്കുമാണ് മറ്റുള്ളവ. 2008 ൽ വൻകിട ബാങ്കായ വാഷിങ്ടൻ മ്യൂച്വൽ തകർന്നപ്പോൾ ഏറ്റെടുത്തതും യുഎസിലെ ഏറ്റവും വലിയ ബാങ്കായ ജെപി മോർഗൻ ആയിരുന്നു.
ഇടപാടുകാരുടെ പ്രിയ ബാങ്കായിരുന്ന ഫസ്റ്റ് റിപ്പബ്ലിക് കുറച്ചുനാളായി പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞ മാസം 12 ബാങ്കുകൾ ചേർന്ന് 3000 കോടി ഡോളർ വായ്പ നൽകിയാണ് ബാങ്കിനെ പിടിച്ചുനിർത്തിയത്. ആസ്തികൾ വിറ്റും ജീവനക്കാരുടെ എണ്ണം കുറച്ചും രക്ഷപ്പെടാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് സർക്കാർ ഇടപെടൽ.