സ്വർണം വിൽക്കാൻ എച്ച്‌യുഐഡി?
സ്വർണം വിൽക്കാൻ എച്ച്‌യുഐഡി വേണോ? വേണം, വ്യാപാരികൾക്കു മാത്രം. ഉപയോക്താക്കൾക്ക് തങ്ങളുടെ കൈവശമുള്ള പഴയ സ്വർണം വിറ്റു പണമാക്കി മാറ്റുന്നതിനോ പുതിയ ആഭരണമായി മാറ്റിയെടുക്കുന്നതിനോ ഗുണമേൻമാ മുദ്ര വേണമെന്നു നിർബന്ധമില്ല. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് എച്ച്‌യുഐഡി നിർബന്ധമാക്കിയിരിക്കുന്നത്

സ്വർണം വിൽക്കാൻ എച്ച്‌യുഐഡി വേണോ? വേണം, വ്യാപാരികൾക്കു മാത്രം. ഉപയോക്താക്കൾക്ക് തങ്ങളുടെ കൈവശമുള്ള പഴയ സ്വർണം വിറ്റു പണമാക്കി മാറ്റുന്നതിനോ പുതിയ ആഭരണമായി മാറ്റിയെടുക്കുന്നതിനോ ഗുണമേൻമാ മുദ്ര വേണമെന്നു നിർബന്ധമില്ല. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് എച്ച്‌യുഐഡി നിർബന്ധമാക്കിയിരിക്കുന്നത് വ്യാപാരികൾക്കു മാത്രമാണ്.
ഉപയോക്താക്കൾ തങ്ങളുടെ പക്കലുള്ള സ്വർണം വിൽക്കുമ്പോഴും എച്ച്‌യുഐഡി നിർബന്ധമാക്കിയെന്ന തരത്തിലുള്ള പ്രചാരണം വ്യാപകമായതോടെയാണ് ആശയക്കുഴപ്പമുണ്ടായത്. ഹാൾമാർക്ക് ഇല്ലാത്ത ആഭരണങ്ങൾ ജ്വല്ലറികളിൽ വിൽക്കുന്നതിനു മുൻപ് ഉപയോക്താക്കൾ ഗുണമേൻമാ മുദ്ര പതിപ്പിച്ചിരിക്കണമെന്നും പ്രചാരണമുണ്ടായിരുന്നു.
എന്നാൽ ഇതു തെറ്റാണെന്നു വ്യക്തമാക്കി ബിഐഎസ് കഴിഞ്ഞ ദിവസം പത്രക്കുറിപ്പ് ഇറക്കി. ഉപയോക്താക്കൾക്ക് ഏതു കാരറ്റിലുള്ള, എത്ര പഴയ സ്വർണവും ജ്വല്ലറികളിൽ വിൽക്കുന്നതിനു തടസ്സമില്ല. ഉപയോക്താക്കൾ വിൽക്കുമ്പോൾ പഴയ ഹോൾമാർക്കോ, പുതിയ ഹോൾമാർക്കോ ഹാൾമാർക്ക് തന്നെയോ വേണമെന്നും നിർബന്ധമില്ല. കാരറ്റിനും തൂക്കത്തിനും അനുസരിച്ചുള്ള മൂല്യം ഉപയോക്താക്കൾക്കു ലഭിക്കും.