താരതമ്യേന ചെലവുകുറഞ്ഞ ദീർഘകാല ആവർത്തന നിക്ഷേപം, ഉയർന്ന മൂലധന വളർച്ച, നികുതിയിളവുകളുടെ കാര്യത്തിൽ മുൻപന്തിയിൽ – ഏതു രീതിയിൽ നോക്കിയാലും ആകർഷണീയമാണ് എൻപിഎസ് അഥവാ നാഷനൽ പെൻഷൻ സിസ്റ്റം. ശമ്പളർക്കാർക്കും സ്വയംതൊഴിലുകാർക്കുമെല്ലാം ജോലിയിൽ നിന്നു വിരമിച്ചു വിശ്രമ ജീവിതത്തിലേക്കു കടക്കുമ്പോൾ നിശ്ചിത തുക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താരതമ്യേന ചെലവുകുറഞ്ഞ ദീർഘകാല ആവർത്തന നിക്ഷേപം, ഉയർന്ന മൂലധന വളർച്ച, നികുതിയിളവുകളുടെ കാര്യത്തിൽ മുൻപന്തിയിൽ – ഏതു രീതിയിൽ നോക്കിയാലും ആകർഷണീയമാണ് എൻപിഎസ് അഥവാ നാഷനൽ പെൻഷൻ സിസ്റ്റം. ശമ്പളർക്കാർക്കും സ്വയംതൊഴിലുകാർക്കുമെല്ലാം ജോലിയിൽ നിന്നു വിരമിച്ചു വിശ്രമ ജീവിതത്തിലേക്കു കടക്കുമ്പോൾ നിശ്ചിത തുക പെൻഷനായി ലഭിക്കുന്ന നിക്ഷേപാധിഷ്ഠിത പെൻഷൻ പദ്ധതിയാണിത്. കേന്ദ്ര സർക്കാർ ഏജൻസിയായ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണിത്. എൻപിഎസിന്റെ പ്രത്യേകതകളും പ്രയോജനങ്ങളും മനസ്സിലാക്കാം.

 സവിശേഷതകൾ

ADVERTISEMENT

18 നും 70 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരൻമാർക്ക് ചുരുങ്ങിയത് 1000 രൂപയുടെ ആദ്യ നിക്ഷേപവും തുടർന്ന് വർഷം തോറും 1000 രൂപയെങ്കിലും ആവർത്തന നിക്ഷേപം നടത്തിയും എൻപിഎസ് അക്കൗണ്ട് തുറക്കാം. വർഷത്തിൽ എപ്പോൾ വേണമെങ്കിലും 500 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം നടത്തുന്നതിന് ഉയർന്ന പരിധിയില്ല. പ്രവാസികൾക്കും എൻപിഎസിൽ അംഗങ്ങളാകാം. ബാങ്കുകൾ, പോസ്റ്റ്‌ഓഫിസ് തുടങ്ങിയവയിലാണ് അക്കൗണ്ട് തുറക്കേണ്ടത്. 

അംഗങ്ങൾ അടയ്ക്കുന്ന തുക വിപണിയിൽ മെച്ചപ്പെട്ട വരുമാനം ലഭിക്കുന്ന രീതിയിൽ നിക്ഷേപം നടത്തി കൈകാര്യം ചെയ്യുന്നതിന് എൽഐസി പെൻഷൻ ഫണ്ട്, എസ്ബിഐ പെൻഷൻ ഫണ്ട് തുടങ്ങി 7 പെൻഷൻ ഫണ്ട് മാനേജർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏത് പെൻഷൻ ഫണ്ട് തിരഞ്ഞെടുക്കണമെന്ന് അംഗങ്ങൾക്കു തീരുമാനിക്കാം.  നിക്ഷേപ വളർച്ചയെ അടിസ്ഥാനപ്പെടുത്തി ഫണ്ടുകളെ മാറ്റി തിരഞ്ഞെടുക്കുന്നതിനും അംഗങ്ങൾക്ക് സാധിക്കും. അംഗത്തിന് 60 വയസ്സ് തികയുമ്പോഴോ 60നു ശേഷം ചേർന്നവർ 3 വർഷം പൂർത്തിയാക്കുമ്പോഴോ ആണ്  നിക്ഷേപം പിൻവലിക്കാനായി വട്ടമെത്തുക. മൂലധന വളർച്ചയുൾപ്പെടെ കോർപ്പസ് തുകയുടെ 60% രൊക്കമായി പിൻവലിക്കുന്നതോടൊപ്പം 40% നിർബന്ധമായും ആന്യുവിറ്റി നിക്ഷേപമാക്കണം. 

ADVERTISEMENT

ജീവിതകാലം മുഴുവൻ ഒരേ തുക പെൻഷനായി ലഭിക്കുന്ന രീതിയിലോ, പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുമ്പോൾ മരണമടഞ്ഞാൽ മരണസമയത്തു നിക്ഷേപത്തുക ലഭിക്കുന്ന രീതിയിലോ, ഉടമയുടെ മരണശേഷം ജീവിതപങ്കാളിക്ക് തുടർന്നും പെൻഷൻ ലഭിക്കുന്ന രീതിയിലോ ആന്യുവിറ്റി തിരഞ്ഞെടുക്കാം. അക്കൗണ്ട് ഉടമ മരണമടഞ്ഞാൽ തുക അനന്തരാവകാശികൾക്കോ നോമിനിക്കോ ലഭിക്കും. അക്കൗണ്ട് തുടങ്ങി 5 വർഷത്തിനു ശേഷം വാർഷിക വരി അടയ്ക്കുന്നതു നിർത്തണമെന്നു തോന്നിയാൽ അക്കൗണ്ട് റദ്ദുചെയ്ത് 20% കോർപ്പസ് തുക രൊക്കമായി വാങ്ങാം. 80% ആന്യുവിറ്റിയിൽ നിക്ഷേപിച്ച് പെൻഷൻ തുകയായി കൈപ്പറ്റാം. 

ആദായനികുതി ഇളവുകൾ

ADVERTISEMENT

പഴയ നികുതി ഘടനയിൽ തുടരുന്നവർക്ക് അടയ്ക്കുന്ന പണം, ലഭിക്കുന്ന മൂലധന വളർച്ച, പിൻവലിക്കുന്ന തുക തുടങ്ങി 3 ഘട്ടങ്ങളിൽ നികുതിയിളവിന് അർഹതയുണ്ട്. മറ്റ് അനുവദനീയ നിക്ഷേപാവസരങ്ങൾക്കൊപ്പം ഒന്നര ലക്ഷം രൂപയുടെ പരിധിക്കുള്ളിൽ എൻപിഎസ് നിക്ഷേപത്തിന് ഇളവുകൾ ലഭിക്കും. എൻപിഎസിൽ മാത്രം 50,000 രൂപയുടെ അധിക ഇളവും ലഭിക്കും.

മൂലധന വളർച്ച നിരീക്ഷിക്കണം

അക്കൗണ്ട് വട്ടമെത്തുന്നതിനു മുൻപു നിക്ഷേപത്തുകയുടെ മൂലധന വളർച്ച തുടർച്ചയായി നിരീക്ഷിക്കണം. ഓഹരികൾ, സർക്കാർ കടപ്പത്രങ്ങൾ, കമ്പനികളുടെ ബോണ്ടുകൾ, ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾ തുടങ്ങിയവയിലാണ് നിക്ഷേപതുക വിന്യസിക്കുക. 

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

പരമാവധി കോർപ്പസ് തുക സമാഹരിക്കാനാണ് ലക്ഷ്യമിടേണ്ടത്. കോംപൗണ്ടിങ് മൂലധന വളർച്ച പ്രയോജനപ്പെടുത്തണമെങ്കിൽ എത്രയും നേരത്തെ തന്നെ എൻപിഎസ് അക്കൗണ്ട് തുറക്കാനും വീഴ്ച വരുത്താതെ തുടർച്ചയായി നിക്ഷേപം നടത്താനും ശ്രദ്ധിക്കണം. കോർപ്പസ് തുകയിൽ നിന്ന് അടിയന്തര ഘട്ടങ്ങളിലല്ലാതെ നിക്ഷേപം പിൻവലിക്കരുത്.