ന്യൂഡൽഹി∙ ഓൺലൈനായി ഭക്ഷണവും പലചരക്കും വാങ്ങുമ്പോൾ സ്വിഗി, സൊമാറ്റൊ എന്നിവയേക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് കേന്ദ്രസർക്കാർ പിന്തുണയുള്ള ഒഎൻഡിസി (ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ്) നിലവിൽ വിൽപന നടത്തുന്നത്. എന്നാൽ ഈ ഇളവ് തുടക്കത്തിൽ പ്രോത്സാഹനത്തിനു വേണ്ടിയാണെന്ന് ഒഎൻഡിസി സിഇഒ ടി.കോശി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഓൺലൈനായി ഭക്ഷണവും പലചരക്കും വാങ്ങുമ്പോൾ സ്വിഗി, സൊമാറ്റൊ എന്നിവയേക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് കേന്ദ്രസർക്കാർ പിന്തുണയുള്ള ഒഎൻഡിസി (ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ്) നിലവിൽ വിൽപന നടത്തുന്നത്. എന്നാൽ ഈ ഇളവ് തുടക്കത്തിൽ പ്രോത്സാഹനത്തിനു വേണ്ടിയാണെന്ന് ഒഎൻഡിസി സിഇഒ ടി.കോശി 'മനോരമ'യോടു പറഞ്ഞു. പേയ്ടിഎം, ഫോൺപേ പോലെയുള്ള കമ്പനികൾ വഴിയാണ് ഒഎൻഡിസി സേവനം ലഭിക്കുന്നത്. 

ഇത്തരം ഓരോ കമ്പനിയുടെയും പ്രതിദിനമുള്ള 2,000 ഇടപാടുകൾക്കാണ് ഒഎൻഡിസി 50 രൂപ വീതം ഡിസ്കൗണ്ട് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഡെലിവറി ചാർജും ഇല്ല.

ADVERTISEMENT

ഇളവിനായി നൽകുന്ന പണം സർക്കാർ ഖജനാവിൽ നിന്നല്ലെന്നും ടി.കോശി വ്യക്തമാക്കി. വിവിധ ബാങ്കുകൾ അടക്കമുള്ള പാർട്ണർമാരാണ് ഒഎൻഡിസിക്കുള്ള മൂലധനനിക്ഷേപം നടത്തിയിരിക്കുന്നത്. നിലവിൽ 180 കോടിയോളം രൂപ സമാഹരിച്ചിട്ടുണ്ട്. ഇതിൽ നിന്ന് മൂന്നോ നാലോ കോടി രൂപയാണ് തുടക്കത്തിലെ ഇളവിനായി മാറ്റിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരേ ഹോട്ടലിലെ, ഒരേ ഭക്ഷണത്തിന് സ്വിഗി പോലെയുള്ള പ്ലാറ്റ്ഫോമുകളിലെ വിലയും ഒഎൻഡിസിയിലെ വിലയും താരതമ്യം ചെയ്ത് ഒട്ടേറെപ്പേർ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പോസ്റ്റ് ഇട്ടിരുന്നു. ജനുവരിയിൽ ഒഎൻഡിസിയിലെ പ്രതിദിന ഓർഡർ 50 ആയിരുന്നത് മൂന്ന് മാസത്തിനുള്ളിൽ 20,000 ആയി. ഡിസംബറിൽ ഇത് 1 ലക്ഷം കടക്കും. വ്യാപാരികളുടെ എണ്ണം 36,000 ആയി. 

ADVERTISEMENT

ഒഎൻഡിസി എങ്ങനെ?

ADVERTISEMENT

യുപിഐ സേവനം ഗൂഗിൾ പേ, ഫോൺപേ വഴി ലഭിക്കുന്നു എന്നതുപോലെ സ്വകാര്യ കമ്പനികൾ വഴിയാണ് ഒഎൻഡിസിയും സേവനം നൽകുന്നത്. ഉദാഹരണത്തിന് പേയ്ടിഎം ആപ് തുറന്ന് മുകളിലെ സെർച് ബാറിൽ 'ONDC Store' എന്ന് സെർച് ചെയ്ത് ഇഷ്ട ഉൽപന്നം ഓർഡർ ചെയ്യാം.