ഒരു ലക്ഷം 4ജി സൈറ്റുകൾ: 15,700 കോടി നൽകി ബിഎസ്എൻഎൽ
ന്യൂഡൽഹി∙ രാജ്യത്താകെ ഒരുലക്ഷം 4ജി സൈറ്റുകൾ സ്ഥാപിക്കുന്നതിനായി ബിഎസ്എൻഎൽ ടാറ്റ കൺസൽറ്റൻസി സർവീസിനും (ടിസിഎസ്) ഐടിഐ ലിമിറ്റഡിനും 15700 കോടിയുടെ അഡ്വാൻസ് പർച്ചേസ് ഓർഡർ നൽകി. ടിസിഎസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനാണു കരാർ ലഭിച്ചത്. 4ജി നെറ്റ്‌വർക് വിന്യാസത്തിനുള്ള റോഡിയോ ആക്സസ്

ന്യൂഡൽഹി∙ രാജ്യത്താകെ ഒരുലക്ഷം 4ജി സൈറ്റുകൾ സ്ഥാപിക്കുന്നതിനായി ബിഎസ്എൻഎൽ ടാറ്റ കൺസൽറ്റൻസി സർവീസിനും (ടിസിഎസ്) ഐടിഐ ലിമിറ്റഡിനും 15700 കോടിയുടെ അഡ്വാൻസ് പർച്ചേസ് ഓർഡർ നൽകി. ടിസിഎസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനാണു കരാർ ലഭിച്ചത്.
4ജി നെറ്റ്‌വർക് വിന്യാസത്തിനുള്ള റോഡിയോ ആക്സസ് നെറ്റ്‌വർക്കിന്റെ വിതരണവും സർവീസിങ്ങും ഈ കൺസോർഷ്യത്തിനാണ്. സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സും (സി–ഡോട്ട്) തേജസ് നെറ്റ്‌വർക്കും കൺസോർഷ്യത്തിന്റെ ഭാഗമാണ്. ഇതുവരെ കണ്ടെത്തിയ സ്ഥലങ്ങളിലെല്ലാം ഉടൻ 4ജി നെറ്റ്‌വർക്ക് ഉപകരണങ്ങൾ സ്ഥാപിക്കുമെന്നും കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തുമെന്നും ബിഎസ്എൻഎൽ പറഞ്ഞു. ബിഎസ്എൻഎലിന്റെ 4ജി പദ്ധതിയുടെ 20% നടത്തിപ്പ് ഐടിഐയുടെ ചുമതലയാണ്.