കൊച്ചി∙ സ്വകാര്യ വ്യവസായ എസ്റ്റേറ്റ് തുടങ്ങാൻ പ​ഞ്ചായത്ത് അനുമതി ആവശ്യമില്ലെന്നും വ്യവസായ വകുപ്പ് നേരിട്ട് അനുമതി നൽകുമെന്നുമുള്ള വാഗ്ദാനം വിശ്വസിച്ച് ചെല്ലുന്ന നിക്ഷേപകർ ഇളിഭ്യരാവുമെന്ന് ഉറപ്പ്. ഏതെങ്കിലും വ്യക്തിയോ തദ്ദേശ സ്ഥാപനമോ പരാതിയോ, എതിർപ്പോ ഉന്നയിച്ചാൽ ചർച്ച ചെയ്ത് പരിഹരിച്ചിട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സ്വകാര്യ വ്യവസായ എസ്റ്റേറ്റ് തുടങ്ങാൻ പ​ഞ്ചായത്ത് അനുമതി ആവശ്യമില്ലെന്നും വ്യവസായ വകുപ്പ് നേരിട്ട് അനുമതി നൽകുമെന്നുമുള്ള വാഗ്ദാനം വിശ്വസിച്ച് ചെല്ലുന്ന നിക്ഷേപകർ ഇളിഭ്യരാവുമെന്ന് ഉറപ്പ്. ഏതെങ്കിലും വ്യക്തിയോ തദ്ദേശ സ്ഥാപനമോ പരാതിയോ, എതിർപ്പോ ഉന്നയിച്ചാൽ ചർച്ച ചെയ്ത് പരിഹരിച്ചിട്ടു മാത്രമേ അനുമതി ലഭിക്കൂവെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് സ്വകാര്യ വ്യവസായ എസ്റ്റേറ്റ് തുടങ്ങാൻ 2022ലാണ്  ഉത്തരവിറങ്ങിയത്. കിൻഫ്രയുടേയും മറ്റും പാർക്കുകളിൽ ഉള്ളതു പോലെ അനുമതികൾ പാർക്ക് അധികൃതർക്ക് നേരിട്ട് നൽകാൻ കഴിയുമെന്നായിരുന്നു വാഗ്ദാനം. പക്ഷേ വിവരാവകാശ മറുപടിയിൽ ഇങ്ങനെപറയുന്നു–‘‘സ്വകാര്യ എസ്റ്റേറ്റ് സ്കീം 2022 അനുസരിച്ച് പഞ്ചായത്ത് അനുമതി വേണ്ട. പക്ഷേ വ്യവസായങ്ങൾ പ്രവർത്തിക്കാൻ തദ്ദേശ സ്ഥാപനത്തിന്റെ സഹകരണം അനിവാര്യമായതിനാൽ തദ്ദേശവാസികളുടേയോ തദ്ദേശ സ്ഥാപനത്തിന്റേയോ പരാതിയോ എതിർപ്പോ ഉള്ള പക്ഷം ചർച്ച ചെയ്ത് വിഷയം പരിഹരിച്ച് സർക്കാരിലേക്ക് റിപ്പോർട്ട് ലഭിച്ച ശേഷമേ ബിൽഡർ പെർമിറ്റ് അനുവദിക്കൂ.’’

ADVERTISEMENT

ഈ ചട്ടം അനുസരിച്ച് അനുമതി ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന് നിക്ഷേപകർ ചൂണ്ടിക്കാട്ടുന്നു. ഒരു വ്യക്തിയുടെ പരാതി മതി പദ്ധതി മുടങ്ങാൻ. ചർച്ച ചെയ്ത് പരിഹാരവും പിന്നീട് സർക്കാരിലേക്ക് റിപ്പോർട്ടും അനന്തമായി നീണ്ടു പോകാം. എതിർപ്പിന്റെ ഘട്ടം വരുന്നത് പണം മുടക്കി സ്ഥലം വാങ്ങി, പ്രാരംഭ പണികൾചെയ്ത ശേഷമാണ്. 

സ്വകാര്യ വ്യവസായ എസ്റ്റേറ്റിന് മിനിമം ഭൂമി 10 ഏക്കറും പരമാവധി 15 ഏക്കറുമാണ് അനുവദിച്ചിട്ടുള്ളത്. അതിലേറെ ഭൂമിയുടെ ഉടമസ്ഥതയ്ക്ക് ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് നൽകുമെന്ന് വാഗ്ദാനമുണ്ട്. ഇതിനകം 8 സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. നാലെണ്ണം പരിഗണനയിലുമാണ്.