മുംബൈ. വെള്ളിയാഴ്ച (ജൂൺ 2ന്) നേട്ടത്തിൽ വ്യാപാരമവസാനിപ്പിച്ച് വിപണി. കഴിഞ്ഞ മാസത്തെ വിപണനഡാറ്റ പുറത്തുവന്നതോടെ ഓട്ടോ സൂചികകളെല്ലാം നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഹീറോ മോട്ടോകോർപ് വ്യാപാരത്തിനിടയിൽ 4% വരെ മുന്നേറി. യുഎസ് പലിശനിരക്ക് ഉയർത്തില്ലെന്ന സൂചനയും ഇന്ത്യൻ വിപണിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ. വെള്ളിയാഴ്ച (ജൂൺ 2ന്) നേട്ടത്തിൽ വ്യാപാരമവസാനിപ്പിച്ച് വിപണി. കഴിഞ്ഞ മാസത്തെ വിപണനഡാറ്റ പുറത്തുവന്നതോടെ ഓട്ടോ സൂചികകളെല്ലാം നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഹീറോ മോട്ടോകോർപ് വ്യാപാരത്തിനിടയിൽ 4% വരെ മുന്നേറി. യുഎസ് പലിശനിരക്ക് ഉയർത്തില്ലെന്ന സൂചനയും ഇന്ത്യൻ വിപണിയെ ആകർഷകമാക്കുന്നുണ്ട്.

Representative Image (Picture credit: Shutterstocks)
ADVERTISEMENT

നിഫ്റ്റി 50 ഇന്നലത്തെ വ്യാപാരത്തിൽ 0.25% ഉയർന്ന് 18,534.1യിലും സെൻസെക്സ് 0.19% നേട്ടത്തിൽ 62,547.11ലും വ്യാപാരം അവസാനിപ്പിച്ചു. ഈയാഴ്ച്ച രണ്ടു സൂചികകളും നേട്ടത്തിൽ തന്നെയാണ് വ്യാപാരം നടത്തിയത്. ഡിസംബറിനു ശേഷം നിഫ്റ്റി അതിന്റെ ഏറ്റവും ഉയർന്ന ലെവലിലേക്ക് എത്തി. റെക്കോർഡ് നേട്ടത്തിനടുത്തെത്താൻ 2%ത്തിന്റെ കുറവു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏഷ്യാ-പസഫിക് സ്റ്റോക്കുകളെടുത്താൽ ജപ്പാൻ കഴിഞ്ഞാൽ ഏറ്റവും മുന്നേറ്റമുണ്ടായത് നിഫ്റ്റിയിലാണ്.

ADVERTISEMENT

നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് 100 സൂചികകൾ 0.5% ഉയർന്നു. ഇതോടെ തുടർച്ചയായ പത്താമത്തെ ആഴ്ചയിലും നേട്ടമെടുപ് തുടർന്നു. പണപ്പെരുപം കുറഞ്ഞതും, സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലും മെച്ചപ്പെടുത്താനായതും രാജ്യത്തെ വ്യാവാസായിക ഉത്പാദനം വർധിച്ചതും നിക്ഷേപകരുടെ പ്രതീക്ഷ ഉയർത്തി. സാമ്പത്തിക വിദ​ഗ്ധരുടെ അഭിപ്രായത്തിൽ യുഎസ് പലിശനിരക്കിൽ മാറ്റം വരുത്താൻ സാധ്യതയില്ല. കടമെടുപ്പ് പരിധി ഉയർത്തുന്നത് സംബന്ധിച്ചും വിപണിയിൽ നിക്ഷേപകർ ആശങ്കയിലാണ്.

ADVERTISEMENT

ഇന്നലെ മാർക്കറ്റിൽ ഓട്ടോ സൂചികയിൽ ഹീറോ മോട്ടോകോർപ് 3.3% ശതമാനവും മെറ്റൽ സെക്ടറിൽ ഹിൻഡാൽകോ ഇൻഡസ്ട്രീസ് 3.5 ശതമാനവും മുന്നേറി. ഹിൻഡാൽകോയുടെ യുഎസ് യൂണിറ്റ് കൊക്കകോളയുമായി പുതിയ കരാർ ഉണ്ടാക്കിയതാണ് നേട്ടത്തിനു കാരണം. ബ്ലോക് ഡീലുകളിൽ സൊമാറ്റോ 4.7% വരെ ഉയർന്നു. 20കോടി ഡോളർ സമാഹരിക്കുന്നതായി അപ്പോളോ ഹോസ്പിറ്റൽ പ്രഖ്യാപിച്ചതിനു പിന്നാലെ ഓഹരി 3.2% നേട്ടമുണ്ടാക്കി. ഐടി സൂചികയിൽ ഇൻഫോസിസ് നഷ്ടത്തിൽ തുടരുന്നു. നിഫ്റ്റി 50യിലെ ഐടി ഭീമൻ 1.6% നഷ്ടം ഈയാഴ്ചയിൽ നേരിട്ടു.

English summary- Indian market ends with small gains this week

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT