ക്രെഡിറ്റ് കാർഡ് ഇടപാടിന് 20% ടിസിഎസ് ഇല്ല
ന്യൂഡൽഹി∙ വിദേശരാജ്യങ്ങളിൽ ഇന്ത്യക്കാർ നടത്തുന്ന 7 ലക്ഷം വരെയുള്ള ഇടപാടുകൾക്ക് 20% ടിസിഎസ്(സ്രോതസ്സിൽ നിന്നു ശേഖരിക്കുന്ന നികുതി) ഈടാക്കാനുള്ള തീരുമാനം കേന്ദ്രം പിൻവലിച്ചു. റിസർവ് ബാങ്കിന്റെ, ഉദാരവൽക്കരിച്ച പണമയയ്ക്കൽ പദ്ധതിയുടെ (ലിബറലൈസ്‌ഡ് റെമിറ്റൻസ് സ്കീം –എൽആർഎസ്) കീഴിലാക്കി വിദേശനാണ്യ

ന്യൂഡൽഹി∙ വിദേശരാജ്യങ്ങളിൽ ഇന്ത്യക്കാർ നടത്തുന്ന 7 ലക്ഷം വരെയുള്ള ഇടപാടുകൾക്ക് 20% ടിസിഎസ്(സ്രോതസ്സിൽ നിന്നു ശേഖരിക്കുന്ന നികുതി) ഈടാക്കാനുള്ള തീരുമാനം കേന്ദ്രം പിൻവലിച്ചു. റിസർവ് ബാങ്കിന്റെ, ഉദാരവൽക്കരിച്ച പണമയയ്ക്കൽ പദ്ധതിയുടെ (ലിബറലൈസ്‌ഡ് റെമിറ്റൻസ് സ്കീം –എൽആർഎസ്) കീഴിലാക്കി വിദേശനാണ്യ വിനിമയ ചട്ടം പരിഷ്കരിച്ചണ് സർക്കാർ ജൂലൈ ഒന്നു മുതൽ 20% ടിസിഎസ് എന്ന നിബന്ധന കൊണ്ടുവന്നത്.
വിനോദസഞ്ചാരികളുടെയും മറ്റും ചെലവിൽ കാര്യമായ വർധന വരുത്തുന്ന തീരുമാനം വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. സാമ്പത്തിക വർഷത്തിൽ 7 ലക്ഷം രൂപ വരെ വിദേശത്തു ചെലവാക്കിയാൽ, ചെലവാക്കുന്ന തുകയുടെ 20% നികുതി ഈടാക്കില്ലെന്നും ഈ വിഷയത്തിൽ ഇനി ആശയക്കുഴപ്പങ്ങളില്ലെന്നും ധനമന്ത്രാലയം ഇന്നലെ വിശദീകരിച്ചു. ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്കായി ചെലവാക്കുന്ന തുകയിൽ ഇളവു തുടരും.